newsroom@amcainnews.com

വയനാട്ടിലെ കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് കോർ‍പറേഷൻ ഓഫീസ് ആക്രമണ കേസ്: 3 മാവോയിസ്റ്റ് പ്രവർത്തകർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ

കൊച്ചി: വയനാട് കമ്പമലയിലുള്ള കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് കോർ‍പറേഷൻ (കെഎഫ്ഡിസി) ഓഫീസ് ആക്രമണ കേസിൽ 3 മാവോയിസ്റ്റ് പ്രവർത്തകർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. സി.പി. മൊയ്തീൻ, മനോജ് പി.എം, പി.കെ. സോമൻ എന്നിവർക്കെതിരെയാണ് കുറ്റപത്രം. പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം, ആയുധ നിയമം, യുഎപിഎ എന്നിവയിലെ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. 2023 സെപ്റ്റംബർ 28 നായിരുന്നു വയനാട് കമ്പമലയിലെ കെഎഫ്ഡിസി ഓഫീസ് ആക്രമിച്ചത്.

അഞ്ച് മാവോയിസ്റ്റുകളായിരുന്നു അക്രമിസംഘത്തിൽ ഉണ്ടായിരുന്നത്. മാരകായുധങ്ങളുമായി കെഎഫ്ഡിസി ഓഫീസിലേക്ക് അതിക്രമിച്ച് കയറിയ സംഘം മാനേജരെ തടഞ്ഞുവയ്ക്കുകയും ഇരുമ്പുദണ്ഡുകൾ ഉപയോഗിച്ച് ഉപകരണങ്ങളടക്കമുള്ളവ നശിപ്പിക്കുകയും ചെയ്തിരുന്നു. പ്രതികൾ മുദ്രാവാക്യം മുഴക്കുകയും മാവോയിസ്റ്റ് അനുകൂലമായ പോസ്റ്ററുകൾ പതിക്കുകയും ചെയ്തു. നാലുപേരെ പിന്നീട് അറസ്റ്റ് ചെയ്തു. ഒരാൾ പൊലീസിൽ കീഴടങ്ങി.

സി.പി.മൊയ്തീൻ, പി.എം.മനോജ്, പി.കെ.സോമൻ എന്നിവർ സിപിഐ (മാവോയിസ്റ്റ്) പീപ്പിൾസ് ലിബറേഷൻ ഗറില്ലാ ആർമിയിൽ എച്ച്.എസ്.രവീന്ദ്ര, എ.സന്തോഷ് കുമാർ എന്നിവർക്കൊപ്പം പ്രവർത്തിക്കുന്നവരാണെന്ന് പിന്നീട് കണ്ടെത്തിയെന്ന് എൻഐഎ പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഇവർ വയനാടൻ കാടുകളിൽ കബനീദളം എന്ന പേരിൽ പ്രാദേശിക ഗറില്ലാ സംഘം രൂപീകരിച്ചെന്നും സർക്കാരിനെ അസ്ഥിരപ്പെടുത്താനായി പ്രവർത്തിച്ചു എന്നും പത്രക്കുറിപ്പിൽ പറയുന്നു. ഇവരുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുന്നു എന്നും എൻഐഎ വ്യക്തമാക്കിയിട്ടുണ്ട്.

You might also like
Venezuelans and Cubans among deportees to Liberia under Trump deal, official says

ട്രംപ് ഭരണകൂടത്തിന്റെ കരാർ പ്രകാരം ലൈബീരിയയിലേക്ക് നാടുകടത്തപ്പെട്ടവരിൽ വെനസ്വേലക്കാരും ക്യൂബൻ പൗരന്മാരും ഉൾപ്പെടുന്നുവെന്ന് ഉദ്യോഗസ്ഥൻ

ഒൻ്റാരിയോ തിരഞ്ഞെടുപ്പ് ചൂടിലേക്ക്: നാമനിർദ്ദേശ പത്രിക സമർപ്പണം ഇന്ന് 2 വരെ

വ്യാപാര ചർച്ചകൾ അനുകൂലമാക്കാൻ നീക്കം: യുഎസ് മദ്യം വീണ്ടും കനേഡിയൻ വിപണിയിലേക്ക്

നിജ്ജാർ വധം: ഇന്ത്യയ്ക്ക് പങ്കില്ലെന്ന് ആവർത്തിച്ച് സഞ്ജയ് വർമ്മ

China's Advanced Hypersonic Missile Technology and Challenges

ചൈനയുടെ അത്യാധുനിക ഹൈപ്പർസോണിക് മിസൈൽ സാങ്കേതികവിദ്യയും വെല്ലുവിളികളും

Tragic accident claims a family's lives: Father, mother, and son die after falling from hilltop

കുടുംബത്തിന്റെ ജീവനെടുത്ത ദാരുണ അപകടം: കുന്നിൻ മുകളിൽ നിന്ന് വീണ് അച്ഛനും അമ്മയും മകനും മരിച്ചു

Top Picks for You
Top Picks for You