newsroom@amcainnews.com

ഫെഡറൽ സർക്കാരിനോട് ആൽബെർട്ടക്കാർക്ക് കടുത്ത നിരാശയും ദേഷ്യവും; കാനഡയിൽനിന്ന് വേർപിരിഞ്ഞ് സ്വതന്ത്ര രാജ്യമാകണമെന്ന ആഗ്രഹം ശക്തമെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത്

ആൽബർട്ട: കാനഡ വിടണമെന്ന ആഗ്രഹം ആൽബർട്ടയിലെ ജനങ്ങൾക്കിടയിൽ മുൻപൊരിക്കലും ഇത്രയധികം ഉയർന്നിട്ടില്ലെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത്. കാൽഗറിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ആയിരുന്നു സ്മിത്തിൻ്റെ പരാമർശം. ഫെഡറൽ സർക്കാരിനോട് ആൽബെർട്ടക്കാർക്ക് കടുത്ത നിരാശയും ദേഷ്യവും ഉണ്ടെന്നും അവർ പറഞ്ഞു. ഈ ആഴ്ച ആദ്യം ഓൾഡ്‌സ്-ഡിഡ്‌സ്ബറി-ത്രീ ഹിൽസിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഏകദേശം 18 ശതമാനം വോട്ട് നേടിയ ഒരു വിഘടനവാദി സ്ഥാനാർത്ഥിയെക്കുറിച്ചും ഡാനിയേൽ സ്മിത്ത് പറഞ്ഞു. ഇത്രയും ഉയർന്ന തലത്തിലുള്ള വിഘടനവാദ വികാരം താൻ മുമ്പ് കണ്ടിട്ടില്ല എന്നും സ്മിത്ത് […]

അമ്പത്തഞ്ചോളം കാനഡക്കാര്‍ ഐസിഇ കസ്റ്റഡിയില്‍

യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) ഏകദേശം 55 കനേഡിയന്‍ പൗരന്മാരെ കസ്റ്റഡിയിലെടുത്തതായി വിദേശകാര്യ മന്ത്രി അനിത ആനന്ദ്. അമേരിക്കയില്‍ മാത്രമല്ല, ലോകമെമ്പാടുമുളള കനേഡിയന്‍ പൗരന്മാരോട് നീതിപൂര്‍വ്വം പെരുമാറുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഗ്ലോബല്‍ അഫയേഴ്സ് കാനഡയിലെ കോണ്‍സുലര്‍ ഉദ്യോഗസ്ഥര്‍ കഠിനമായി പരിശ്രമിക്കുന്നതായി അനിത ആനന്ദ് പറഞ്ഞു. അതേസമയം , ജൂണ്‍ 23 ന് ഐസിഇ കസ്റ്റഡിയില്‍ മരിച്ച കനേഡിയന്‍ പൗരനെ മെയ് 15 ന് ഐസിഇ കസ്റ്റഡിയിലെടുത്തതു മുതല്‍ അദ്ദേഹവുമായി കോണ്‍സുലര്‍ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടിരുന്നുവെന്ന് അനിത ആനന്ദ് […]

`കാനഡയിലെ യാഥാര്‍ത്ഥ്യം ഇതാണ്, ഇന്ത്യ തന്നെയാണ് നല്ലത്’; വൈറല്‍ വീഡിയോയുമായി യുവതി

കാനഡയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവിടുത്തെ യാഥാര്‍ത്ഥ്യങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ടുള്ള ഒരു യുവതിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. കാനഡയിലെ ജീവിതം പലരും സ്വപ്നം കാണുന്നതുപോലെ അത്ര എളുപ്പമല്ലെന്നും, കഷ്ടപ്പാടുകള്‍ക്ക് തയ്യാറല്ലെങ്കില്‍ ഇന്ത്യയില്‍ തുടരുന്നതാണ് നല്ലതെന്നും യുവതി വീഡിയോയിലൂടെ വ്യക്തമാക്കുന്നു. കാനഡയില്‍ നിന്നുള്ളൊരു ഇന്ത്യന്‍ യുവതിയാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. @kanutalescanada എന്ന യൂസര്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്ന വീഡിയോയ്ക്കൊപ്പം നല്‍കിയിരിക്കുന്ന കാപ്ഷനില്‍ പറയുന്നത്, ‘ഈ വീഡിയോ കാനഡയില്‍ ഇഷ്ടം പോലെ ജോലിയും പണവും ഉണ്ട് എന്ന് കരുതുന്ന തന്റെ […]

കെലോവ്‌ന ആശുപത്രിയിലെ പ്രതിസന്ധി: ഹെല്‍ത്ത് അതോറിറ്റി മേധാവി സ്ഥാനമൊഴിഞ്ഞു

കാലാവധി തീരുന്നതിന് സ്ഥാനമൊഴിഞ്ഞ് ബ്രിട്ടിഷ് കൊളംബിയ ഇന്റീരിയര്‍ ഹെല്‍ത്ത് അതോറിറ്റി മേധാവി സൂസന്‍ ബ്രൗണ്‍. ജീവനക്കാരുടെ ക്ഷാമം കാരണം കെലോവ്‌ന ജനറല്‍ ഹോസ്പിറ്റലിലെ പീഡിയാട്രിക് യൂണിറ്റ് (കുട്ടികളുടെ വിഭാഗം) അടച്ചുപൂട്ടിയതിനെ തുടര്‍ന്നാണ് തീരുമാനം. മെയ് 26-ന് അടച്ച പീഡിയാട്രിക് വിഭാഗം വീണ്ടും തുറക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ കൂടി ഭാഗമായാണ് സൂസന്‍ ബ്രൗണിന്റെ രാജി. ഈ വിഭാഗത്തിലേക്ക് നാല് പുതിയ ഡോക്ടര്‍മാര്‍ ചുമതലയേറ്റെങ്കിലും, യൂണിറ്റ് സുരക്ഷിതമായി പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ ജീവനക്കാര്‍ ഇപ്പോഴുമില്ലെന്ന് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു. കഴിഞ്ഞ […]

ഗാസയില്‍ വെടിനിര്‍ത്തല്‍ അടുത്താഴ്ചക്കുളളില്‍ ധാരണയാകും: ഡോണള്‍ഡ് ട്രംപ്

ഗസയില്‍ അടുത്തയാഴ്ചയ്ക്കുള്ളില്‍ വെടിനിര്‍ത്തലിന് ധാരണയാകുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.വെടിനിര്‍ത്തലിനായി ബന്ധപ്പെട്ടവരുമായി സംസാരിച്ചുവരുന്നുവെന്ന് ട്രംപ് വ്യക്തമാക്കി.അറബ് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബെഞ്ചമിന്‍ നെതന്യാഹു വെടിനിര്‍ത്തലിന് സമ്മതിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘ഗസയിലെ സ്ഥിതിഗതികള്‍ വളരെ സങ്കീര്‍ണ്ണമാണ്. എന്നാല്‍, അടുത്തയാഴ്ചയോടെ ഒരു വെടിനിര്‍ത്തല്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്,’ ട്രംപ് പറഞ്ഞു. അതേസമയം, ഈ ധാരണയുടെ വിശദാംശങ്ങളോ ചര്‍ച്ചകളില്‍ തനിക്കുള്ള പങ്കോ അദ്ദേഹം വെളിപ്പെടുത്തിയില്ല. ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍, ട്രംപിന്റെ […]

കാല്‍ഗറി ജലപാതകളിലെ സുരക്ഷ: നിര്‍ദേശവുമായി അധികൃതര്‍

അവധി ദിനങ്ങളില്‍ നദികളിലിറങ്ങുന്നവര്‍ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കണമെന്ന് ആവര്‍ത്തിച്ച് കാല്‍ഗറി സിറ്റി അധികൃതര്‍. ബോ (Bow), എല്‍ബോ (Elbow) നദികളില്‍ ജലവിനോദങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. എന്നാല്‍, ഈ നിര്‍ദ്ദേശങ്ങള്‍ പലരും അവഗണിക്കുകയാണെന്നും അധികൃതര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഹാര്‍വി പാസേജില്‍ (Harvie Passage) 2016-ന് ശേഷമുള്ള രണ്ടാമത്തെ വലിയ അപകടനിരക്കാണ് ഇവിടെ രേഖപ്പെടുത്തിയത്. ഇത് ബോ നദിയിലെ ഒഴുക്കിന്റെയും വെല്ലുവിളികളുടെയും ഗൗരവം സൂചിപ്പിക്കുന്നുവെന്ന് കാല്‍ഗറി ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് കരോള്‍ ഹെന്‍കെ പറഞ്ഞു. ലൈഫ് ജാക്കറ്റ് […]

കാനഡയില്‍ രാജ്യാന്തര വിദ്യാര്‍ത്ഥി വീസ സമ്പ്രദായം പുനഃപരിശോധിക്കും

രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്കുള്ള കാനഡയുടെ വീസ സമ്പ്രദായം പുനഃപരിശോധിക്കുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി ലെന ഡയാബ്. വിദ്യാര്‍ത്ഥി വീസകളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന ആശങ്കകള്‍ കണക്കിലെടുത്താണ് നടപടി. പ്രതിവര്‍ഷം നടത്തുന്ന കൂടിയാലോചനകളുടെ ഭാഗമായി പ്രവിശ്യകള്‍, സര്‍വകലാശാലാ അധികൃതര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുമായി ചര്‍ച്ച നടത്തുമെന്ന് യൂണിവേഴ്‌സിറ്റി അഫയേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു. രാജ്യാന്തര വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞതോടെ രാജ്യത്തെ പല പോസ്റ്റ്-സെക്കന്‍ഡറി സ്ഥാപനങ്ങളും ഈ വര്‍ഷം സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. പലയിടത്തും ജീവനക്കാരെ പിരിച്ചുവിടുകയും പ്രോഗ്രാമുകള്‍ വെട്ടിക്കുറക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷം […]

റഷ്യന്‍ ഡ്രോണ്‍ ആക്രമണം: യുക്രെയ്‌നില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു

റഷ്യന്‍ ഡ്രോണ്‍ ആക്രമണത്തില്‍ യുക്രെയ്‌നിലെ ഒഡെസയില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 14 പേര്‍ക്ക് പരുക്കേറ്റു. ഒരു റെസിഡന്‍ഷ്യല്‍ ഏരിയയിലെ 21 നില കെട്ടിടത്തിലേക്കാണ് ഡ്രോണ്‍ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. പരുക്കേറ്റവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് റീജിയണല്‍ ഗവര്‍ണര്‍ ഒലെഹ് കിപ്പര്‍ അറിയിച്ചു. അഗ്‌നിശമന സേനാംഗങ്ങള്‍ തീ അണയ്ക്കുകയും കെട്ടിടത്തില്‍ നിന്ന് താമസക്കാരെ ഒഴിപ്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ് പുറത്തുവിട്ടു. അതേസമയം, റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര […]