ടൊറൻ്റോ ഫുഡ് മാർക്കറ്റിൽ നിന്ന് വ്യാജ വയാഗ്ര പിടിച്ചെടുത്തു

ടൊറൻ്റോയിലെ പിക്കറിങ്ങിലുള്ള പസഫിക് ഫ്രഷ് ഫുഡ് മാർക്കറ്റിൽ നിന്ന് വ്യാജ വയാഗ്ര പിടിച്ചെടുത്തതായി ഹെൽത്ത് കാനഡ. പിടിച്ചെടുത്ത ഉൽപ്പന്നം വ്യാജമാണെന്ന് വയാഗ്രയുടെ നിർമ്മാതാവ് സ്ഥിരീകരിച്ചു. വ്യാജ ഉൽപ്പന്നത്തിൽ 100 മില്ലിഗ്രാം സിൽഡെനാഫിൽ അടങ്ങിയിട്ടുണ്ടെന്ന് ലേബൽ ചെയ്തിരുന്നതായി ആരോഗ്യ ഏജൻസി പറയുന്നു. സിൽഡെനാഫിൽ ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രമേ ഉപയോഗിക്കാവൂ. ഏതെങ്കിലും തരത്തിലുള്ള നൈട്രേറ്റ് മരുന്നുകൾ (ഉദാ. നൈട്രോഗ്ലിസറിൻ) കഴിക്കുന്ന ആളുകൾ ഇത് ഉപയോഗിക്കരുതെന്നും ഇത് ജീവന് ഭീഷണിയാകുന്ന താഴ്ന്ന രക്തസമ്മർദ്ദത്തിന് കാരണമാകുമെന്നും ഹെൽത്ത് കാനഡ മുന്നറിയിപ്പ് നൽകി. […]
മാർപാപ്പ സ്ഥാനാരോഹരണം; നാളെ വത്തിക്കാനിൽ കനത്ത സുരക്ഷ

വത്തിക്കാൻ സിറ്റി : അമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പ ആയ ലിയോ പതിനാലാമന്റെ സ്ഥാനാരോഹരണം നാളെ വത്തിക്കാൻ സിറ്റിയിൽ നടക്കും. പ്രാദേശിക സമയം രാവിലെ 10 മണിക്ക് ചടങ്ങുകൾ ആരംഭിക്കും. സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ പ്രധാന വേദിയിലേക്ക് കർദിനാൾമാരുടെ അകമ്പടിയോടെ മാർപാപ്പ എത്തുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. സ്ഥാനാരോഹണ ചടങ്ങിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നേതാക്കൾ പങ്കെടുക്കും. അമേരിക്കയിലെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും , സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയും പങ്കെടുക്കും. ഓസ്ട്രേലിയൻ […]
വസാഗ ബീച്ച് വികസനം: 3.8 കോടി ഡോളർ പ്രഖ്യാപിച്ച് ഡഗ് ഫോർഡ് സർക്കാർ

ഒന്റാരിയോയിലെ വസാഗ ബീച്ചിൽ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ഏകദേശം 3.8 കോടി ഡോളർ നിക്ഷേപിക്കാനൊരുങ്ങി പ്രീമിയർ ഡഗ് ഫോർഡ്. ടൂറിസം മേഖല ഉൾപ്പെടെ ഒന്റാരിയോയുടെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് 23,250 കോടി ഡോളറിന്റെ ബജറ്റ് ധനമന്ത്രി പീറ്റർ ബെത്ലെൻഫാൽവി അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രീമിയറുടെ സന്ദർശനം. ലോകത്തിലെ ഏറ്റവും നീളം കൂടിയ ശുദ്ധജല ബീച്ചും സമ്പന്നമായ ചരിത്രവുമുള്ള വാസഗ ബീച്ച് ലോക വിനോദസഞ്ചാര കേന്ദ്രമാണെന്ന് ഡഗ് ഫോർഡ് പറഞ്ഞു.കൂടാതെ ഒന്റാരിയോയുടെ ചരിത്രത്തിലെ ഈ പ്രധാന ബീച്ചിനെ വീണ്ടും ജീവസുറ്റതാക്കാനും, […]
കുടിയേറ്റക്കാര്‍ക്ക് റിയാലിറ്റി ഷോ: വിജയിക്കുന്നവര്‍ക്ക് അമേരിക്കന്‍ പൗരത്വം

കുടിയേറ്റക്കാര്‍ക്ക് പൗരത്വത്തിനായി റിയാലിറ്റി ഷോയുമായി അമേരിക്ക . ഡിപാര്‍ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂറിറ്റീസ് (ഡിഎച്ച്എസ്) ആണ് കുടിയേറ്റക്കാര്‍ക്ക് വേണ്ടി ടെലിവിഷന്‍ റിയാലിറ്റി ഷോ നടത്തുന്ന കാര്യം പരിഗണിക്കുന്നത്. പങ്കെടുത്ത് വിജയിക്കുന്നവര്‍ക്ക് യുഎസ് പൗരത്വം സമ്മാനിക്കും. ഇത്തരമൊരു നിർദ്ദേശം പരിഗണനയിലുണ്ടെന്ന് ഡിഎച്ച്എസ് വെള്ളിയാഴ്ച സ്ഥിരീകരിച്ചു. വകുപ്പിലെ ജീവനക്കാരില്‍ നിന്ന് റിയാലിറ്റി ഷോ സംബന്ധിച്ച് അനുകൂലമോ പ്രതികൂലമോ ആയ പ്രതികരണം ലഭിച്ചിട്ടില്ലെന്നും ഓരോ നിര്‍ദേശവും അംഗീകരിക്കുന്നതിനോ തള്ളിക്കളയുന്നതിനോ മുന്‍പ് സമഗ്രപരിശോധനയ്ക്ക് വിയേയമാക്കുന്ന പതിവുണ്ടെന്നും പബ്ലിക് അഫയേഴ്സ് അസിസ്റ്റന്റ് സെക്രട്ടറി ട്രിസിയ […]
മാർപാപ്പയുടെ സ്ഥാനാരോഹണ ചടങ്ങ്; മാർക്ക് കാർണി റോമിൽ എത്തി

റോം: ലിയോ പതിനാലാമൻ മാർപാപ്പയുടെ ഔദ്യോഗിക സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാനായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ശനിയാഴ്ച രാവിലെ റോമിൽ എത്തി. നാളെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ സ്ഥാനാരോഹണ ചടങ്ങ് നടക്കും. ഇറ്റലിയിലെ കനേഡിയൻ അംബാസഡർ എലിസ ഗോൾഡ്ബെർഗ്, വത്തിക്കാനിലെ കനേഡിയൻ അംബാസഡർ ജോയ്സ് നേപ്പിയർ, ഇറ്റാലിയിലെയും വത്തിക്കാനിലെയും ഗവൺമെന്റ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് മാർക്ക് കാർണിയെ ടാർമാക്കിൽ സ്വീകരിച്ചു. കഴിഞ്ഞ ആഴ്ച നടന്ന രണ്ട് ദിവസത്തെ കോൺക്ലേവിൽ, ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയായി കർദ്ദിനാൾ റോബർട്ട് ഫ്രാൻസിസ് […]
സുപ്രീംകോടതിയിൽനിന്ന് വിരമിച്ച ജഡ്ജി ജസ്റ്റിസ് ബേല എം ത്രിവേദിക്ക് യാത്രയയപ്പ് നൽകാതെ സുപ്രീംകോടതി ബാർ അസോസിയേഷൻ; കടുത്ത അതൃപ്തി അറിയിച്ച് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി

ദില്ലി: സുപ്രീംകോടതിയിൽനിന്ന് വിരമിച്ച ജഡ്ജി ജസ്റ്റിസ് ബേല എം ത്രിവേദിക്ക് സുപ്രീംകോടതി ബാർ അസോസിയേഷൻ (എസ്സിബിഎ) യാത്രയയപ്പ് നൽകിയില്ല. ചീഫ് ജസ്റ്റിസ് ബി ആർ ഗവായി കടുത്ത അതൃപ്തി അറിയിച്ചു. ഇത്തരം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. കോടതിയുടെ 75 വർഷത്തെ ചരിത്രത്തിൽ പതിനൊന്നാമത്തെ വനിതാ ജഡ്ജിയായാണ് ബേല എം ത്രിവേദി സ്ഥാനമേറ്റെടുത്തത്. ജസ്റ്റിസ് ബേല ത്രിവേദിക്ക് അർഹമായ യാത്രയയപ്പ് നൽകാതിരുന്ന ബാർ അസോസിയേഷൻ നിലപാടിനെ പരസ്യമായി നിരാകരിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് ഗവായി പറഞ്ഞു. ഇത്തരമൊരു […]