newsroom@amcainnews.com

അഡ്വാൻസ് വാങ്ങി ജോലിക്ക് തുടക്കമിട്ടിട്ട് മുങ്ങും, ഓട്ടവയിൽ വീടുകളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ വർധിക്കുന്ന; ജാഗ്രത പാലിക്കണമെന്ന് പോലീസിൻ്റെ മുന്നറിയിപ്പ്

ഓട്ടവ: വീടുകളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഓട്ടവ പോലീസിൻ്റെ മുന്നറിയിപ്പ്. വീടുകളുടെ അറ്റകുറ്റപ്പണികൾ വാഗ്ദാനം ചെയ്തുള്ള ജോലി തട്ടിപ്പുകൾ സജീവമാകുന്ന പശ്ചാത്തലത്തിൽ ആണിത്. ഈ മാസം ആദ്യത്തോടെയാണ് ഇത്തരം തട്ടിപ്പുകളെക്കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് എന്ന് ഡിറ്റക്ടീവ് ഷോൺ വഹ്ബെ പറഞ്ഞു. അഞ്ച് വർഷം മുൻപാണ് ഇത്തരം തട്ടിപ്പുകൾക്ക് തുടക്കമായതെന്ന് പൊലീസ് പറയുന്നു. വിദേശ രാജ്യങ്ങളിൽ നിന്നെത്തി അനധികൃതമായി തൊഴിലെടുക്കുന്നവരാണ് […]

ഒന്റാരിയോയിലെ അധ്യാപക ക്ഷാമം പരിഹരിക്കാൻ ടീച്ചേഴ്‌സ് കോളജുകളിൽ പുതുതായി 2600 സീറ്റുകൾ കൂടി അനുവദിക്കാൻ സർക്കാർ

ഒന്റാരിയോ: പ്രവിശ്യയിൽ രൂക്ഷമായ അധ്യാപക ക്ഷാമം പരിഹരിക്കാൻ ടീച്ചേഴ്‌സ് കോളജുകളിൽ പുതുതായി 2600 സീറ്റുകൾ കൂടി അനുവദിക്കാൻ പദ്ധതിയിടുന്നതായി ഒന്റാരിയോ സർക്കാർ. 2027 ആകുമ്പോഴേക്കും പുതിയ അധ്യാപകരെ പരിശീലിപ്പിക്കുന്നതിനായി രണ്ട് വർഷത്തേക്ക് 55.8 മില്യൺ ഡോളർ ചെലവഴിക്കുമെന്ന് കഴിഞ്ഞയാഴ്ച അവതരിപ്പിച്ച ബജറ്റിൽ ധനമന്ത്രി ബെത്‌ലെൻഫാൽവി സൂചിപ്പിച്ചിരുന്നു. ബാച്ചിലർ ഓഫ് എജ്യുക്കേഷൻ പ്രോഗ്രാം വാഗ്ദാനം ചെയ്യുന്ന എല്ലാ സ്‌കൂളുകളിലും പുതിയ സീറ്റുകൾ ചേർക്കുന്നതിനായി പണം ഉപയോഗിക്കുമെന്നും ഈ സെപ്റ്റംബറിൽ തന്നെ ഇത് ലഭ്യമാക്കുമെന്നും കോളജസ് ആൻഡ് യൂണിവേഴ്‌സിറ്റീസ് മിനിസ്റ്റർ […]

‘സീനിയര്‍ അസ്സാസിന്‍ ഗെയിം’ കളിക്കാൻ തോക്കുമായെത്തി ഒടുവിൽ കളി കാര്യമായി; തോക്കുധാരിയെന്ന് സംശയം, ആല്‍ബെര്‍ട്ടയില്‍ ഹൈസ്‌കൂള്‍ അടച്ചു

ആല്‍ബെര്‍ട്ട: ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ പ്രചാരത്തിലുള്ള ഗെയിം കാരണം ആല്‍ബെര്‍ട്ടയില്‍ ഹൈസ്‌കൂള്‍ അടച്ചുപൂട്ടേണ്ടി വന്നു. ‘സീനിയര്‍ അസാസിന്‍’ എന്ന ഗെയിമാണ് വിദ്യാര്‍ത്ഥികളില്‍ വ്യാപകമാകുന്നത്. കാല്‍ഗറിയില്‍ സ്ട്രാത്ത്‌മോര്‍ ഹൈസ്‌കൂളില്‍ തോക്കുമായി ആരോ ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ലഭിച്ചതോടെ ആര്‍സിഎംപി ഉദ്യോഗസ്ഥര്‍ സ്‌കൂളില്‍ അന്വേഷണത്തിനായെത്തുകയായിരുന്നു. അന്വേഷണത്തിനായി സ്‌കൂള്‍ അടച്ചു. പരിശോധനയെ തുടര്‍ന്ന് സംശയിക്കപ്പെട്ട ഒരു വ്യക്തിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എന്നാല്‍ ഇയാളുടെ കൈവശം വാട്ടര്‍ ഗണ്ണാണ് ഉണ്ടായിരുന്നത്. സീനിയര്‍ അസാസിന്‍ ഗെയിമില്‍ പങ്കെടുക്കുന്നയാളാണിതെന്നും കണ്ടെത്തി. ഗെയിമില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ നിശ്ചിത സമയത്തിനുള്ളില്‍ […]

ലാസിക് നേത്ര ശസ്ത്രക്രിയ നടത്തുന്നത് അപകടകരമാണെന്ന് മുന്നറിയിപ്പ് നൽകി ഡോക്ടർമാർ

പെൻസിൽവാനിയ: ലാസിക് നേത്ര ശസ്ത്രക്രിയ നടത്തുന്നത് അപകടകരമാണെന്ന് മുന്നറിയിപ്പ് നൽകി ഡോക്ടർമാർ. ശസ്ത്രക്രിയ കഴിഞ്ഞ ചിലർക്ക് അനന്തരഫലം വേദനാജനകമായിതീരുന്നുവെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയത്. പെൻസിൽവാനിയയിൽ ലാസിക് സർജറി ചെയ്ത യുവ പോലീസ് ഉദ്യോഗസ്ഥൻ ഗുരുതരാവസ്ഥയിലാവുകയും തുടർന്ന് വേദന സഹിക്കാൻ കഴിയാതെ ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ശസ്ത്രക്രിയയുടെ അപകടങ്ങൾ സംബന്ധിച്ച് പൊതുജനങ്ങൾക്ക് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. പെൻ ഹിൽസ് പോലീസ് ഡിപ്പാർട്ട്‌മെന്റിലെ 26 വയസ്സുള്ള റയാൻ കിംഗെർസ്‌കിയാണ് ശസ്ത്രക്രിയ മൂലമുണ്ടായ സങ്കീർണതകൾ കാരണം […]

ജീവനക്കാരെ വെട്ടിക്കുറച്ച് കാനഡ റവന്യൂ ഏജന്‍സി

ജീവനക്കാരെ വെട്ടിക്കുറയ്ക്കാന്‍ ഒരുങ്ങി കാനഡ റവന്യൂ ഏജന്‍സി (CRA). ഏകദേശം 280 തസ്തികകളിലെ ജീവനക്കാരെയായിരിക്കും പിരിച്ചുവിടുക. ഇതില്‍ ഭൂരിഭാഗം ജോലികളും ദേശീയ തലസ്ഥാന മേഖലയിലുള്ളവയാണെന്ന് ഏജന്‍സി വ്യാഴാഴ്ച ജീവനക്കാരെ അറിയിച്ചു. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും CRA പറയുന്നു. താല്‍ക്കാലിക സാമ്പത്തിക സഹായം അവസാനിച്ചതും സര്‍ക്കാര്‍ തലത്തിലുള്ള മറ്റ് ചെലവ് ചുരുക്കല്‍ നടപടികളും ഈ തീരുമാനത്തിന് പിന്നിലുണ്ട്. അതേസമയം, തൊഴില്‍ വെട്ടിച്ചുരുക്കല്‍ പ്രധാനമായും ആഭ്യന്തര സേവനങ്ങളെ ബാധിക്കുമെന്ന് CRA വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. കൂടാതെ, സ്വമേധയാ വിരമിക്കല്‍ […]

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ ഇടിവ്; സ്റ്റഡി പെര്‍മിറ്റുകള്‍ മൂന്നിലൊന്നായി കുറഞ്ഞു

ടൊറന്റോ : കാനഡയിലേക്ക് പഠനത്തിനായി പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ആദ്യ പാദത്തില്‍, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്റ്റഡി പെര്‍മിറ്റുകളുടെ എണ്ണത്തില്‍ മൂന്നിലൊന്ന് കുറവ് രേഖപ്പെടുത്തി. കാനഡയിലെ ഉയര്‍ന്ന ജീവിതച്ചെലവും തൊഴിലില്ലായ്മയും ഈ പ്രവണതയ്ക്ക് കാരണമായതായി വിലയിരുത്തുന്നു. 2025-ന്റെ ആദ്യ പാദത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 30,640 സ്റ്റഡി പെര്‍മിറ്റുകളാണ് അനുവദിച്ചതെന്ന് ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (IRCC) പുറത്തുവിട്ട പുതിയ […]

കാനഡയില്‍ കൊടുങ്കാറ്റ് സീസണ്‍ വരുന്നു: ജാഗ്രതാ നിര്‍ദേശം

ഹാലിഫാക്‌സ് : രാജ്യത്ത് ഈ വര്‍ഷവും കൊടുങ്കാറ്റുകള്‍ സജീവമാകാന്‍ സാധ്യതയുണ്ടെന്ന് കാനഡയിലെ മുതിര്‍ന്ന കാലാവസ്ഥാ നിരീക്ഷകന്‍ ബോബ് റോബിച്ചോഡ്. എന്നാല്‍, അതുമൂലമുണ്ടാകാനിടയുള്ള ആഘാതം ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയില്ലെന്നും ഹാലിഫാക്‌സിലെ കനേഡിയന്‍ ഹറിക്കെയ്ന്‍ സെന്റര്‍ വ്യക്തമാക്കി. സാധാരണയായി എല്ലാ ഉഷ്ണമേഖലാ കൊടുങ്കാറ്റുകളുടെയും 35 മുതല്‍ 40 ശതമാനം വരെ കനേഡിയന്‍ പ്രവചന മേഖലയിലേക്ക് പ്രവേശിക്കാറുണ്ടെന്ന് സെന്റര്‍ കണക്കാക്കുന്നു. ഓരോ വര്‍ഷവും ശരാശരി രണ്ടോ നാലോ പേരുള്ള കൊടുങ്കാറ്റുകള്‍ കനേഡിയന്‍ മേഖലയില്‍ പ്രവേശിക്കാറുണ്ട്. അതിനാല്‍ അപകടകരമായ കാലാവസ്ഥയെ നേരിടാന്‍ തയ്യാറെടുപ്പുകള്‍ […]

വിഷാദരോഗം കണ്ടെത്താന്‍ ഇനി രക്തപരിശോധനയിലൂടെ സാധിക്കും; പുതിയ മാര്‍ഗവുമായി മക്ഗില്‍ ഗവേഷകര്‍

കൗമാരക്കാരിലെ വിഷാദരോഗം നേരത്തെ കണ്ടെത്താനും രോഗത്തിന്റെ തീവ്രത പ്രവചിക്കാനും സഹായിക്കുന്ന രക്തത്തിലെ ഒന്‍പത് തന്മാത്രകളെ തിരിച്ചറിഞ്ഞ് മക്ഗില്‍ സര്‍വകലാശാല ഗവേഷകര്‍. വിഷാദരോഗം നിര്‍ണ്ണയിക്കാന്‍ ലളിതവും വ്യാപകമായി ഉപയോഗിക്കാവുന്നതുമായ പുതിയ ഡയഗ്‌നോസ്റ്റിക് ടൂളിലേക്ക്, ഡോ. സെസിലിയ ഫ്‌ലോറസിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനം വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാലിഫോര്‍ണിയയിലെ 62 കൗമാരക്കാരില്‍ നടത്തിയ പഠനത്തില്‍, വിഷാദരോഗമുള്ളവരില്‍ ഈ ഒന്‍പത് തന്മാത്രകളുടെ അളവ് കൂടുതലാണെന്ന് കണ്ടെത്തി. ഇവയുടെ അളവ് ഒന്‍പത് മാസത്തിനു ശേഷമുള്ള വിഷാദരോഗത്തിന്റെ തീവ്രത പ്രവചിക്കാനും സഹായിക്കുമെന്നും പഠനം പറയുന്നു. ഇത്തരമൊരു […]

തടവുകാരുടെ കൈമാറ്റം തുടങ്ങി റഷ്യയും യുക്രെയ്‌നും

റഷ്യയും യുക്രെയ്‌നും തടവുകാരെ പരസ്പരം കൈമാറിത്തുടങ്ങി. മൂന്ന് വര്‍ഷത്തിനിടെ ഇരു രാജ്യങ്ങളും തമ്മില്‍ നേരിട്ടു നടന്ന ആദ്യ ചര്‍ച്ചയിലെ തീരുമാനപ്രകാരമാണിത്. കൈമാറ്റം ഒരുഘട്ടം പൂര്‍ത്തിയായതായും ഇതു വലിയൊരു തീരുമാനത്തിലേക്കു വഴിയൊരുക്കാന്‍ സാധ്യതയുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചെങ്കിലും കൈമാറ്റം നടന്നുകൊണ്ടിരിക്കുകയാണെന്നാണ് ഇരു രാജ്യങ്ങളിലെയും സൈനിക വൃത്തങ്ങള്‍ അറിയിച്ചത്. ആയിരം യുദ്ധത്തടവുകാരെ കൈമാറാനാണ് ഇസ്തംബുളില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളും സമ്മതിച്ചത്. അടുത്ത ചര്‍ച്ചയുടെ കാര്യത്തില്‍ തീരുമാനമായില്ലെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി പറഞ്ഞു. വത്തിക്കാനില്‍ ചര്‍ച്ച […]

ജര്‍മ്മനയില്‍ റെയില്‍വെ സ്റ്റേഷനില്‍ കത്തിയാക്രമണം; 18 പേര്‍ക്ക് പരുക്കേറ്റു

ജര്‍മനിയില്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കത്തി ഉപയോഗിച്ച് ആക്രമണം. ഹാംബര്‍ഗിലെ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ആക്രമണത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റു. പരുക്കേറ്റ ആറ് പേരുടെ നില അതീവ ഗുരുതരമാണ്. സംഭവത്തില്‍മുപ്പത്തിയൊമ്പത് വയസുള്ള യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്റ്റേഷനിലെ 13 നും 14 നും ഇടയിലുള്ള പ്ലാറ്റഫോമില്‍ ട്രെയില്‍ കാത്ത് നിന്നവരെയാണ് യുവതി ആക്രമിച്ചത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തെത്തുടര്‍ന്ന് ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. നാലു […]