newsroom@amcainnews.com

ലെവിറ്റേറ്റിൻറെ മഹാഓണം സെപ്റ്റംബർ ഏഴിന് ടൊറൻ്റോയിൽ; റജിസ്ട്രേഷൻ ആരംഭിച്ചു

ടൊറൻ്റോ: ലെവിറ്റേറ്റിൻറെ മഹാഓണം സെപ്റ്റംബർ ഏഴിന് യങ് ആൻഡ് ഡണ്ടാസ് സ്ക്വയറിൽ നടത്തും. കഴിഞ്ഞവർഷം മുപ്പതിനായിരത്തിലേറെ കാണികളെ ആകർഷിച്ച ലെവിറ്റേറ്റിൻറെ മഹാഓണത്തിൽ ഇക്കുറി കേരളത്തിൻറെ വിളവെടുപ്പ് ഉൽസവവുമായി ബന്ധപ്പെട്ട സാംസ്കാരിക പരിപാടികളും ആഘോഷങ്ങളും കൂടുതൽ പുതുമകളോടെ നടത്തുമെന്ന് മുഖ്യസംഘാടകൻ ജെറിൻ രാജ് അറിയിച്ചു. മഹാഒരുമയുടെ പെരുമയുമായി വടക്കൻ അമേരിക്കയിലെ തന്നെ ഏറ്റവും വലിയ മലയാളിക്കൂട്ടായ്മയായി മാറിയിരുന്നു ലെവിറ്റേറ്റ് മഹാഓണം. കനേഡിയൻ ജനതയ്ക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ടൊറൻ്റോയുടെ തിരുമുറ്റത്ത് തിരുവോണത്തിൻറെ മഹാആഘോഷം ഒരുക്കിയത്. കാനഡയിലെ ഏറ്റവും വലിയ നഗരത്തിലെ […]

അമിതമായി ചൂടായി തീപിടിക്കാൻ സാധ്യത; കാനഡയിൽ വിറ്റഴിച്ച 130,000 LED ബൾബുകൾ തിരിച്ചുവിളിച്ചു

ഓട്ടവ: അമിതമായി ചൂടായി തീപിടിക്കാൻ സാധ്യതയുള്ളതിനാൽ കാനഡയിൽ വിറ്റഴിച്ച 130,000 ബൾബുകൾ തിരിച്ചുവിളിച്ചതായി ഹെൽത്ത് കാനഡ അറിയിച്ചു. SM PAR20-50W-ES എന്ന മോഡൽ നമ്പറുള്ള Uberhaus ബ്രാൻഡ് 7W PAR20 LED ലൈറ്റ് ബൾബാണ് തിരിച്ചുവിളിച്ച ഉൽപ്പന്നമെന്നും ഏജൻസി റിപ്പോർട്ട് ചെയ്തു. ബൾബുകളുടെ പാക്കറ്റിൽ 401573050070 എന്ന UPC നമ്പർ രേഖപ്പെടുത്തിയിട്ടുണ്ട്. 2015 ജനുവരി മുതൽ 2020 മാർച്ച് വരെ 1,38,255 ബൾബുകൾ കാനഡയിൽ വിറ്റഴിച്ചതായി കമ്പനി റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 9 വരെ, കാനഡയിൽ ബൾബുകൾ […]

109 പേർക്ക് കൂടി അഞ്ചാംപനി; ഭീതിയൊഴിയാതെ ഒൻ്റാരിയോ, പ്രവിശ്യയിലെ മൊത്തം കേസുകൾ 925 ആയി ഉയർന്നു

ടൊറൻ്റോ: പ്രവിശ്യയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 109 പേർക്ക് കൂടി അഞ്ചാംപനി ബാധിച്ചതായി പബ്ലിക് ഹെൽത്ത് ഒൻ്റാരിയോ അറിയിച്ചു. ഇതോടെ 2024 ഒക്ടോബറിൽ ആദ്യകേസ് റിപ്പോർട്ട് ചെയ്ത ശേഷം പ്രവിശ്യയിലെ മൊത്തം കേസുകൾ 925 ആയി ഉയർന്നതായും ഏജൻസി പറയുന്നു. അറുപത്തിയൊമ്പത് പേർ ആശുപത്രിയിൽ ചികിത്സയിലാണെന്നും ഇതിൽ നാല് പേർ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. തെക്കുപടിഞ്ഞാറൻ ഒൻ്റാരിയോയിൽ വാക്സിനേഷൻ എടുക്കാത്ത ശിശുക്കളെയും കുട്ടികളെയും കൗമാരക്കാരെയുമാണ് അഞ്ചാംപനി കൂടുതലായി ബാധിച്ചിട്ടുള്ളത്. ഒൻ്റാരിയോയ്ക്ക് പുറമെ ആൽബർട്ടയിലും മാർച്ച് മുതൽ […]

ബസുകളിലും ഒ-ട്രെയിനിലും സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് OC ട്രാൻസ്‌പോ

ഓട്ടവ: മെയ് ആദ്യ വാരാന്ത്യത്തിൽ ബസുകളിലും ഒ-ട്രെയിനിലും സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് OC ട്രാൻസ്‌പോ. OC ട്രാൻസ്‌പോ ബസുകളിലും O-ട്രെയിൻ ലൈനുകൾ 1, 2, 4, പാരാ ട്രാൻസ്‌പോ എന്നിവയിലും മെയ് 3, 4 തീയതികളിൽ യാത്രക്കാരിൽ നിന്നും യാതൊരു നിരക്കും ഈടാക്കില്ലെന്ന് ട്രാൻസിറ്റ് സർവീസസ് ജനറൽ മാനേജർ റെനീ അമിൽകാർ അറിയിച്ചു. ട്രാൻസിറ്റ് ഏജൻസിയുടെ പുതിയ സേവനങ്ങളും സുരക്ഷാ മാർഗ്ഗങ്ങളും യാത്രക്കാരെ പരിചയപ്പെടുത്തുന്നതിനായി മെയ് 3-ന് ഹർഡ്മാൻ സ്റ്റേഷനിൽ പ്രത്യേക പരിപാടി സംഘടിപ്പിക്കുമെന്നും അമിൽകാർ […]