ലിയോ പതിനാലാമന്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി മാര്‍ക്ക് കാര്‍ണി

പോപ്പിന്റെ ഔദ്യോഗിക സ്ഥാനാരോഹണ ചടങ്ങിന് ശേഷം പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ലിയോ പതിനാലാമന്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഭാര്യ ഡയാനയ്ക്കും മകള്‍ക്കൊപ്പവുമാണ് മാര്‍ക്ക് കാര്‍ണി സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച്ച നടത്തിയത്. റോമില്‍ കാര്‍ണി മറ്റ് ലോക നേതാക്കളുമായും ചര്‍ച്ച നടത്തി. ഓസ്ട്രേലിയ, ക്രൊയേഷ്യ, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരുമായും ഇസ്രയേല്‍, നൈജീരിയ എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാരുമായും അദ്ദേഹം സംസാരിച്ചു. യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കിയുമായും കൂടിക്കാഴ്ച നടത്തി. യുക്രെയ്‌നിന് ശക്തമായ പിന്തുണ നല്‍കുമെന്നും കൂടിക്കാഴ്ചയില്‍ […]
ആഗോള കത്തോലിക്കാ സഭയെ നയിക്കാന്‍ ഇനി പുതിയ ഇടയന്‍ ; ലിയോ പതിനാലാമന്‍ മാര്‍പാപ്പ സ്ഥാനമേറ്റു

ആഗോള കത്തോലിക്കാ സഭയുടെ മാര്‍പാപ്പയായി ലിയോ പതിനാലാമന്‍ സ്ഥാനമേറ്റു. മുക്കുവന്റെ മോതിരവും പാലിയവും സ്വീകരിച്ചുകൊണ്ടാണ് സ്ഥാനമേറ്റെടുത്തത്. സമാധാനം പുലരുന്ന പുതിയ ലോകം സാധ്യമാകണമെന്ന് സ്ഥാനമേറ്റ ചടങ്ങില്‍ മാര്‍പാപ്പ പറഞ്ഞു. രണ്ടു മണിക്കൂറോളം നീണ്ടു നിന്ന ചടങ്ങുകള്‍ക്കൊടുവിലാണ് ലിയോ പതിനാലാമന്‍ മാര്‍പാപ്പയായി സ്ഥാനമേറ്റത്. സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ പ്രധാന വേദിയിലാണ് ചടങ്ങുകള്‍ നടന്നത്. ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ കാര്‍മികത്വത്തിലാണ് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ കുര്‍ബാന നടന്നത്. കുര്‍ബാനമധ്യേ വലിയ ഇടയന്റെ വസ്ത്രവും സ്ഥാനമോതിരവും മാര്‍പാപ്പ ഏറ്റുവാങ്ങി. കുര്‍ബാനയ്‌ക്കൊടുവില്‍ പത്രോസിന്റെ […]
കൊടുങ്കാറ്റ് : സെന്റര്‍ ഒന്റാരിയോയില്‍ ആയിരങ്ങള്‍ ഇരുട്ടില്‍

ശനിയാഴ്ച സെന്റര്‍ ഒന്റാരിയോയിലുണ്ടായ കൊടുങ്കാറ്റിനെ തുടര്‍ന്ന് സിംകോ മുസ്‌കോക മേഖലയിലുടനീളം ആയിരക്കണക്കിന് ആളുകള്‍ ഇരുട്ടില്‍. കൊടുങ്കാറ്റ് ബാധിച്ച പ്രദേശങ്ങളില്‍ വൈദ്യുതി പുനഃസ്ഥാപിക്കുന്നതില്‍ ഹൈഡ്രോ വണ്‍ ഗണ്യമായ പുരോഗതി റിപ്പോര്‍ട്ട് ചെയ്തു. എല്ലാ ഉപയോക്താക്കള്‍ക്കും വൈദ്യുതി പുനഃസ്ഥാപിക്കുന്നത് വരെ ജീവനക്കാര്‍ വൃത്തിയാക്കലും പുനഃസ്ഥാപന ശ്രമങ്ങളും തുടരുമെന്നും യൂട്ടിലിറ്റി പറയുന്നു.നഗരത്തില്‍ എവിടെയെങ്കിലും വയറുകള്‍ പൊട്ടിവീണതായി കണ്ടെത്തിയാല്‍ യൂട്ടിലിറ്റിയെ അറിയിക്കണം. പൊട്ടിവീണ വൈദ്യുതി ലൈനുകളില്‍ നിന്ന് കുറഞ്ഞത് 10 മീറ്റര്‍ അകലം പാലിക്കണമെന്നും ഹൈഡ്രോ വക്താവ് അറിയിച്ചു.
എറ്റോബിക്കോയില്‍ വാഹനാപകടം: മൂന്ന് കുട്ടികള്‍ മരിച്ചു

ടൊറന്റോ: എറ്റോബിക്കോയില്‍ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മൂന്ന് കുട്ടികള്‍ മരിച്ചു. ഹൈവേ 401 നും സമീപം റെന്‍ഫോര്‍ത്ത് ഡ്രൈവിലെ ഈസ്റ്റ്ബൗണ്ട് ഓഫ് റാമ്പില്‍ ഞായറാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് അപകടം നടന്നത്. വാഹനമോടിക്കുന്നതില്‍ ഉണ്ടായ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ആറ് പേര്‍ സഞ്ചരിച്ചിരുന്ന നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. രണ്ട് കുട്ടികള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായും മൂന്നാമത്തെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. നാലാമത്തെ കുട്ടിയെയും രണ്ട് […]
ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയുടെ സ്ഥാനാരോഹണത്തിനെത്തിയ മാര്‍ക്ക് കാര്‍ണി-സെലന്‍സ്‌കി കൂടിക്കാഴ്ച്ച നടത്തി

യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തി കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. ശനിയാഴ്ച്ച റോമില്‍ നടന്ന കൂടിക്കാഴ്ചയില്‍ യുക്രെയ്‌നുള്ള കാനഡയുടെ ശക്തമായ പിന്തുണ വീണ്ടും മാര്‍ക്ക് കാര്‍ണി ആവര്‍ത്തിച്ച് പറഞ്ഞു. ഇറ്റാലിയന്‍ റിപ്പബ്ലിക്കിലെ കാനഡയുടെ ഔദ്യോഗിക വസതിയിലാണ് ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ഔദ്യോഗിക സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാനായാണ് മാര്‍ക്ക് കാര്‍ണി റോമിലെത്തിയത്. യുക്രെയ്നിന്റെ പൂര്‍ണ്ണ പിന്തുണയും പങ്കാളിത്തവും ഇല്ലാതെ സമാധാനം ഉണ്ടാകില്ല, യുക്രെയ്നിന് കാനഡയുടെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും മാര്‍ക്ക് കാര്‍ണി […]
യുഎസില്‍ ഭീതി വിതച്ച് ചുഴലിക്കാറ്റ്: 25 മരണം, നിരവധി പേര്‍ക്ക് പരുക്ക്

യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍വീശിയടിച്ച ചുഴലിക്കാറ്റില്‍ കെന്റക്കിയിലും മിസോറിയിലുമായി 25 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. കെന്റക്കിയില്‍ 18 പേരും മിസോറിയിലെ സെന്റ് ലൂയിസില്‍ 7 പേരുമാണ് മരിച്ചത്. മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുള്ളതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മിസോറിയില്‍ 5,000 കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചു. വൈദ്യുതി ലൈനുകള്‍ പൊട്ടിവീണു. രണ്ട് സംസ്ഥാനങ്ങളിലുമായി 140,000 വീടുകളില്‍ വൈ്യദ്യുതി വിച്ഛേദിക്കപ്പെട്ടു. സെന്റ് ലൂയിസില്‍ രക്ഷാപ്രവര്‍ത്തകര്‍ വീടുകള്‍ തോറും തിരച്ചില്‍ തുടരുകയാണ്. ഇവിടെ മാത്രം 38 പേര്‍ക്ക് പരുക്കേറ്റു. കെന്റക്കിയിലും […]
കാലിഫോര്‍ണിയയില്‍ കാര്‍ പൊട്ടിത്തെറിച്ചു; ഒരു മരണം

പാം സ്പ്രിങ്‌സില്‍ ഇന്ന് രാവിലെ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. സ്‌ഫോടനത്തില്‍ പ്രദേശത്തെ ഫെര്‍ട്ടിലിറ്റി ക്ലിനിക്കിന് കേടുപാടുകള്‍ സംഭവിച്ചതായും പാം സ്പ്രിങ്‌സ് പൊലീസ് അറിയിച്ചു. പ്രാദേശിക സമയം രാവിലെ 11:00 മണിയോടെ പാം സ്പ്രിങ്‌സ് നഗരമധ്യത്തിന് രണ്ട് കിലോമീറ്റര്‍ അകലെയാണ് സ്‌ഫോടനം നടന്നത്. അമേരിക്കന്‍ റീപ്രൊഡക്ടീവ് സെന്ററുകള്‍ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ക്ക് സമീപമായിരുന്നു ഇത്. സ്‌ഫോടനത്തില്‍ തങ്ങളുടെ സ്ഥാപനത്തിലെ ആര്‍ക്കും പരുക്കില്ലെന്നും എന്നാല്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്നും ഫെര്‍ട്ടിലിറ്റി ക്ലിനിക്ക് പ്രസ്താവനയില്‍ […]