ലിയോ പതിനാലാമന്‍ മാര്‍പാപ്പായുടെ സ്ഥാനാരോഹണം മെയ് 18 ന്

വത്തിക്കാന്‍ സിറ്റി : ലിയോ പതിനാലാമന്‍ മാര്‍പാപ്പായുടെ ഔദ്യോഗിക സ്ഥാനാരോഹണം മെയ് 18 ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ നടക്കും. പാപ്പയുടെ കാര്‍മ്മികത്വത്തില്‍ ഇന്ന് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ കുര്‍ബാന നടക്കും. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കല്ലറയിലെത്തി ലിയോ പതിനാലാമന്‍ പ്രാര്‍ത്ഥിച്ചു. മുന്‍ഗാമിയായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പാത പിന്തുടരുമെന്നും പുതിയ പോപ്പ് വ്യക്തമാക്കി. മാര്‍പാപ്പയുടെ ഔദ്യോഗിക വസതിയില്‍ തന്നെ ലിയോ പതിനാലാമന്‍ താമസിക്കുമെന്നാണ് സൂചന. ഇന്നലെ കര്‍ദ്ദിനാളന്മാരുമായി കൂടിക്കാഴ്ച നടത്തിയ മാര്‍പ്പാപ്പ നാളെ ആദ്യമായി മദ്ധ്യാഹ്ന പ്രാര്‍ത്ഥന […]
പ്രമുഖ ആശുപത്രിയുടെ മുൻ സിഇഒ കൊക്കെയ്ൻ കേസിൽ പിടിയിൽ; യുവ വനിതാ ഡോക്ടർ വാട്‌സാപിലൂടെ ഓർഡർ ചെയ്തത് 5 ലക്ഷം രൂപയുടെ കൊക്കെയ്ൻ

ഹൈദരാബാദ്: അഞ്ച് ലക്ഷം രൂപയുടെ കൊക്കെയ്ൻ വാങ്ങിയെന്ന കേസിൽ യുവ വനിതാ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരബാദിലെ പ്രമുഖ ആശുപത്രിയുടെ മുൻ സിഇഒയായ നമ്രത ചിഗുരുപതി (34) ആണ് ഹൈദരാബാദിൽ അറസ്റ്റിലായത്. മുംബൈയിൽ ലഹരിമരുന്ന് ഇടനിലക്കാരനായ വാൻഷ് ധാക്കറാണ് യുവതിക്ക് കൈമാറാനായി കൊക്കെയ്ൻ കൊടുത്തുവിട്ടത്. കൊക്കെയ്ൻ വാങ്ങുന്നതിനിടെ യുവതിയെ പൊലീസ് പിടികൂടുകയായിരുന്നു. ലഹരിമരുന്ന് എത്തിച്ച് നൽകിയ ധാക്കറിന്റെ സഹായി ബാലകൃഷ്ണനയെയും പൊലീസ് പിടികൂടിയിട്ടുണ്ട്. വാട്‌സാപ് വഴിയാണ് നമ്രത ലഹരി ഇടനിലക്കാരനായ ധാക്കറുമായി ബന്ധപ്പെട്ടത്. തുടർന്ന് 5 […]
ദശലക്ഷക്കണക്കിന് കനേഡിയൻ പൗരന്മാരുടെ ആരോഗ്യ വിവരങ്ങൾ വില്പനയ്ക്കെന്ന് പഠനം

ദശലക്ഷക്കണക്കിന് കനേഡിയൻ പൗരന്മാരുടെ ആരോഗ്യ വിവരങ്ങൾ വില്പനയ്ക്കെന്ന് പുതിയ പഠനം. സ്വകാര്യ ക്ലിനിക്കുകൾ രോഗികളുടെ ഡാറ്റ ഔഷധ കമ്പനികൾക്ക് വിൽക്കുന്നു എന്നാണ് പഠനത്തിലുള്ളത്. കാനഡയിൽ മെഡിക്കൽ റെക്കോർഡ് വ്യവസായം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും, രോഗികളുടെ ഡാറ്റ വ്യത്യസ്ത സ്വകാര്യ സ്ഥാപനങ്ങൾക്ക് എങ്ങനെ ലഭ്യമാകുന്നു എന്നതടക്കമുള്ള കാര്യങ്ങളാണ് പഠനം പരിശോധിച്ചത്. സ്വകാര്യ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ഡോക്ടർമാർ, വാണിജ്യ ഡാറ്റ ബ്രോക്കർമാർ, ഫാർമസ്യൂട്ടിക്കൽ കമ്പനികൾ എന്നിവരടങ്ങുന്ന ശൃംഖലകൾ, രോഗികളുടെ മെഡിക്കൽ രേഖകൾ വാണിജ്യപരമായി ഉപയോഗിക്കുന്നു എന്നാണ് പഠനത്തിലുള്ളത്. ഫാർമസ്യൂട്ടിക്കൾ കമ്പനികളാണ് ഈ […]
തൊഴിലില്ലായ്മ വീണ്ടും വർദ്ധിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ; കാനഡയിൽ തൊഴിലില്ലായ്മ നിരക്ക് 0.2 ശതമാനത്തിൽനിന്ന് ഉയർന്ന് 6.9 ശതമാനമായി

ഒട്ടാവ: കാനഡയിൽ തൊഴിലില്ലായ്മ വീണ്ടും വർദ്ധിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ഏപ്രിലിൽ കനേഡിയൻ തൊഴിൽ വിപണി ഏറെക്കുറെ സ്തംഭിച്ചതായാണ് റിപ്പോർട്ട്. 7,400 പുതിയ തൊഴിലവസരങ്ങൾ മാത്രമാണ് ഉണ്ടായത്. ഇതോടെ തൊഴിലില്ലായ്മ നിരക്ക് 0.2 ശതമാനം ഉയർന്ന് 6.9 ശതമാനമായതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ അറിയിച്ചു. മാർച്ചിൽ 6.7 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. ബിസിയിലും ദേശീയതലത്തിലും തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയരുകയാണെന്നാണ് സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നത്. കഴിഞ്ഞ നവംബറിന് ശേഷം ഇതാദ്യമായാണ് തൊഴിലില്ലായ്ന […]
ഇന്ത്യാ-പാക്ക് സംഘർഷം: യാത്രാ മുന്നറിയിപ്പ് നൽകി ഫെഡറൽ സർക്കാർ; ഇരുരാജ്യങ്ങളിലുമുള്ള കനേഡിയൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം

ഒട്ടാവ: ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് കനേഡിയൻ പൗരന്മാർക്ക് ഫെഡറൽ സർക്കാർ യാത്രാ മുന്നറിയിപ്പ് നൽകി. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക നടപടികളും പ്രാദേശിക സംഘർഷവും രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷ അപകടത്തിലാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ്. ഇരുരാജ്യങ്ങളിലുമുള്ള കനേഡിയൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. പാക്കിസ്ഥാനിൽ പ്രവചനാതീതമായ അപകടങ്ങളാണ് നിലനിൽക്കുന്നത്. തീവ്രവാദ ഭീഷണി, ആഭ്യന്തര കലാപം, വിഭാഗീയ അക്രമം, തട്ടിക്കൊണ്ടുപോകൽ എന്നിവ നിലനിൽക്കുന്നതിനാൽ അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ജമ്മുകശ്മീരിലെ കേന്ദ്രഭരണ പ്രദേശത്തേക്കുള്ള എല്ലാ […]
എംസി റോഡിൽ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിനു സമീപം കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരു മരണം; രണ്ടു പേരുടെ നില ഗുരുതരം

കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിനു സമീപം എംസി റോഡിൽ നിയന്ത്രണംവിട്ട കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. രണ്ടു പേരെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റുമാനൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. രാത്രി ഒരു മണിയോടെയാണ് അപകടം. ഏറ്റുമാനൂരിൽനിന്ന് എറണാകുളം റൂട്ടിൽ വരികയായിരുന്ന കാറും എതിർദിശയിൽ വരികയായിരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായി തകർന്നു. കാറിൽ കുടുങ്ങിയവരെ നാട്ടുകാർ ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. […]