newsroom@amcainnews.com

പുതിയ വ്യാപാര തീരുവയുമായി ട്രംപ്; ബ്രസീലിന് 50% തീരുവ

എട്ട് രാജ്യങ്ങള്‍ക്ക് മേല്‍ പുതിയ വ്യാപാര തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതില്‍ ബ്രസീലില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ബ്രസീലിന് പുറമേ, അള്‍ജീരിയ, ബ്രൂണൈ, ഇറാഖ്, ലിബിയ, മോള്‍ഡോവ, ഫിലിപ്പീന്‍സ്, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ക്ക് അയച്ച വ്യാപാര തീരുവ സംബന്ധിച്ച കത്തുകള്‍ ട്രംപ് ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ചു. ഓഗസ്റ്റ് 1 മുതല്‍ ഈ തീരുവകള്‍ പ്രാബല്യത്തില്‍ വരും.

ഫിലിപ്പീന്‍സ് (20%), ബ്രൂണെ (25%), മോള്‍ഡോവ (25%), അള്‍ജീരിയ (30%), ലിബിയ (30%), ഇറാഖ് (30%), ശ്രീലങ്ക (30%) എന്നിങ്ങനെയാണ് പുതിയ തീരുവ ട്രംപ് ചുമത്തിയിരിക്കുന്നത്. ബ്രസീലിന് മേലുള്ള ട്രംപിന്റെ ഉയര്‍ന്ന തീരുവ പ്രഖ്യാപനം രാജ്യത്തിന്റെ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയ്ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന നിയമനടപടികള്‍ക്കുള്ള പ്രതികാരമാണെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ ബ്രസീലിന് ഏര്‍പ്പെടുത്തിയിരിക്കുന്ന 50% താരിഫ് എല്ലാ മേഖലാ താരിഫുകളില്‍ നിന്നും വ്യത്യസ്തമായിരിക്കും എന്നും റിപ്പോര്‍ട്ടുണ്ട്.

You might also like

ഇരട്ട ഭൂചലനത്തിൽ കുലുങ്ങി വെനസ്വേല: മരണസംഖ്യ ലക്ഷം വരെയാകാൻ സാധ്യത

കേരളത്തിന്റെ പാചകപ്പെരുമ ഇനി ലോകനിലവാരത്തിലേക്ക്: അത്യാധുനിക പാചകകലാ ഇൻസ്റ്റിറ്റ്യൂട്ട് വരുന്നു

കാനഡ സ്ട്രോങ് പാസ്: സൗജന്യ പ്രവേശനം ഒരുക്കി ബാൻഫ് നാഷണൽ പാർക്ക്

മദ്യ വില വർധന പിൻവലിച്ച് ആൽബർട്ട

പുണെ കൊലപാതകം: കുറ്റം പരസ്പരം ചാരി രക്ഷപ്പെടാൻ ശ്രമിച്ച് പ്രതികൾ; തന്ത്രമെന്ന് പോലീസ്

കാനഡയിലെ എഡ്മന്റണിൽ ‘ഓഫാബി’ (Ophabie) പുതിയ ഔട്ട്‌ലെറ്റ് ആരംഭിച്ചു; ഉപഭോക്താക്കൾക്കായി ആകർഷകമായ ഓഫറുകൾ!

Top Picks for You
Top Picks for You