ഹാർവഡ് സർവകലാശാലയിൽ വരാനാഗ്രഹിക്കുന്നവരുടെ വീസ അപേക്ഷകളിൽ കർശന പരിശോധന; നിർദേശം നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ

വാഷിങ്ടൻ: ഹാർവഡ് സർവകലാശാലയിൽ വരാനാഗ്രഹിക്കുന്നവരുടെ വീസ അപേക്ഷകളിൽ പരിശോധന കർശനമാക്കാൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നിർദേശിച്ചു. പഠിക്കാനായി വരുന്ന പുതിയ വിദ്യാർഥികൾ, ഇപ്പോഴുള്ള വിദ്യാർഥികൾ എന്നിവർക്കു പുറമേ, അധ്യാപനം ഉൾപ്പെടെ ജോലികൾക്കായും പ്രഭാഷണത്തിനായും സന്ദർശനത്തിനായും എത്താൻ ആഗ്രഹിക്കുന്നവരുടെ അപേക്ഷകളിലാണ് കോൺസുലർ ഉദ്യോഗസ്ഥർ കർശന പരിശോധന നടത്തേണ്ടത്. ക്യാംപസിൽനിന്ന് അക്രമവും ജൂതവിരുദ്ധതയും തുടച്ചുനീക്കുന്നതിൽ സർവകലാശാല പരാജയപ്പെട്ടെന്ന ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ കണ്ടെത്തൽ ചൂണ്ടിക്കാട്ടിയാണു സർക്കുലർ. ജൂതവിരുദ്ധതയുടെയും അക്രമത്തിന്റെയും പശ്ചാത്തലമുള്ള വ്യക്തികൾ വാഴ്സിറ്റി സന്ദർശിക്കുന്നുണ്ടോയെന്ന് കണ്ടെത്താനാണ് അധിക […]
ഇന്ത്യയിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധന; കേരളത്തിൽ റിപ്പോർട്ടു ചെയ്തത് 1147 കേസുകൾ; ജാഗ്രത പാലിക്കണമെന്ന് നിർദേശം

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധനയെന്ന് ആരോഗ്യമന്ത്രാലയം. 2710 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. മെയ് 26ന് രോഗികളുടെ എണ്ണം 1010 ആയിരുന്നു. കോവിഡ് ബാധിച്ച് ഈ മാസം രാജ്യത്ത് 22 പേർ മരിച്ചു. കേരളത്തിൽ 1147 കേസുകളാണ് ഇന്നലെ റിപ്പോർട്ടു ചെയ്തത്. മഹാരാഷ്ട്ര–424, ഡൽഹി–294, ഗുജറാത്ത്–223, തമിഴ്നാട്–148, കർണാടക–148, എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ രോഗികളുടെ എണ്ണം. ആൻഡമാൻ നിക്കോബാർ, സിക്കിം, ഹിമാചൽ എന്നിവിടങ്ങളിൽ ഒരു കേസുകളും റിപ്പോർട്ട് ചെയ്തിട്ടില്ല. കോവിഡ് വ്യാപനത്തിൽ ഭയപ്പെടേണ്ട കാര്യമില്ലെന്ന് […]
കേരളത്തിൽ ഇക്കുറി മികച്ച വേനൽ മഴ; ഏറ്റവും കൂടുതൽ ലഭിച്ചതു കണ്ണൂരിൽ, പെയ്തത് 315 ശതമാനം അധിക മഴ

തിരുവനന്തപുരം: കേരളത്തിൽ ഇക്കുറി മികച്ച വേനൽ മഴയാണ് ലഭിച്ചത്. 359.0 മി.മീ. മഴ ലഭിക്കേണ്ട സ്ഥാനത്ത് 776.4 മി.മീ. മഴയാണ് പെയ്തത്. 116 % വർധന. ഇക്കുറി കാലവർഷം നേരത്തെ എത്തിയതിനാലാണ് പ്രീമൺസൂൺ മഴ ഇത്രയധികം വർധിക്കാൻ കാരണം. കാലവർഷം ആരംഭിച്ച മേയ് 24 മുതൽ 31 വരെ 440.5 മി.മീ. മഴ ലഭിച്ചു. ഇത് ആകെ പെയ്ത മഴയുടെ 57 ശതമാനമാണ്. മൺസൂണിനു മുൻപ് മഴപ്പെയ്ത്തിൽ റെക്കോർഡിട്ട് കണ്ണൂർ. കാലവർഷത്തിനു മുന്നോടിയായി, മാർച്ച് ഒന്നു മുതൽ […]
കുടുംബത്തിന്റെ നിസഹായാവസ്ഥ കണ്ട് ഇടപെട്ട് എംഎൽഎ… കുട്ടിയുടെ പാൽക്കുപ്പി പോലും എടുപ്പിക്കാതെ ഇറക്കിവിട്ടു; സ്വകാര്യ ധനകാര്യ സ്ഥാപനം ജപ്തി ചെയ്ത വീടിന്റെ പൂട്ടു തകർത്ത് സി.ആർ. മഹേഷ് എംഎൽഎ

കരുനാഗപ്പള്ളി: കൊല്ലം അഴീക്കലിൽ സ്വകാര്യ ധനകാര്യ സ്ഥാപനം ജപ്തി ചെയ്ത വീടിന്റെ പൂട്ടു തകർത്ത് സി.ആർ.മഹേഷ് എംഎൽഎ. ജപ്തിക്കു വിധേയരായ കുടുംബത്തിന്റെ വസ്ത്രങ്ങളും സർട്ടിഫിക്കറ്റും എടുക്കാനായിരുന്നു ഇതെന്നും കുടുംബത്തിന്റെ നിസ്സഹായാവസ്ഥ കണ്ടാണ് പ്രശ്നത്തിലിടപെട്ടതെന്നും അവരെ വാടകവീട്ടിലേക്കു മാറ്റുമെന്നും എംഎൽഎ പറഞ്ഞു. വസ്തുക്കൾ എടുത്ത ശേഷം എംഎൽഎ വീടു പൂട്ടി താക്കോൽ ധനകാര്യസ്ഥാപനത്തെ എൽപിച്ചു. അഴീക്കൽ പനമൂട്ടിൽ അനിമോന്റെ വീടാണ് ജപ്തി ചെയ്തത്. തുടർന്ന് അനിമോനും ഭാര്യയും മക്കളും ഓച്ചിറ ക്ഷേത്ര ഭരണസമിതിയുടെ കീഴിലുള്ള അനാഥാലയത്തിലാണ്. എസ്എസ്എൽസി മികച്ച […]
വയനാട്ടിലെ കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് കോർപറേഷൻ ഓഫീസ് ആക്രമണ കേസ്: 3 മാവോയിസ്റ്റ് പ്രവർത്തകർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ

കൊച്ചി: വയനാട് കമ്പമലയിലുള്ള കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് കോർപറേഷൻ (കെഎഫ്ഡിസി) ഓഫീസ് ആക്രമണ കേസിൽ 3 മാവോയിസ്റ്റ് പ്രവർത്തകർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. സി.പി. മൊയ്തീൻ, മനോജ് പി.എം, പി.കെ. സോമൻ എന്നിവർക്കെതിരെയാണ് കുറ്റപത്രം. പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം, ആയുധ നിയമം, യുഎപിഎ എന്നിവയിലെ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. 2023 സെപ്റ്റംബർ 28 നായിരുന്നു വയനാട് കമ്പമലയിലെ കെഎഫ്ഡിസി ഓഫീസ് ആക്രമിച്ചത്. അഞ്ച് മാവോയിസ്റ്റുകളായിരുന്നു അക്രമിസംഘത്തിൽ ഉണ്ടായിരുന്നത്. മാരകായുധങ്ങളുമായി […]
നിരുപാധികം മാപ്പു പറഞ്ഞു, പക്ഷേ…. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് വർഗീയ പരാമർശം നടത്തി; നിയമവിദ്യാർഥിനിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ശർമിഷ്ഠ പനോളി അറസ്റ്റിൽ

കൊൽക്കത്ത: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് വർഗീയ പരാമർശം നടത്തിയതിന് നിയമവിദ്യാർഥിനിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ശർമിഷ്ഠ പനോളി (22) അറസ്റ്റിൽ. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ബോളിവുഡ് താരങ്ങൾ നിശബ്ദത പാലിക്കുന്നുവെന്നാരോപിച്ച് ശർമിഷ്ഠ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയാണ് വിവാദമായത്. ഒരു പ്രത്യേക മതവിഭാഗത്തെക്കുറിച്ചുള്ള വർഗീയ പരാമർശങ്ങളും വിഡിയോയിൽ അടങ്ങിയിരുന്നു. വിവാദമായതോടെ വിഡിയോ നീക്കം ചെയ്ത് ശർമിഷ്ഠ മാപ്പു പറഞ്ഞെങ്കിലും ശർമിഷ്ഠയ്ക്കെതിരെ പരാതികൾ ലഭിച്ചതോടെ കൊൽക്കത്ത പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് വെള്ളിയാഴ്ച രാത്രി ഗുരുഗ്രാമിലെത്തി പൊലീസ് ശർമിഷ്ഠയെ […]
പട്ടി കടിച്ചതിന്റെ വിരോധം തീർക്കാൻ വയോധികനെ വീട്ടിൽ കയറി ആക്രമിച്ചു; കോടാലി കൊണ്ട് കാർ വെട്ടി കേടുപാടുകൾ വരുത്തി; പരാതി

ഇരിട്ടി: പട്ടി കടിച്ചതിന്റെ വിരോധം തീർക്കാൻ വയോധികനെ വീട്ടിൽ കയറി ആക്രമിച്ചെന്നും കാർ കോടാലി കൊണ്ട് വെട്ടി കേടുപാടുകൾ വരുത്തിയെന്നും പരാതി. പായം വിളമന ഒറ്റക്കൊമ്പൻചാൽ സ്വദേശി സന്തോഷിനെതിരെ എള്ളുകാലായിൽ ജോൺ (80) ആണ് ഇരിട്ടി പൊലീസിൽ പരാതി നൽകിയത്. വിളമനയിൽ ബുധനാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ജോണിന്റെ വളർത്തുനായ സന്തോഷിനെ കടിച്ച സംഭവത്തിൽ ഇരുവരും തമ്മിൽ മുൻപു വാക്കുതർക്കവും കയ്യാങ്കളിയും നടന്നിരുന്നു. ഇതിൽ മധ്യസ്ഥ ചർച്ച ഉൾപ്പെടെ നടത്തിയിരുന്നു. അതിനിടയിലാണ് ബുധനാഴ്ച ഉച്ചയോടെ ജോണിന്റെ വീട്ടിൽ […]
ചായയ്ക്കൊപ്പം കഴിച്ച കേക്ക് തൊണ്ടയിൽ കുടുങ്ങി; ഗൃഹനാഥ ഏകമകളുടെ വിവാഹത്തലേന്ന് മരിച്ചു

താനൂർ: ചായയ്ക്കൊപ്പം കഴിച്ച കേക്ക് തൊണ്ടയിൽ കുടുങ്ങി ചികിത്സയിലായിരുന്ന ഗൃഹനാഥ, ഏകമകളുടെ വിവാഹത്തലേന്ന് മരിച്ചു. എടവണ്ണ ഒതായി ചെമ്പൻ ഇസ്ഹാഖിന്റെ ഭാര്യ സൈനബ (44) ആണു മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടു ചായയ്ക്കൊപ്പം കഴിച്ച കേക്ക് തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച മരിച്ചു. മകൾ ഖൈറുന്നീസയുടെ വിവാഹം ശനിയാഴ്ചയായിരുന്നു നടത്തായിരുന്നു തീരുമാനിച്ചിരുന്നത്. ഇതിന്റെ ഒരുക്കത്തിലായിരുന്നു വീട്ടുകാർ. എന്നാൽ സൈനബയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ വെള്ളിയാഴ്ച നിക്കാഹ് കർമം മാത്രം നടത്തി, മറ്റു ചടങ്ങുകൾ […]
കുടുംബവഴക്കിനെത്തുടർന്നു മദ്യലഹരിയിൽ ഭാര്യയെ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിൽ; ഭാര്യയുടെ നില ഗുരുതരം

മൂന്നാർ: കുടുംബവഴക്കിനെത്തുടർന്നു മദ്യലഹരിയിൽ ഭാര്യയെ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ഭാര്യയുടെ നില ഗുരുതരം. മാങ്കുളം താളുങ്കണ്ടം ട്രൈബൽ സെറ്റിൽമെന്റിൽ പുത്തൻപുരയ്ക്കൽ വീട്ടിൽ രഘു തങ്കച്ചനെ(42)യാണു മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യ മിനി (39) ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മക്കളില്ലാത്തതിനാൽ ദമ്പതികൾ മാത്രമാണു വീട്ടിൽ താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി 9നു മദ്യലഹരിയിലെത്തിയ രഘു ഭാര്യയുമായി വഴക്കുണ്ടാകുകയും വീട്ടിലിരുന്ന മണ്ണെണ്ണ ദേഹത്ത് ഒഴിച്ചു തീകൊളുത്തുകയുമായിരുന്നു. ഇവരുടെ ബഹളം […]
ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീയെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കാൻ ശ്രമിച്ചു; വാളയാർ പീഡന കേസിലെ അഞ്ചാം പ്രതിയായ 24കാരൻ അറസ്റ്റിൽ

വാളയാർ: ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീയെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വാളയാർ അട്ടപ്പള്ളത്ത് സഹോദരിമാർ പീഡനത്തിനിരയായി മരിച്ച കേസിലെ അഞ്ചാംപ്രതിയായ അട്ടപ്പള്ളം പാമ്പാംപള്ളം കല്ലങ്കാട് സ്വദേശി അരുൺപ്രസാദാണ് (24) അറസ്റ്റിലായത്. വാളയാർ കേസിൽ ജുവനൈൽ കോടതിയിൽ വിചാരണ നേരിടുന്ന ഇയാൾ ജാമ്യത്തിലിറങ്ങിയതായിരുന്നു. കഴിഞ്ഞദിവസം രാത്രിയാണു സംഭവം. ബലാത്സംഗ ശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, വീട്ടിൽ അതിക്രമിച്ചുകയറൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണു കേസെടുത്തിട്ടുള്ളത്. വാളയാർ ഇൻസ്പെക്ടർ എൻ.എസ്. രാജീവിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ […]