‘ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ കാനഡ സ്‌ട്രോങ് പാസ്’ പ്രോഗ്രാം ജൂണ്‍ 20 മുതല്‍ നിലവില്‍ വരും

ആഭ്യന്തര വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാന്‍ കാനഡ സ്‌ട്രോങ് പാസ്’ പദ്ധതി വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. രാജ്യത്തിന്റെ സാംസ്‌കാരികവും പ്രകൃതിദത്തവുമായ കേന്ദ്രങ്ങളിലേക്ക് എളുപ്പത്തില്‍ പ്രവേശനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിക്കുന്നത്. കാനഡ സ്‌ട്രോങ് പാസിലൂടെ ദേശീയ പാര്‍ക്കുകള്‍, ദേശീയ ചരിത്ര സ്ഥലങ്ങള്‍, സമുദ്ര സംരക്ഷണ മേഖലകള്‍ എന്നിവയിലേക്ക് സൗജന്യ പ്രവേശനം ലഭിക്കും. ക്യാമ്പിങ് ഫീസില്‍ 25 ശതമാനം കിഴിവും പാസില്‍ ഉള്‍പ്പെടുന്നു. സെപ്റ്റംബര്‍ 2 വരെ നീണ്ടുനില്‍ക്കുന്ന ഈ പരിപാടി, യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ താരിഫ് യുദ്ധത്തിന് മറുപടിയായി […]
ജി 7 ഉച്ചകോടിയുടെ കേന്ദ്രബിന്ദു ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷമാകുമെന്ന് കെയ്ര്‍ സ്റ്റാര്‍മര്‍

ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം, ആല്‍ബര്‍ട്ടയില്‍ ഇന്ന് ആരംഭിക്കുന്ന ജി 7 ഉച്ചകോടിയുടെ കേന്ദ്രബിന്ദു ആയിരിക്കുമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍. സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഏകോപിപ്പിക്കാന്‍ ലോക നേതാക്കള്‍ക്ക് ഉച്ചകോടി അവസരമൊരുക്കുന്നുവെന്നും സ്റ്റാര്‍മര്‍ വ്യക്തമാക്കി. കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായി പാര്‍ലമെന്റ് ഹില്ലില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് മുന്‍പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി. ഇന്ന് വൈകുന്നേരം ആരംഭിക്കുന്ന ജി 7 ഉച്ചകോടിക്കായി ഇരു നേതാക്കളും കനനാസ്‌കിസിലേക്ക് തിരിക്കും. അതേസമയം, തുടര്‍ച്ചയായ മൂന്നാം ദിവസവും ഇസ്രയേലും ഇറാനും […]
ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം: യുഎസിനെ കളത്തിലിറക്കാന്‍ ഇസ്രയേല്‍

പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അമേരിക്കയെക്കൂടി യുദ്ധക്കളത്തില്‍ ഇറക്കാന്‍ നീക്കവുമായി ഇസ്രയേല്‍. ഇറാന്റെ ഏറ്റവും വലിയ ശത്രു ട്രംപ് ആണെന്നും, ട്രംപിനെ വധിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിലൂടെ യുഎസിനെയും കൂടെ കൂട്ടാനാണ് ഇസ്രയേല്‍ പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്റെ പുതിയ ആക്രമണത്തില്‍ ഇസ്രയേലിലുള്ള യുഎസ് എംബസി തകര്‍ന്നിട്ടുണ്ടെന്ന് യുഎസ് അംബാസഡര്‍ മൈക്ക് ഹക്കബിയുടെ ട്വീറ്റ് കൂടി പുറത്തുവന്നിരുന്നു. അതേസമയം, ട്രംപിന്റെ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തെ തുടര്‍ന്നും […]
ഇസ്രയേല്‍, ഇറാന്‍ സംഘര്‍ഷം; ഇരു രാജ്യങ്ങളിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കുക: മുന്നറിയിപ്പുമായി കാനഡ

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍, മിഡില്‍ ഈസ്റ്റിലുള്ള കനേഡിയന്‍ പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഫെഡറല്‍ സര്‍ക്കാര്‍. പ്രാദേശിക അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും, വിമാനങ്ങള്‍ റദ്ദാക്കല്‍, വ്യോമാതിര്‍ത്തി അടച്ചിടല്‍ ഉള്‍പ്പെടെയുള്ള യാത്രാ തടസ്സങ്ങള്‍ നേരിടാന്‍ തയ്യാറെടുക്കാനും ഗ്ലോബല്‍ അഫയേഴ്‌സ് കാനഡ അഭ്യര്‍ത്ഥിച്ചു. ജൂണ്‍ 15-ന് പുറത്തിറക്കിയ പുതുക്കിയ മുന്നറിയിപ്പില്‍, ഇസ്രയേല്‍, ഇറാന്‍ എന്നിവിടങ്ങളിലേക്കുള്ള എല്ലാ യാത്രകളും കനേഡിയന്‍ പൗരന്മാര്‍ ഒഴിവാക്കണമെന്ന് നിര്‍ദേശിക്കുന്നു. കൂടാതെ, ജോര്‍ദാനിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കുക, ഖത്തറിലേക്ക് പോകുന്നവര്‍ അതീവ ജാഗ്രത പാലിക്കുക എന്നിവയും […]
ജി 7 ഉച്ചകോടിക്ക് മുന്നോടിയായി മാര്‍ക്ക് കാര്‍ണി-ഡോണള്‍ഡ് ട്രംപ് കൂടിക്കാഴ്ച ഇന്ന്

ആല്‍ബര്‍ട്ട കാനനാസ്‌കിസില്‍ നടക്കുന്ന ജി7 ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ഇന്ന് രാവിലെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ഇരു നേതാക്കളും തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ച രാവിലെ ഒമ്പത് മണിക്ക് നടക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പുതിയ വ്യാപാര, സുരക്ഷാ കരാറിനെക്കുറിച്ചുള്ള കാനഡ-അമേരിക്ക ചര്‍ച്ചകളുടെ പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച. കാനഡ അമേരിക്കന്‍ സംസ്ഥാനമാകണമെന്ന് ട്രംപ് ആവര്‍ത്തിച്ച് പറയാന്‍ തുടങ്ങിയതിനുശേഷം കാനഡയിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദര്‍ശനമാണിത്. ജപ്പാന്‍, ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള […]
യുകെ ചാര ഏജന്‍സിയുടെ ആദ്യ വനിതാ മേധാവിയായി ബ്ലെയ്സ് മെട്രെവേലി

ബ്രിട്ടന്റെ വിദേശ ഇന്റലിജന്‍സ് സര്‍വീസ് ഏജന്‍സിയായ MI6 നെ നയിക്കുന്ന ആദ്യ വനിതയായി ബ്ലെയ്സ് മെട്രെവേലി. പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ബ്ലെയ്സ് മെട്രെവേലിയെ നാമനിര്‍ദ്ദേശം ചെയ്തു. ബ്രിട്ടിഷ് ചരിത്രത്തില്‍ ആദ്യമായാണ് 116 വര്‍ഷം പഴക്കമുള്ള ചാര ഏജന്‍സിയെ നയിക്കാന്‍ ഒരു വനിതാ മേധാവി ചുമതലയേല്‍ക്കുന്നത്. കരിയര്‍ ഇന്റലിജന്‍സ് ഓഫീസറായ ബ്ലെയ്സ് മെട്രെവേലി നിലവില്‍ MI6 ന്റെ ടെക്നോളജി മേധാവിയായി സേവനമനുഷ്ഠിക്കുന്നു. 47 വയസ്സുള്ള ഇവര്‍ 1999 ലാണ് സീക്രട്ട് ഇന്റലിജന്‍സ് സര്‍വീസില്‍ ചേര്‍ന്നത്. കരിയറിന്റെ ഭൂരിഭാഗവും യൂറോപിലും […]
ഇറാന്‍ ആണവ നിര്‍വ്യാപന കരാറില്‍ നിന്ന് പിന്മാറുന്നു

ആണവ നിര്‍വ്യാപന കരാര്‍ (NPT) ഉപേക്ഷിക്കുന്നതിനുള്ള ബില്‍ പാര്‍ലമെന്റില്‍ തയ്യാറാകുന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായീല്‍ ബഖായി. എന്നാല്‍, വന്‍തോതിലുള്ള നശീകരണ ആയുധങ്ങള്‍ വികസിപ്പിക്കുന്നതിനെ രാജ്യം ഇപ്പോഴും എതിര്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്ക, റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവയ്ക്ക് പുറമെ മറ്റ് രാജ്യങ്ങള്‍ക്ക് ആണവായുധങ്ങള്‍ സ്വന്തമാക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തുന്നതാണ് ആണവ നിര്‍വ്യാപന കരാര്‍. 1968ല്‍ ഒപ്പുവെച്ച് 1970ല്‍ പ്രാബല്യത്തില്‍ വന്ന 190 അംഗങ്ങളുള്ള കരാറില്‍ നിന്നാണ് ഇറാന്‍ പിന്മാറാന്‍ തയ്യാറെടുക്കുന്നത്. ആണവായുധങ്ങളുടെയും അനുബന്ധ സാങ്കേതികവിദ്യകളുടെയും […]
ലോകത്തിലെ ഏറ്റവും സമ്പന്നന്മാരുടെ പട്ടിക: ഒന്നാം സ്ഥാനം നിലനിർത്തി മസ്ക്, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ പിന്തള്ളി ഒറാക്കിളിന്റെ കോ ഫൗണ്ടർ ലാറി എലിസൻ രണ്ടാം സ്ഥാനത്ത്

ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും സമ്പന്നന്മാരുടെ പട്ടികയിൽ നിന്ന് രണ്ടാം സ്ഥാനം നഷ്ട്ടപെട്ട ആമസോൺ സ്ഥാപകനും മുൻ സി.ഇ.ഒയുമായ ജെഫ് ബെസോസ്. ഫോബ്‌സ് പുറത്തുവിട്ട പുതിയ പട്ടിക പ്രകാരം അമേരിക്കൻ മൾട്ടി നാഷണൽ സോഫ്റ്റ്‌വെയർ കമ്പനിയായ ഒറാക്കിളിന്റെ കോ ഫൗണ്ടർ ലാറി എലിസനാണ് ജെഫ് ബെസോസിന് പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തിയത്. ജൂൺ 12ന് തന്റെ സമ്പാദ്യത്തിനോട് 26 ബില്യൺ ചേർക്കപ്പെട്ടതോടെ ജെഫ് ബെസോസിന്റെ മൊത്തം ആസ്തിയായ 227 മില്യൺ തകർത്താണ് ലാറി എലിസൺ രണ്ടാം സ്ഥാനത്തെത്തിയത്. ഇതോടെ എലിസന്റെ […]
അനധികൃത കുടിയേറ്റക്കാരെ രാജ്യത്തുനിന്നു പുറത്താക്കുന്നതിനുള്ള നടപടികൾ കൂടുതൽ വേഗത്തിലാക്കുമെന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: അനധികൃത കുടിയേറ്റക്കാരെ രാജ്യത്തുനിന്നു പുറത്താക്കുന്നതിനുള്ള നടപടികൾ കൂടുതൽ വേഗത്തിലാക്കുമെന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അനധികൃത താമസക്കാർ കൂടുതലായുള്ള ലോസ് ഏഞ്ചൽസ്, ചിക്കാഗോ, ന്യൂയോർക്ക് മേഖലകളിൽ പരിശോധന കൂടുതൽ കർശനമാക്കുമെന്നും തന്റെ സോഷ്യൽ മീഡിയാ പേജായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. അമേരിക്കയിൽ നിയമവിരുദ്ധമായി താമസിക്കുന്നവരെ കണ്ടെത്തി നാടുകടത്താനുള്ള നടപടി കൂടുതൽ ശക്തമാക്കേണ്ടതുണ്ടന്നെും ട്രംപ് കുറിച്ചു. ലോസ് ഏഞ്ചൽസിൽ പരിശോധന ശക്തമാക്കുകയും ഇതിനു പിന്നാലെ പ്രതിഷേധം വ്യാപകമാകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. […]
ട്രംപ് വിചാരിച്ചാൻ യുദ്ധം നിർത്താൻ സാധിക്കും, അദ്ദേഹം വിചാരിക്കുമോ എന്ന് അറിയില്ലെന്ന് മുൻ ഇസ്രയേൽ നയതന്ത്രജ്ഞൻ അലോൺ പിങ്കാസ്

ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വിചാരിച്ചാൽ കഴിയുമെന്ന് ഇസ്രയേൽ മുൻ നയതന്ത്രജ്ഞനായ അലോൺ പിങ്കാസ്. രണ്ട് ഇസ്രായേൽ പ്രധാനമന്ത്രിമാരുടെ ഉപദേശകനായിരുന്നു പിങ്കാസ്. സമാധാന കരാർ ചർച്ചചെയ്താൽ ഇറാനും ഇസ്രയേലും വഴങ്ങും. ഇറാന് മുഖം രക്ഷിക്കാനും ചർച്ചയിലൂടെയുള്ള യുദ്ധം അവസാനിപ്പിക്കാനും അനുവദിക്കുന്ന ഒരു ഓഫർ നൽകാൻ ട്രംപിന് കഴിയും. ഇപ്പോൾ നടക്കുന്ന ചർച്ചകൾ ദുർബലമാണ്. അതിനാലാണ് ഇറാൻ യുദ്ധം തുടരുന്നത്. ”പ്രസിഡന്റ് ട്രംപിന് ഫോൺ എടുത്ത് മിസ്റ്റർ നെതന്യാഹുവിനോട് ‘മതി – […]