ഇസ്രയേലിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഓപ്പറേഷൻ സിന്ധുവുമായി കേന്ദ്രസർക്കാർ; മടങ്ങാൻ ആഗ്രഹിക്കുന്നവർ ഇന്ത്യൻ എംബസിയിൽ റജിസ്റ്റർ ചെയ്യണം

ന്യൂഡൽഹി: ഇസ്രയേലിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഓപ്പറേഷൻ സിന്ധുവുമായി കേന്ദ്രസർക്കാർ. ഇറാൻ–ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത്. ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർ ഇന്ത്യൻ എംബസിയിൽ റജിസ്റ്റർ ചെയ്യണമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കുമെന്നും അധികൃതർ പറഞ്ഞു. ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്നും ഇസ്രയേൽ അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും ഇന്ത്യൻ എംബസി നേരത്തേ വ്യക്തമാക്കിയിരുന്നു. ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി വടക്കൻ ഇറാഖിലെ 110 ഇന്ത്യൻ വിദ്യാർഥികളെ നാട്ടിലെത്തിച്ചു. ഇറാനെതിരെ സൈനിക നീക്കം നടത്തുന്നതിൽനിന്ന് പിന്തിരിയണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയേർ […]
യൂണിവേഴ്സിറ്റി റാങ്കിംഗിൽ മികച്ച പ്രകടനം കാഴ്ചവെച്ച് കാനഡ; അമേരിക്കയിലെ യൂണിവേഴ്സിറ്റികളെ മറികടന്ന് കനേഡിയൻ യൂണിവേഴ്സിറ്റികൾ

ഓട്ടവ: ടൈംസ് ഹയർ എജ്യുക്കേഷന്റെ(THE) യൂണിവേഴ്സിറ്റി ഇംപാക്ട് റാങ്കിംഗ് അനുസരിച്ച് അമേരിക്കൻ യൂണിവേഴ്സിറ്റികളേക്കാൾ മുൻപന്തിയിലാണ് കനേഡിയൻ യൂണിവേഴ്സിറ്റികൾ. ഗ്ലോബൽ സസ്റ്റയ്നബിളിറ്റി എഫർട്ടുകളിൽ ഏതൊക്കെ യൂണിവേഴ്സിറ്റികളാണ് മുന്നിൽ നിൽക്കുന്നതെന്ന് കണ്ടെത്തുന്നതിനായി ഈ വർഷം 130 രാജ്യങ്ങളിൽ നിന്നുള്ള 2,526 യൂണിവേഴ്സിറ്റികളെ THE വിലയിരുത്തി. ഐക്യരാഷ്ട്ര സഭയുടെ 18 വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് ഓരോ വർഷവും സർവകലാശാലകളെ വിലയിരുത്തുന്നത്. ക്ലീൻ എനർജി, ദാരിദ്ര്യ നിർമാർജനം എന്നിവയുൾപ്പെടെ 17 സുസ്ഥിര വികസന ലക്ഷ്യങ്ങളാണ് വിലയിരുത്തിയത്. അധ്യാപനം, റിസർച്ച്, ഔട്ട്റീച്ച്, സ്റ്റ്യൂവാർഡ്ഷിപ്പ് എന്നിവയിൽ സസ്റ്റയിനബിളിറ്റി […]
സൈബർ കുറ്റകൃത്യ സംഘങ്ങൾ കാനഡ, യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതായി റിപ്പോർട്ട്

ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിൽ നിന്ന്, സൈബർ കുറ്റകൃത്യ സംഘങ്ങൾ, യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് മാതാപിതാക്കൾ ഉൾപ്പെടെയുള്ളവർക്ക് ആർസിഎംപി മുന്നിയിപ്പ് നൽകി. കാനഡ, യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളിലെ യുവാക്കളെയാണ് ഇത്തരം സംഘങ്ങൾ പ്രധാനമായും ലക്ഷ്യമിടുന്നത്. സൈബർ സുരക്ഷാ വിദഗ്ധരുടെ അഭിപ്രായത്തിൽ, “ദി കോം” എന്നറിയപ്പെടുന്ന ഒരു വലിയ ഹാക്കിംഗ് കമ്മ്യൂണിറ്റിയുടെ ഭാഗമാണ് ഈ സംഘങ്ങൾ. വലിയ രീതിയിലുള്ള ഡാറ്റാ ലംഘനങ്ങൾ, സെക്സ്റ്റോർഷൻ, കോടിക്കണക്കിന് ഡോളറിൻ്റെ കോർപ്പറേറ്റ് മോചനദ്രവ്യം എന്നിവയുമായി ബന്ധപ്പെട്ടാണ് ഇവർ പ്രവർത്തിക്കുന്നത്. […]
ലോറൻസ് ബിഷ്ണോയി സംഘത്തെ ഭീകരവാദ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ബ്രിട്ടീഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി

ആൽബെർട്ട: ഇന്ത്യ ആസ്ഥാനമായുള്ള ലോറൻസ് ബിഷ്ണോയി സംഘത്തെ കാനഡയിലെ തീവ്രവാദ സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി. ബിഷ്ണോയി സംഘത്തിനെതിരെ കനേഡിയൻ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രവിശ്യയിൽ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റി അംഗങ്ങൾക്കെതിരെ വർധിച്ചുവരുന്ന ആക്രമണങ്ങളിലും മറ്റ് കുറ്റകൃത്യങ്ങളിലും ലോറൻസ് ബിഷ്ണോയി സംഘത്തിന് ബന്ധമുണ്ടെന്ന് ഡേവിഡ് എബി ആരോപിക്കുന്നു. ബീസി, ആൽബെർട്ട, ഒന്റാരിയോ പ്രവിശ്യകളിലെ ബിസിനസ് ഉടമകളെ ഭീഷണിപ്പെടുത്താനും കൊള്ളയടിക്കാനും ശ്രമിക്കുന്നതായി ഡേവിഡ് എബി പറഞ്ഞു. പോലീസ് അന്വേഷണത്തെ […]
എറിക് ചുഴലിക്കാറ്റ്: മെക്സിക്കോയിലേക്ക് പോകുന്ന കനേഡിയൻ യാത്രക്കാർ ജാഗ്രത പാലിക്കണം; യാത്രാ ഉപദേശം നൽകി കാനഡ

മെക്സിക്കോയിലേക്ക് പോകുന്ന കനേഡിയൻ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് യാത്രാ ഉപദേശം നൽകി കനേഡിയൻ സർക്കാർ. അപകടസാധ്യത കണക്കിലെടുത്താണ് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതിവേഗം ശക്തിപ്രാപിക്കുന്ന ഉഷ്ണമേഖലാ കൊടുങ്കാറ്റായ എറിക്കിന്റെ അപകടങ്ങളെ കുറിച്ച് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. ബഹിയാസ് ഡി ഹുവാറ്റുൽകോ മുതൽ ടെപ്കാൻ ഡി ഗലീന വരെയുള്ള തെക്കുപടിഞ്ഞാറൻ തീരത്തേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനും കനേഡിയൻ പൗരന്മാരോട് അഭ്യർത്ഥിച്ചു.ജൂൺ 19 ന് ബഹിയാസ് ഡി ഹുവാൽട്ടുൽക്കോയ്ക്കും ടെപ്കാൻ ഡി ഗലീനയ്ക്കും ഇടയിൽ ഒരു ചുഴലിക്കാറ്റായി എറിക് കരയിലേക്ക് […]
ഇടവേളയ്ക്ക് ശേഷം ഇന്ത്യ – കാനഡ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ ധാരണ; ഇന്ത്യയും കാനഡയും പുതിയ ഹൈക്കമ്മീഷണർമാരെ നിയമിക്കും

ഓട്ടവ: ഇടവേളയ്ക്ക് ശേഷം ഇന്ത്യ – കാനഡ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ ധാരണ. ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കാനഡ പ്രധാനന്ത്രി മാർക്ക് കാർണിയും തമ്മിൽ നടന്ന ചർച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്. ഇരു നേതാക്കളും തമ്മിൽ ഉഭയകക്ഷി ചർച്ചകൾ നടത്തി. ഇന്ത്യയും കാനഡയും പുതിയ ഹൈക്കമ്മീഷണർമാരെ നിയമിക്കും. ഇരുരാജ്യങ്ങളിലെയും പൗരന്മാർക്കും ബിസിനസ്സുകൾക്കും മറ്റും നയതന്ത്ര സേവനങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.ജനാധിപത്യത്തിലും, സ്വാതന്ത്ര്യത്തിലും, നിയമവാഴ്ചയിലുമുള്ള ഉറച്ച വിശ്വാസത്താൽ ഇന്ത്യയും കാനഡയും പരസ്പരം […]
എഐ ഡീപ്പ് ഫേക്കുകൾ വർദ്ധിക്കുന്നു; ആൽബെർട്ടയിലെ മാതാപിതാക്കൾക്കും കുട്ടികൾക്കും മുന്നറിയിപ്പ് നൽകി ആൽബർട്ട പോലീസ്

ആൽബർട്ട: എഐ ഉപയോഗിച്ചുള്ള ‘ഡീപ്ഫേക്കുകളെക്കുറിച്ച് ആൽബെർട്ടയിലെ മാതാപിതാക്കൾക്കും കുട്ടികൾക്കും മുന്നറിയിപ്പ് നൽകി ആൽബർട്ട പോലീസ്. ഇത്തരം എഐ ഡീപ്പ് ഫേക്കുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. AI ഉപയോഗിച്ച് നിർമ്മിക്കുന്ന ഇമേജുകൾ, വീഡിയോ അല്ലെങ്കിൽ ഓഡിയോ എന്നിവയാണ് ഡീപ്പ്ഫേക്കുകൾ എന്നറിയപ്പെടുന്നത്. ഒരാൾ യഥാർത്ഥത്തിൽ ചെയ്യാത്തതോ പറയാത്തതോ ആയ കാര്യങ്ങൾ യാഥാർത്ഥ്യത്തെ വെല്ലുന്ന മികവോടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് സൃഷ്ടിക്കുകയാണ് ഡീപ് ഫേക്കിലൂടെ ചെയ്യുന്നത്. ഇത്തരം ഡീപ്പ് ഫേക്കുകളിലൂടെ കുട്ടികളെ പലതരത്തിലുള്ള ചതിപ്രയോഗങ്ങളിൽ പെടുത്താൻ കഴിയും. ഈ സാങ്കേതികവിദ്യ […]
കാനഡയിലെ എതിരാളികളെ നേരിടാൻ ക്രിമിനല്‍ ഗ്രൂപ്പുകളെ ഉപയോഗിച്ച് വിദേശ സര്‍ക്കാരുകള്‍: CSIS

വിദേശ സര്‍ക്കാരുകള്‍ കുറ്റകൃത്യ സംഘങ്ങളെ ഉപയോഗിച്ച് കാനഡയിലെ രാഷ്ട്രീയ എതിരാളികളെ നേരിടുന്നതായി കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസ് (CSIS). കാനഡയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായി സംഘടിത കുറ്റകൃത്യ സംഘങ്ങളെ ഉപയോഗിക്കുന്നത് ആശങ്ക ഉയർത്തുന്നുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം ബുധനാഴ്ച പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാനിയന്‍ രഹസ്യാന്വേഷണ വിഭാഗം ഒരു കൊലപാതകം നടത്താന്‍ കുപ്രസിദ്ധമായ ബൈക്കര്‍ സംഘത്തിലെ അംഗങ്ങളെ വാടകയ്ക്കെടുത്തതും, കാനഡയിലെ അക്രമ സംഭവങ്ങളുമായി ഇന്ത്യക്ക് ബന്ധമുണ്ടെന്ന ആരോപണങ്ങളും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കാനഡയിലെ സൗത്ത് ഏഷ്യന്‍ സമൂഹങ്ങളില്‍ അക്രമ […]
സ്റ്റുഡൻ്റ് വിസ നടപടികള്‍ പുനഃരാരംഭിച്ച് യുഎസ്

പുതിയ മാര്‍ഗ നിര്‍ദേശങ്ങളോടെ സ്റ്റുഡൻ്റ് വിസ നടപടികൾ പുനഃരാരംഭിച്ച് അമേരിക്ക. എല്ലാ അപേക്ഷകരുടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ വിശദ പരിശോധനയാണ് പുതിയ നിബന്ധനകളില്‍ പ്രധാനം. അപേക്ഷകരുടെ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനം കോണ്‍സുലാര്‍ ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. പുതിയ സോഷ്യല്‍ മീഡിയ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും ഇനി മുതല്‍ വിസ അപ്പോയിന്റ്മെന്റുകള്‍ അനുവദിക്കുകയെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചിട്ടുണ്ട്. അമേരിക്കയോടും അമേരിക്കന്‍ സര്‍ക്കാരിനോടും സംസ്കാരത്തോടും സ്ഥാപനങ്ങളോടും അടിസ്ഥാന തത്വങ്ങളോടും ശത്രുതാപരമായേക്കാവുന്ന പോസ്റ്റുകളും സന്ദേശങ്ങളും കോണ്‍സുലര്‍ ഓഫീസര്‍മാര്‍ നിരീക്ഷിക്കുമെന്ന് വകുപ്പ് […]
കനേഡിയൻ ജനതയുടെ ഭക്ഷ്യ ബജറ്റ് അമേരിക്കക്കാരെക്കാൾ കുറവെന്ന് റിപ്പോർട്ട്

ഭക്ഷ്യ വസ്തുക്കൾ വാങ്ങുന്നതിനായി കാനഡക്കാർ ചിലവഴിക്കുന്ന തുക അമേരിക്കൻ പൗരന്മാരേക്കാൾ കുറവാണെന്ന് സർവേ റിപ്പോർട്ട്. കാനഡക്കാർ ഭക്ഷണത്തിനായി ആഴ്ചയിൽ ഏകദേശം 179 കനേഡിയൻ ഡോളർ ചെലവഴിക്കുമ്പോൾ അമേരിക്കക്കാർ ഏകദേശം 277 ഡോളറാണ് (ഏകദേശം 277 കനേഡിയൻ ഡോളർ) വിനിയോഗിക്കുന്നതെന്ന് പുതിയ ലെഗർ സർവേ കണ്ടെത്തി. അമേരിക്കയുമായി താരതമ്യപ്പെടുത്തുമ്പോൾ കാനഡക്കാർ ഭക്ഷണത്തിനായി ചിലവഴിക്കുന്ന തുകയിൽ ഏകദേശം 35% കുറവുണ്ടെന്ന് സർവേ പറയുന്നു. ഗാർഹിക ചെലവുകളുടെ കാര്യത്തിൽ, ഭക്ഷ്യവസ്തുക്കളുടെ വില ഉയരുന്നതിൽ കനേഡിയൻ പൗരന്മാർ ആശങ്കാകുലരാണ്, കൂടാതെ പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് […]