ഒന്റാരിയോയില്‍ ആറ് കുഞ്ഞുങ്ങള്‍ക്ക് ജന്മനാ അഞ്ചാംപനി സ്ഥിരീകരിച്ചു

ഒന്റാരിയോയില്‍ ജനിച്ച ആറ് കുഞ്ഞുങ്ങള്‍ക്ക് ജന്മനാ അഞ്ചാംപനി ബാധിച്ചതായി റിപ്പോര്‍ട്ട്. വാക്‌സിനേഷന്‍ എടുക്കാത്ത അമ്മമാര്‍ക്ക് ജനിച്ച കുഞ്ഞുങ്ങള്‍ക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞയാഴ്ച ഒന്റാരിയോയില്‍ അഞ്ചാംപനി ബാധിച്ച് നവജാത ശിശു മരിച്ചിരുന്നു. കുഞ്ഞുങ്ങള്‍ സുഖം പ്രാപിച്ചതായും , എന്നാല്‍ അവരുടെ അമ്മമാര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയിരുന്നെങ്കില്‍ അഞ്ചാംപനി ബാധിക്കുന്നത് തടയാമായിരുന്നവെന്നും ഒന്റാരിയോ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഓഫ് ഹെല്‍ത്ത് ഡോ. കീരന്‍ മൂര്‍ അറിയിച്ചു. ജന്മനാ ഉണ്ടാകുന്ന അഞ്ചാംപനി തലച്ചോറിലെ വീക്കം പോലുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ക്കും മരണത്തിനും കാരണമാകാം. പ്രവിശ്യയില്‍ […]
കാട്ടുതീ : ഒന്റാരിയോയില്‍ ജനങ്ങളെ ഒഴിപ്പിക്കാന്‍ സായുധ സേനയെ നിയോഗിച്ച് പ്രധാനമന്ത്രി

കാട്ടുതീ അതിവേഗം പടരുന്ന സാഹചര്യത്തില്‍, ആളുകളെ ഒഴിപ്പിക്കാന്‍ കനേഡിയന്‍ സായുധ സേനയെ നിയോഗിച്ച് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി.നോര്‍ത്ത് വെസ്റ്റേണ്‍ ഒന്റാരിയോയിലെ സാന്‍ഡി ലേക്ക് ഫസ്റ്റ് നേഷനില്‍ നിന്നാണ് ആളുകളെ ഒഴിപ്പിക്കുന്നത്. ഒന്റാരിയോയുടെ സഹായ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് നടപടി. സൈന്യം ഒഴിപ്പിക്കലിന് സഹായിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കാര്‍ണി ഞായറാഴ്ച വിളിച്ചുചേര്‍ത്ത ഇന്‍സിഡന്റ് റെസ്പോണ്‍സ് ഗ്രൂപ്പിന്റെ യോഗത്തിലും സൈനിക വിന്യാസം ചര്‍ച്ചയായിരുന്നു. ഡീര്‍ ലേക്ക് ഫസ്റ്റ് നേഷന് സമീപമുള്ള റെഡ് ലേക്ക് കാട്ടുതീ […]
സര്‍നെയിം നീക്കം ചെയ്ത് ഒബാമയുടെ മകള്‍ മാലിയ ആന്‍

‘ഒബാമ’ എന്ന തന്റെ സര്‍നെയിം ഉപേക്ഷിച്ച്, യുഎസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ മകള്‍ മാലിയ ആന്‍. അടുത്തിടെ മാലിയ ചെയ്ത ഒരു പരസ്യഷൂട്ടിങ്ങിന്റെ ക്രെഡിറ്റില്‍ മാലിയ ആന്‍ ഒബാമ എന്ന പേരിനു പകരം ‘മാലിയ ആന്‍’ എന്നാണ് നല്‍കിയത്. പിതാവിന്റെ ലേബലില്‍ നിന്നു മാറി സ്വന്തം നിലയ്ക്കു വിജയങ്ങള്‍ നേടാനാണ് മാലിയയുടെ ശ്രമമെന്നാണ് ഇതേത്തുടര്‍ന്ന് വന്ന റിപ്പോര്‍ട്ടുകള്‍. അമ്മ മിഷേല്‍ ഒബാമയും മകളുടെ തീരുമാനത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ വിശദീകരിച്ചിരുന്നു. 26 വയസ്സുകാരിയായ മാലിയ ഹോളിവുഡ് കരിയര്‍ […]
ചൈനയില്‍ നിന്ന് അമേരിക്കയിലേക്ക് കടത്തിയത് കൊവിഡിനേക്കാള്‍ മാരകമായ അപകടകരമായ ഫംഗസ്

വിളകള്‍ നശിപ്പിക്കുന്ന മാരകമായ ഫംഗസുകള്‍ കടത്തിയ് രണ്ട് ചൈനീസ് ഗവേഷകര്‍ അമേരിക്കയില്‍ അറസ്റ്റിലായി. ഇതിനു പിന്നാലെ മുന്നറിയിപ്പുമായി വിദഗ്ദര്‍. കോവിഡിനെക്കാള്‍ ഗുരുതര രോഗങ്ങള്‍ പരത്തുന്ന വൈറസുകളാണ് ഇവയെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെട്ടത്. ഫംഗസ് കടത്തിയ ഗവേഷകരുടെ നടപടി യുഎസിനോട് യുദ്ധം ചെയ്യുന്നതിന് സമാനമാണെന്ന് അമേരിക്കയിലെ ചൈനീസ് വിദഗ്ദന്‍ ഗോര്‍ഡന്‍ ചാങ് പറഞ്ഞു. അമേരിക്ക ചൈനയുമായുള്ള ബന്ധം അവസാനിപ്പിച്ചില്ലെങ്കില്‍ കൊറോണയെക്കാള്‍ ഗുരുതര അവസ്ഥ ഉണ്ടാകുമെന്നാണ് ചാങ് പറയുന്നത്. മിഷിഗണ്‍ സര്‍വകലാശാലയില്‍ ചൈനീസ് ഫണ്ടിംങോടു കൂടി ഗവേഷണം നടത്തുന്നതിനിടെ യുങ്കിംഗ് ജിയാന്‍(33), […]
കുടിയേറ്റക്കാരുടെ പ്രതിഷേധം; ലോസാഞ്ചലസില്‍ നാഷനല്‍ ഗാര്‍ഡിനെ വിന്യസിച്ച് ട്രംപ്

യുഎസിലെ ലോസാഞ്ചലസില്‍ കുടിയേറ്റക്കാരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടല്‍ ശക്തമായി തുടരുന്നു. സംഘര്‍ഷ സ്ഥലത്തേക്ക് നാഷനല്‍ ഗാര്‍ഡിനെ വിന്യസിക്കാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ്. രണ്ടായിരത്തോളം വരുന്ന നാഷല്‍ ഗാര്‍ഡ് ഉദ്യോഗസ്ഥരെ ലോസാഞ്ചലസിലേക്ക് വിന്യസിക്കുന്നതിനുള്ള പ്രസിഡന്‍ഷ്യല്‍ മെമ്മോറാണ്ടത്തില്‍ ട്രംപ് ഒപ്പു വെച്ചു.ലോസാഞ്ചലസ് പ്രദേശത്ത് രണ്ട് ദിവസമായി ഇമിഗ്രേഷന്‍ അധികൃതരും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്ത് നാട് കടുത്തുന്ന ട്രംപ് ഭരണകൂടത്തിന്റെ നടപടിയാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ […]
ട്രംപിന്റെ നിർദ്ദിഷ്ട ഗോൾഡൻ ഡോം മിസൈൽ പ്രതിരോധ സംവിധാനത്തോട് കനേഡിയൻ പൗരന്മാർക്ക് വിയോജിപ്പ്; പകരം, കാനഡ സ്വന്തം സൈന്യത്തെ ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരികുന്നതിൽ മുൻഗണന നൽകണമെന്ന് സർവേ

ഓട്ടവ: ട്രംപിന്റെ നിർദ്ദിഷ്ട ഗോൾഡൻ ഡോം മിസൈൽ പ്രതിരോധ സംവിധാനത്തിൽ കാനഡ പങ്കാളിയാവുന്നത് മിക്ക കാനഡക്കാരും എതിർക്കുന്നതായി പുതിയ സർവ്വേ റിപ്പോർട്ട്. ഈ മാസം ആദ്യം 1,120 കനേഡിയൻ പൗരന്മാരിൽ നടത്തിയ നാനോസ് റിസർച്ചിന്റെ റാൻഡമൈസ്ഡ് സർവേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. സർവ്വേയിൽ 63 ശതമാനം പേരും കാനഡ അമേരിക്കൻ ഗോൾഡൻ ഡോമിന്റെ ഭാഗമാകരുതെന്ന് അഭിപ്രായപ്പെട്ടു. പകരം, കാനഡ സ്വന്തം സൈന്യത്തെ ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരികുന്നതിൽ മുൻഗണന നൽകണമെന്ന് സർവ്വേയിൽ പറയുന്നു. സർവ്വേയിൽ പ്രതികരിച്ചവരിൽ ഏകദേശം 17 ശതമാനം […]
ഗാസയ്ക്ക് സഹായവുമായി പോയ കപ്പല്‍ ഇസ്രയേല്‍ തടഞ്ഞു

ഗാസ: ഗാസയ്ക്ക് സഹായവുമായി പോയ കപ്പല്‍ തടഞ്ഞ് ഇസ്രയേല്‍ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗ്, യുറോപ്യന്‍ പാര്‍ലമെന്റ് അംഗം റിമ ഹസ്സന്‍ ഉള്‍പ്പെടെ 12 പേരുമായി ഗാസ മുനമ്പിലേക്കു പുറപ്പെട്ട മാഡ്ലീന്‍ കപ്പലാണ് ഇസ്രയേല്‍ തടഞ്ഞത് . പുലര്‍ച്ചെ 2 മണിയോടെയാണ് പലസ്തീന്‍ അനുകൂല ഫ്രീഡം ഫ്‌ലോട്ടില കോയിലിഷന്‍ (എഫ്എഫ്സി) സംഘടിപ്പിച്ച യാത്ര ഇസ്രയേല്‍ കമാന്‍ഡോകള്‍ തടഞ്ഞത്. ഇസ്രയേലിന്റെ ഉപരോധം ലംഘിച്ച് ഗാസയില്‍ കടക്കുകയെന്ന ലക്ഷ്യത്തോടെ പുറപ്പെട്ട കപ്പല്‍ തടയണമെന്ന് പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് സൈന്യത്തിനു നിര്‍ദേശം […]