കാനഡയിലെ പ്രമുഖ മലയാളി സംഘടനയായ സമന്വയ കൾച്ചറൽ ഓർഗനൈസേഷനെ സൂരജ് അത്തിപ്പറ്റയും അനീഷ് അലക്സും നയിക്കും

ടൊറന്റോ: രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന കാനഡയിലെ പ്രമുഖ മലയാളി സംഘടനയായ സമന്വയ കൾച്ചറൽ ഓർഗനൈസേഷനെ അടുത്ത രണ്ട് വർഷം സൂരജ് അത്തിപ്പറ്റയും അനീഷ് അലക്സും നയിക്കും. ശനിയാഴ്ച ചേർന്ന വാർഷിക പൊതുയോഗം സെക്രട്ടറിയായി സൂരജിനെയും പ്രസിഡണ്ടായി അനീഷിനെയും തെരഞ്ഞെടുത്തു. 23 അംഗ കമ്മിറ്റിയെയാണ് സമ്മേളനം തെരഞ്ഞെടുത്തത്. ജോയിൻറ് സെക്രട്ടറിമാർ: ഷാജേഷ് പുരുഷോത്തമൻ, നിശാന്ത് കുര്യൻ. വൈസ് പ്രസിഡണ്ടുമാർ: പ്രേം ജോസഫ്, അനിൽ കുമാർ; ട്രഷറർ: രഞ്ജിത്ത് സൂരി. സെക്രട്ടേറിയറ്റ് അംഗം: സോവറിൻ ജോൺ. കമ്മിറ്റി അംഗങ്ങൾ:രഞ്ജിത്ത് തോട്ടത്തിൽ, സബിൻ […]
പ്രൊഫഷണൽ വിദ്യാർഥികൾക്കുള്ള ഫൊക്കാന വിമൻസ് ഫോറത്തിന്റെ സ്റ്റുഡന്റ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി മെയ് 31

ന്യൂയോർക്ക്: കേരളത്തിലെ സമർഥരായ നിർധന പ്രൊഫഷണൽ വിദ്യാർഥികൾക്കായി ഫൊക്കാന (ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക) വിമൻസ് ഫോറം നൽകുന്ന 2024- 26 കലയാളിവിലെ സ്കോളർഷിപ്പിലേക്ക് ഉള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. മെയ് 31 ആണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി. ഓഗസ്റ്റ് 1, 2, 3, 4 തീയതികളിലായി കുമാരകത്തുള്ള ഗോകുലം ഗ്രാൻഡ് റിസോർട്ടിൽ നടക്കുന്ന ഫൊക്കാനയുടെ കേരള കൺവൻഷനിൽ വച്ചായിരിക്കും സ്കോളർഷിപ് വിതരണം ചെയ്യുക എന്ന് വിമൻസ് ഫോറം ചെയർപേഴ്സൺ രേവതി […]
ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക് നഴ്സസ് ഡേ ആഘോഷം മെയ് 17ന് ഫ്ലോറൽ പാർക്കിൽ

ഷിക്കാഗോ: ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക് (ഐനാനി) ഈ വർഷത്തെ നഴ്സസ് ഡേ മെയ് പതിനേഴ് ശനിയാഴ്ച വിവിധ്യ പരിപാടികളോടെ ആഘോഷിക്കും. ക്യൂൻസ് ഫ്ലോറൽ പാർക്കിൽ 80-51 261 സ്ട്രീറ്റിലെ പി എസ് 115 സ്കൂൾ ഓഡിറ്റോറിയത്തിൽ പത്തു മണിക്ക് ആഘോഷത്തിന് തുടക്കമാകും. സമൂഹത്തിനും ആരോഗ്യ പരിപാലനത്തിനും നഴ്സുമാർ നൽകുന്ന അമൂല്യവും സമാനതകളില്ലാത്തതുമായ സംഭാവനകളെ അംഗീകരിക്കുന്നതിനും ആദരിക്കുന്നതിനുമായി നീക്കിവച്ചിട്ടുള്ളതാണ് നഴ്സസ് ഡേ. 1974-ൽ പ്രസിഡന്റ് റിച്ചാർഡ് നിക്സൺ ആയിരുന്നു ഒരാഴ്ച നഴ്സുമാരുടെ ആഴ്ചയായി നാമകരണം […]
യുഎസ് സൈന്യത്തിൽനിന്ന് 1000 ട്രാൻസ്ജെൻഡർ അംഗങ്ങളെ ഉടൻ പുറത്താക്കാൻ പെന്റഗൺ

വാഷിംഗ്ടൺ: ട്രാൻസ്ജെൻഡർ എന്ന് പരസ്യമായി പ്രഖ്യാപിച്ച 1000 അംഗങ്ങളെ യുഎസ് സൈന്യത്തിൽനിന്ന് ഉടൻ പുറത്താക്കാൻ പെന്റഗൺ. ഇക്കാര്യം തുറന്നുസമ്മതിക്കാത്തവർക്ക് സ്വയം രാജിവെക്കാൻ 30 ദിവസത്തെ സമയപരിധിയും അനുവദിച്ചു. ട്രാൻസ്ജെൻഡർമാരെ സൈന്യത്തിൽനിന്ന് പുറത്താക്കാനുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവ് സുപ്രീംകോടതി അംഗീകരിച്ചതിന് പിന്നാലെയാണ് പെന്റഗൺ നീക്കം. ട്രാൻസ്ജെൻഡർ സൈനികരെ പുറത്താക്കാനുള്ള നടപടി ഉടൻ സ്വീകരിക്കുമെന്ന് പെന്റഗൺ വക്താവ് സീൻ പാർനെൽ അറിയിച്ചു. കഴിഞ്ഞ ഡിസംബർ ഒമ്പത് വരെയുള്ള കണക്ക് പ്രകാരം 4240 ട്രാൻസ്ജെൻഡർമാർ സൈന്യത്തിലുണ്ട്.
ഒടുവിൽ കുറ്റസമ്മതം! ഉപഭോക്താക്കളുടെ രഹസ്യവിവരങ്ങൾ ചോർത്തിയതിന് 140 കോടി ഡോളർ പിഴയടക്കാൻ ഗൂഗ്ൾ സമ്മതിച്ചതായി റിപ്പോർട്ട്

ഓസ്റ്റിൻ: ഉപഭോക്താക്കളുടെ രഹസ്യവിവരങ്ങൾ ചോർത്തിയ സംഭവത്തിൽ 140 കോടി ഡോളർ പിഴയടക്കാൻ ഗൂഗ്ൾ സമ്മതിച്ചതായി റിപ്പോർട്ട്. യു.എസ് സംസ്ഥാനമായ ടെക്സസ് 2022ൽ ഗൂഗ്ളിനെതിരെ നൽകിയ നിരവധി കേസുകളാണ് ഒത്തുതീർപ്പിലെത്തിയത്. വർഷങ്ങളോളം ഗൂഗ്ൾ അവരുടെ ഉൽപന്നങ്ങളിലൂടെ ഉപഭോക്താക്കളുടെ നീക്കങ്ങളും സെർച്ചുകളും ബയോമെട്രിക് വിവരവും ചോർത്തിയതിനെതിരെ നടത്തിയ പോരാട്ടമാണ് വിജയിച്ചതെന്ന് അറ്റോണി ജനറൽ കെൻ പെക്സ്ടൺ പറഞ്ഞു. പഴയ ഉൽപന്ന നയങ്ങളുമായി ബന്ധപ്പെട്ട ചില പരാതികൾ പരിഹരിച്ചതായി ഗൂഗ്ൾ വക്താവ് ജോസ് കാസ്റ്റനേഡ പ്രതികരിച്ചു. സ്വകാര്യത സംരക്ഷിക്കുന്ന സംവിധാനം ശക്തമാക്കുമെന്നും […]
വിന്‍സര്‍-ടെകംസെ-ലേക്ക്ഷോര്‍ റൈഡിങ്ങില്‍ വീണ്ടും വോട്ടെണ്ണാന്‍ ഉത്തരവ്

ടൊറന്റോ : വിന്‍സര്‍-ടെകംസെ-ലേക്ക്ഷോര്‍ റൈഡിങ്ങില്‍ വീണ്ടും വോട്ടെണ്ണാന്‍ കോടതി ഉത്തരവിട്ടു. ഏപ്രില്‍ 28-ന് നടന്ന ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ നേരിയ വോട്ടിന് പരാജയപ്പെട്ട ലിബറല്‍ സ്ഥാനാര്‍ത്ഥി ജുഡീഷ്യല്‍ റീകൗണ്ടിനായി അപേക്ഷ നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി. ലിബറല്‍ സ്ഥാനാര്‍ത്ഥി ഇറെക് കുസ്മിയര്സിക്കിന്റെ നിയമപരമായ വാദങ്ങള്‍ ശരിയാണെന്ന് ഒന്റാരിയോ സുപ്പീരിയര്‍ കോടതി ജഡ്ജി ജെ റോസ് മക്ഫാര്ലെയ്ന് പറഞ്ഞു. വോട്ടെണ്ണല്‍ വരും ആഴ്ചകളില്‍ നടക്കും. 2019 മുതല്‍ വിന്‍സര്‍-ടെകംസെ-ലേക്ക്ഷോര്‍ റൈഡിങ്ങിലെ എംപിയായിരുന്ന കുസ്മിയര്സിക്കും കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ത്ഥി കാത്തി ബോറെല്ലിയും തമ്മിലുള്ള വോട്ട് വ്യത്യാസം […]
കാട്ടുതീ സാധ്യത: കെബെക്ക് നിവാസികള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്

മണ്‍ട്രിയോള്‍ : കെബെക്കിന്റെ പടിഞ്ഞാറന്‍ മേഖലകളില്‍ കാട്ടുതീ പടരാനുള്ള സാധ്യത കൂടുതലാണെന്ന് റിപ്പോര്‍ട്ട്. ഈ പ്രദേശങ്ങളിലുള്ളവര്‍ പുറത്തിറങ്ങി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് വനസംരക്ഷണ സൊസൈറ്റി (SOPFEU) മുന്നറിയിപ്പ് നല്കി. ഇത് മാലിന്യം കത്തിക്കാനുള്ള സമയമല്ലെന്നും SOPFEU ശനിയാഴ്ച രാവിലെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറയുന്നു. വസന്തകാലത്ത്, ഉണങ്ങിയ ഇലകളും ചില്ലകളും മറ്റ് അവശിഷ്ടങ്ങളും നിറഞ്ഞ ഇടങ്ങളില്‍ പെട്ടെന്ന് തീപിടിക്കാന്‍ സാധ്യതയുണ്ടെന്നും ഏജന്‍സി ഓര്‍മ്മിപ്പിക്കുന്നു. ഈ വാരാന്ത്യത്തില്‍ അബിറ്റിബി, ലോറന്‍ഷ്യന്‍സ് എന്നിവിടങ്ങളിലും ലനൗഡിയര്, മൗറിസി മേഖലകളിലും […]
ഉറക്ക ഗുളികയായ ഡിഫെന്‍ഹൈഡ്രമിന്‍ വില്പനയില് നിയന്ത്രണം വേണം

മണ്‍ട്രിയോള്‍ : ഡിഫെന്‍ഹൈഡ്രമിന്‍ മരുന്നുകളുടെ വില്പനയില് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് കെബെക്ക് കോറോണര്‍. ഉറക്ക ഗുളികയായ ഡിഫെന്‍ഹൈഡ്രമിന്‍ അമിതമായി കഴിച്ച് 2023 ഡിസംബറില്‍ മണ്‍ട്രിയോളിലെ സെന്റ്-മാത്തിയാസ്-സുര്‍-റിച്ചെലിയുവില്‍ 18 വയസ്സുകാരന് മരിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് കൊറോണരുടെ ശുപാര്‍ശ. വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഇയാളുടെ രക്തത്തില്‍ ഉയര്‍ന്ന അളവില്‍ ഡിഫെന്‍ഹൈഡ്രമിന്‍ അടങ്ങിയിരുന്നു. ഈ സംഭവം ഓവര്‍-ദി-കൗണ്ടര്‍ മരുന്നിന്റെ നിയന്ത്രണമില്ലാത്ത ലഭ്യതയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിപ്പിക്കുന്നതായി കോറോണര്‍ പറയുന്നു. ഡിഫെന്‍ഹൈഡ്രമിന്റെ അമിതമായ ഉപയോഗം കേന്ദ്ര നാഡീവ്യവസ്ഥയെ തളര്‍ത്തുകയും ശ്വാസതടസ്സത്തിനും ഹൃദയമിടിപ്പ് ക്രമരഹിതമാവുന്നതിനും കാരണമാകുകയും […]
കാനഡയിലെ സഞ്ചാരികള്‍ക്ക് യുഎസില്‍ വീസയില്ലാതെ കൂടുതല്‍ കാലം താമസിക്കാം

ടൊറന്റോ : കാനഡയില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് വീസയില്ലാതെ അമേരിക്കയില്‍ കൂടുതല്‍ കാലം താമസിക്കാന്‍ നിര്‍ദേശിക്കുന്ന ബില്‍ യുഎസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സില്‍ അവതരിപ്പിച്ചു. ന്യൂയോര്‍ക്കില്‍ നിന്നുള്ള പ്രതിനിധി എലിസ് സ്റ്റെഫാനിക്, ഫ്ലോറിഡയില്‍ നിന്നുള്ള ലോറല്‍ ലീ, അരിസോനയില്‍ നിന്നുള്ള ഗ്രെഗ് സ്റ്റാന്റണ്‍ എന്നിവര്‍ സംയുക്തമായി അവതരിപ്പിച്ച ബില്‍, നിലവില്‍ വീസയില്ലാതെ കനേഡിയന്‍ പൗരന്മാര്ക്ക് അമേരിക്കയില്‍ താമസിക്കാവുന്ന 180 ദിവസത്തെ പരിധി 240 ദിവസമായി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നു. ഏപ്രില്‍ മാസാവസാനം അവതരിപ്പിക്കപ്പെട്ട ‘കനേഡിയന്‍ സ്നോബേര്‍ഡ് വീസ ആക്റ്റ്’ പ്രകാരം, […]
ടെര്‍ബോണ്‍ റൈഡിങ് ലിബറല്‍ പാര്‍ട്ടിക്ക് വിജയം

മണ്‍ട്രിയോള്‍ : കെബെക്കിലെ ടെര്‍ബോണ്‍ റൈഡിങ്ങില്‍ ജുഡീഷ്യല്‍ റീകൗണ്ടിങ്ങില്‍ ലിബറല്‍ പാര്‍ട്ടി ഒരു വോട്ടിന് വിജയിച്ചു. ബ്ലോക്ക് കെബെക്ക്വ സ്ഥാനാര്‍ത്ഥി നാഥാലി സിന്‍ക്ലെയര്‍-ഡെസ്ഗാഗ്നെയാണ് ടാറ്റിയാന ഓഗസ്റ്റിന് പരാജയപ്പെടുത്തിയത്. ഇതോടെ പാര്‍ലമെന്റില്‍ ലിബറല്‍ പാര്‍ട്ടിയുടെ സീറ്റുകളുടെ എണ്ണം 170 ആയി ഉയര്‍ന്നു. ഭൂരിപക്ഷത്തിന് രണ്ട് സീറ്റുകള്‍ കൂടി വേണം. തിരഞ്ഞെടുപ്പ് രാത്രിയില്‍ ലിബറല്‍ പാര്‍ട്ടിയാണ് വിജയിച്ചതെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വോട്ടെണ്ണലില്‍ ബ്ലോക്ക് കെബെക്ക്വ വിജയിച്ചതായി അറിയിച്ചു. വോട്ടെണ്ണലിലെ വ്യത്യാസം 0.1 ശതമാനത്തില്‍ താഴെയായതിനാല്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ വീണ്ടും […]