newsroom@amcainnews.com

രേഖകളില്ലാത്ത കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് ആല്‍ബര്‍ട്ട

ആല്‍ബര്‍ട്ടയില്‍ അനധികൃതമായി താമസിക്കുന്ന( രേഖകളില്ലാതെ) കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനം നിഷേധിക്കുന്നതില്‍ ആശങ്കയറിയിച്ച് കുടുംബങ്ങളും മനുഷ്യാവകാശ സംഘടനകളും. രേഖകളില്ലാത്ത കുട്ടികള്‍ക്ക് സ്‌കൂളില്‍ പ്രവേശനം അനുവദിക്കാന്‍ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് എഡ്മിന്റന്‍ പബ്ലിക് സ്‌കൂള്‍ ട്രസ്റ്റിമാര്‍ ആല്‍ബര്‍ട്ട സര്‍ക്കാരിനു മുന്‍പാകെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിദ്യാഭ്യാസ മന്ത്രി ഡെമട്രിസ് നിക്കോളൈഡ്‌സ് ഈ വിഷയത്തില്‍ ഇതുവരെ വ്യക്തമായ ഉറപ്പുകളൊന്നും നല്‍കിയിട്ടില്ല. നികുതിദായകരോടുള്ള ഉത്തരവാദിത്തവും പ്രവിശ്യയിലെത്തുന്നവരോടുള്ള അനുകമ്പയും തമ്മില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താനാണ് ആല്‍ബര്‍ട്ട ശ്രമിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 1990-ല്‍ കാനഡ അംഗീകരിച്ച ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ […]

ഇറാൻ വിമാനത്താവളങ്ങളിൽ ഇസ്രയേൽ ആക്രമണം; 15 യുദ്ധവിമാനങ്ങൾ തകർത്തു

ഇറാനിലെ ആറ് വിമാനത്താവളങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം. പടിഞ്ഞാറൻ, കിഴക്കൻ, മധ്യ ഭാഗങ്ങളിലുള്ള വിമാനത്താവളങ്ങളിലാണ് ആക്രമണം നടന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. പതിനഞ്ചിലധികം ഇറാനിയൻ വ്യോമസേന വിമാനങ്ങൾ നശിപ്പിച്ചതായാണ്‌ ഇസ്രയേൽ സൈന്യത്തിന്റെ(ഐഡിഎഫ്) അവകാശവാദം. മിസൈലുകൾ സംഭരിക്കുന്നതിനും വിക്ഷേപിക്കുന്നതിനും വേണ്ടിയാണ് ഈ വിമാനത്താവളങ്ങൾ ഉപയോഗിച്ചിരുന്നതെന്നും സൈന്യം പറഞ്ഞു. അതേസമയം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇറാനിയൻ സൈനിക കേന്ദ്ര കമാൻഡ് വക്താവ് ‘ചൂതാട്ടക്കാരൻ’ എന്ന് വിശേഷിപ്പിച്ചു. യുദ്ധം തുടങ്ങുന്നത് അദ്ദേഹമായിരിക്കാം, എന്നാൽ അത് അവസാനിപ്പിക്കുന്നത് ഇറാനായിരിക്കുമെന്ന് വക്താവ് […]

ഉഷ്ണതരംഗം: ഹാലിഫാക്‌സില്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ

നഗരത്തില്‍ ഈ ആഴ്ച കനത്ത ചൂടും ഈര്‍പ്പവും അനുഭവപ്പെടുമെന്ന് എന്‍വയണ്‍മെന്റ് ആന്‍ഡ് ക്ലൈമറ്റ് ചേഞ്ച് കാനഡയുടെ മുന്നറിയിപ്പ്. സാധാരണയെക്കാള്‍ ഉയര്‍ന്ന താപനിലയാണ് ഈ ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്നതെന്നും ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. താപനില ഇന്ന് 25 ഡിഗ്രി സെല്‍ഷ്യസിനടുത്ത് ആയിരിക്കുമെങ്കിലും, ഈര്‍പ്പം കാരണം 30 ഡിഗ്രി സെല്‍ഷ്യസ് വരെ അനുഭവപ്പെടാം. അതേസമയം, ഇതൊരു തുടക്കം മാത്രമാണെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ അലിസ്റ്റര്‍ അല്‍ഡേഴ്‌സ് പറയുന്നു. ചൊവ്വാഴ്ചയും ചില പ്രദേശങ്ങളില്‍ ബുധനാഴ്ചയും താപനിലയും ഈര്‍പ്പവും ഏറ്റവും ഉയര്‍ന്ന നിലയിലെത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് […]

കനത്ത ചൂട്: ടൊറന്റോയിലെ സ്‌കൂളുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം

നഗരത്തില്‍ ചൂട് തുടരുന്നതിനാല്‍ സ്‌കൂളുകള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ടൊറന്റോ ഡിസ്ട്രിക്റ്റ് സ്‌കൂള്‍ ബോര്‍ഡ് ( ടിഡിഎസ്ബി). കുട്ടികള്‍ക്ക് അസ്വസ്ഥത ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും സ്‌കൂള്‍ അധികൃതരും, മാതാപിതാക്കളും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ടിഡിഎസ്ബി മുന്നറിയിപ്പ് നല്‍കി. ടൊറന്റോയില്‍ രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ദിവസം അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. ചില സ്‌കൂളുകള്‍ പൂര്‍ണ്ണമായും, ചിലത് ഭാഗികമായും എയര്‍ കണ്ടീഷന്‍ ചെയ്തവയാണെന്നും,എന്നാല്‍ എയര്‍ കണ്ടീഷനിങ് ഇല്ലാത്ത സ്‌കൂളുകളുകളും ഉള്ളതിനാല്‍ കടുത്ത ചൂടില്‍ കുട്ടികള്‍ക്ക് അസ്വസ്ഥതയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും മാതാപിതാക്കള്‍ക്ക് അയച്ച കത്തില്‍ […]

മാലിന്യ റീസൈക്ലിങ് നിയമങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി ഒന്റാരിയോ

മാലിന്യങ്ങള്‍ റീസൈക്കിള്‍ ചെയ്യുന്നതിനുള്ള നിയമങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി ഒന്റാരിയോ. റീസൈക്ലിങ് പ്രവര്‍ത്തനങ്ങളുടെ ചിലവ് കൂടിയെന്ന് കമ്പനികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് നീക്കം. ഉല്‍പ്പന്നങ്ങളുടെ പാക്കേജിങ്, പേപ്പര്‍, ഒറ്റത്തവണ ഉപയോഗിക്കാവുന്ന സാധനങ്ങള്‍ എന്നിവ റീസൈക്കിള്‍ ചെയ്യാനുള്ള ചിലവ് 2023 മുതല്‍ ഉല്‍പ്പാദകരാണ് വഹിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഉല്‍പ്പാദകരുടെ ചിലവ് 350% വര്‍ധിച്ചതായി കനേഡിയന്‍ റീട്ടെയില്‍ കൗണ്‍സിലിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. പുതിയ നിയമങ്ങള്‍ മാറ്റാതിരുന്നാല്‍ അടുത്ത വര്‍ഷം ഈ ചിലവ് ഇരട്ടിയാകുമെന്നും അവര്‍ പറയുന്നു. അതേസമയം, പുതിയ മാറ്റങ്ങള്‍ മാലിന്യ […]

കാനഡയിലെ മുന്‍ ലിബറല്‍ കാബിനറ്റ് മന്ത്രി ജോണ്‍ മക്കല്ലം അന്തരിച്ചു

കാനഡയിലെ മുന്‍ ലിബറല്‍ കാബിനറ്റ് മന്ത്രിയും ഒന്റാരിയോ എംപിയുമായിരുന്ന ജോണ്‍ മക്കല്ലം അന്തരിച്ചു. 75 വയസ്സായിരുന്നു. ശനിയാഴ്ച കുടുംബത്തോടൊപ്പം സമയം ചെലവഴിക്കവേയായിരുന്നു അന്ത്യമെന്ന് കുടുംബാംഗങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പ്രസ്താവനയില്‍ അറിയിച്ചു. 2000-ല്‍ മാര്‍ക്കം റൈഡിങ്ങില്‍ നിന്ന് ഹൗസ് ഓഫ് കോമണ്‍സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മക്കല്ലം, മൂന്ന് ലിബറല്‍ പ്രധാനമന്ത്രിമാരുടെ കീഴില്‍ കാബിനറ്റ് മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദേശീയ പ്രതിരോധം, വെറ്ററന്‍സ് അഫയേഴ്‌സ്, ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് തുടങ്ങിയ വകുപ്പുകള്‍ അദ്ദേഹം കൈകാര്യം ചെയ്തു. രാഷ്ട്രീയത്തിലേക്ക് വരുന്നതിന് മുന്‍പ് റോയല്‍ […]

വീസ നടപടിക്രമങ്ങള്‍ കര്‍ശനമാക്കി യുഎസ്; വിദ്യാര്‍ത്ഥികള്‍ സമൂഹമാധ്യമ അക്കൗണ്ടുകള്‍ പരസ്യപ്പെടുത്തണം

വീസ നടപടിക്രമങ്ങള്‍ കര്‍ശനമാക്കി യുഎസ്. ഇനിമുതല്‍ വിദ്യാര്‍ത്ഥി വീസ അപേക്ഷകര്‍ തങ്ങളുടെ എല്ലാ സമൂഹമാധ്യമ അക്കൗണ്ടുകളും ‘പബ്ലിക്’ ആക്കണമെന്ന് ഇന്ത്യയിലെ യുഎസ് എംബസി അഭ്യര്‍ത്ഥിച്ചു. പശ്ചാത്തല പരിശോധനകള്‍ എളുപ്പമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. F, M, J വിഭാഗങ്ങളിലുള്ള നോണ്‍-ഇമിഗ്രന്റ് വീസകള്‍ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഈ നിര്‍ദ്ദേശം ബാധകമാകും. വീസ നടപടികളുടെ സുരക്ഷയും വിശ്വാസ്യതയും വര്‍ധിപ്പിക്കാനുള്ള ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് യുഎസ് എംബസി എക്സിലൂടെ അറിയിച്ചു. അപേക്ഷകരുടെ വിവരങ്ങള്‍ ഉറപ്പുവരുത്തുന്നതിനും യുഎസ് നിയമപ്രകാരം രാജ്യത്ത് പ്രവേശനം […]

കേരളം ഉറ്റുനോക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പു ഫലം ഇന്ന്; കൂട്ടിയും കിഴിച്ചും പ്രതീക്ഷയോടെ മുന്നണികൾ, 8.30ന് ആദ്യ സൂചനകൾ ലഭിക്കും

മലപ്പുറം: കേരളം ഉറ്റുനോക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പു ഫലം ഇന്ന്. ചുങ്കത്തറ മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 8ന് വോട്ടെണ്ണിത്തുടങ്ങും. 8.30ന് ആദ്യ സൂചനകൾ ലഭിക്കും. പോസ്റ്റൽ, സർവീസ് വോട്ടുകളാണ് ആദ്യം എണ്ണുക. പിന്നീടു 14 ടേബിളുകളിലായി ഇവിഎം വോട്ടുകൾ എണ്ണും. ആദ്യത്തെ 7 റൗണ്ടുകൾ യുഡിഎഫ് വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന മേഖലകളാണ്. അതിനു ശേഷമാണ് ഇടതു സ്വാധീന മേഖലകൾ വരുന്നത്. results.eci.gov.in എന്ന വെബ്സൈറ്റിൽ രാവിലെ 8 മുതൽ ഫലസൂചനകൾ അറിയാം. ജൂൺ 19ന് നടന്ന […]