ആകാശത്തെ അവൾ അതിരറ്റു സ്നേഹിച്ചിരുന്നു… റോഷ്നിയുടെ ജീവനെടുത്തതും ആകാശം! ‘സ്കൈ ലവ്സ് ഹേർ’

താനെ: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ എയർ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനറിലെ 12 ജീവനക്കാരും മരിച്ചു. സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ കൂടിയായ കാബിൻ ക്രൂ അംഗം റോഷ്‌നി രാജേന്ദ്രയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ആകാശത്തെ അതിരറ്റു സ്നേഹിച്ച റോഷ്നിയുടെ ജീവനെടുത്തതും ഒടുവിൽ ആകാശം. റോഷ്നിയുടെ വിയോഗം അടുപ്പമുള്ളവർക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. ഏവിയേഷൻ മേഖലയിൽ ജോലി ചെയ്യുക എന്നതായിരുന്നു റോഷ്നിയുടെ സ്വപ്നം. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് ‘സ്കൈ ലവ്സ് ഹേർ’ എന്നാണ് റോഷ്നി പേരു നൽകിയിരുന്നത്. 50000ൽ അധികം ഫോളോവേഴ്സ് […]
മഴയുടെ അളവ് കുറഞ്ഞേക്കും, വരള്‍ച്ചയ്ക്കും കാട്ടുതീ വ്യാപനത്തിനും സാധ്യത; കാനഡയില്‍ വേനൽക്കാലത്ത് സാധാരണയേക്കാള്‍ ചൂടേറുമെന്ന് പ്രവചനം

ഓട്ടവ: കാനഡയില്‍ വേനൽക്കാലം പതിവിലും ചൂടേറിയതായിരിക്കുമെന്ന് എണ്‍വയോണ്‍മെന്റ് കാനഡയുടെ പ്രവചനം. മിക്ക പ്രവിശ്യകളിലും മഴയുടെ അളവ് കുറവായിരിക്കും. അറ്റ്‌ലാന്റിക് കാനഡ, ക്യുബെക്ക്, ഒന്റാരിയോ, നോര്‍ത്തേണ്‍ മാനിറ്റോബ എന്നിവടങ്ങളില്‍ വേനല്‍ക്കാലത്ത് സാധാരണയേക്കാള്‍ കൂടുതലായിരിക്കും താപനിലയെന്ന് കാലാവസ്ഥാ നിരീക്ഷകയായ ജെന്നിഫര്‍ സ്മിത്ത് പറഞ്ഞു. ആല്‍ബെര്‍ട്ട, ബ്രിട്ടീഷ് കൊളംബിയ, സസ്‌ക്കാച്ചെവന്‍ എന്നിവയുടെ പല ഭാഗങ്ങളിലും കുറഞ്ഞ മഴയായിരിക്കും ലഭിക്കുകയെന്നും സ്മിത്ത് പറഞ്ഞു. മിക്ക ദിവസങ്ങളിലും വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്നും സ്മിത്ത് ചൂണ്ടിക്കാട്ടി. സ്പ്രിംഗ് സീസണിലെ മഴയുടെ അഭാവവും വരള്‍ച്ചയ്ക്ക് സാധ്യതയുള്ള കാലാവസ്ഥയും […]
ജി7 ഉച്ചകോടി: ജൂൺ 14 മുതൽ 18 വരെ കാൽഗറിയിൽ ഗതാഗത നിയന്ത്രണം

കാൽഗറി: കനനാസ്‌കിസിൽ നടക്കുന്ന ജി7 ഉച്ചകോടിയുടെ ഭാഗമായി കാൽഗറിയിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ നഗരത്തിലൂടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിശിഷ്ട വ്യക്തികൾ കടന്നുപോകുന്നതിനാൽ തിരക്ക് അനിയന്ത്രിതമായി വർധിക്കുമെന്ന് പോലീസും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ജൂൺ 14 മുതൽ 18 വരെ നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ നിലവിൽ വരും. ഈ ഗതാഗത മാറ്റങ്ങൾ കൈകാര്യം ചെയ്യുന്നതിനും എളുപ്പമാക്കുന്നതിനും പദ്ധതികൾ ആവിഷ്‌കരിക്കുന്നുണ്ടെന്ന് സിറ്റി അധികൃതർ പറയുന്നു. ഗതാഗത നിയന്ത്രണങ്ങളുള്ള പ്രദേശത്തെക്കുറിച്ച് മികച്ച ധാരണ ലഭിക്കുന്നതിനായി ഇന്റർസെക്ഷനിൽ VR ഉപയോഗിക്കുന്നത് […]
പരാന്ന ഭോജികളായ വട്ടപ്പുഴുക്കളെ അമേരിക്കയിലേക്ക് എത്തിച്ചു; വുഹാൻ ലാബുമായി ബന്ധമുള്ള ചൈനീസ് ഗവേഷക വിദ്യാർത്ഥി അറസ്റ്റിൽ, സമാനകുറ്റത്തിന് അറസ്റ്റിലാവുന്ന ചൈനയിൽനിന്നുള്ള മൂന്നാമത്തെയാൾ

വാഷിംഗ്ടൺ: പരാന്ന ഭോജികളായ വട്ടപ്പുഴുക്കളെ അമേരിക്കയിലേക്ക് എത്തിച്ചു. ചൈനയിലെ വുഹാനിൽ നിന്നുള്ള ഗവേഷക വിദ്യാർത്ഥി അറസ്റ്റിൽ. തെറ്റായ സത്യവാങ്മൂലം നൽകിയായിരുന്നു ചൈനീസ് ഗവേഷക അസ്കാരിസ് ഇനത്തിലുള്ള വിരകളേയാണ് അമേരിക്കയിലെത്തിച്ചത്. ചൈനയിലെ വുഹാനിലെ ഹുവാഷോങ് യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഗവേഷകയായ ചെംങുവാൻ ഹാനിനെയാണ് എഫ്ബിഐ ഡെട്രോയിറ്റ് വിമാനത്താവളത്തിൽ വച്ച് അറസ്റ്റിലായത്. ജൂൺ 8നാണ് ഗവേഷക അറസ്റ്റിലായത്. ഫെഡറൽ ഏജന്റുമാർക്ക് തെറ്റായ സത്യവാംങ്മൂലം നൽകി ഇത്തരം ജീവികളെ അമേരിക്കയിലെത്തിച്ചതിന് ദിവസങ്ങൾക്കുള്ളിൽ അറസ്റ്റിലാവുന്ന മൂന്നാമത്തെ ചൈനീസ് ഗവേഷകയാണ് ചെംങുവാൻ […]
കനേഡിയൻ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊല! കാനഡ മറന്ന എയർ ഇന്ത്യ വിമാനദുരന്തത്തിൻ്റെ ഓർമ്മകൾക്ക് നാൽപത് വർഷം

മൊൺട്രിയാൽ: കാനഡ മറന്ന എയർ ഇന്ത്യ വിമാനദുരന്തത്തിൻ്റെ ഓർമ്മകൾക്ക് നാൽപത് വർഷം. വിമാനദുരന്തത്തിൽ മരിച്ച ഭാര്യയുടെയും മക്കളുടെയും ഓർമ്മകളിൽ ഇന്നും ജീവിക്കുകയാണ് ഇന്ത്യക്കാരനായ മഹേഷ് ശർമ്മ. 40 വർഷം മുമ്പ് മരിച്ച നാലംഗ കുടുംബത്തിൻ്റെ വസ്ത്രങ്ങളും സ്വകാര്യ വസ്തുക്കളുമെല്ലാം ഒരു ബാഗിൽ വൃത്തിയോടെ അദ്ദേഹം ഇന്നും സൂക്ഷിച്ചിട്ടുണ്ട്. ഭാര്യ ഉമ, പെൺമക്കളായ സന്ധ്യ, സ്വാതി, ഭാര്യാമാതാവ് ശകുന്തള എന്നിവർ ചേർന്ന് വേനൽക്കാല അവധി ആഘോഷിക്കാൻ ഇന്ത്യയിലേക്ക് പോയതായിരുന്നു. പക്ഷെ അവരാരും തിരിച്ചെത്തിയില്ല. ബോംബാക്രമണത്തിൽ എരിഞ്ഞടങ്ങാനായിരുന്നു നാല് പേരുടെയും […]
ജി7 ഉച്ചകോടി: കാനഡയുടെ ക്ഷണം നിരസിച്ച് സൗദി കിരീടാവകാശി

കാനഡയില്‍ നടക്കുന്ന ജി7 ഉച്ചകോടിയിലേക്കുള്ള ക്ഷണം നിരസിച്ച് സൗദി കിരീടാവകാശിയും ഭരണാധികാരിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ (എംബിഎസ്). സൗദിയിലെ മുതിര്‍ന്ന നയതന്ത്രജ്ഞരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് വിവരം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, ജൂണ്‍ 15 മുതല്‍ 17 വരെ ആല്‍ബര്‍ട്ടയിലെ കനനാസ്‌കിസില്‍ നടക്കുന്ന ഉച്ചകോടിയില്‍ എന്തുകൊണ്ട് പങ്കെടുക്കുന്നില്ലെന്ന് സൗദി കിരീടാവകാശി വ്യക്തമാക്കിയിട്ടില്ല. ജി7 അംഗമല്ലാത്ത സൗദി അറേബ്യയെ അതിഥി രാജ്യമായി ക്ഷണിക്കാറുണ്ട്. സമീപ വര്‍ഷങ്ങളിലായി മുഹമ്മദ് ബിന്‍ സല്‍മാന്‍ വിദേശയാത്രകള്‍ നടത്തുന്നത് കുറവാണ്. കഴിഞ്ഞ വര്‍ഷം ഇറ്റലിയില്‍ നടന്ന […]
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ നടുക്കം അറിയിച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി; മരിച്ചവരില്‍ 53 യു.കെ. പൗരന്മാര്‍

ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണുണ്ടായ ദുരന്തത്തില്‍ നടുക്കം വ്യക്തമാക്കി ബ്രിട്ടിഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍. വിമാനത്തിലുണ്ടായിരുന്ന 53 ബ്രിട്ടിഷ് പൗരന്മാരും മരണപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനത്തിലെ യാത്രക്കാരായ 242 പേര്‍ക്കും ജീവന്‍ നഷ്ടമായെന്നും ആരും രക്ഷപ്പെട്ടില്ലെന്നും ഗുജറാത്ത് പൊലീസ് മേധാവി അറിയിച്ചു. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പറന്ന എയര്‍ ഇന്ത്യ ബോയിങ് 787-8 വിമാനമാണ് തകര്‍ന്നുവീണത്. ലണ്ടനിലേക്കുള്ള യാത്രയായതിനാലാണ് ദുരന്തത്തില്‍ ബ്രിട്ടനും കനത്ത നഷ്ടമുണ്ടായത്. ബ്രിട്ടിഷ് പൗരന്മാരുമായി ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം ഇന്ത്യന്‍ നഗരമായ […]
അഹമ്മദാബാദ് വിമാനപകടം: അനുശോചനം അറിയിച്ച് മാര്‍ക്ക് കാര്‍ണി

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തകര്‍ന്നു വീണ് ഒരാളൊഴികെ മുഴുവന്‍ പേരും മരിച്ചിരുന്നു. 242 യാത്രക്കാരുണ്ടായിരുന്ന വിമാനത്തില്‍ ഒരു കനേഡിയന്‍ പൗരനും ഉള്‍പ്പെട്ടിരുന്നു. ‘അപകടത്തില്‍പ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു’ കാര്‍ണി എക്സില്‍ കുറിച്ചു. കാനഡയിലെ ഗതാഗത ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.38-നായിരുന്നു എയര്‍ എന്ത്യ വിമാനം അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭ് […]
ഖേദപ്രകടനത്തിനു മുന്‍പ് ട്രംപിനെ മസ്‌ക് വിളിച്ചതായി വൈറ്റ് ഹൗസ്

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ തന്റെ പോസ്റ്റുകളില്‍ ഖേദം പ്രകടിപ്പിച്ച് ഇലോണ്‍ മസ്‌ക് രംഗത്തെത്തുന്നതിനു മുന്‍പ് ഇരുവരും ഫോണില്‍ സംസാരിച്ചതായി റിപ്പോര്‍ട്ടുകള്‍. ഡോണള്‍ഡ് ട്രംപിനെ ഇലോണ്‍ മസ്‌ക് ഫോണില്‍ വിളിച്ച് സംസാരിച്ചെന്ന് വൈറ്റ് ഹൗസിലെ പേര് വെളിപ്പെടുത്താത്ത വ്യക്തിയെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു. അതേസമയം, തന്റെ പോസ്റ്റുകളില്‍ ഖേദം പ്രകടിപ്പിച്ച ഇലോണ്‍ മസ്‌കിന്റെ നടപടിയെ ഡോണള്‍ഡ് ട്രംപ് അഭിനന്ദിച്ചു. ഇലോണ്‍ മസ്‌കിന്റെ കമ്പനികള്‍ക്ക് യുഎസ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള കരാറുകള്‍ പുനഃപരിശോധിക്കാന്‍ ശ്രമം നടത്തിയിട്ടില്ലെന്ന് വൈറ്റ് […]
‘ഗാസയില്‍ യുദ്ധം ഉടന്‍ അവസാനിപ്പിക്കണം’ നെതന്യാഹുവിനോട് ട്രംപ്

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി 40 മിനിറ്റ് നീണ്ട ടെലിഫോണ്‍ സംഭാഷണത്തിനിടെ ഗാസയിലെ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച ട്രംപും നെതന്യാഹുവും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട് പേര് വെളിപ്പെടുത്താത്ത വൃത്തങ്ങളാണ് വിവരം കൈമാറിയത്. ഹമാസ് കൈവശം വച്ചിരിക്കുന്ന ബന്ദികളില്‍ പകുതിയോളം പേരെ തിരികെ നല്‍കുന്നതിന് പകരമായി 60 ദിവസത്തേക്ക് യുദ്ധം താല്‍ക്കാലികമായി നിര്‍ത്തുന്ന ‘വിറ്റ്‌കോഫ് ചട്ടക്കൂട്’ മതിയാകില്ലെന്ന് ട്രംപ് നെതന്യാഹുവിനോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ഗാസയിലെ […]