newsroom@amcainnews.com

അന്താരാഷ്ട്ര ആണവോർജ്ജ സമിതിയുമായുള്ള സഹകരണം അവസാനിപ്പിക്കാനുള്ള ഇറാന്റെ നീക്കത്തിന് പാർലമെന്റിന്റെ അനുമതി

ടെഹ്റാൻ: അന്താരാഷ്ട്ര ആണവോർജ്ജ സമിതിയുമായുള്ള സഹകരണം അവസാനിപ്പിക്കാനുള്ള ഇറാന്റെ നീക്കത്തിന് പാർലമെന്റിന്റെ അനുമതി. ഇതോടെ പരിശോധനകൾക്ക് ഇനി ഇറാന്റെ അനുമതി വേണ്ടി വരും. ആക്രമണം ഇറാന്റെ ആണവ പദ്ധതിയെ വർഷങ്ങൾ പുറകോട്ടടിച്ചതായി, ഡോണൾഡ് ട്രംപിനെ പിന്തുണച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. പരസ്പരമുള്ള നിർണായക ചർച്ചകൾക്ക് അമേരിക്കയും ഇറാനും ഒരുങ്ങുന്നതായാണ് നേതാക്കളുടെ പ്രതികരണങ്ങളിൽ നിന്നുള്ള സൂചനകൾ. ഇന്ന് വെടിയോച്ചകളേയില്ലാതിരുന്ന ശാന്തമായ പകലായിരുന്നു ഇറാനും ഇസ്രയേലിനുമിടയിൽ. എന്നാൽ, അന്താരാഷ്ട്ര വേദികളിൽ ഇസ്രയേലിനും അമേരിക്കക്കും എതിരായ ആയുധങ്ങൾ മൂർച്ച […]

ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം; നദികൾ കരകവിഞ്ഞു, മിന്നൽ പ്രളയത്തിൽ നിരവധി വീടുകളും സ്കൂൾ കെട്ടിടങ്ങളും റോഡുകളും പാലങ്ങളുമടക്കം തകർന്നു

ഹിമാചൽ പ്രദേശ്: ഹിമാചൽ പ്രദേശിൽ ഒന്നിലധികം മേഘവിസ്ഫോടനം. മലവെള്ളപ്പാച്ചിലിനെ തുടർന്ന് നദികൾ കരകവിഞ്ഞൊഴുകുകയാണ്. കുളു ജില്ലയിൽ ഒഴുക്കിൽപ്പെട്ട് മൂന്നുപേരെ കാണാതായി. കുളു ജില്ലയിലെ വിവിധയിടങ്ങളിലാണ് മേഘവിസ്ഫോടനമുണ്ടായത്. തുടർന്ന് നദികൾ കരകവിഞ്ഞൊഴുകി. മിന്നൽ പ്രളയത്തിൽ നിരവധി വീടുകളും സ്കൂൾ കെട്ടിടങ്ങളും റോഡുകളും പാലങ്ങളുമടക്കം തകർന്നു. കുളുവിൽ കാറുകളും ട്രക്കുകളും ഒഴുക്കിൽപ്പെട്ടു. കുളുവിലെ ജീവൻ നള്ള, രെഹ്ല ബിഹാൽ, ഷിലഗർ തുടങ്ങിയ സ്ഥലങ്ങളിലാണ് മേഘവിസ്ഫോടനമുണ്ടായത്. കാറുകളും ട്രക്കുകളും ഒഴുക്കിൽപ്പെട്ടതിൻറെ വീഡിയോകളും പുറത്തുവന്നു. മിന്നൽ പ്രളയത്തിനിടെ വീട്ടിലെ വിലപിടിപ്പുള്ള സാധനങ്ങൾ എടുക്കുന്നതിനിടെയാണ് […]

ഷർട്ടിന് പിന്നിൽ കുത്തിവരച്ചത് ചോദ്യം ചെയ്ത വിദ്യാർത്ഥിക്ക് മർദ്ദനം, 5 പ്ലസ്ടു വിദ്യാർത്ഥികൾക്കെതിരെ കേസ്; വിദ്യാർഥികളെ സ്കൂളിൽനിന്ന് സസ്പെൻഡ് ചെയ്തു

എഴുമറ്റൂർ: പത്തനംതിട്ട എഴുമറ്റൂരിൽ പ്ലസ് ടു വിദ്യാർത്ഥിയെ സഹപാഠികൾ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ പെരുമ്പെട്ടി പൊലീസ് കേസെടുത്തു. സ്കൂളിലെ അഞ്ച് പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെയാണ് കേസ്. പൊലീസ് കേസെടുത്തതിനു പിന്നാലെ വിദ്യാർഥികളെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു. എഴുമറ്റൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി അഭിനവ് വി പിള്ളയ്ക്കാണ് സഹപാഠികളുടെ ക്രൂരമർദ്ദനമേറ്റത്. ക്ലാസിലിരിക്കുമ്പോൾ ഷർട്ടിനു പുറകിൽ കുത്തിവരച്ചത് ചോദ്യം ചെയ്തതിനു ആയിരുന്നു മർദ്ദനം. രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് 5 സഹപാഠികൾക്കെതിരെ പെരുമ്പെട്ടി പൊലീസ് കേസടുത്തത്. വിദ്യാർഥികളെ ഉടൻ […]

ഇന്ത്യൻ വ്യോമസേനാ പൈലറ്റ് അഭിനന്ദൻ വർദ്ധമാനെ പിടികൂടിയതെന്ന് അവകാശപ്പെടുന്ന പാക് സൈനികൻ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്; മരണം പാക് താലിബാൻ ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലിൽ

ഇസ്ലാമബാദ്: ഇന്ത്യൻ വ്യോമസേനാ പൈലറ്റ് അഭിനന്ദൻ വർദ്ധമാനെ പിടികൂടിയതെന്ന് അവകാശപ്പെടുന്ന പാക് സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ തെക്കൻ വസീരിസ്ഥാന് സമീപത്തെ സരാരോഗയിൽ വച്ച് പാക് താലിബാൻ ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലിലാണ് മേജർ സയ്യിദ് മോയിസ് അബ്ബാസ് ഷാകൊല്ലപ്പെട്ടതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്റർ സർവീസ് പബ്ലിക് റിലേഷൻ പുറത്ത് വിട്ട പ്രസ്താവനയിലാണ് അഭിനന്ദൻ വർദ്ധമാനെ പിടികൂടിയ പാക് സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി വ്യക്തമാക്കിയിട്ടുള്ളത്. പാക് സൈന്യം 11 താലിബാൻ ഭീകരരെ വധിച്ചതായും ഏറ്റുമുട്ടലിൽ 7 […]

കാൽഗറിയിലെ പൊതുസ്ഥലത്ത് ആയുധം പ്രദർശിപ്പിക്കുകയോ ബിയർ സ്‌പ്രേ പോലുള്ള വിഷവസ്തുക്കൾ പ്രദർശിപ്പിക്കുകയോ ചെയ്താൽ പിഴ

കാൽഗറി: പൊതുസ്ഥലത്ത് ആയുധം പ്രദർശിപ്പിക്കുകയോ ബിയർ സ്‌പ്രേ പോലുള്ള വിഷവസ്തുക്കൾ പ്രദർശിപ്പിക്കുകയോ ചെയ്താൽ പുതിയ ബൈലോ പ്രകാരം പിഴ ഈടാക്കും. കാൽഗറി നഗരത്തിലുടനീളമുള്ള പൊതുസുരക്ഷ വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പബ്ലിക് ബിഹേവിയർ ബൈലോയിലെ ആയുധ വിഭാഗത്തിലെ മാറ്റങ്ങൾ കാൽഗറി സിറ്റി കൗൺസിൽ അംഗീകരിച്ചു. നിയമപരമായ ഉദ്ദേശ്യത്തിനല്ലാതെ ആയുധങ്ങളുടെയും ദോഷകരമായ വസ്തുക്കളുടെയും തുറന്ന പ്രദർശനം പുതുക്കിയ ബൈലോ പ്രകാരം നിരോധിച്ചിട്ടുണ്ട്. സിറ്റി ഉദ്യോഗസ്ഥർക്ക് ഇത്തരം വസ്തുക്കളുടെ പ്രദർശനം മുൻകൈയെടുത്ത് പരിഹരിക്കാനും സാധ്യതയുള്ള ഭീഷണികൾ വർധിക്കുന്നതിന് മുമ്പ് അവയെ നേരിടാനും ഭേദഗതിയിൽ […]

നാറ്റോ പ്രതിരോധ ചെലവ് അഞ്ച് ശതമാനമാക്കും; മാര്‍ക്ക് കാര്‍ണി

നാറ്റോ അംഗരാജ്യങ്ങള്‍ പ്രതിരോധ ചെലവ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. 2035-ഓടെ ഓരോ രാജ്യവും തങ്ങളുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) അഞ്ച് ശതമാനം പ്രതിരോധത്തിനായി നീക്കിവെക്കാനാണ് ധാരണ. ബുധനാഴ്ച ഹേഗില്‍ നടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷമാണ് കാര്‍ണി ഇക്കാര്യം അറിയിച്ചത്. അതേസമയം കനേഡിയന്‍ സൈന്യത്തിന് ദീര്‍ഘകാലമായി ഫണ്ട് ലഭിക്കുന്നില്ലെന്നും, ഇത് പ്രതിരോധ മേഖലയിലെ പ്രവര്‍ത്തനത്തെയും സൈനികരുടെ ശമ്പളത്തെയും ബാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാറ്റോയുടെ പ്രതിരോധ ചെലവ് വര്‍ധിപ്പിക്കാനുള്ള തീരുമാനം സഖ്യരാജ്യങ്ങളെ കൂടുതല്‍ ശക്തമാക്കും. […]

ഹാമിൽട്ടണിൽ ഇന്ത്യൻ വംശജയുടെ കൊലപാതകം: കോമണ്‍-ലോ ബോയ്ഫ്രണ്ട് അറസ്റ്റിൽ

ഹാമില്‍ട്ടണില്‍ ഇന്ത്യന്‍ വംശജയുടെ കൊലപാതകത്തില്‍ ലിവ്-ഇന്‍ പാര്‍ട്ണര്‍ അറസ്റ്റില്‍. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 10 മുതല്‍ കാണാതായ ഇന്ത്യന്‍ വംശജ 40 വയസ്സുള്ള ശാലിനി സിങ്ങിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ മാലിന്യക്കൂമ്പാരത്തില്‍ നിന്നും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് അവരുടെ ലിവ്-ഇന്‍ പാര്‍ട്ണര്‍ ജെഫ്രി സ്മിത്ത് (42)നെ അറസ്റ്റ് ചെയ്തതെന്ന് ഹാമില്‍ട്ടണ്‍ പൊലീസ് അറിയിച്ചു. ശാലിനി സിങ്ങിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 24-ന് ഹാമില്‍ട്ടണിനടുത്തുള്ള കാലിഡോണിയയിലുള്ള ഗ്ലാന്‍ബ്രൂക്ക് ലാന്‍ഡ്ഫില്‍ പൊലീസ് തിരച്ചില്‍ ആരംഭിച്ചിരുന്നു. മെയ് 21-ന്, ഈ സ്ഥലത്ത് നിന്ന് […]

സാല്‍മൊണെല്ല : കാനഡയില്‍ 72 പേര്‍ അസുഖബാധിതര്‍

സാല്‍മൊണെല്ല മലിനീകരണ സാധ്യതയുള്ള സലാമി കഴിച്ചതിനെ തുടര്‍ന്ന് രാജ്യത്തുടനീളം 72 പേര്‍ അസുഖബാധിതരായതായി കനേഡിയന്‍ ഫുഡ് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി. സാല്‍മൊണെല്ല അണുബാധയെ തുടര്‍ന്ന് റിയ ബ്രാന്‍ഡായ ജെനോവ സലാമി സ്വീറ്റ്, റിയ ബ്രാന്‍ഡായ ജെനോവ സലാമി ഹോട്ട്, ബോണ ബ്രാന്‍ഡായ മൈല്‍ഡ് ജെനോവ സലാമി എന്നിവ ഹെല്‍ത്ത് കാനഡ തിരിച്ചു വിളിച്ചിരുന്നു. രോഗബാധിതരില്‍ 57 പേര്‍ ആല്‍ബര്‍ട്ടയിലും 14 പേര്‍ ഒന്റാരിയോയിലും ഒരാള്‍ മാനിറ്റോബയിലുമാണ്. ഏപ്രില്‍ പകുതി മുതല്‍ ജൂണ്‍ പകുതി വരെ തയ്യാറാക്കിയ സലാമി കഴിച്ചവരില്‍ […]

കാനഡയിലെ ആദ്യ വെര്‍ച്വല്‍ സോളാര്‍ പവര്‍ പ്ലാന്റ് എഡ്മിന്റനില്‍

സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന കാനഡയിലെ ആദ്യത്തെ ‘വെര്‍ച്വല്‍ പവര്‍ പ്ലാന്റ്’ എഡ്മിന്റനിലെ ബ്ലച്ച്‌ഫോര്‍ഡില്‍ ഒരുങ്ങുന്നു. നഗരത്തിലെ പുതിയ വീടുകള്‍ പരസ്പരം ബന്ധിപ്പിച്ചാണ് പുതിയ സംവിധാനം പ്രവര്‍ത്തിക്കുക. സോളാര്‍ പാനലുകളില്‍ നിന്ന് ബാറ്ററിയില്‍ വൈദ്യുതി സംഭരിക്കുകയും അധികമുള്ള ഊര്‍ജ്ജം വൈദ്യുതി ഗ്രിഡിലേക്ക് തിരികെ നല്‍കുകയും ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ സംവിധാനങ്ങളിലൊന്നാണിത്. 100 പുതിയ വീടുകളില്‍ ബാറ്ററി സ്ഥാപിക്കാന്‍ പദ്ധതിയിടുന്നതായി പ്രാദേശിക നിര്‍മ്മാതാക്കളായ ലാന്‍ഡ്മാര്‍ക്ക് അറിയിച്ചു. ഇതില്‍ എട്ട് വീടുകളില്‍ നിര്‍മ്മാണം പൂര്‍ത്തിയായി. അടുത്ത വര്‍ഷം അവസാനത്തോടെ ഭൂരിഭാഗം വീടുകളിലും ബാറ്ററി […]

കുടിയേറ്റക്കാരെ നാടുകടത്തല്‍: കോടതി വിധി ട്രംപിന് അനുകൂലം

അനധികൃത കുടിയേറ്റക്കാരെ അവരുടെ മാതൃരാജ്യങ്ങളിലല്ലാതെ മൂന്നാമതൊരു രാജ്യത്തേക്ക് നാടുകടത്താനുള്ള ഡോണള്‍ഡ് ട്രംപ് സര്‍ക്കാരിന്റെ നയത്തിന് അമേരിക്കന്‍ സുപ്രീം കോടതിയുടെ അംഗീകാരം. ഈ നയത്തിനെതിരെ കീഴ്‌ക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയതോടെ, ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ക്ക് വലിയ വിജയം ലഭിച്ചിരിക്കുകയാണ്. മൂന്നാമതൊരു രാജ്യത്തേക്ക് അനധികൃത കുടിയേറ്റക്കാരായി എത്തുമ്പോള്‍ നേരിടാവുന്ന ഭീഷണി കണക്കിലെടുത്താണ് ഈ തീരുമാനത്തിനു ജില്ലാ കോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കുടിയറ്റക്കാരുടെ അവകാശത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെ ഇടപെടലിനെത്തുടര്‍ന്നായിരുന്നു ഇത്. ഇതുപ്രകാരം ദക്ഷിണ സുഡാനിലേക്ക് കുടിയേറ്റക്കാരെ അയയ്ക്കുന്ന […]