newsroom@amcainnews.com

കാനഡ-യുഎസ് വ്യാപാര ചർച്ച ഉടൻ പുനരാരംഭിക്കും: വൈറ്റ് ഹൗസ്

കാനഡയുമായുള്ള വ്യാപാര ചർച്ച ഉടൻ പുനരാരംഭിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. യുഎസ് ടെക് കമ്പനികളെ ലക്ഷ്യമിട്ട് നടപ്പിലാക്കാനൊരുങ്ങിയ ഡിജിറ്റൽ സേവന ടാക്സ് കാനഡ പിൻവലിച്ചതോടെ കാനഡയുമായുള്ള വ്യാപാര ചർച്ച ഉടൻ പുനരാരംഭിക്കുമെന്ന് വൈറ്റ് ഹൗസ് സാമ്പത്തിക ഉപദേഷ്ടാവ് കെവിൻ ഹാസെറ്റ് പറഞ്ഞു. യുഎസുമായുള്ള വ്യാപാര ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി, തിങ്കളാഴ്ച പ്രാബല്യത്തിൽ വരുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ഡിജിറ്റൽ സേവന ടാക്സ് കാനഡ പിൻവലിച്ചത്. ടാക്സ് കാരണം കാനഡയുമായുള്ള എല്ലാ വ്യാപാര ചർച്ചകളും അമേരിക്ക അവസാനിപ്പിക്കുകയാണെന്ന് ട്രംപ് കഴിഞ്ഞ […]

ആൽബർട്ടയിൽ 1,160 അഞ്ചാംപനി കേസുകൾ

ആൽബർട്ടയിൽ അഞ്ചാംപനി കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. വാരാന്ത്യത്തിൽ 38 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ മാർച്ചുമുതലുള്ള ആകെ കേസുകളുടെ എണ്ണം 1,160 ആയി. വെള്ളിയാഴ്ച മുതൽ നോർത്ത് സോണിൽ 23 പുതിയ കേസുകളും, സൗത്ത് സോണിൽ 14 കേസുകളും, കാൽഗറി നഗരത്തിൽ ഒരു കേസും കണ്ടെത്തിയാതായി ആരോഗ്യ വകുപ്പ് അറിയിച്ചു. നിലവിൽ രണ്ട് പേർ രോഗം ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ചാംപനി സ്ഥിരീകരിച്ച എട്ട് പേരിൽ നിന്ന് അണുബാധ ഉണ്ടാവാൻ സാധ്യതയുള്ളതായി ആൽബർട്ട ഹെൽത്ത് സർവീസസ് (AHS) […]

യുഎസ് ഫാമിലി വീസ ആഗ്രഹിക്കുന്നവര്‍ക്ക് തിരിച്ചടി: പുതിയ നിയമം ജൂലൈ മൂന്ന് മുതല്‍

വിവാഹ ശേഷം യുഎസിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്നവര്‍ക്ക് വെല്ലുവിളിയായി യുഎസ് ഫാമിലി വീസയ്ക്ക് പുതിയ നിയമം നിലവില്‍ വരുന്നു. ജൂലൈ മൂന്നു മുതല്‍ നിയമപരമായി രജിസ്റ്റര്‍ ചെയ്ത സിവില്‍ വിവാഹങ്ങള്‍ മാത്രമേ യുഎസ് അംഗീകാരം നല്‍കൂ. ഫാമിലി വീസ വഴി വിദേശികള്‍ക്ക് യുഎസില്‍ സ്ഥിരതാമസത്തിനു അവസരം ലഭിക്കണമെങ്കില്‍, അവര്‍ സ്വന്തം രാജ്യത്തെ സിവില്‍ നിയമങ്ങള്‍ അനുസരിച്ച് വിവാഹം കഴിക്കുകയും ഔദ്യോഗികമായി രജിസ്റ്റര്‍ ചെയത സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും വേണം. മതപരമായോ മറ്റേതെങ്കിലും രീതിയില്‍ ഉള്ള വിവാഹമോ യുഎസ് ഫാമിലി വീസയ്ക്ക് […]

വിദ്യാഭ്യാസ ഫണ്ട് തടഞ്ഞ് ട്രംപ്; ആശങ്ക ഒഴിയാതെ അധ്യാപകരും വിദ്യാര്‍ത്ഥികളും

സ്കൂൾ ജില്ലകള്‍, അധ്യാപക പരിശീലനം, കുടിയേറ്റ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കുള്ള ഫെഡറല്‍ ഫണ്ടിങ് യുഎസ് വിദ്യാഭ്യാസ വകുപ്പ് മരവിപ്പിച്ചു. ഈ ഫണ്ട് മരവിപ്പിക്കല്‍ രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. ജൂലൈ ഒന്നിന് വിതരണം ചെയ്യേണ്ട 5 ബില്യണ്‍ ഡോളറിന്റെ ഫണ്ടാണ് തടഞ്ഞുവച്ചിരിക്കുന്നത്. 2025 സാമ്പത്തിക വര്‍ഷത്തെ പ്രോഗ്രാമുകള്‍ക്കുള്ള ഗ്രാന്‍ഡ് ഫണ്ടിങ് ഭരണകൂടം പരിശോധിക്കുകയാണെന്നും വരാനിരിക്കുന്ന അധ്യയന വര്‍ഷത്തേക്കുള്ള ഫണ്ട് വിതരണം സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അതേസമയം പരിശോധന എത്ര നാൾ […]