newsroom@amcainnews.com

സഖ്യകക്ഷികള്‍ മുന്നണി വിട്ടു; നെതന്യാഹു സര്‍ക്കാര്‍ പ്രതിസന്ധിയില്‍

സഖ്യകക്ഷികള്‍ മുന്നണി വിടുമെന്ന് പ്രഖ്യാപിച്ചതോടെ ഇസ്രയേലില്‍ ബെന്യാമിന്‍ നെതന്യാഹു സര്‍ക്കാര്‍ പ്രതിസന്ധിയില്‍. മതവിദ്യാര്‍ത്ഥികള്‍ക്ക് സൈനിക സേവനത്തില്‍ ഇളവ് നല്‍കണമെന്ന ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് തീവ്ര യാഥാസ്ഥിതിക കക്ഷിയായ യുണൈറ്റഡ് തോറ ജുഡായിസത്തിന്റെ (യുടിജെ) ആറ് അംഗങ്ങള്‍ രാജി നല്‍കാന്‍ തീരുമാനിച്ചത്. യുടിജെയുടെ സഖ്യകക്ഷിയായ ഷാസും സര്‍ക്കാര്‍ വിടുമെന്ന് പ്രഖ്യാപിച്ചതോടെ, നെതന്യാഹുവിന്റെ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമാവുന്ന അവസ്ഥയാണ്. നയം തിരുത്താന്‍ നെതന്യാഹുവിന് 48 മണിക്കൂര്‍ സമയം നല്‍കുമെന്ന് യുടിജെ അറിയിച്ചിട്ടുണ്ട്. 21 മാസമായി തുടരുന്ന ഇസ്രയേല്‍-ഗാസ സംഘര്‍ഷത്തെത്തുടര്‍ന്ന് മതവിദ്യാര്‍ത്ഥികള്‍ക്ക് […]

വധഭീഷണി: ബ്രാംപ്ടൺ മേയർക്കും കുടുംബത്തിനും കനത്ത സുരക്ഷ

ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൗണിനും കുടുംബത്തിനും വധഭീഷണി ഉയർന്നതിനെത്തുടർന്ന് കനത്ത സുരക്ഷ ഏർപ്പെടുത്തി പീൽ റീജിനൽ പൊലീസ്. ഭീഷണിയുടെ പശ്ചാത്തലത്തിൽ മുൻകരുതൽ എന്ന നിലയിലാണ് മേയർക്കും കുടുംബത്തിനും സുരക്ഷ ഏർപ്പെടുത്തിയതെന്ന് ഡെപ്യൂട്ടി ചീഫ് നിക്ക് മിലിനോവിച്ച് അറിയിച്ചു. ഭീഷണി കാനഡയിൽ നിന്നുള്ളതാണെന്നും, അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ പൊലീസ് തയ്യാറായില്ല. അതേസമയം, പീൽ പൊലീസിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും താൻ സുരക്ഷിതനാണെന്ന് വിശ്വസിക്കുന്നതായും മേയർ പാട്രിക് ബ്രൗൺ പ്രതികരിച്ചു. ഇത് തനിക്ക് ലഭിക്കുന്ന […]

ഗ്രോക്ക് ചാറ്റ്‌ബോട്ട് വിവാദ പോസ്റ്റുകൾക്കിടയിലും ഇലോൺ മസ്‌കിന്റെ ‘എക്‌സ് എ.ഐ’യുമായി 200 മില്യൺ ഡോളറിന്റെ കരാറുകൾ പ്രഖ്യാപിച്ച് പെന്റഗൺ

വാഷിംഗ്ടൺ: ‘ഗ്രോക്ക്’ ചാറ്റ്‌ബോട്ടിന്റെ ആന്റിസെമിറ്റിക് പോസ്റ്റുകളുടെ പേരിൽ സമീപ ദിവസങ്ങളിൽ തീവ്രമായ ആരോപണങ്ങൾ നേരിട്ട ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ ‘എക്‌സ് എ.ഐ’യുമായി വമ്പൻ കരാറുകൾ പ്രഖ്യാപിച്ച് പെന്റഗൺ. മസ്‌കിന്റെ കമ്പനിയായ ‘എക്‌സ് എ.ഐ’ യുമായി തിങ്കളാഴ്ച പ്രഖ്യാപിച്ച 200 മില്യൺ ഡോളറിന്റെ കരാർ അതിന്റെ ‘ഗ്രോക്ക് ഫോർ ഗവൺമെന്റ്’ പ്രോഗ്രാമിന്റെ ഭാഗമാണെന്നാണ് റിപ്പോർട്ട്. കൂടാതെ നിർമിത ബുദ്ധിയുടെ ആക്രമണാത്മകമായ സ്വീകാര്യതക്കുള്ള ട്രംപ് ഭരണകൂടത്തിന്റെ താൽപര്യവുമായി ഇത് യോജിക്കുന്നുവെന്നും ബി.ബി.സി റിപ്പോർട്ട് ചെയ്തു. സർക്കാർ ഉപയോഗത്തിനായി എ.ഐ ഉപകരണങ്ങളുടെ […]

ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനെക്കുറിച്ച് ‘വിശ്വസനീയമെന്ന് കരുതുന്നതെന്തും’ അറ്റോർണി ജനറൽ പുറത്തുവിടണമെന്ന് ട്രംപ്

വാഷിംഗ്ടൺ: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനെക്കുറിച്ച് ‘വിശ്വസനീയമെന്ന് കരുതുന്നതെന്തും’ അറ്റോർണി ജനറൽ പാം ബോണ്ടി പുറത്തുവിടണമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. കേസിൽ മുഴുവൻ വിവരങ്ങളും പുറത്തുവിടുന്നതു സംബന്ധിച്ച് നീതിന്യായവകുപ്പും എഫ്ബിഐയും തമ്മിൽ കടുത്ത ഭിന്നത ഉടലെടുത്തുവെന്ന് വാർത്തകളുടെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പരാമർശം. ജെഫ്രി എപ്സ്റ്റീൻ കേസിൽ ചിലവസ്തുതകൾ മറച്ചുപിടിക്കാൻ ശ്രമം നടന്നുവെന്നാരോപിച്ച് വിശ്വസ്തരിൽ നിന്ന് എതിർപ്പുകൾ ഉയർന്നതോടെയാണ് വിശ്വസനീയമായതെന്തും പുറത്തുവിടുന്നതിന് തടസമില്ല എന്ന പ്രസ്താവനയുമായി ട്രംപ് രംഗത്തെത്തിയത്. ലൈംഗിക കുറ്റവാളിയായ എപ്സ്റ്റീൻ തന്റെ ‘ഇടപാടുകാരുടെ […]

ഇന്ത്യൻ വിപണിയിലേക്ക് പ്രവേശനം വർദ്ധിപ്പിക്കുന്ന കരാറിനുവേണ്ടി അമേരിക്ക പ്രവർത്തിക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇന്ത്യൻ വിപണിയിലേക്ക് കൂടുതൽ പ്രവേശനം ലഭിക്കുന്ന ഒരു കരാറിനുവേണ്ടി അമേരിക്ക പ്രവർത്തിക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ചൊവ്വാഴ്ച പറഞ്ഞു. ഇന്തോനേഷ്യയുമായുള്ള വ്യാപാര കരാർ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ അഭിപ്രായങ്ങൾ. ഇന്ത്യ കുറഞ്ഞത് 19% താരിഫ് നിരക്കിനെയെങ്കിലും നേരിടേണ്ടിവരുമെന്നും ട്രംപ് പറഞ്ഞു. ഇന്തോനേഷ്യയുമായുള്ള കരാറിനെക്കുറിച്ച് സംസാരിക്കുന്നതിനിടയിൽ ഇന്ത്യയുമായുള്ള ഒരു കരാറിനായി യുഎസ് സമാനമായ പാതയിലാണ് പ്രവർത്തിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. ‘ഞങ്ങൾ ഇന്തോനേഷ്യയുമായി ഒരു കരാർ ഉണ്ടാക്കി. ഞാൻ അവരുടെ ശരിക്കും പ്രസിഡന്റുമായി സംസാരിച്ചു… ഞങ്ങൾ കരാർ […]

ടൊറന്റോയിൽ രഥഘോഷയാത്രക്കുനേരെ അജ്ഞാത സംഘത്തിന്റെ ചീമുട്ടയേറ്; അപലപിച്ച് ഇന്ത്യ

ടൊറന്റോ: ടൊറന്റോയിൽ ഹിന്ദുമത വിശ്വാസികൾ സംഘടിപ്പിച്ച രഥഘോഷയാത്രക്കുനേരെ അജ്ഞാതരായ ആളുകൾ മുട്ടയെറിഞ്ഞതിനെ തുടർന്ന് സംഘർഷം. സംഭവം സോഷ്യൽ മീഡിയയിൽ വംശീയ-വിദ്വേഷ ആരോപണങ്ങൾക്കും ചൂടുള്ള ചർച്ചകൾക്കും കാരണമായി. ടൊറന്റോയിലെ തെരുവുകളിൽ ഭക്തർ ഭക്തിഗാനങ്ങൾ ആലപിച്ച് നീങ്ങുന്നതായി കാണിക്കുന്ന വിഡിയോ ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് അപ്‌ലോഡ് ചെയ്തപ്പോഴാണ് സംഭവം പുറത്തുവന്നത്. അടുത്തുള്ള ഒരു കെട്ടിടത്തിൽ നിന്നുള്ള ഒരാൾ അവർക്കുനേരെ മുട്ട എറിയുന്നതായി വിഡിയോയിൽ കാണാം. ‘അടുത്തുള്ള ഒരു കെട്ടിടത്തിൽ നിന്നുള്ള ഒരാൾ ഞങ്ങൾക്ക് നേരെ മുട്ട എറിഞ്ഞു. എന്തുകൊണ്ട്? […]

ഭാവനഭേദനം, വാഹനമോഷണം: ക്രിമിനൽ സംഘത്തെ പിടികൂടി പീൽ പൊലീസ്

നിരവധി കുറ്റകൃത്യങ്ങളിൽ ആരോപണവിധേയരായ 13 പേരെ അറസ്റ്റ് ചെയ്ത് പീൽ പൊലീസ്. ‘പ്രോജക്റ്റ് ഗോസ്റ്റ്’ എന്ന പേരിൽ ആരംഭിച്ച അന്വേഷണത്തിലാണ് ഭാവനഭേദനം, വാഹനമോഷണം, വെടിവെപ്പുകൾ എന്നിവയുൾപ്പെടെ നിരവധി കേസുകളിൽ ഉൾപ്പെട്ടവരാണ് പ്രതികൾ. അറസ്റ്റിലായ 13 പേർക്കെതിരെ 197 ക്രിമിനൽ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇതിൽ അഞ്ച് പ്രതികൾ നിലവിൽ ജാമ്യത്തിലാണെന്ന് പീൽ റീജിനൽ പൊലീസ് ഡെപ്യൂട്ടി ചീഫ് അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന രണ്ട് ഭാവനഭേദന കേസുകളിലാണ് അന്വേഷണം ആരംഭിച്ചത്. ഈ സംഘം ആഢംബര കാറുകൾ മോഷ്ടിക്കുകയും വീടുകളിൽ […]

സാറ്റലൈറ്റ്-മൊബൈൽ ടെക്സ്റ്റ് സർവീസ് ആരംഭിച്ച് റോജേഴ്സ്

കനേഡിയൻ ഉപയോക്താക്കൾക്കായി പുതിയ സാറ്റലൈറ്റ്-ടു-മൊബൈൽ ടെക്സ്റ്റ് മെസ്സേജിങ് സേവനവുമായി റോജേഴ്സ് കമ്മ്യൂണിക്കേഷൻസ്. ചൊവ്വാഴ്ച മുതൽ പ്രവർത്തനം ആരംഭിച്ച ‘റോജേഴ്സ് സാറ്റലൈറ്റ്’, സെൽ സേവനമില്ലാത്ത പ്രദേശങ്ങളിൽ പോലും ഫോണുകൾ പ്രവർത്തിക്കാൻ പറ്റും. ഭ്രമണപഥത്തിലുള്ള ഉപഗ്രഹങ്ങളെയും റോജേഴ്സിന്റെ നാഷണൽ വയർലെസ് സ്പെക്ട്രത്തെയും ആശ്രയിച്ചാണ് സാറ്റലൈറ്റ് സേവനം പ്രവർത്തിക്കുന്നത്. മിക്ക ആധുനിക സ്മാർട്ട്ഫോണുകളിലും ഇത് ഉപയോഗിക്കാനാകും. ഈ സേവനം പരീക്ഷിക്കാൻ ആഗ്രഹിക്കുന്ന കാനഡക്കാർക്ക് സൗജന്യ ബീറ്റാ ട്രയൽ ലഭ്യമാണെന്നും റോജേഴ്‌സ് പറയുന്നു. റോക്കി പർവതനിരകളിലോ, ഒറ്റപ്പെട്ട ഹൈവേകളിലോ, ഹഡ്‌സൺ ബേയുടെയും സെന്റ് […]

മിന്നല്‍ പ്രളയം: ന്യൂജേഴ്‌സിയിലും ന്യൂയോര്‍ക്കിലും രണ്ട് മരണം

ന്യൂജേഴ്‌സിയിലും ന്യൂയോര്‍ക്കിലുമുണ്ടായ മിന്നല്‍ പ്രളയത്തില്‍ രണ്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കമാണ് നാശനഷ്ടങ്ങള്‍ക്ക് കാരണമായത്. ന്യൂജേഴ്സിയിലെ പ്ലെയിന്‍ഫീല്‍ഡിലെ സീഡാര്‍ ബ്രൂക്കിന് കുറുകെയുള്ള ചെറിയ പാലത്തില്‍ നിന്ന് ഒഴുകിപ്പോയ കാറിലുണ്ടായിരുന്ന രണ്ടുപേരാണ് മരിച്ചു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്. വെള്ളം കയറിയ വീടുകളില്‍ നിന്നും വാഹനങ്ങളില്‍ നിന്നും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയാണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഈ പ്രദേശങ്ങളില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച കൊടുങ്കാറ്റുണ്ട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ വടക്കുകിഴക്കന്‍ […]

കോപ്പിയടി, സ്പാമിങ്; ഒരു കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ

ഫേസ്ബുക്ക് ഫീഡുകള്‍ കൂടുതല്‍ സത്യസന്ധവും പേജുകള്‍ കൂടുതല്‍ പ്രാധാന്യമുള്ളതാക്കാനുളള ശ്രമത്തിലാണ് മെറ്റ. ഉള്ളടക്ക കോപ്പിയടി, സ്പാമിങ് എന്നിവ തടയുന്നതിന്റെ ഭാഗമായി ഒരു കോടിയിലധികം ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്തതായി മെറ്റ അറിയിച്ചു. ഒറിജിനല്‍ കണ്ടന്റുകള്‍ പ്രോത്സാഹിപ്പിക്കാനും, കോപ്പിയടിച്ചവ കണ്ടെത്താനും പുതിയ സംവിധാനങ്ങള്‍ വികസിപ്പിച്ചതായും കമ്പനി വ്യക്തമാക്കി. ഇനിമുതല്‍ കണ്ടന്റുകളെല്ലാം സ്വന്തമായിരിക്കണം, ഒറിജിനലുകള്‍ക്ക് മാത്രമേ കൂടുതല്‍ വിസിബിലിറ്റി ലഭിക്കുകയുള്ളൂ എന്നും മെറ്റ നിര്‍ദ്ദേശിക്കുന്നു. ശരിയായ തലക്കെട്ടുകളും, ഹാഷ്ടാഗുകളും നല്‍കാനും, തേര്‍ഡ് പാര്‍ട്ടി ആപ്പുകളുടെ വാട്ടര്‍മാര്‍ക്ക് ഒഴിവാക്കാനും മെറ്റ ക്രിയേറ്റര്‍മാരോട് […]