പാക്കിസ്ഥാനിൽ ചാവേറാക്രമണത്തിൽ 16 സൈനികർ കൊല്ലപ്പെട്ടു, സാധാരണക്കാരുൾപ്പെടെ മുപ്പതോളം പേർക്ക് പരുക്ക്; പിന്നിൽ പാക്കിസ്ഥാൻ താലിബാന്റെ ചാവേർ ആക്രമണ വിഭാഗം

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലുണ്ടായ ചാവേറാക്രമണത്തിൽ 16 സൈനികർ കൊല്ലപ്പെട്ടു. സാധാരണക്കാരുൾപ്പെടെ മുപ്പതോളം പേർക്ക് പരുക്കേറ്റു. സ്ഫോടക വസ്തുക്കൾ നിറച്ച ചാവേർ വാൻ സൈന്യത്തിന്റെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം മായ ഹാഫിസ് ഗുൽ ബഹാദൂർ സംഘടന ഏറ്റെടുത്തിട്ടുണ്ട്. പരുക്കേറ്റവരിൽ നാലു സൈനികരുടെ നില ഗുരുതരമാണ്. 19 സാധാരണക്കാർക്കും പരുക്കേറ്റു. ആക്രമണത്തിന്റെ ആഘാതത്തിൽ രണ്ടു വീടുകളുടെ മേൽക്കൂര തകർന്നു വീണു. ഇതിൽ 6 കുട്ടികൾക്ക് പരുക്കേറ്റിട്ടുണ്ടെന്നും പാക്കിസ്ഥാൻ പൊലീസ് ഉദ്യോഗസ്ഥൻ വാർത്ത ഏജൻസിയായ എഎഫ്പിയോടു പറഞ്ഞു. […]
അഹമ്മദാബാദ് വിമാന ദുരന്തം: അവസാന മൃതദേഹവും കൈമാറി, ഡിഎൻഎ പരിശോധനകൾ കഴിഞ്ഞു; ആകെ 260 മരണം

ന്യൂഡൽഹി: അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് 787–8 ഡ്രീംലൈനർ വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ മൃതദേഹങ്ങൾ തിരിച്ചറിയാൻ നടക്കുകയായിരുന്ന ഡിഎൻഎ പരിശോധന പൂർത്തിയായി. അവസാന മൃതദേഹവും കുടുംബത്തിനു കൈമാറിയതായി അധികൃതർ അറിയിച്ചു. ഇതുവരെയുള്ള മരണസംഖ്യ 260 എന്നാണ് കണക്ക്. മരണസംഖ്യ 275 ആണെന്നായിരുന്നു നേരത്തെ കണക്കാക്കിയിരുന്നത്. ‘‘വിമാനാപകടത്തിൽ മരിച്ചയാളുടെ അവസാന മൃതദേഹത്തിന്റെ ഡിഎൻഎ പരിശോധനയും പൂർത്തിയായി. ഇരയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഇതോടെ വിമാനാപകടത്തിൽ മരിച്ചവരുടെ എണ്ണം 260 ആയി. അപകടത്തിൽ പരുക്കേറ്റ 3 പേർ ചികിത്സയിലാണ്’’ – […]
ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്യാതെയുള്ള രണ്ടാം വിവാഹം പാർട്ടിക്ക് വലിയ നാണക്കേടായി; മുൻ എംഎൽഎയെ പുറത്താക്കി ബിജെപി

ഡെറാഡൂൺ: രണ്ടാം വിവാഹം വിവാദമായതിനു പിന്നാലെ, മുൻ എംഎൽഎ സുരേഷ് റാത്തോഡിനെ ആറ് വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കി ബിജെപി. സഹാറൻപൂർ സ്വദേശിയായ നടി ഊർമിള സനവാറിനെ തന്റെ രണ്ടാം ഭാര്യയായി പരിചയപ്പെടുത്തുന്ന സുരേഷ് റത്തോഡിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പിന്നാലെ ഇക്കാര്യത്തിൽ സുരേഷ് റത്തോഡിനോട് ബിജെപി വിശദീകരണം ചോദിച്ചിരുന്നു. ജനുവരിയിൽ സംസ്ഥാനത്ത് ബിജെപി സർക്കാർ നടപ്പിലാക്കിയ ഏകീകൃത സിവിൽ കോഡ് ബഹുഭാര്യത്വം കുറ്റകരമാക്കുന്നതിനാൽ സുരേഷ് റാത്തോഡിന്റെ ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്യാതെയുള്ള രണ്ടാം വിവാഹം പാർട്ടിക്ക് […]
ആരോഗ്യ ഉൽപ്പന്നങ്ങളും മരുന്നുകളും ഓൺലൈനായി വാങ്ങുന്നതിൽ കനേഡിയൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി ഹെൽത്ത് കാനഡ

ഓട്ടവ: ആരോഗ്യ സംബന്ധമായ ഉൽപ്പന്നങ്ങളും മറ്റ് മരുന്നുകളും ഓൺലൈനായി വാങ്ങുന്നതിൽ കനേഡിയൻമാർക്ക് മുന്നറിയിപ്പ് നൽകി ഹെൽത്ത് കാനഡ. വ്യാജ മരുന്നുകൾക്കെതിരായ അന്താരാഷ്ട്ര നടപടിയുടെ ഭാഗമായി ആയിരക്കണക്കിന് പായ്ക്കറ്റുകൾ രാജ്യത്ത് പ്രവേശിക്കുന്നതിന് മുമ്പ് തടയുകയും ഒപ്പം രാജ്യത്ത് എത്തിയതിന് ശേഷം പിടിച്ചെടുക്കുകയോ ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പ് നൽകിയത്. 2024 ഡിസംബർ 16 മുതൽ 2025 മെയ് 16 വരെ, ഇന്റർപോൾ 90 രാജ്യങ്ങളിലായി നടത്തിയ ഒരു ഓപ്പറേഷൻ വഴി 88 മില്യൺ ഡോളറിലധികം വിലമതിക്കുന്ന 50.4 ദശലക്ഷം […]
അമിതവേഗതയിൽ വാഹനമോടിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് പിഴ; വ്യാജ സന്ദേശങ്ങൾ അയച്ച് പണം തട്ടുന്ന സംഘങ്ങൾ വ്യാപകം; മുന്നറിയിപ്പുമായി ആൽബെർട്ട ആർസിഎപി

ആൽബെർട്ട: അമിതവേഗതയിൽ വാഹനമോടിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് പിഴ ഈടാക്കിയെന്ന വ്യാജ സന്ദേശങ്ങൾ അയച്ച് ജനങ്ങളിൽ നിന്നും പണം തട്ടുന്ന സംഘങ്ങൾ വ്യാപകമാകുന്നതായി ആൽബെർട്ട ആർസിഎപി. ടെക്സ്റ്റ് തട്ടിപ്പുകളെക്കുറിച്ച് പൊതുജനങ്ങൾക്ക് ആർസിഎംപി മുന്നറിയിപ്പ് നൽകി. ഫോട്ടോ റഡാർ ടിക്കറ്റിന് പണം നൽകിയിട്ടില്ലെന്ന് അവകാശപ്പെട്ട് ടെക്സ്റ്റ് മെസേജ് അയച്ച് പണം തട്ടിയതായുള്ള റിപ്പോർട്ട് അടുത്തിടെ ലഭിച്ചതായി സ്ട്രാത്ത്കോണ കൗണ്ടി പോലീസ് പറഞ്ഞു. ടെക്സ്റ്റ് സന്ദേശത്തോടൊപ്പം ടിക്കറ്റിന് പണം നൽകാനുള്ള ലിങ്കും തട്ടിപ്പുകാർ നൽകുന്നു. ഈ ലിങ്കിൽ ക്ലിക്കിൽ ചെയ്യുമ്പോഴാണ് ആളുകളിൽ നിന്നും […]
ഏറ്റവും തിരക്കേറിയ വേനൽക്കാല യാത്രാ സീസണിനായി തയാറെടുത്ത് വാൻകുവർ വിമാനത്താവളം; ഗ്രീറ്റിംഗ് പ്രോഗ്രാം പൂർണമായും പ്രവർത്തനക്ഷമമെന്ന് അധികൃതർ

വാൻകുവർ: ഈ വാരാന്ത്യത്തിൽ വേനൽക്കാല യാത്രാ സീസൺ ആരംഭിക്കുകയാണ്. സമ്മർ സീസണിലെ യാത്രകൾക്കായി കാനഡയിലുടനീളമുള്ള വിമാനത്താവളങ്ങളും തയാറെടുത്തുകൊണ്ടിരിക്കുകയാണ്. ജൂൺ 15 മുതൽ ലേബർ ഡേ വരെ ഏകദേശം 6.7 മില്യൺ യാത്രക്കാരെ ഉൾക്കൊള്ളാനായി വാൻകുവർ അന്താരാഷ്ട്ര വിമാനത്താവളം(YVR) ഒരുങ്ങിയതായി എയർപോർട്ട് അധികൃതർ പറഞ്ഞു. ഇത്തവണ ഏറ്റവും തിരക്കേറിയ വേനൽക്കാല സീസണിലേക്കാണ് തങ്ങൾ കടക്കുന്നതെന്ന് എയർപോർട്ട് വക്താവ് അലിസ സ്മിത്ത് മാധ്യമങ്ങളോട് പറഞ്ഞു. യാത്രക്കാരെ മുഴുവൻ കഴിയുന്നത്ര വേഗത്തിൽ ഉൾക്കൊള്ളാനും അവരുടെ സുഗമമായ യാത്രയ്ക്കും എയർപോർട്ട് അതോറിറ്റി പുതിയ […]
കാനഡയിൽ ആദായനികുതി ഇളവ് ജൂലൈ 1 മുതൽ പ്രാബല്യത്തിൽ; പ്രയോജനം ലഭിക്കുക 22 മില്യൺ കനേഡിയൻ പൗരന്മാർക്ക്

ഓട്ടവ: കാനഡയിൽ ഏറ്റവും കുറഞ്ഞ മാർജിനൽ പേഴ്സണൽ ഇൻകം ടാക്സ് നിരക്ക് 15 ശതമാനത്തിൽ നിന്നും 14 ശതമാനമായി കുറച്ചുകൊണ്ട് ഫെഡറൽ സർക്കാർ ജനങ്ങൾക്ക് നികുതി ഇളവ് പ്രഖ്യാപിച്ചു. ജൂലൈ 1 മുതൽ നികുതി ഇളവ് പ്രാബല്യത്തിൽ വരും. ഫിനാൻസ് കാനഡയുടെ കണക്കനുസരിച്ച്, ഏകദേശം 22 മില്യൺ കനേഡിയൻ പൗരന്മാർക്ക് ആദായനികുതി ഇളവിന്റെ പ്രയോജനം ലഭിക്കും. ഒരു വ്യക്തിയുടെ വരുമാന നിലവാരം പരിഗണിക്കാതെ തന്നെ ഈ വർഷം നികുതി നൽകേണ്ട വരുമാനത്തിന്റെ ആദ്യത്തെ 57,375 ഡോളറിന് ബാധകമായ […]
ടെക് കമ്പനികൾക്ക് മേൽ ഡിജിറ്റൽ സേവന നികുതി ചുമത്തി കാനഡ; പിന്നാലെ കാനഡയുമായി എല്ലാ വ്യാപാര കരാർ ചർച്ചകളും അവസാനിപ്പിച്ചതായി പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്

കാനഡയുമായി എല്ലാ വ്യാപാര കരാർ ചർച്ചകളും അവസാനിപ്പിച്ചതായി പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ടെക് കമ്പനികൾക്ക് മേൽ ഡിജിറ്റൽ സേവന നികുതി ചുമത്തുന്നതായി കാനഡ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിൻ്റെ പ്രഖ്യാപനം. കാനഡയുടെ നീക്കം യു.എസ് ടെക് കമ്പനികൾക്ക് മൂന്ന് ബില്യൻ ഡോളറിൻ്റെ അധിക ചെലവ് ഉണ്ടാക്കുമെന്നാണ് നിഗമനം. ഇതേ തുടർന്നാണ് ട്രംപിൻ്റെ പ്രഖ്യാപനം. യു.എസിൽ വ്യാപാരം നടത്താൻ കാനഡക്ക് അധിക നികുതി ചുമത്തുമെന്നും ട്രംപ് പറഞ്ഞു. ക്ഷീരോൽപന്നങ്ങൾക്ക് വർഷങ്ങളായി 400 ശതമാനം വരെ തീരുവ ഈടാക്കുന്ന, വ്യാപാരം ചെയ്യാൻ […]
ഫസ്റ്റ് റെസ്പോണ്ടേഴ്സ് മത്സരത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ബിസി അഗ്നിശമന സേനാംഗത്തിന് അമേരിക്കയിലേക്ക് പ്രവേശനം നിഷേധിച്ചതായി പരാതി

വാൻകൂവർ: വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഫസ്റ്റ് റെസ്പോണ്ടേഴ്സ് മത്സരത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ബിസി അഗ്നിശമന സേനാംഗത്തിന് അമേരിക്കയിലേക്ക് പ്രവേശനം നിഷേധിച്ചതായി പരാതി. കാനഡയിൽ സ്ഥിര താമസക്കാരനായ വാൻകൂവർ അഗ്നിശമന സേനാംഗമായ ജാമി ഫ്ലിൻ പറയുന്നത് ഉദ്യോഗസ്ഥ തലത്തിൽ ഉണ്ടായൊരു ക്ലറിക്കൽ പിഴവാണ് യുഎസിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടതിന് കാരണം എന്നാണ്. അലബാമയിലെ ബർമിംഗ്ഹാമിലേക്കുള്ള യാത്രാമധ്യേ തനിക്ക് എന്താണ് സംഭവിച്ചതെന്ന് സോഷ്യൽ മീഡിയയിൽ കൂടിയാണ് ജാമി ഫ്ലിൻ വ്യക്തമാക്കിയത്. വേൾഡ് പോലീസ് & ഫയർ ഗെയിംസിൽ ജിയു ജിറ്റ്സു വിഭാഗത്തിൽ […]
യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് ഉയരുന്നു; 15നും 24നും ഇടയിൽ പ്രായമുള്ള കനേഡിയക്കാരുടെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ രണ്ട് വർഷത്തിനിടെ 3.6 ശതമാനം വർദ്ധിച്ചു

ഓട്ടവ: കാനഡയിൽ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് വളരെയധികം ഉയരുന്നു. ലോകത്തിലെ പ്രധാന സമ്പദ്വ്യവസ്ഥകളിൽ വച്ച് കാനഡയിലാണ് യുവാക്കളുടെ തൊഴിലില്ലായ്മയിൽ ഏറ്റവും വലിയ കുതിച്ചുചാട്ടം ഉണ്ടായത്. 15നും 24നും ഇടയിൽ പ്രായമുള്ള കനേഡിയക്കാരുടെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ രണ്ട് വർഷത്തിനിടെ 3.6 ശതമാനം വർദ്ധിച്ചുവെന്ന് ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്മെൻ്റ് പറയുന്നു. 25 മുൻനിര സമ്പദ്വ്യവസ്ഥകളിൽ ഏറ്റവും വലിയ കുതിപ്പാണിത്. മെയ് മാസത്തിലെ കണക്കനുസരിച്ച്, 15 നും 24 നും ഇടയിൽ പ്രായമുള്ള കനേഡിയൻ വിദ്യാർത്ഥികളുടെ […]