വൻകൂവർ ഫെസ്റ്റിവൽ ദുരന്തം: ആദരമൊരുക്കി കാൽഗറി നിവാസികൾ

ശനിയാഴ്ച നടന്ന ലാപു ലാപു ഫിലിപ്പിനോ ഫെസ്റ്റിവൽ ദുരന്തത്തിൽ മരിച്ചവരെ ആദരിക്കാൻ ഒരുങ്ങുകയാണ് കാൽഗറി നിവാസികൾ. ബുധനാഴ്ച സിറ്റി ഹാളിന് സമീപമാണ് പരുപാടി സംഘടിപ്പിക്കുന്നത്. എഡ്മിന്റൻ, സസ്കാച്വാൻ, റെജൈന ടൊറന്റോ എന്നിവിടങ്ങളിലും പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ലാപു ലാപു ഫെസ്റ്റിവലിലെ ആക്രമണത്തിലെ പ്രതി കൈ-ജി ആദം ലോ, മാനസികാരോഗ്യ ചികിത്സയിലായിരുന്നതായി വൻകൂവർ കോസ്റ്റൽ ഹെൽത്ത് അതോറിറ്റി അറിയിച്ചിരുന്നു. സൗത്ത് വൻകൂവറിലെ ലാപു ലാപു ഫിലിപ്പിനോ ഫെസ്റ്റിവലിൽ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറ്റിയുണ്ടായ ആക്രമണത്തിൽ പതിനൊന്ന് പേർ കൊല്ലപ്പെടുകയും നിരവധി […]
നികുതിയടക്കാനുള്ള അവസാനദിവസം ഇന്ന്

കനേഡിയൻ പൗരന്മാർക്ക് കാനഡ റവന്യൂ ഏജൻസിയിൽ ഇന്നാണ് നികുതിയടക്കാനുള്ള അവസാനദിനം. ഇന്ന് തന്നെ നികുതി അടച്ചില്ലെങ്കിൽ നിശ്ചിത പിഴ നൽകേണ്ടി വരും. സ്വയംതൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്ക് കാനഡ റവന്യൂ ഏജൻസിയിൽ ഫയൽ ചെയ്യാനുള്ള അവസാന തീയതി ജൂൺ പതിനാറാണെങ്കിലും കുടിശ്ശികയുള്ള തുകയുടെ പലിശ ഇന്ന് മുതൽ അടയ്ക്കാം. നികുതി ഫയൽ ചെയ്യുന്നത് വൈകുന്നവർക്ക് കുടിശ്ശിക തുകയിൽ നിന്ന് അഞ്ച് ശതമാനം പിഴയായി ഈടാക്കും.നിശ്ചിത തീയതിക്ക് ശേഷം നികുതി ഫയൽ ചെയ്യുന്നത് വൈകിപ്പിക്കുന്ന ഓരോ മാസത്തിനും പരമാവധി 12 […]

കൊച്ചി: കൊച്ചി നഗരസഭയിലെ ഉന്നത ഉദ്യഗസ്ഥ കൈക്കൂലി പണവുമായി വിജിലൻസ് പിടിയിൽ. ബിൽഡിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥ സ്വപ്നയെയാണ് വിജിലൻസ് കൈക്കൂലിയുമായി കൈയ്യോടെ പിടികൂടിയത്. കെട്ടിട പെർമിറ്റ് നൽകുന്നതിന് ആവശ്യപ്പെട്ട കൈകൂലി മേടിക്കവെയാണ് സ്വപ്ന വലയിലായത്. വൈറ്റില സോണൽ ഓഫീസിലെ ബിൽഡിംഗ് ഇൻസ്പെക്ടർ ആണ് സ്വപ്ന. കെട്ടിട നിർമാണത്തിന് അനുമതി നൽകാൻ 15,000 രൂപയാണ് കൈകൂലി വാങ്ങിയത്. തൃശൂർ സ്വദേശി സ്വപ്ന കുടുംബവുമായി നാട്ടിലേക്ക് പോകും വഴിയാണ് വിജിലൻസിന്റെ പിടിയിലായത്. പ്രതിയെ നാളെ മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജിക്ക് […]