രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്ന് ശുഭാംശു ശുക്ലയുടെ ആദ്യ സന്ദേശം എത്തി; ഒരു കുഞ്ഞിനെ പോലെയാണ് ഞാൻ നടക്കാൻ പഠിക്കുന്നു… ഭക്ഷണം കഴിക്കാൻ പരിശീലിക്കുന്നു…

വാഷിങ്ടൻ: രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്ന് തന്റെ ആദ്യ സന്ദേശം അയച്ച് ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല. അടുത്ത 14 ദിവസങ്ങൾ അതിശയകരമായിരിക്കും എന്ന സന്ദേശമാണ് ശുഭാംശു ശുക്ല അയച്ചിരിക്കുന്നത്. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ എത്തുന്ന ആദ്യ ഇന്ത്യക്കാരനായ ശുഭാംശു ശുക്ല ഉൾപ്പെട്ട ആക്സിയം –4 ദൗത്യസംഘം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഡോക്കിങ് നടപടികൾ കഴിഞ്ഞ ദിവസമാണ് പൂർത്തിയാക്കിയത്. ബഹിരാകാശ നിലയത്തിലെ ഓർബിറ്റൽ ലബോറട്ടറിയിൽ എത്തിയ തനിക്ക് കൂടുതൽ സുഖം തോന്നുന്നതായും ഭൂമിയെ ഐഎസ്എസിൽ നിന്ന് കണ്ട […]
ഒരു ദിവസം ഒരു പരാതി! എയർ ഗണ്ണുകൾ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ വർധിക്കുന്നതിൽ ആശങ്ക; എയർ ഗണ്ണുകൾ കളിപ്പാട്ടങ്ങളല്ലെന്ന് കാൽഗറി പോലീസ്

കാൽഗറി: കാൽഗറിയിൽ എയർ ഗണ്ണുകളുടെ ഉപയോഗം വർധിച്ചുവരുന്നതായി കാൽഗറി പോലീസ് സർവീസ്. എയർ ഗണ്ണുകൾ ഉപയോഗിച്ചുള്ള ആക്രമണങ്ങളിൽ ആശങ്കയുണ്ടെന്നും പോലീസ് പറഞ്ഞു. എയർ ഗണ്ണുകൾ കളിപ്പാട്ടങ്ങളല്ലെന്നും പോലീസ് മുന്നറിയിപ്പ് നൽകി. യുവാക്കളാണ് കൂടുതലായും എയർഗൺ ഉപയോഗിക്കുന്നതെന്ന് പോലീസ് പറഞ്ഞു. എയർ ഗണ്ണുകൾ ഉൾപ്പെട്ട ആക്രമണങ്ങൾ നടന്നതായുള്ള റിപ്പോർട്ടുകൾ അടുത്തിടെ വർധിച്ചു. ഒരു ദിവസം ഒരു പരാതി എന്ന നിലയിൽ നിന്നും ഒരു ദിവസം എട്ട് കോളുകൾ വരെ എയർ ഗണ്ണുകൾ സംബന്ധിച്ച് പോലീസിന് ലഭിക്കുന്നുണ്ടെന്നും സിപിഎസ് ആസ്ഥാനത്ത് […]
കുടിയേറ്റക്കാർക്ക് സാമൂഹിക സേവനങ്ങൾ തുടരണോ? ജനാഭിപ്രായം തേടി ആൽബർട്ട സർക്കാർ

ആൽബർട്ട: കുടിയേറ്റക്കാർക്ക് സാമൂഹിക സേവനങ്ങൾ തുടരണോ എന്ന കാര്യത്തിൽ ജനങ്ങളുടെ അഭിപ്രായം തേടി ആൽബർട്ട സർക്കാർ. വരാനിരിക്കുന്ന സർവ്വെയിൽ ഇക്കാര്യവും ഒരു ചോദ്യമായി ഉൾപ്പെടുത്തുമെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് പറയുന്നു. ആൽബെർട്ടയുടെ താൽപ്പര്യങ്ങൾ എങ്ങനെ സംരക്ഷിക്കാമെന്ന വിഷയത്തിൽ പൊതുജനങ്ങളുടെ അഭിപ്രായം ശേഖരിക്കുന്നതിനായി, ആൽബെർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് വേനൽക്കാലത്ത് പ്രവിശ്യയിലുടനീളം സഞ്ചരിക്കാൻ പദ്ധതിയിടുന്നുണ്ട്. പ്രവിശ്യാ ഭരണകൂടത്തിൻ്റെ നിയന്ത്രണത്തിലുള്ള മേഖലകളിൽ ഫെഡറൽ സർക്കാർ അമിതമായി ഇടപെടുന്നുണ്ടെന്നാണ് ആൽബർട്ട സർക്കാരിൻ്റെ നിലപാട്. ഇതുൾപ്പടെയുള്ള കാര്യങ്ങളിൽ ജനങ്ങളുടെ അഭിപ്രായം തേടി നടത്താനിരിക്കുന്ന […]
രാജ്യത്തിന്റെ 158-ാം വാർഷികത്തോട് അനുബന്ധിച്ച് 158 ജിബിയുടെ പ്രത്യേക പ്ലാൻ; കാനഡ ഡേയിൽ ഉപയോക്താക്കൾക്ക് പ്രത്യേക വയർലെസ് പ്ലാൻ വാഗ്ദാനം ചെയ്ത് റോജേഴ്‌സ്

കാനഡ ഡേയിൽ ഉപയോക്താക്കൾക്ക് പ്രത്യേക വയർലെസ് പ്ലാൻ വാഗ്ദാനം ചെയ്ത് റോജേഴ്‌സ്. രാജ്യം 158-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ 158 ജിബി ഡാറ്റയുള്ള പ്രത്യേക വയർലെസ് പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. 158 ജിബിയുടെ പ്രത്യേക പ്ലാൻ 2025 ജൂലൈ 3 വരെ ലഭ്യമാകും. റോജേഴ്‌സിന്റെ കാനഡ ഡേ ഓഫർ കമ്പനിയുടെ പതിവ് 100 ജിബി എസൻഷ്യൽ പ്ലാൻ മാത്രമാണ്. അതിൽ 58 ജിബി ബോണസ് ഡാറ്റയും ഉൾപ്പെടുന്നു. പ്രത്യേക പാക്കേജിന് ഓട്ടോപേ ഡിസ്‌കൗണ്ടും 5 ഡോളർ പ്രതിമാസ […]
11 പോലീസ് വാഹനങ്ങൾ കത്തിച്ചു; പലസ്തീൻ അനുകൂല പ്രതിഷേധക്കാരനെ കണ്ടെത്താൻ വിവരങ്ങൾ നൽകുന്നവർക്ക് $30,000 പാരിതോഷികം

ന്യൂയോർക്: ബ്രൂക്ലിനിലെ ഒരു പ്രിസിങ്ക്റ്റ് സ്റ്റേഷൻ ഹൗസിന് സമീപമുള്ള പാർക്കിംഗ് സ്ഥലത്ത് 11 പോലീസ് വാഹനങ്ങൾ കത്തിച്ച പലസ്തീൻ അനുകൂല പ്രതിഷേധക്കാരനെ അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് ന്യൂയോർക് പോലീസ് ഡിപ്പാർട്മെന്റ് ബുധനാഴ്ച $30,000 പാരിതോഷികം വാഗ്ദാനം ചെയ്തതായി പോലീസ് പറഞ്ഞു. ജൂൺ 12 ന് നടന്ന തീപിടുത്ത സംഭവസ്ഥലത്തിനടുത്തുള്ള ഒരു ബോഡെഗയിൽ വീഡിയോയിൽ കുടുങ്ങിയ ന്യൂജേഴ്‌സിയിൽ നിന്നുള്ള 21 കാരനായ ജാഖി ലോഡ്‌സൺ-മക്രേയ്‌ക്കായി പോലീസ് സജീവമായി തിരച്ചിൽ നടത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ലോഡ്‌സൺ-മക്രേയുടെ ഒരു […]
വെസ്റ്റ്‌ജെറ്റും ലുഫ്താൻസയും സംയുക്തമായി കാൽഗറി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ എയർക്രാഫ്റ്റ് മെയിന്റനൻസ് ഫെസിലിറ്റി സെന്ററിന് തറക്കല്ലിട്ടു

കാൽഗറി: വെസ്റ്റ്‌ജെറ്റും ലുഫ്താൻസയും സംയുക്തമായി കാൽഗറി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ എയർക്രാഫ്റ്റ് മെയിന്റനൻസ് ഫെസിലിറ്റി സെന്ററിന് തറക്കല്ലിട്ടു. ഫെബ്രുവരിയിൽ ജർമ്മൻ എയർക്രാഫ്റ്റ് സർവീസസ് കമ്പനിയായ ലുഫ്താൻസ ടെക്‌നിക്കുമായി(Lufthansa Technik) ചേർന്ന് എഞ്ചിൻ റിപ്പയർ സ്റ്റേഷൻ നിർമ്മിക്കുന്നതിനായി മൾട്ടി ബില്യൺ ഡോളറിന്റെ ദീർഘകാല വാണിജ്യ കരാർ വെസ്റ്റ്‌ജെറ്റ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഫെസിലിറ്റി സെന്റർ നിർമാണം. ഫെഡറൽ ഇന്നൊവേഷൻ, സയൻസ്, ഇൻഡസ്ട്രി മിനിസ്റ്റർ മെലാനി ജോളി, കാൽഗറി മേയർ ജ്യോതി ഗോണ്ടെക്, ആൽബെർട്ട ജോബ്‌സ്, ഇക്കണോമി, ട്രേഡ്, ഇമിഗ്രേഷൻ […]
കാൽഗറിയിൽ അമിത ശബ്ദം ഉണ്ടാക്കുന്ന വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് പണി വരുന്നു; പിഴ ഈടാക്കാനുള്ള നടപടികളുമായി ട്രാഫിക് വകുപ്പ്

കാൽഗറി: അമിതമായ ശബ്ദം പുറത്ത് വിടുന്ന വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് കടുത്ത ശിക്ഷയുമായി കാൽഗറി സർക്കാർ. ഇവരിൽ നിന്ന് പിഴ ഈടാക്കാനുള്ള നടപടികൾക്ക് തുടക്കമിടുകയാണ് ട്രാഫിക് വകുപ്പ്. വാഹനങ്ങളുടെ ശബ്ദം നിയന്ത്രിക്കുന്നതിലൂടെ നഗരവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നഗരസഭ അറിയിച്ചു. ഉച്ചത്തിലുള്ള വാഹനങ്ങൾ എല്ലാവരെയും ബാധിക്കുന്നുവെന്ന് ട്രാഫിക് സുരക്ഷാ ടീമിൻ്റെ തലവൻ ഇൻസ്പെക്ടർ ബ്രാഡ് ജോൺസൺ പറഞ്ഞു. ഇത് കൂട്ടായ ഉത്തരവാദിത്തമാണ്. ശരിയായ ഡ്രൈവിംഗിലൂടെയും നമ്മുടെ പ്രവർത്തനങ്ങൾ മറ്റുള്ളവരെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള അവബോധത്തിലൂടെയും തെരുവുകൾ […]
65,000 ഡോളർ ചിലവാക്കേണ്ടിയിരുന്നില്ല! ഫോണിലൂടെ ജനങ്ങൾക്ക് ബോ നദിയുടെ ശബ്ദം കേൾക്കാൻ സഹായിക്കുന്ന പദ്ധതിക്കെതിരേ വിമർശനം

കാൽഗറി: ഫോണിലൂടെ ബോ റിവർ ശബ്ദം കേൾക്കാൻ ആളുകളെ അനുവദിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് വിമർശനം ഉയരുന്നു. പദ്ധതിക്കായി 65,000 ഡോളർ ചിലവാക്കേണ്ടിയിരുന്നില്ല എന്ന് നികുതിദായകരുടെ വിമർശനം. 2021ൽ കാൽഗറി ആർട്‌സ് ഡെവലപ്‌മെൻ്റ് തുടക്കമിട്ട പദ്ധതിക്ക് എതിരെയാണ് വിമർശനം ഉയരുന്നത്. നഗരത്തിലെ പൊതു കലാ പരിപാടിയുടെ ചുമതലയുള്ള സംഘടനയാണ് കാൽഗറി ആർട്‌സ് ഡെവലപ്‌മെൻ്റ്. പദ്ധതിയുടെ ഭാഗമായി ഒരു ഫോൺ നമ്പറിലേക്ക് വിളിച്ചാൽ ജനങ്ങൾക്ക് ബോ നദിയുടെ ശബ്ദം കേൾക്കാൻ കഴിയുമായിരുന്നു. 65000 ഡോളറായിരുന്നു ഇതിനായി ചെലവാക്കിയത്. കനേഡിയൻ ടാക്സ് […]
കാനഡയില്‍ ശരാശരി വേതനം വര്‍ധിച്ചതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ

കാനഡയിലെ തൊഴിലാളികളുടെ ശരാശരി വേതനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ ഏപ്രിലില്‍ വര്‍ധിച്ചു. വേതന വര്‍ധന പണപ്പെരുപ്പത്തേക്കാള്‍ വേഗത്തില്‍ നടന്നതായും സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ, കനേഡിയന്‍ തൊഴിലാളികളുടെ ശരാശരി പ്രതിവാര വേതനം 1,297 ഡോളര്‍ ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത് 4.4% വര്‍ധനയാണ്. അതേസമയം, ഈ കാലയളവിലെ പണപ്പെരുപ്പം 1.7% മാത്രമായിരുന്നുവെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ശരാശരി പ്രതിവാര വേതനം 9.7% വര്‍ധിച്ച് 1,361 ഡോളര്‍ ആയി. വിവര-സാംസ്‌കാരിക […]
സസ്‌കാച്വാനില്‍ അഞ്ച് മണിക്കൂറിനുള്ളില്‍ എട്ട് ചുഴലിക്കാറ്റുകള്‍

കഴിഞ്ഞ ആഴ്ച പ്രവിശ്യയില്‍ അഞ്ച് മണിക്കൂറിനുള്ളില്‍ എട്ട് ചുഴലിക്കാറ്റുകള്‍ ആഞ്ഞുവീശിയതായി സ്ഥിരീകരിച്ച് എന്‍വയണ്‍മെന്റ് ആന്‍ഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ. ജൂണ്‍ 19-ന് സസ്‌കാച്വാനില്‍ ശക്തമായ ഇടിമിന്നലുകള്‍ക്കൊപ്പമുണ്ടായ ചുഴലിക്കാറ്റുകള്‍ വലിയ നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു. അസ്ഥിരമായ കാറ്റ്, ശക്തമായ ഇടിമിന്നലിനും ചുഴലിക്കാറ്റുകള്‍ക്കും അനുകൂലമായ സാഹചര്യമൊരുക്കിയെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ ക്രോഫോര്‍ഡ് ലൂക്ക് പറഞ്ഞു. ഇത്തരത്തില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒന്നിലധികം ചുഴലിക്കാറ്റുകള്‍ ഉണ്ടാകുന്നത് അസാധാരണമാണെങ്കിലും മുന്‍പും സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈകുന്നേരം 4:23-നും രാത്രി 9:10-നും ഇടയിലാണ് പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിലായി ചുഴലിക്കാറ്റുകള്‍ […]
