newsroom@amcainnews.com

മോണ്‍ട്രിയല്‍ എഫ്1 ഗ്രാന്‍ഡ് പ്രിക്‌സ്: റോഡുകളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകും

ഫോര്‍മുല 1 ഗ്രാന്‍ഡ് പ്രിക്‌സിന് ആതിഥേയത്വം വഹിക്കുന്ന മണ്‍ട്രിയോളിലെ റോഡുകളില്‍ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ബോണവെഞ്ചര്‍ എക്‌സ്പ്രസ് വേ ഒഴിവാക്കാനും പൊതുഗതാഗതത്തെ ആശ്രയിക്കാനും സിറ്റി അധികൃതര്‍ വാഹനയാത്രക്കാരോട് നിര്‍ദ്ദേശിച്ചു. മത്സരങ്ങള്‍ നടക്കുന്ന ഐല്‍ നോട്രെ-ഡാമിലേക്ക് ആളുകള്‍ എത്തുന്നത് കാരണം, ജാക്വസ്-കാര്‍ട്ടിയര്‍, സാമുവല്‍-ഡി-ചാംപ്ലെയ്ന്‍ പാലങ്ങളില്‍ തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്. പിയറി-ഡ്യൂപൂയ് സ്ട്രീറ്റ് അടച്ചിടുന്നതിനാല്‍ അംഗീകൃതമല്ലാത്ത വാഹനങ്ങള്‍ക്ക് ഗ്രാന്‍ഡ് പ്രി സൈറ്റിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. മണ്‍ട്രിയോള്‍ സൗത്ത് ഷോറില്‍ നിന്ന് വരുന്ന ഡ്രൈവര്‍മാര്‍ക്ക് റൂട്ട് […]

ഒന്റാരിയോയില്‍ ചൂട് കൂടുന്നു: നഗരത്തില്‍ ഔട്ട്‌ഡോര്‍ പൂളുകള്‍ തുറക്കുന്നു

വേനല്‍ച്ചൂടിന് ആശ്വാസമായി നഗരത്തില്‍ ഔട്ട്‌ഡോര്‍ പൂളുകള്‍ തുറക്കുന്നു. വേനല്‍ക്കാലം അടുത്തുവരുകയും താപനില ഉയരുകയും ചെയ്യുന്നതിനാല്‍, നഗരത്തിലെ 15 ഔട്ട്‌ഡോര്‍ പൂളുകള്‍ ഇന്ന് മുതല്‍ (ജൂണ്‍ 14) തുറക്കുമെന്ന് ടൊറന്റോ സിറ്റി അറിയിച്ചു. പൂളുകള്‍ വൈകുന്നേരം 4 മുതല്‍ രാത്രി 8 വരെ തുറന്നിരിക്കും. പ്രവൃത്തിദിവസങ്ങളില്‍ രാവിലെ 10 മുതല്‍ രാത്രി 8 വരെയും വാരാന്ത്യങ്ങളില്‍ രാവിലെ 10 മുതല്‍ രാത്രി 8 വരെയും ആയിരിക്കും പൂളുകള്‍ തുറന്നിരിക്കുക. ബാക്കിയുള്ള പൂളുകള്‍ ജൂണ്‍ 21-ന് ഭാഗികമായി തുറക്കും. ജൂണ്‍ […]

ലൊസാഞ്ചലസ് കുടിയേറ്റ പ്രക്ഷോഭം യുഎസിലുടനീളം വ്യാപിക്കുന്നു

ലൊസാഞ്ചലസിലെ കുടിയേറ്റ പ്രക്ഷോഭം യുഎസിലെമ്പാടുമായി വ്യാപിക്കുന്നു. ‘നോ കിങ്സ്’ എന്നാവശ്യപ്പെട്ടുള്ള രണ്ടായിരത്തോളം ട്രംപ് വിരുദ്ധ റാലികളും പ്രതിഷേധ പരിപാടികളുമാണ് ഇന്നു നടക്കുന്നത്. ലൊസാഞ്ചലസില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ തുടരുന്നതിനിടെ, റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍മാര്‍ ഭരിക്കുന്ന ടെക്സസ്, മിസോറി തുടങ്ങിയ സംസ്ഥാനങ്ങളില്‍ നാഷനല്‍ ഗാര്‍ഡ് സേനയെ തയാറാക്കി നിര്‍ത്തി. ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചുള്ള ജനകീയപ്രക്ഷോഭങ്ങള്‍ പലയിടത്തും അക്രമാസക്തമാണ്. പലയിടങ്ങളിലും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി. ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോമിന്റെ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങളുമായി പ്രതിഷേധിച്ച ഡെമോക്രാറ്റിക് പാര്‍ട്ടിക്കാരനായ […]

തകരാറുകള്‍ പരിഹരിച്ചു; ആക്‌സിയം 4 വിക്ഷേപണം ജൂണ്‍ 19-ന്

പലതവണ മാറ്റിവെച്ച ആക്‌സിയം 4 വിക്ഷേപണ തിയതി പ്രഖ്യാപിച്ചു. ജൂണ്‍ 19-ന് വിക്ഷേപണം നടക്കുമെന്നാണ് വിവരം. ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് വിക്ഷേപണം നടക്കുക. ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഒര്‍ഗനൈസേഷനും (ഐഎസ്ആര്‍ഒ), ആക്‌സിയം സ്‌പേസും, സ്‌പേസ് എക്‌സും തമ്മിലുളള നിര്‍ണായക ഏകോപന യോഗത്തിലാണ് വിക്ഷേപണ തിയതി സംബന്ധിച്ച തീരുമാനമുണ്ടായത്. സാങ്കേതിക തകരാറും മോശം കാലാവസ്ഥയും മൂലം മൂന്നുതവണ വിക്ഷേപണം മാറ്റിയിരുന്നു. യോഗത്തില്‍ ഫാല്‍ക്കണ്‍ 9 വിക്ഷേപണ വാഹനത്തില്‍ […]

അഹമ്മദാബാദ് വിമാന ദുരന്തം: അപകടകാരണം ശാസ്ത്രീയമായി തെളിയിക്കപ്പെടണമെന്ന് അമേരിക്ക

അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ യഥാര്‍ത്ഥ കാരണം.ശാസ്ത്രീയമായി തെളിയിക്കപ്പെടണമെന്ന് അമേരിക്ക. അന്വേഷണത്തിനായുള്ള അമേരിക്കന്‍ സംഘം ഇന്ത്യയിലേക്ക് തിരിച്ചു. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്റെ ഉദ്യോഗസ്ഥര്‍ ആണ് ഇന്ത്യയിലേക്കെത്തുന്നത്. അഹമ്മദാബാദില്‍ ഉണ്ടായ വിനാശകരമായ എയര്‍ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ എഫ്എഎ ബോയിംഗ്, എഞ്ചിന്‍ നിര്‍മ്മാതാക്കളായ ജിഇ എയ്‌റോസ്‌പേസ് എന്നിവരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് യുഎസ് ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി സ്ഥിരീകരിച്ചു. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി കണ്ടെത്താന്‍ സഹായിക്കുന്നതിനായി ഇന്ത്യയിലെ ക്രാഷ് സൈറ്റിലേക്ക് കൂടുതല്‍ വിദഗ്ധരെ അയയ്ക്കാന്‍ അമേരിക്ക തയ്യാറാണെന്ന് ഷോണ്‍ ഡഫി പറഞ്ഞു. […]

ഇനി വെറുതെയിരിക്കില്ല;ഇസ്രയേലിനെ തകര്‍ത്തെറിയും : ഇറാന്‍ പരമോന്നത നേതാവ്

ഇറാനെതിരെ നടത്തിയ ആക്രമണങ്ങള്‍ക്ക് ഇസ്രയേല്‍ വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ഇസ്രയേല്‍ ആണവ ലക്ഷ്യങ്ങള്‍ തകര്‍ത്തതായും നിരവധി കമാന്‍ഡര്‍മാരും ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായും ഖമേനി സ്ഥിരീകരിച്ചു. മാത്രമല്ല ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണമെന്നും ഖമേനി അറിയിച്ചു. അതിനാല്‍ ഇസ്രയേലിന് കനത്ത തിരിച്ചടി നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സയണിസ്റ്റ് ഭരണകൂടം സ്വയം കയ്‌പേറിയതും വേദനാജനകവുമായ ഒരു വിധി ഒരുക്കിയിരിക്കുന്നുവെന്നും തീര്‍ച്ചയായും അത് അവര്‍ക്ക് ലഭിക്കുമെന്നും ഖമേനി അറിയിച്ചു. അതേസമയം ഇരാന്‍ തിരിച്ചടി തുടങ്ങിയതായാണ് […]

ആക്രമണത്തിന് പിന്നില്‍ അമേരിക്ക, കനത്ത് തിരിച്ചടി നല്‍കുമെന്ന മുന്നറിയിപ്പുമായി ഇറാന്‍

ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ അമേരിക്കയ്ക്കും പങ്കുണ്ടെന്ന് ആരോപിച്ച് ഇറാന്‍ രംഗത്ത്. അമേരിക്കന്‍ പിന്തുണയോടെ ഇസ്രായേല്‍ നടത്തിയ ഈ ആക്രമണങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ ഷെക്കാര്‍ച്ചി വ്യക്തമാക്കി. എന്നാല്‍, ഇസ്രയേലിന്റെ ആക്രമണത്തെക്കുറിച്ച് അറിവുണ്ടായിരുന്നെങ്കിലും അതില്‍ പങ്കില്ലെന്ന് പറഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും രംഗത്തെത്തി. ഇറാനുമായുള്ള ആണവ ചര്‍ച്ചകള്‍ തുടരുമെന്നും ട്രംപ് വ്യക്തമാക്കി. ആക്രമണത്തില്‍ പങ്കില്ലെന്ന് അമേരിക്ക ആവര്‍ത്തിക്കുമ്പോഴാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ട്രംപിന് നന്ദി അറിയിച്ച് രംഗത്തെത്തിയത്. ആക്രമണത്തിന് […]

പ്രധാന മാലിന്യനിക്ഷേപ കേന്ദ്രങ്ങൾ 2035ടെ പരമാവധി ശേഷിയിലെത്തും; മാലിന്യ സംസ്കരണത്തിന് ജനങ്ങളിൽനിന്ന് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടി ടൊറൻ്റോ

ടൊറൻ്റോ: ടൊറൻ്റോയിൽ മാലിന്യം നിക്ഷേപിക്കാനുള്ള സ്ഥലം കുറഞ്ഞ് വരുന്നതിനാൽ, മാലിന്യം കത്തിക്കുന്നത് പരിഗണനയിൽ. ടൊറൻ്റോയിലെ പ്രധാന മാലിന്യനിക്ഷേപ കേന്ദ്രങ്ങൾ 2035 ആകുമ്പോഴേക്കും അതിൻ്റെ പരമാവധി ശേഷിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ദശകത്തിലും അതിനുശേഷവും മാലിന്യം എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ നഗരസഭ താമസക്കാരോടും ബിസിനസുകാരോടും ആവശ്യപ്പെട്ടു. വർദ്ധിച്ചുവരുന്ന മാലിന്യത്തിൻ്റെ അളവ് ഗ്രീൻ ലെയ്ൻ ലാൻഡ്ഫില്ലിന് കൈകാര്യം ചെയ്യാൻ കഴിയാത്തതിനാൽ മാലിന്യ സംസ്കരണത്തിനുള്ള ഇതര മാർഗ്ഗങ്ങൾ തേടുകയാണ് നഗരം. ദീർഘകാല മാലിന്യ സംസ്കരണത്തിൻ്റെ രീതി പുതുക്കുന്നതിൻ്റെ രണ്ടാം […]

റോക്കറ്റിലെ തകരാറുകൾ പരിഹരിച്ചു; ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര 19ന് നടത്താൻ ശ്രമം

ന്യൂയോർക്ക്: വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര 19ന് നടത്താൻ ശ്രമം. പലതവണ മാറ്റിവച്ച ആക്സിയം 4 ദൗത്യം 19ന് നടത്താനാണ് ശ്രമങ്ങൾ നടക്കുന്നതെന്ന് അധികൃതർ പറഞ്ഞു. റോക്കറ്റിലെ തകരാറുകൾ പരിഹരിച്ചു. യാത്ര വിജയിച്ചാൽ രാകേഷ് ശർമയ്ക്കു ശേഷം ബഹിരാകാശത്ത് എത്തുന്ന ഇന്ത്യൻ പൗരനാകും ശുഭാംശു ശുക്ല. രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനുമാകും. ആക്സിയം സ്പേസ് എന്ന സ്വകാര്യ കമ്പനിയാണു യാത്രയുടെ പ്രധാന സംഘാടകർ. യുഎസ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് സ്പേസ്എക്സിന്റെ […]

ഫെയ്സ്ബുക്കിൽ നാലായിരത്തിലേറെ സുഹൃത്തുക്കൾ, പവി ആനന്ദാശ്രമത്തിന്റെ ഇഷ്ടവിനോദം ‘കമന്റടി’; ഇരകളിൽ മുൻ മന്ത്രിയും ജില്ലാ സെക്രട്ടറിയും

കാസർകോട്: ഫെയ്സ്ബുക്കിൽ സുഹൃത്തുക്കൾ നാലായിരത്തിലേറെ, നേരിട്ടുള്ള പോസ്റ്റുകളേക്കാൾ ഇഷ്ടം പോസ്റ്റുകൾക്കു കമന്റിടുന്നത്. സമൂഹമാധ്യമത്തിലെ ‘കൈവിട്ട കളി’ ഡപ്യൂട്ടി തഹസിൽദാർ എ. പവിത്രനു നൽകിയത് രണ്ട് സസ്പെൻഷനും അറസ്റ്റും രണ്ടു വട്ടം താക്കീതും. എന്നാൽ നേരിട്ടുള്ള ഇടപെടലിൽ പവിത്രൻ സൗമ്യനും ശാന്തനുമാണെന്ന് സുഹൃത്തുക്കൾ. അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളി രഞ്ജിത ജി. നായരെ അപമാനിച്ചതിന് റിമാൻഡിലായ വെള്ളരിക്കുണ്ട് താലൂക്ക് ഓഫിസിലെ ജൂനിയർ സൂപ്രണ്ട് എ.പവിത്രൻ സ്ഥിരമായി സമൂഹ മാധ്യമത്തിൽ ഇത്തരം കമന്റുകൾ ഇടുന്നയാളാണ്. പവി ആനന്ദാശ്രമം എന്നാണ് പവിത്രന്റെ […]