newsroom@amcainnews.com

യൂകോണ്‍ പ്രീമിയര്‍ രഞ്ജ് പിള്ള രാജിവച്ചു

വൈറ്റ് ഹോഴ്‌സ് : ടെറിട്ടോറിയല്‍ ലിബറല്‍ പാര്‍ട്ടി ലീഡര്‍ സ്ഥാനം രാജിവെച്ച് യൂകോണ്‍ പ്രീമിയര്‍ രഞ്ജ് പിള്ള. വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും മലയാളി കുടുബ വേരുള്ള രഞ്ജ് പിള്ള അറിയിച്ചു. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കാന്‍ പാര്‍ട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യൂകോണ്‍ നിയമസഭയില്‍ രണ്ട് തവണ അംഗമായ രഞ്ജ് പിള്ള 2023 ജനുവരിയില്‍ പ്രീമിയറായി സ്ഥാനമേറ്റു. എന്‍ഡിപിയുടെ സഹായത്തോടെയാണ് ലിബറല്‍ ന്യൂനപക്ഷ സര്‍ക്കാര്‍ ഭരിക്കുന്നത്. അടുത്ത ടെറിട്ടോറിയല്‍ തിരഞ്ഞെടുപ്പ് നവംബര്‍ 3-നോ അതിനുമുമ്പോ […]

കാട്ടുതീ: അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ന്യൂഫിന്‍ലന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍

സെന്റ് ജോണ്‍സ്: കാട്ടുതീ നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് ന്യൂഫിന്‍ലന്‍ഡ് ആന്‍ഡ് ലാബ്രഡോറില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തീപിടിത്തത്തില്‍ നിരവധി വീടുകള്‍ കത്തി നശിച്ചതിനെത്തുടര്‍ന്ന് ജനങ്ങളെ ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. സ്‌മോള്‍ പോയിന്റ്, ബ്രോഡ് കോവ്, ബ്ലാക്ക്‌ഹെഡ്, ആഡംസ് കോവ് എന്നീ ടൗണുകളുടെ ഭാഗമായ ആഡംസ് കോവിലാണ് അടിയന്തരാവസ്ഥ നിലവിലുള്ളത്. കാട്ടുതീയില്‍ ചില വീടുകള്‍ നശിച്ചതായും എന്നാല്‍ എല്ലാവരും സുരക്ഷിതരാണെന്നും ടൗണ്‍ കൗണ്‍സിലര്‍ സൂസന്‍ റോസ് ഫേസ്ബുക്കില്‍ കുറിച്ചു . ആഡംസ് കോവിനും സമീപ പ്രദേശമായ വെസ്റ്റേണ്‍ ബേ കമ്മ്യൂണിറ്റിക്കുമിടയില്‍ തീ […]

ഇന്ത്യ-പാക് സംഘര്‍ഷം: രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ മെയ് 10 വരെ അടച്ചിടും

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ജാഗ്രത തുടരുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ മെയ് 10 വരെ അടച്ചിടും. 430 വിമാന സര്‍വീസുകള്‍ റദ്ദാക്കി. ശ്രീനഗര്‍, ജമ്മു, ലേ, ചണ്ഡീഗഡ്, അമൃത്സര്‍, ലുധിയാന, പട്യാല, ബതിന്ദ, ഹല്‍വാര, പത്താന്‍കോട്ട്, ഭുന്തര്‍, ഷിംല, ഗഗ്ഗല്‍, ധര്‍മ്മശാല, കിഷന്‍ഗഡ്, ജയ്‌സാല്‍മീര്‍, ജോധ്പൂര്‍, ബിക്കാനീര്‍, മുന്ദ്ര , ജാംനഗര്‍, രാജ്‌കോട്ട്, പോര്‍ബന്ദര്‍, കാണ്ട്‌ല, കെഷോദ്, ഭുജ്, ഗ്വാളിയോര്‍, ഹിന്‍ഡണ്‍ തുടങ്ങിയ വിമാനത്താവളങ്ങളാണ് അടച്ചിടുന്നത്. വടക്കേ ഇന്ത്യയിലെയും […]

ടൊറന്റോ പിയേഴ്സണ്‍ എയര്‍പോര്‍ട്ടില്‍ അഞ്ചാംപനി അണുബാധ മുന്നറിയിപ്പ്

ടൊറന്റോ: ടൊറന്റോ പിയേഴ് സണ്‍ രാജ്യാന്തര വിമാനത്താവളം സന്ദര്‍ശിച്ച യാത്രക്കാര്‍ക്ക് അഞ്ചാംപനി അണുബാധയ്ക്ക് സാധ്യ ത ഉണ്ടെന്ന് മുന്നറിയിപ്പ് നല്‍കി ആരോഗ്യ ഉദ്യോഗസ്ഥര്‍. മെയ് മാസം മൂന്ന് സിയാറ്റിലില്‍ നിന്ന് ടൊറന്റോയിലേക്കുള്ള എയര്‍ കാനഡ AC540 വിമാനത്തില്‍ പ്രാദേശിക സമയം വൈകുന്നേരം ഏഴരയ്ക്കും രാത്രി പത്തിനും ഇടയില്‍ ടെര്‍മിനല്‍ ഒന്നില്‍ എത്തിയ ഒരു യാത്രികാരന് അഞ്ചാംപനി സ്ഥിരീകരിച്ചതായി പീല്‍ പബ്ലിക് ഹെല്‍ത്ത് പറയുന്നു. ഈ വിമാനത്തില്‍ സഞ്ചരിച്ചിരുന്നവരോ ഇയാള്‍ എയര്‍പോര്‍ട്ടില്‍ എത്തിയ സമയത്ത് അവിടെ ഉണ്ടായിരുന്നവരോ മെയ് […]

പലസ്തീന്‍ അനുകൂല പ്രതിഷേധം: കൊളംബിയ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

ന്യൂയോര്‍ക്ക് : കൊളംബിയ സര്‍വകലാശാലയില്‍ പലസ്തീന്‍ അനുകൂല പ്രതിഷേധത്തില്‍ പങ്കെടുത്ത 50-ല്‍ അധികം വിദ്യാര്‍ത്ഥികളെ ന്യൂയോര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തു. ബട്ലര്‍ ലൈബ്രറിക്ക് പുറത്ത് ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ വാനുകളിലും ബസുകളിലുമായാണ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു നീക്കിയത്. ക്യാംപസില്‍ നിന്ന് പോകാന്‍ വിസമ്മതിച്ച മറ്റ് പ്രതിഷേധക്കാരെയും പൊലീസ് വളഞ്ഞു. ഗാസ-ഇസ്രയേല്‍ യുദ്ധത്തിനെതിരെ കഴിഞ്ഞ വര്‍ഷം നടന്ന പ്രതിഷേധങ്ങളുടെ അലയൊലികള്‍ക്ക് ശേഷം ക്യാംപസില്‍ നടന്ന ഏറ്റവും വലിയ പലസ്തീന്‍ അനുകൂല പ്രകടനങ്ങളിലൊന്നായിരുന്നു ഇത്. ഗാസയെ സ്വതന്ത്രമാക്കുക എന്ന ബാനറുകള്‍ […]

പാർട്ടിക്കാരുടെ സ്വന്തം സണ്ണി വക്കീലിന് പുതിയ ദൗത്യം; സണ്ണി ജോസഫ് കോൺ​ഗ്രസിന്റെ പുതിയ സംസ്ഥാന അധ്യക്ഷൻ, അടൂർ പ്രകാശ് യുഡിഎഫ് കൺവീനർ

ന്യൂഡൽഹി: പേരാവൂർ എംഎൽഎ സണ്ണി ജോസഫിനെ കെപിസിസിയുടെ പുതിയ അധ്യക്ഷനായി നിയമിച്ചു. കെ. സുധാകരനു പകരമായാണ് നിയമനം. കെ. സുധാകരൻ കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാകും. അടൂർ പ്രകാശാണ് യുഡിഎഫിന്റെ പുതിയ കൺവീനർ. പി.സി.വിഷ്ണുനാഥ്, എ.പി. അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവരെ കെപിസിസിയുടെ പുതിയ വർക്കിങ് പ്രസിഡന്റുമാരായി നിയമിച്ചു. ഇതു സംബന്ധിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വാർത്താകുറിപ്പ് പുറത്തിറക്കി. നിലവിലെ യുഡിഎഫ് കൺവീനർ എം.എം.ഹസ്സനെയും കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, ടി.എൻ. […]

പുതിയ മാര്‍പാപ്പയെ കാത്ത് വിശ്വാസികള്‍: രണ്ടാം റൗണ്ട് വോട്ടെടുപ്പിലും തീരുമാനമായില്ല

വത്തിക്കാന്‍ സിറ്റി : മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവില്‍ രണ്ടാം ദിവസത്തെ രണ്ടാം റൗണ്ട് വോട്ടെടുപ്പിലും തീരുമാനമായില്ല. വോട്ടെടുപ്പ് ശേഷം സിസ്റ്റീന്‍ ചാപ്പലിന്റെ ചിമ്മിനിയിലൂടെ പുറത്തുവന്നത് കറുത്ത പുകയായതോടെ മൂന്നാം റൗണ്ട് വോട്ടെടുപ്പില്‍ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കത്തോലിക്കാ സഭ. കോണ്‍ക്ലേവിന്റെ ആദ്യ ദിവസമായ ഇന്നലത്തെ യോഗത്തിനുശേഷം കറുത്ത പുകയാണ് സിസ്റ്റീന്‍ ചാപ്പലിന്റെ ചിമ്മിനിയില്‍നിന്ന് പുറത്തുവന്നത്. വോട്ടവകാശമുള്ള 133 കര്‍ദിനാള്‍മാരും കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നുണ്ട്. അതിനാല്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിന് ഒരാള്‍ക്ക് 89 വോട്ട് വേണ്ടിവരും. വോട്ടവകാശമുള്ളവരും ഇല്ലാത്തവരുമായ കര്‍ദിനാള്‍മാര്‍ […]

ഇന്ത്യ-പാക് സംഘര്‍ഷം: കാനഡയില്‍ ദക്ഷിണേഷ്യന്‍ സമൂഹത്തിന് ആശങ്ക

ഓട്ടവ: ഇന്ത്യ-പാക് സംഘര്‍ഷം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് കാനഡയിലെ ദക്ഷിണേഷ്യന്‍ സമൂഹം.ഇന്ത്യയിലും പാകിസ്ഥാനിലും നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ കാരണം തങ്ങളുടെ അംഗങ്ങളും അപകട സാധ്യത നേരിടേണ്ടിവരുമെന്ന് ഹിന്ദു കനേഡിയന്‍ ഫൗണ്ടേഷന്‍ മുന്നറിയിപ്പ് നല്‍കി. കൂടാതെ സുരക്ഷ ഉറപ്പാക്കുന്നതിനും കമ്മ്യൂണിറ്റി പിന്തുണ ശക്തിപ്പെടുത്താനും ഗ്രൂപ്പ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. അതേസമയം കാനഡയിലെ ദക്ഷിണേഷ്യന്‍ സമൂഹം ശാന്തത പാലിക്കണമെന്ന് പാക്- കനേഡിയന്‍ പൗരന്‍ അഭ്യര്‍ത്ഥിച്ചു. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം കാനഡയിലെ ദക്ഷിണേഷ്യന്‍ സമൂഹത്തെ ബാധിച്ചേക്കാമെന്നും, ഇത് പ്രവാസികള്‍ക്കിടയില്‍ സ്പര്‍ദ്ധ വര്‍ധിക്കാന്‍ കാരണമായേക്കാമെന്ന് ആശങ്കയുള്ളതായി […]

കാനഡയിൽ സ്ഥിര താമസത്തിനുള്ള യോഗ്യതയ്ക്കായി കൂടുതൽ കുടിയേറ്റക്കാർ ഫ്രഞ്ച് ഭാഷ പഠിക്കുന്നുവെന്ന് റിപ്പോർട്ട്

കാനഡയിൽ സ്ഥിര താമസത്തിനുള്ള യോഗ്യതയ്ക്കായി കൂടുതൽ കുടിയേറ്റക്കാർ ഫ്രഞ്ച് ഭാഷ പഠിക്കുന്നു. ഫ്രഞ്ച് പഠിക്കുന്നതിന് പോയിൻ്റുകൾ ലഭിക്കുന്നുവെന്നും അത് പിആർ ആപ്ലിക്കേഷനിൽ സഹായകരമാകുമെന്ന് അന്താരാഷ്ട്ര വിദ്യാർത്ഥികൾ പറയുന്നു. എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദത്തിന് 42,000 ഡോളർ ചെലവഴിച്ച ശേഷം, കാനഡയിൽ പിആർ നേടാനായി ഫ്രഞ്ച് പഠിക്കാൻ പല വിദ്യാർത്ഥികളും പ്രതിമാസം 2,000 ഡോളർ വരെയാണ് ചെലവഴിക്കുന്നത്. ഇപ്പോൾ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ഇടയിൽ വർദ്ധിച്ചുവരുന്ന ഒരു പ്രവണതയാണിത്. കുടിയേറ്റ നിയമങ്ങൾ അടക്കം കർശനമാക്കിയതോടെ പിആർ നേടാനുള്ള ശ്രമം കഠിനമായിക്കൊണ്ടിരിക്കുകയാണ്. ജനുവരിയിലെ […]

എസ്എസ്എൽസി ഫലം വെള്ളിയാഴ്‌ച; പ്രഖ്യാപനം വൈകിട്ട് മൂന്നിന്; ഫലം അറിയാൻ…

തിരുവനന്തപുരം: ഈ വർഷത്തെ (2024-25) എസ്എസ്എൽസി ഫലം വെള്ളിയാഴ്‌ച (മെയ് 9) വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാകും ഫല പ്രഖ്യാപനം നടത്തുക. ഇതോടൊപ്പം തന്നെ ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എസ്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എഎച്ച്എസ്എൽസി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കുന്നതാണ്. മന്ത്രിയുടെ വാർത്താ സമ്മേളനത്തിന് പിന്നാലെ ഔദ്യോഗിക സൈറ്റുകളിൽ എസ്എസ്എൽസി ഫലം ലഭ്യമാകും. ഫലപ്രഖ്യാപനത്തിന് ശേഷം വൈകിട്ട് നാല് മണി മുതൽ എസ്എസ്എൽസി പരീക്ഷാഫലം ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ […]