നിർണായക ധാതുക്കളുടെ ഖനനത്തിൽ പുരോഗതി കൈവരിച്ചാൽ കാനഡയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് റിപ്പോർട്ട്

ഓട്ടവ: നിർണായക ധാതുക്കൾ ഖനനം ചെയ്യുന്ന കാര്യത്തിൽ കാനഡ ഇതുവരെ കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ലെന്നും ആ വിഭവങ്ങൾ വികസിപ്പിക്കുന്നത് വഴി ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പുതിയ റിപ്പോർട്ട്. അമേരിക്കയുമായുള്ള വ്യാപാര തടസ്സങ്ങൾക്കിടയിൽ കനേഡിയൻ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താൻ അത് സഹായിക്കുമെന്നും ഒരു പുതിയ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.വരും വർഷങ്ങളിൽ, കൂടുതൽ ഇലക്ട്രിക് കാറുകൾ, വീടുകൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നിർമ്മിക്കാൻ കാനഡ പദ്ധതിയിടുന്നുണ്ട്. ഇതിന് പുറമെ നാറ്റോ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൻ്റെ ഭാഗമായി, പ്രതിരോധ രംഗത്തും കൂടുതൽ ചെലവഴിക്കാൻ പദ്ധതിയുണ്ട്. […]
ഒരൊറ്റ ഫോൺകോൾ മതി, നിങ്ങളുടെ ജീവിതം തന്നെ മാറ്റിമറിച്ചേക്കും! ബാങ്ക് അക്കൗണ്ടും വ്യക്തി വിവരങ്ങളും തട്ടിയെടുക്കുന്ന വ്യാജന്മാരെ തിരിച്ചറിയുന്നതെങ്ങനെ?

ഓൺലൈൻ ബാങ്കിംഗിന്റെയും പണമിടപാടുകളുടെയും ഈ കാലഘട്ടത്തിൽ, ഏറ്റവും അപകടകരവുമായ സാമ്പത്തിക തട്ടിപ്പുകളിലൊന്നാണ് ആൾമാറാട്ട തട്ടിപ്പ്. ഒരു ഫോൺ വിളിയിലൂടെ പണവും വ്യക്തിഗത വിവരങ്ങളും തട്ടിയെടുക്കാൻ തട്ടിപ്പുകാർക്ക് കഴിയും. ബാങ്ക് എക്‌സിക്യൂട്ടീവ്, സർക്കാർ ഉദ്യോഗസ്ഥൻ തുടങ്ങിയ വ്യാജ പേരുകളിൽ വിളിക്കുന്ന ഇവർക്ക് മിനിറ്റുകൾക്കുള്ളിൽ സ്വകാര്യ വിവരങ്ങളിലേക്കും ബാങ്ക് അക്കൗണ്ടുകളിലേക്കും ആധാർ, പാൻ നമ്പറുകളിലേക്കും പ്രവേശനം നേടാൻ സാധിക്കും. എന്താണ് ആൾമാറാട്ട തട്ടിപ്പ്? ബാങ്ക് ജീവനക്കാർ, പോലീസ് ഉദ്യോഗസ്ഥർ, മറ്റ് ഓഫീസർമാർ തുടങ്ങിയ ഉദ്യോഗസ്ഥരായി സ്വയം ചമഞ്ഞ് തട്ടിപ്പുകാർ തന്ത്രപ്രധാനമായ […]
തന്റെ ഓഹരികളെല്ലാം വിൽക്കാതെ സൂക്ഷിച്ചിരുന്നെങ്കിൽ ഇന്ന് മസ്കിനെക്കാൾ വലിയ സമ്പന്നൻ; നഷ്ടമായത് ലോകത്തിലെ ഏറ്റവും വലിയ ധനികനെന്ന പദവി

ലോക കോടീശ്വരന്മാരുടെ പട്ടികയിൽ എന്നും മുൻനിരയിലുള്ള മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സിനെക്കുറിച്ച് ഫോർബ്‌സ് പുറത്തുവിട്ട പുതിയ റിപ്പോർട്ട് ഏവരെയും അമ്പരപ്പിക്കുന്നതാണ്. തന്റെ കയ്യിലുണ്ടായിരുന്ന മൈക്രോസോഫ്റ്റ് ഓഹരികളെല്ലാം വിൽക്കാതെ സൂക്ഷിച്ചിരുന്നെങ്കിൽ ബിൽ ഗേറ്റ്‌സ് ലോകത്തിലെ ആദ്യത്തെ ട്രില്യണയർ (ലക്ഷം കോടി ഡോളർ ആസ്തിയുള്ള വ്യക്തി) ആകുമായിരുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. 2045 ഓടെ തന്റെ ശേഷിക്കുന്ന സമ്പത്ത് മുഴുവൻ പൊതുപ്രവർത്തനങ്ങൾക്കായി വിനിയോഗിച്ച് ഗേറ്റ്‌സ് ഫൗണ്ടേഷൻ പൂർണ്ണമായി പ്രവർത്തനം അവസാനിപ്പിക്കുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഫോർബ്‌സ് റിപ്പോർട്ട് പുറത്തുവരുന്നത്. കോടികൾ നൽകിയിട്ടും […]
“ഡ്രൈവർ ഇൻകോർപ്പറേറ്റഡ്” നികുതി വെട്ടിപ്പ്: കാനഡയിൽ പ്രതിവർഷം ഒരു ബില്യൺ ഡോളറിൻ്റെ നഷ്ടം; മുന്നറിയിപ്പുമായി കനേഡിയൻ ട്രക്കിംഗ് അലയൻസ്

കോടികളുടെ നികുതി വെട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പുമായി കനേഡിയൻ ട്രക്കിംഗ് അലയൻസ് (CTA). “ഡ്രൈവർ ഇൻകോർപ്പറേറ്റഡ്” നികുതി വെട്ടിപ്പിനെ തുടർന്ന് രാജ്യത്തിന് പ്രതിവർഷം ഒരു ബില്യൺ ഡോളറിൻ്റെ നഷ്ടമാണ് ഉണ്ടാകുന്നതെന്ന് അവർ വ്യക്തമാക്കുന്നു. ശമ്പള നികുതിയും തൊഴിൽ ബാധ്യതകളും ഒഴിവാക്കാൻ ട്രക്കിംഗ് കമ്പനികൾ ഡ്രൈവർമാരെ ജീവനക്കാരെന്നതിന് പകരം സ്വതന്ത്ര കോൺട്രാക്ടർമാരായി കാണിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഈ തട്ടിപ്പിലൂടെ പല കമ്പനികളും 30 ശതമാനത്തോളം അനധികൃത നേട്ടമുണ്ടാക്കുന്നുണ്ട്. മാത്രമല്ല ഇതിലൂടെ ഡ്രൈവർമാർക്ക് ന്യായമായ ശമ്പളം, ആനുകൂല്യങ്ങൾ, സുരക്ഷാ പരിരക്ഷകൾ എന്നിവ നിഷേധിക്കപ്പെടുകയും […]
ആഗോള വാക്സീന്‍ കൂട്ടായ്മയ്ക്കുള്ള ധനസഹായം നിര്‍ത്തി യുഎസ്

ആഗോള വാക്സീന്‍ കൂട്ടായ്മയ്ക്കുള്ള ധനസഹായം നിര്‍ത്തി യുഎസ്. ആഗോള വാക്സീന്‍ കൂട്ടായ്മയായ ‘ഗാവി’ക്കുള്ള യുഎസ് ധനസഹായം നിര്‍ത്തുകയാണെന്ന് ഹെല്‍ത്ത് സെക്രട്ടറി റോബര്‍ട്ട് എഫ്.കെന്നഡി ജൂനിയര്‍ പ്രഖ്യാപിച്ചു. ഗാവിക്ക് ‘ശാസ്ത്രത്തെ അവഗണിച്ചു’ എന്നും ‘പൊതുജനവിശ്വാസം നഷ്ടപ്പെട്ടു’ എന്നും അദ്ദേഹം ആരോപിച്ചു. ബ്രസ്സല്‍സില്‍ നടന്ന ഗാവിയുടെ ഒരു യോഗത്തില്‍ പ്രദര്‍ശിപ്പിച്ച ഒരു വീഡിയോ പ്രസംഗത്തിലാണ് കെന്നഡി ഈ പ്രഖ്യാപനം നടത്തിയത്. 2001 മുതല്‍ അമേരിക്ക നല്‍കിയ 8 ബില്യണ്‍ ഡോളറിനെ ഗാവിക്ക് ന്യായീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും, ശാസ്ത്രം പരിഗണിക്കപ്പെടുന്നതുവരെ അമേരിക്ക കൂടുതല്‍ […]
നഴ്സുമാരുടെ പ്രതിഷേധം: ആരോഗ്യമേഖലയിലെ മാറ്റങ്ങള്‍ നിര്‍ത്തിവെച്ച് ന്യൂ ബ്രണ്‍സ്വിക്ക് സര്‍ക്കാര്‍

പ്രവിശ്യയിലെ ആരോഗ്യമേഖലയില്‍ മാറ്റങ്ങള്‍ വരുത്താനുള്ള നീക്കങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ന്യൂ ബ്രണ്‍സ്വിക്ക് പ്രീമിയര്‍ സൂസന്‍ ഹോള്‍ട്ട്. വ്യക്തതയും കൂടിയാലോചനയും ആവശ്യപ്പെട്ട് നഴ്സുമാരുടെ യൂണിയന്‍ രംഗത്തെത്തിയതിനെ തുടര്‍ന്നാണിത്. ഹൊറൈസണ്‍ ഹെല്‍ത്ത് നെറ്റ്വര്‍ക്കിലെ മാനസിക, പൊതുജനാരോഗ്യ വിഭാഗങ്ങളിലെ ജീവനക്കാരുടെ നിയമനങ്ങളില്‍ മാറ്റം വരുത്താനുള്ള പദ്ധതിയാണ് നിര്‍ത്തിവെച്ചത്. മതിയായ കൂടിയാലോചനകള്‍ നടക്കുന്നത് വരെ ഈ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ താന്‍ ആവശ്യപ്പെട്ടതായി പ്രീമിയര്‍ സൂസന്‍ ഹോള്‍ട്ട് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ഈ മാറ്റങ്ങളെക്കുറിച്ച് ആശങ്കയുണ്ടെന്ന് പറഞ്ഞ അവര്‍, യൂണിയനുമായി കൂടിയാലോചനകള്‍ നടത്താതെയാണ് ഹൊറൈസണ്‍ […]
ഓസ്‌കര്‍: കമല്‍ ഹാസന്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്ന് ഏഴ് പേര്‍ക്ക് ക്ഷണം

ലോക സിനിമാ രംഗത്തെ ഏറ്റവും വലിയ പുരസ്‌കാരങ്ങളായ ഓസ്‌കര്‍ അവാര്‍ഡുകള്‍ നിര്‍ണയിക്കുന്ന വോട്ടിങ് പ്രക്രിയയില്‍ പങ്കെടുക്കാന്‍ നടന്‍ കമല്‍ ഹാസന്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്ന് ഏഴ് പേര്‍ക്ക് ക്ഷണം. അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസ് ആണ് വോട്ടിങ് അംഗങ്ങളാകാന്‍ സിനിമാ പ്രവര്‍ത്തകരെ ക്ഷണിച്ചത്. ആഗോളതലത്തില്‍ 534 പുതിയ അംഗങ്ങളെയാണ് അക്കാദമി ഇത്തവണ ക്ഷണിച്ചിരിക്കുന്നത്. കമല്‍ ഹാസനെ കൂടാതെ ഇന്ത്യന്‍ സിനിമയെ പ്രതിനിധീകരിച്ച് ആയുഷ്മാന്‍ ഖുറാനയും കാസ്റ്റിങ് ഡയറക്ടര്‍ കരണ്‍ മാലി, ഛായാഗ്രാഹകന്‍ രണ്‍ബീര്‍ […]
ആദ്യ ടൊറന്റോ ടെക് വീക്ക് സമാപിച്ചു; എഐ സാങ്കേതികവിദ്യക്ക് ഊന്നല്‍ നല്‍കി കാനഡ

സാങ്കേതികവിദ്യാ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) രംഗത്തെ ആഗോള ശക്തിയായി ടൊറന്റോയെ മാറ്റുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ടൊറന്റോ ടെക് വീക്ക് വെള്ളിയാഴ്ച സമാപിച്ചു. ഒരാഴ്ച നീണ്ടുനിന്ന ഈ പരിപാടിയില്‍ നിക്ഷേപകര്‍, സംരംഭകര്‍, നയരൂപീകരണ വിദഗ്ധര്‍ എന്നിവര്‍ പങ്കെടുത്തു. ചെറുകിട-ഇടത്തരം ബിസിനസുകള്‍ക്ക് എഐ സാങ്കേതികവിദ്യകള്‍ സ്വീകരിക്കാന്‍ സഹായിക്കുന്നതിനായി 24 ലക്ഷം ഡോളറിന്റെ ഫെഡറല്‍ ഫണ്ടിങ് എഐ മന്ത്രി ഇവാന്‍ സോളമന്‍ പ്രഖ്യാപിച്ചു. ഈ തുക ടൊറന്റോ റീജിയന്‍ ബോര്‍ഡ് ഓഫ് ട്രേഡിന് കീഴില്‍ 75 വ്യാപാര സ്ഥാപനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശവും […]
ഗാസ വെടിനിര്‍ത്തല്‍: ഇസ്രയേലിന് മേല്‍ സമ്മര്‍ദവുമായി ട്രംപ്

ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ ഇസ്രയേലിനുമേല്‍ യുഎസ് സമ്മര്‍ദ്ദം ചെലുത്തുന്നതായി റിപ്പോര്‍ട്ട്. ഈ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ നിര്‍ണായക ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും, വൈകാതെ ഒരു വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടായേക്കുമെന്നും ഇസ്രയേലി മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നു. അറബ് രാജ്യങ്ങളുടെ മേല്‍നോട്ടത്തില്‍ ഗാസയുടെ ഭരണം ക്രമീകരിക്കാനുള്ള നിര്‍ദേശം ഇപ്പോള്‍ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 20 ലക്ഷം ജനങ്ങളുള്ള ഗാസ മുനമ്പിന്റെ ഭരണം ഈജിപ്തും യുഎഇയും ഉള്‍പ്പെടെ നാല് അറബ് രാജ്യങ്ങളുടെ നേതൃത്വത്തിലാക്കുക എന്നതാണ് പ്രധാന […]
ഫെഡറൽ സർക്കാർ നിലപാട് മാറ്റിയാൽ സഹകരിക്കും; ഡാനിയേൽ സ്മിത്ത്

ഫെഡറൽ സർക്കാരിന്റെ പ്രവിശ്യാ വിരുദ്ധനയങ്ങൾക്കെതിരെ ശക്തമായ നിലപാടുമായി ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്. വിഘടനവാദപരമായ വികാരങ്ങൾ ഇല്ലാതാക്കാൻ ഫെഡറൽ സർക്കാരുമായി സഹകരിക്കാൻ താൽപ്പര്യമുണ്ടെന്നും എന്നാൽ പ്രവിശ്യയിൽ നിക്ഷേപങ്ങളെ ദോഷകരമായി ബാധിക്കുന്ന 9 നിയമങ്ങളിൽ മാറ്റം വരുത്തണമെന്നും സ്മിത്ത് ആവശ്യപ്പെട്ടു. നിർദ്ദിഷ്ട എമിഷൻ ക്യാപ്, നെറ്റ്-സീറോ ഇലക്ട്രിസിറ്റി ഗ്രിഡ് നിയന്ത്രണങ്ങൾ, വെസ്റ്റ് കോസ്റ്റ് ടാങ്കർ നിരോധനം എന്നിവയുൾപ്പെടെ നിരവധി ഫെഡറൽ നയങ്ങളും പരിപാടികളും നിർത്തലാക്കണമെന്ന് സ്മിത്ത് വ്യക്തമാക്കി. ഫെഡറൽ സർക്കാർ ഇടപെടലിൽ നിന്ന് ആൽബർട്ടയെ സംരക്ഷിക്കുന്നതിനായി ഈ വേനൽക്കാലത്ത് […]