newsroom@amcainnews.com

ജറുസലേമില്‍ വന്‍ കാട്ടുതീ: ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

ജറുസലേമിന്റെ പ്രാന്ത പ്രദേശങ്ങളില്‍ കാട്ടുതീ ആളിപ്പടർന്നതിനെത്തുടർന്ന് ആയിരക്കണക്കിന് ആളുകളെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു. കാട്ടുതീ അണയ്ക്കാന്‍ ഇസ്രയേൽ അന്താരാഷ്ട്ര സഹായം തേടുകയും ചെയ്തു. സംഭവത്തിൽ നിരവധിപേര്‍ക്ക് പരുക്കേറ്റു. ഇതുവരെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിവിധ യുദ്ധങ്ങളിൽ കൊല്ലപ്പെട്ട ഇസ്രയേലി സൈനികരെ സ്മരിക്കുന്ന ദിവസമാണ് ഈ വൻ അഗ്നിബാധ ഉണ്ടായത്. ബുധനാഴ്ച രാത്രിയിലെ കണക്കുപ്രകാരം മൂവായിരത്തോളം ഏക്കര്‍ പ്രദേശം കത്തിനശിച്ചിട്ടുണ്ട്. വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റുമാണ് തീയണയ്ക്കല്‍ ദുഷ്‌കരമാക്കുന്നത്. വിമാനങ്ങള്‍ കൂടാതെ ഹെലികോപ്റ്ററുകളും തീ നിയന്ത്രണവിധേയമാക്കാനുള്ള ഉദ്യമത്തില്‍ പങ്കെടുക്കുന്നുണ്ടെന്നും […]

യുഎസ് താരിഫുകൾ ഒൻ്റാരിയോ തൊഴില്‍ മേഖലയെ പ്രതിസന്ധിയിലാക്കും

യുഎസ് താരിഫുകൾ ഒൻ്റാരിയോയുടെ തൊഴിൽമേഖലയെ സാരമായി ബാധിക്കുമെന്ന് ഫിനാന്‍ഷ്യല്‍ അക്കൗണ്ടബിളിറ്റി ഓഫീസ് ഓഫ് ഒൻ്റാരിയോ (എഫ്എഒ)യുടെ റിപ്പോർട്ട്. താരിഫുകൾ കാരണം ഈ വർഷം പ്രവിശ്യയിൽ 68,100 തൊഴിലവസരങ്ങള്‍ കുറയുമെന്നും റിപ്പോർട്ടിൽ പറയുന്നു. വരുംവർഷങ്ങളിലും പ്രതിസന്ധി തുടരുമെന്നും എഫ്എഒ റിപ്പോർട്ട് സൂചിപ്പിക്കുന്നു. പ്രവിശ്യയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ നഷ്ടം ബാധിക്കുക വിൻസറിനെ ആയിരിക്കും. കൂടാതെ ഗ്വൽഫ്, ബ്രാന്‍ഡ്‌ഫോര്‍ഡ്, വാട്ടര്‍ലൂ റീജൻ, ലണ്ടൻ ഒൻ്റാരിയോ എന്നീ നഗരങ്ങളിലും പ്രതിസന്ധി രൂക്ഷമാകും. 2026-ല്‍ 119,200, 2029-ല്‍ 137,900 എന്നിങ്ങനെ തൊഴിലവസരങ്ങൾ കുറയും. […]

ട്യൂഷൻ ഫീസ് വർധിപ്പിച്ച് റെജൈന സർവകലാശാല

വിദേശ വിദ്യാർത്ഥികളുടെ അടക്കം ട്യൂഷൻ ഫീസ് വർധിപ്പിച്ച് റെജൈന സർവകലാശാല. 2025-26 അധ്യയന വർഷത്തെ മിക്ക ട്യൂഷൻ ഫീസും നാല് ശതമാനം വർധിക്കുമെന്ന് സർവകലാശാല അറിയിച്ചു. പണപ്പെരുപ്പം, ഇമിഗ്രേഷൻ നിയന്ത്രണങ്ങളിലെ മാറ്റങ്ങൾ, ഭൗമരാഷ്ട്രീയ അനിശ്ചിതത്വം എന്നിവയാണ് ഫീസ് വർധനയ്ക്ക് കാരണമെന്നും സർവകലാശാല ഗവർണേഴ്‌സ് ബോർഡ് പറയുന്നു. വിദേശവിദ്യാർത്ഥികൾക്ക് ഫെഡറൽ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം കാനഡയിലുടനീളമുള്ള പോസ്റ്റ്-സെക്കൻഡറി സ്ഥാപനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. റെജൈന സർവകലാശാലയും പ്രതിസന്ധിയിലാണെന്നും സർവകലാശാല പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി തുടരുകയാണെങ്കിൽ ജീവനക്കാരെ […]

സ്കൂളുകളിൽ മൊബൈൽ ഫോൺ നിരോധനവുമായി കെബെക്ക്

അടുത്ത അധ്യയന വർഷ ആരംഭത്തോടെ പ്രവിശ്യയിലെ പ്രൈമറി, സെക്കൻഡറി സ്കൂളുകളിൽ മൊബൈൽ ഫോണുകൾ നിരോധിക്കുമെന്ന് കെബെക്ക് സർക്കാർ. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി ബെർണാഡ് ഡ്രെയിൻവിൽ വ്യാഴാഴ്ച വൈകുന്നേരം ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. 2024 ജനുവരി മുതൽ പ്രവിശ്യയിലെ ക്ലാസ് മുറികളിൽ മൊബൈൽ ഫോണുകൾക്ക് നിരോധനം പ്രാബല്യത്തിലുണ്ട്. സർക്കാരിന്‍റെ പുതിയ നടപടി പ്രകാരം ക്ലാസുകളുടെ തുടക്കം മുതൽ അവസാനം വരെയും ഇടവേളകളിലും സ്കൂൾ ഗ്രൗണ്ടുകളിലും ഉൾപ്പെടെ മൊബൈൽ ഫോണുകൾക്ക് നിരോധനം ഉണ്ടായിരിക്കും. ഏപ്രിൽ 22-ന് സമർപ്പിച്ച പ്രവിശ്യാ […]

ചെന്നൈ സൂപ്പർ കിംഗ്‌സ് ഐപിഎല്ലിൽനിന്ന് പുറത്ത്, പഞ്ചാബിനോട് തോറ്റത് നാല് ചവിക്കറ്റിന്; ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് പുറത്താവുന്ന ആദ്യ ടീം

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് പുറത്താവുന്ന ആദ്യ ടീമായി ചെന്നൈ സൂപ്പർ കിംഗ്‌സ്. പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിൽ നാല് വിക്കറ്റിന് പരാജയപ്പെട്ടതോടെയാണ് ചെന്നൈ ടൂർണമെന്റിൽ നിന്ന് പുറത്തായത്. ചെന്നൈ, ചെപ്പോക്കിൽ നടന്ന മത്സരത്തിൽ നാല് വിക്കറ്റിനായിരുന്നു പഞ്ചാബിന്റെ തോൽവി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈ 19.2 ഓവറിൽ 190ന് എല്ലാവരും പുറത്തായി. 47 പന്തിൽ 88 റൺസ് നേടിയ സാം കറനാണ് ടോപ് സ്‌കോറർ. മറുപടി ബാറ്റിംഗിൽ പഞ്ചാബ് 19.4 ഓവറിൽ ആറ് വിക്കറ്റ് മാത്രം […]