ടെക്സസ് പ്രളയം: തിരച്ചിൽ തുടരുന്നു

യുഎസിലെ ടെക്സസിൽ മിന്നൽപ്രളയത്തിൽ കാണാതായ 173 പേർക്കായുള്ള തിരച്ചിൽ തുടരുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടാവുമെന്ന് സംശയിക്കുന്നു. കഴിഞ്ഞ 4ന് ഉണ്ടായ പ്രളയത്തിൽ മരിച്ച 120 പേരുടെ മൃതദേഹം കണ്ടെടുത്തു. ഇതിൽ 36 പേരും കുട്ടികളാണ്. പേമാരിയിൽ ഗ്വാഡലൂപ് നദിയിലെ ജലനിരപ്പ് 2 മണിക്കൂർ കൊണ്ട് 8 മീറ്റർ വരെ കുതിച്ചുയർന്നതോടെയാണ് മിന്നൽ പ്രളയമുണ്ടായത്. ടെക്സസിലെ പ്രധാന മലയോര വിനോദ സഞ്ചാര കേന്ദ്രമായ ഇവിടെ അവധി ദിവസമായതിനാൽ ധാരാളം പേർ എത്തിയിരുന്നു. അവസാന ആളെയും കണ്ടെത്തുന്നതുവരെ തിരച്ചിൽ […]
കാനഡയിലേക്കുള്ള മൂന്ന് മോഡലുകളുടെ ഉൽപാദനം നിർത്തി നിസ്സാൻ

കനേഡിയൻ വിപണിയിലേക്കുള്ള മൂന്ന് വാഹന മോഡലുകളുടെ യുഎസ് ഉൽപാദനം നിർത്തിവെച്ച് നിസ്സാൻ. പാത്ത്ഫൈൻഡർ, മുരാനോ, ഫ്രോണ്ടിയർ എന്നീ മോഡലുകളുടെ ഉൽപാദനം താൽക്കാലികമായി നിർത്തിവച്ചതായി കമ്പനി അറിയിച്ചു. ഓട്ടോ താരിഫുകൾ അതിർത്തി കടന്നുള്ള വ്യാപാരത്തെ സങ്കീർണ്ണമാക്കുന്നതിനാലാണ് ഈ നടപടിയെന്ന് നിസ്സാൻ വ്യക്തമാക്കി. കാനഡയിലെ തങ്ങളുടെ വിൽപ്പനയുടെ 80 ശതമാനത്തിലധികവും ജപ്പാനിലും മെക്സിക്കോയിലും നിർമ്മിച്ച വാഹനങ്ങളിൽ നിന്നാണെന്ന് കമ്പനി പറയുന്നു. കാനഡയിലെ യുഎസ് ഉൽപ്പാദന യൂണിറ്റുകൾക്കായി നിലവിൽ ശരാശരി 90 ദിവസത്തെ ഇൻവെന്ററി നിലനിർത്തുന്നുണ്ടെന്നും വാഹന നിർമ്മാതാക്കൾ പറഞ്ഞു. കാനഡ-യുഎസ് […]
ലോസ് ഏഞ്ചൽസിൽ ടണല്‍ തകർന്ന് തൊഴിലാളികള്‍ കുടുങ്ങി

ലോസ് ഏഞ്ചൽസിലെ വില്‍മിങ്ടണ്‍ പ്രദേശത്ത് നിര്‍മ്മാണത്തിലിരുന്ന ടണല്‍ തകര്‍ന്ന് 15 തൊഴിലാളികള്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും അധികൃതര്‍ അറിയിച്ചു. ആര്‍ക്കും പരുക്കില്ലെന്നാണ് ഇതുവരെയുള്ള വിവരം. രക്ഷാപ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. തുരങ്കത്തിലേക്കുള്ള ഏക പ്രവേശന കവാടത്തില്‍ നിന്ന് ഏകദേശം ആറ് മൈല്‍ അകലെയായാണ് തകര്‍ച്ച സംഭവിച്ചത്. ലോസ് ഏഞ്ചൽസ് കൗണ്ടി സാനിറ്റേഷന്‍ ഡിസ്ട്രിക്റ്റ് ചുമതലപ്പെടുത്തിയ ലോസ് ഏഞ്ചൽസ് എഫ്‌ലുവന്റ് ഔട്ട്ഫാള്‍ ടണല്‍ പദ്ധതിയുടെ ഭാഗമായാണ് ടണല്‍ നിര്‍മ്മാണം നടന്നിരുന്നത്. ഏകദേശം 7 മൈല്‍ നീളവും 18 അടി […]
പുതിയ വ്യാപാര തീരുവയുമായി ട്രംപ്; ബ്രസീലിന് 50% തീരുവ

എട്ട് രാജ്യങ്ങള്‍ക്ക് മേല്‍ പുതിയ വ്യാപാര തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതില്‍ ബ്രസീലില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ബ്രസീലിന് പുറമേ, അള്‍ജീരിയ, ബ്രൂണൈ, ഇറാഖ്, ലിബിയ, മോള്‍ഡോവ, ഫിലിപ്പീന്‍സ്, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ക്ക് അയച്ച വ്യാപാര തീരുവ സംബന്ധിച്ച കത്തുകള്‍ ട്രംപ് ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ചു. ഓഗസ്റ്റ് 1 മുതല്‍ ഈ തീരുവകള്‍ പ്രാബല്യത്തില്‍ വരും. ഫിലിപ്പീന്‍സ് (20%), ബ്രൂണെ (25%), മോള്‍ഡോവ (25%), അള്‍ജീരിയ […]
ഷൂസ്-ഓഫ് പോളിസി നിർത്തലാക്കി അമേരിക്ക: പിന്നാലെ കാനഡയും

ഷൂസ്-ഓഫ് പോളിസി അമേരിക്ക നിർത്തലാക്കിയതിന് പിന്നാലെ സമാനമായ മാറ്റം വരുത്താനൊരുങ്ങി കാനഡയും. സുരക്ഷാ പരിശോധനകൾക്കിടെ വിമാന യാത്രക്കാർ ഷൂസ് ഊരിവെക്കണമെന്ന നിബന്ധന അമേരിക്ക നിർത്തലാക്കിയതോടെ, കാനഡയുടെ വിമാന സുരക്ഷാ ചട്ടങ്ങളും യുഎസിന്റേതിന് അനുസൃതമായി മാറ്റുമെന്ന് അധികൃതർ അറിയിച്ചു. 2001-ല്‍ ‘ഷൂ ബോംബര്‍’ എന്നറിയപ്പെട്ട റിച്ചാര്‍ഡ് റീഡിനെ പാദരക്ഷകളില്‍ സ്‌ഫോടകവസ്തുക്കള്‍ ഒളിപ്പിച്ച് ആക്രമണത്തിന് ശ്രമിച്ചതിന് അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന്, 2006 മുതലാണ് അമേരിക്കന്‍ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ സ്‌ക്രീനിങിനായി ഷൂസ് അഴിച്ചുമാറ്റണമെന്ന് നിര്‍ബന്ധമാക്കിയത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നത്തിനായി ഉദ്യോഗസ്ഥർ മറ്റ് മാർഗങ്ങൾ […]