newsroom@amcainnews.com

പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡില്‍ അഞ്ചാംപനി സ്ഥിരീകരിച്ചു

പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡില്‍ രണ്ട് അഞ്ചാംപനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി അധികൃതര്‍. ജൂണ്‍ 21 മുതല്‍ അഞ്ചാംപനി ബാധിച്ച ആളുകള്‍ നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതായും ഇതുവഴി മറ്റുളവരിലേക്കും വൈറസ് പകരാന്‍ സാധ്യതയുള്ളതായി ഐലന്‍ഡിലെ പൊതുജനാരോഗ്യ ഓഫീസ് മുന്നറിയിപ്പ് നല്‍കി. ജൂണ്‍ 25-ന് ഷാര്‍ലറ്റ്ടൗണ്‍ വിമാനത്താവളവും അതേ ദിവസം തന്നെ കാംലൂപ്സില്‍ നിന്ന് കാല്‍ഗറിയിലേക്കും കാല്‍ഗറിയില്‍ നിന്ന് ഷാര്‍ലറ്റ്ടൗണിലേക്കുമുള്ള രണ്ട് വെസ്റ്റ്ജെറ്റ് വിമാനങ്ങള്‍ ഉള്‍പ്പടെ 10 സ്ഥലങ്ങളാണ് അഞ്ചാംപനി സാധ്യത പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഐലന്‍ഡിലെ സ്റ്റാന്‍ലി ബ്രിഡ്ജിലെയും സ്‌കോച്ച്‌ഫോര്‍ട്ടിലെയും […]

ആണവപദ്ധതിയുമായി മുന്നോട്ട് പോയാല്‍ ഇറാനെ വീണ്ടും ആക്രമിക്കുമെന്ന് ഡോണള്‍ഡ് ട്രംപ്

ഇറാന്‍ ആണവപദ്ധതിയുമായി മുന്നോട്ട് പോവുകയാണെങ്കില്‍ വീണ്ടും സൈനിക നടപടി സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇറാനുമേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധങ്ങളില്‍ ഇളവ് നല്‍കുന്ന കാര്യത്തില്‍ ഇനി യാതൊരു ചര്‍ച്ചയുമില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഖമനയി ഇപ്പോഴും ജീവനോടെയിരിക്കുന്നതിനു കാരണം താനാണെന്ന് ട്രംപ് അവകാശപ്പെട്ടു. ‘ഖമനയിയുടെ ഒളിവിടം എനിക്ക് അറിയാമായിരുന്നു. അദ്ദേഹത്തെ വധിക്കുന്നതില്‍നിന്ന് ഇസ്രയേലിനെയും യുഎസ് സേനകളെയും തടഞ്ഞതു ഞാനാണ്. പരമദയനീയമായൊരു അന്ത്യത്തില്‍നിന്നാണ് ഞാന്‍ അദ്ദേഹത്തെ രക്ഷിച്ചത്’- ട്രംപ് സമൂഹമാധ്യമത്തില്‍ പറഞ്ഞു. ആണവകേന്ദ്രങ്ങളിലെ യുഎസ് ആക്രമണം കാര്യമായി […]

യുക്രെയ്നില്‍ വ്യാപക ആക്രമണം നടത്തി റഷ്യ

യുക്രെയ്ന് നേരെ രൂക്ഷമായ ഡ്രോണാക്രമണം നടത്തി റഷ്യ. പ്രാദേശിക സമയം ശനിയാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. 477 ഡ്രോണുകളും 60 മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന, യുദ്ധമുഖത്തിനുമപ്പുറമുള്ള പ്രദേശങ്ങളിലേക്കും പ്രത്യേകിച്ച് കിഴക്കന്‍ യുക്രെയ്നിലും ആക്രമണം നടന്നു. പിന്നാലെ യുക്രെയ്നുമായി അതിര്‍ത്തിപങ്കിടുന്ന പോളണ്ട് തങ്ങളുടെ വ്യോമാതിര്‍ത്തി സംരക്ഷിക്കാന്‍ യുദ്ധവിമാനങ്ങളെ അണിനിരത്തി. റഷ്യന്‍ ആക്രമണത്തില്‍ ഖേഴ്സണില്‍ ഒരാള്‍ കൊല്ലപ്പെട്ടു. യുക്രെയ്നിലെ മധ്യമേഖലയിലെ പ്രവിശ്യയായ ചുര്‍കാസിയിലും ആക്രമണം നടന്നു. ഇവിടെ ഒരു കുട്ടിയുള്‍പ്പെടെ ആറുപേര്‍ക്ക് പരുക്കേറ്റു.മൂന്നുവര്‍ഷമായി തുടരുന്ന […]

കാനഡയിലെ ആദ്യത്തെ ‘ഏറ്റവും ഉയരം കൂടിയ കെട്ടിടം ടൊറോന്റോയില്‍

കാനഡയിലെ ആദ്യത്തെ ‘സൂപ്പര്‍ടോള്‍’ കെട്ടിടമായ വണ്‍ ബ്ലോര്‍ വെസ്റ്റിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. ടൊറോന്റോയില്‍ ഉയര്‍ന്നു വരുന്ന ഈ കെട്ടിടത്തിന് 300 മീറ്ററില്‍ കൂടുതല്‍ ഉയരമുണ്ട്. രാജ്യത്തെ നഗര വികസനത്തിന്റെ പുതിയ മുഖമായി ഈ കെട്ടിടം മാറുകയാണെന്ന് വിദഗ്ധര്‍ പറയുന്നു . ആധുനിക വാസ്തുശില്പത്തിന്റെ മികവും സുസ്ഥിര സാങ്കേതികവിദ്യകളും ഉപയോഗിച്ച് നിര്‍മ്മിക്കപ്പെടുന്ന വണ്‍ ബ്ലോര്‍ വെസ്റ്റ് , ടൊറോന്റോയുടെ സ്‌കൈലൈനിന് പുതിയ മാനം നല്‍കുമെന്നാണ് പ്രതീക്ഷ. ഈ പദ്ധതി ടൊറോന്റോയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് വലിയ ഉണര്‍വ് നല്‍കുമെന്ന് […]

ട്രാന്‍സ്ജെന്‍ഡര്‍ ഹെല്‍ത്ത്കെയര്‍ ബില്‍: വിധിക്കെതിരെ ആല്‍ബര്‍ട്ട സര്‍ക്കാര്‍

ട്രാന്‍സ്ജെന്‍ഡര്‍ ഹെല്‍ത്ത്കെയര്‍ ബില്ലിന് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങി ആല്‍ബര്‍ട്ട സര്‍ക്കാര്‍. കഴിഞ്ഞ ദിവസമാണ് ട്രാന്‍സ്ജെന്‍ഡര്‍ ആരോഗ്യ പരിരക്ഷയുമായി ബന്ധപ്പെട്ട വിവാദ ബില്ലിന് കോടതി വിലക്ക് ഏര്‍പ്പെടുത്തിയത്. നിയമം മുന്നോട്ട് പോയാല്‍ പരിഹരിക്കാനാകാത്ത ദോഷമുണ്ടാകുമെന്ന് കോടതി കരുതുന്നുവെന്നും, എന്നാല്‍ വിപരീതമായാണ് തോന്നുന്നതെന്നും പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് പറഞ്ഞു. ഈ വിലക്കിനെതിരെ പോരാടാന്‍ അപ്പീല്‍ നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം അവസാനം ആല്‍ബര്‍ട്ട നിയമസഭ പാസാക്കിയ ഈ ബില്‍ ഇതുവരെ പൂര്‍ണ്ണമായി […]