newsroom@amcainnews.com

കുടിയേറ്റക്കാര്‍ക്ക് റിയാലിറ്റി ഷോ: വിജയിക്കുന്നവര്‍ക്ക് അമേരിക്കന്‍ പൗരത്വം

കുടിയേറ്റക്കാര്‍ക്ക് പൗരത്വത്തിനായി റിയാലിറ്റി ഷോയുമായി അമേരിക്ക . ഡിപാര്‍ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂറിറ്റീസ് (ഡിഎച്ച്എസ്) ആണ് കുടിയേറ്റക്കാര്‍ക്ക് വേണ്ടി ടെലിവിഷന്‍ റിയാലിറ്റി ഷോ നടത്തുന്ന കാര്യം പരിഗണിക്കുന്നത്. പങ്കെടുത്ത് വിജയിക്കുന്നവര്‍ക്ക് യുഎസ് പൗരത്വം സമ്മാനിക്കും. ഇത്തരമൊരു നിർദ്ദേശം പരിഗണനയിലുണ്ടെന്ന് ഡിഎച്ച്എസ് വെള്ളിയാഴ്ച സ്ഥിരീകരിച്ചു.

വകുപ്പിലെ ജീവനക്കാരില്‍ നിന്ന് റിയാലിറ്റി ഷോ സംബന്ധിച്ച് അനുകൂലമോ പ്രതികൂലമോ ആയ പ്രതികരണം ലഭിച്ചിട്ടില്ലെന്നും ഓരോ നിര്‍ദേശവും അംഗീകരിക്കുന്നതിനോ തള്ളിക്കളയുന്നതിനോ മുന്‍പ് സമഗ്രപരിശോധനയ്ക്ക് വിയേയമാക്കുന്ന പതിവുണ്ടെന്നും പബ്ലിക് അഫയേഴ്‌സ് അസിസ്റ്റന്റ് സെക്രട്ടറി ട്രിസിയ മക് ലോഗ്ലിന്‍ പറഞ്ഞു. കനേഡിയന്‍ അമേരിക്കനായ റോബ് വോര്‍സോഫാണ് പരിപാടിയുടെ അവതാരകനാകുക. ദേശസ്‌നേഹവും പൗരധര്‍മ്മവും ആവോളമുണ്ടെന്ന് മത്സരാര്‍ഥികള്‍ തെളിയിക്കേണ്ടി വരും. കുടിയേറ്റക്കാര്‍ക്ക് കടുത്ത മത്സരം നേരിടേണ്ടി വരുമെന്നാണ് സൂചന. പരാജയപ്പെടുന്നവര്‍ക്ക് രാജ്യം വിട്ടുപോകേണ്ടി വരും. ഓരോ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എപ്പിസോഡുകളാണ് പരിപാടിയില്‍.

സ്വര്‍ണം കുഴിച്ചെടുക്കുന്നതുമുതല്‍ ഫോര്‍ഡിന്റെ പഴയ മോഡല്‍ കാര്‍ അഴിച്ച് സെറ്റുചെയ്യുന്നതുവരെ മത്സരങ്ങളുടെ പട്ടികയിലുണ്ട്. യുഎസിലേക്കുള്ള കുടിയേറ്റക്കാരുടെ പ്രവേശനകവാടമായ എലിസ് ദ്വീപിലാണ് മത്സരം ആരംഭിക്കുന്നത്. ഓരോ എപ്പിസോഡിലും ഒരു മത്സരാര്‍ഥി പുറത്താകും. കഴിയുന്നത്ര പിടിച്ചുനില്‍ക്കുകയും മത്സരത്തില്‍ വിജയിക്കുകയുമായിരിക്കണം ഓരോ കുടിയേറ്റക്കാരന്റേയും ലക്ഷ്യം.

You might also like
Microsoft brings more AI to PCs as it challenges Apple

ആപ്പിളിന് വെല്ലുവിളിയുയർത്തി കൊണ്ട് മൈക്രോസോഫ്റ്റ് പിസികളിലേക്ക് കൂടുതൽ എഐ സാങ്കേതികവിദ്യകൾ കൊണ്ടുവരുന്നു

150 Israeli passengers; yet report says Israel prepared to shoot down FlyDubai plane

150 ഇസ്രയേലി യാത്രികർ; എന്നിട്ടും ഫ്ലൈദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രയേൽ തുനിഞ്ഞു

UAE Flight Restrictions Leave Expatriate Malayalis Stranded as Several Flights Are Cancelled

യു.എ.ഇയിലെ വിമാന നിയന്ത്രണങ്ങൾ പ്രവാസി മലയാളികളെ വഴിയിലാക്കി, നിരവധി വിമാനങ്ങൾ റദ്ദാക്കി

Flash floods sweeps away several houses in Nepal’s Gorkha, warning issued for settlements along Budhi Gandaki River

നേപ്പാളിലെ ഗോർഖയിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി വീടുകൾ ഒലിച്ചുപോയി; ബുധി ഗണ്ഡകി നദീതീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി

"It's not about making money... isn't this just for fun?": New trends in theft!

‘പണം ഉണ്ടാക്കാനല്ല, ഇതൊരു രസത്തിന് ചെയ്യുന്നതാണ്’: ട്രെൻഡായി പുതിയ തരം മോഷണരീതികൾ!

The money of expatriates is not reflected in Kerala's development

പ്രവാസികളുടെ പണം കേരളത്തിന്റെ വികസനത്തിൽ പ്രതിഫലിക്കുന്നില്ല

Top Picks for You
Top Picks for You