newsroom@amcainnews.com

മെക്‌സിക്കോ അതിര്‍ത്തിയിലെ ഭൂമി ഏറ്റെടുത്ത് സൈനിക കേന്ദ്രമാക്കാന്‍ യുഎസ്

വാഷിങ്ടന്‍: മെക്‌സിക്കോ അതിര്‍ത്തിയിലൂടെയുള്ള അനധികൃത കുടിയേറ്റം തടയുന്നതിനായി യുഎസ് – മെക്‌സിക്കോ അതിര്‍ത്തിയിലെ ഭൂമിയുടെ നിയന്ത്രണം ഏറ്റെടുത്ത് സൈനിക കേന്ദ്രമാക്കാന്‍ യുഎസ് നീക്കം. പ്രദേശത്തിന്റെ നിയന്ത്രണം യുഎസ് പ്രതിരോധ വകുപ്പിനായിരിക്കും. അമേരിക്കന്‍ മണ്ണില്‍ ആഭ്യന്തര നിയമ നിര്‍വഹണത്തിന് അമേരിക്കന്‍ സൈന്യത്തെ ഉപയോഗിക്കുന്നതിന് വിലക്കുള്ള ഫെഡറല്‍ നിയമം മറികടക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമമാണ് ഈ നീക്കം. ഒരു സൈനിക താവളത്തിന്റെ ഭാഗമായ ഭൂമിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണെങ്കില്‍ സൈന്യത്തിന് വിലക്ക് മറികടക്കാനാവും. എന്നാല്‍ ഈ നീക്കം കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനുള്ള […]

ഫെഡറല്‍ തിരഞ്ഞെടുപ്പ്: മുന്‍കൂര്‍ വോട്ടിങ് 18 മുതല്‍

ഓട്ടവ : ഫെഡറല്‍ തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ ഈ ആഴ്ച്ച അവസാനം അഡ്വാന്‍സ് വോട്ടിങ് ആരംഭിക്കും. വെള്ളിയാഴ്ച മുതല്‍ തിങ്കള്‍ വരെ വോട്ടര്‍മാര്‍ക്ക് അവരുടെ പോളിങ് സ്റ്റേഷനുകളില്‍ മുന്‍കൂര്‍ വോട്ട് ചെയ്യാന്‍ സാധിക്കും. വോട്ടര്‍മാര്‍ക്ക് ഇ-മെയില്‍ വഴിയും വോട്ട് രേഖപ്പെടുത്താമെന്ന് ഇലക്ഷന്‍സ് കാനഡ അറിയിച്ചു. എന്നാല്‍ ഏപ്രില്‍ 22-ന് വൈകിട്ട് ആറു മണിക്ക് മുമ്പ് അതിന് അപേക്ഷിക്കണം. ഇങ്ങനെ അപേക്ഷിക്കുന്ന വോട്ടര്‍മാര്‍ക്ക് ഒരു പ്രത്യേക പാക്കേജ് അവരുടെ വിലാസത്തിലേക്ക് അയയ്ക്കും. പാക്കേജിനുള്ളിലെ ഫോമുകള്‍ പൂരിപ്പിച്ച് […]

വാര്‍ഷിക പണപ്പെരുപ്പം മുന്‍മാസത്തേക്കാള്‍ മൂന്ന് പോയിന്റ് കുറഞ്ഞു: സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ

ഓട്ടവ : മുന്‍ മാസത്തേക്കാള്‍ മൂന്ന് പോയിന്റ് കുറഞ്ഞ് മാര്‍ച്ചില്‍ കാനഡയുടെ വാര്‍ഷിക പണപ്പെരുപ്പം 2.3 ശതമാനമായതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ . ഇന്ധനവില, ട്രാവല്‍ ടൂര്‍ നിരക്കുകളില്‍ ഉണ്ടായ ഇടിവിനെ തുടര്‍ന്നാണ് വാര്‍ഷിക പണപ്പെരുപ്പത്തില്‍ കുറവുണ്ടായതെന്ന് ഫെഡറല്‍ ഏജന്‍സി . അതേസമയം മാസാടിസ്ഥാനത്തില്‍ പണപ്പെരുപ്പം 0.3% ഉയര്‍ന്നതായും സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട് ചെയ്തു. വാര്‍ഷികാടിസ്ഥാനത്തില്‍ ഭക്ഷ്യവസ്തുക്കളുടെ വില 3.2 ശതമാനവും ലഹരിപാനീയങ്ങളുടെ വില 2.4 ശതമാനവും കൂടിയിരുന്നു. എന്നാല്‍ പെട്രോള്‍ വിലയിലെ 1.6% ഇടിവാണ് ഈ വര്‍ധനവിനെ […]

എബ്രഹാം ചാക്കോയുടെ നിര്യാണത്തിൽ ഫെഡറേഷൻ ഓഫ് കേരള അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന ഇന്റർനാഷനൽ) അനുശോചിച്ചു

ഫ്ലോറിഡയിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും, ഫൊക്കാനയുടെ മുൻ റീജിയണൽ വൈസ് പ്രസിഡന്റുമായിരുന്ന എബ്രഹാം ചാക്കോയുടെ (കുഞ്ഞുമോൻ) നിര്യാണത്തിൽ ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഓഫ് നോർത്ത് അമേരിക്ക (ഇന്റർനാഷനൽ) ദേശീയ സമിതി അനുശോചിച്ചു. മലയാളി അസ്സോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡയുടെ സ്ഥാപകാംഗവും, മുൻ പ്രസിഡന്റുമായിരുന്ന എബ്രഹാം ചാക്കോയുടെ നിര്യാണം സമൂഹത്തിന് ഒരു തീരാനഷ്ടമാണെന്ന് പ്രസിഡന്റ് സണ്ണി മറ്റമന പറഞ്ഞു. അദ്ദേഹത്തിന്റെ സേവനങ്ങളെ മാനിച്ചു മലയാളി അസ്സോസിയേഷൻ ഓഫ് ടാമ്പ പ്രത്യേക പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. ഫൊക്കാന […]

എക്‌സ്പ്രസ് എന്‍ട്രി നറുക്കെടുപ്പ്: 825 അപേക്ഷകരെ ക്ഷണിച്ച് ഐആര്‍സിസി

ഏപ്രിലിലെ ആദ്യ എക്‌സ്പ്രസ് എന്‍ട്രി നറുക്കെടുപ്പിലൂടെ 825 അപേക്ഷകര്‍ക്ക് ഇന്‍വിറ്റേഷന്‍ നല്‍കി ഇമിഗ്രേഷന്‍ റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി). ഏറ്റവും കുറഞ്ഞ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്‌കോര്‍ 764 ഉള്ള ഉദ്യോഗാര്‍ത്ഥികളെയാണ് ഈ പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാം നറുക്കെടുപ്പില്‍ പരിഗണിച്ചത്. അറേഞ്ച്ഡ് എംപ്ലോയ്മെന്റിനുള്ള CRS പോയിന്റുകള്‍ നീക്കം ചെയ്തതിനെ തുടര്‍ന്ന് മാര്‍ച്ച് 21-ന് ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ള നറുക്കെടുപ്പും മാര്‍ച്ച് 17-ന് മറ്റൊരു PNP നറുക്കെടുപ്പും നടന്നിരുന്നു. എക്സ്പ്രസ് എന്‍ട്രി സംവിധാനം വഴി 2025-ല്‍ […]

കാനഡ ചൈല്‍ഡ് ബെനിഫിറ്റ് പേയ്മെന്റ് വിതരണം 17-ന്

ഓട്ടവ: ഏപ്രില്‍ 17-ന് കാനഡ ചൈല്‍ഡ് ബെനിഫിറ്റ് (CCB) പേയ്മെന്റ് വിതരണം ചെയ്യുമെന്ന് കാനഡ റവന്യൂ ഏജന്‍സി അറിയിച്ചു. 18 വയസ്സിന് താഴെയുള്ള കുട്ടികളെ വളര്‍ത്തുന്നതിനു, അര്‍ഹരായ കുടുംബങ്ങള്‍ക്ക് നല്‍കുന്ന നികുതി രഹിത പ്രതിമാസ പേയ്മെന്റാണ് കാനഡ ചൈല്‍ഡ് ബെനിഫിറ്റ്. അപേക്ഷകരുടെ വരുമാനവും കുട്ടികളുടെ പ്രായവും അനുസരിച്ചായിരിക്കും തുക അനുവദിക്കുക. ആറ് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കുള്ള പരമാവധി വാര്‍ഷിക ആനുകൂല്യം ഇപ്പോള്‍ ഒരു കുട്ടിക്ക് 7,787 ഡോളര്‍ ആണ്. അതേസമയം ആറ് മുതല്‍ 17 വയസ്സ് വരെ […]

മാസപ്പടിക്കേസിലെ എസ്എഫ്ഐഒ കുറ്റപത്രം എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് കൈമാറി; റിപ്പോർട്ട് പരിശോധിച്ചശേഷം തുടർനടപടികളിലേക്ക് നീങ്ങും

കൊച്ചി: മാസപ്പടിക്കേസിലെ എസ്എഫ്ഐഒ കുറ്റപത്രം എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് കൈമാറി. പകർപ്പ് ആവശ്യപ്പെട്ട് ഇഡി നൽകിയ അപേക്ഷ എറണാകുളം അഡീഷണൽ കോടതി അംഗീകരിച്ചിരുന്നു. റിപ്പോർട്ട് പരിശോധിച്ചശേഷം തുടർനടപടികളിലേക്ക് പോകാനാണ് നീക്കം. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടെ നിർദേശ പ്രകാരമാണ് കുറ്റപത്രം കൈമാറിയത്. മാസപ്പടി ഇടപാടിൽ ഇൻകം ടാക്സ് റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ സി എം ആർ എല്ലിനും മുഖ്യമന്ത്രിയുടെ മകൾ വീണ ടിയുടെ സ്ഥാപനത്തിനുമെതിരെ എൻഫോഴ്സ്മെൻറ് നേരത്തെ തന്നെ അന്വേഷണം തുടങ്ങിയിരുന്നു. എസ് എഫ് ഐ ഒ കോടതിയിൽ നൽകിയ […]

കോഴ്സ് പ്രവേശന നടപടികളിൽ അടക്കം ഇടപെടാനുള്ള നീക്കം തടഞ്ഞു; ഹാർവാഡ് സർവ്വകലാശാലയ്ക്കുള്ള സർക്കാർ ധനസഹായം നിർത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്

ന്യൂയോർക്ക്: ലോകപ്രശസ്തമായ ഹാർവാഡ് സർവ്വകലാശാലയ്ക്കുള്ള സർക്കാർ ധനസഹായം നിർത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കോഴ്സ് പ്രവേശന നടപടികളിൽ അടക്കം ഇടപെടാനുള്ള ട്രംപിന്റെ നീക്കം യൂണിവേഴ്‌സിറ്റി തടഞ്ഞതോടെയാണ് പ്രതികാര നടപടി. തന്റെ ആവശ്യങ്ങൾ അംഗീകരിയ്ക്കും വരെ 200 കോടി ഡോളർ സഹായം നൽകില്ലെന്ന് ട്രംപ് വിശദമാക്കുന്നത്. എന്നാൽ ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്നാണ് സർവകലാശാല പ്രതികരിക്കുന്നത്. 389 വർഷം പഴക്കമുള്ള ഹാർവാർഡ് സർവ്വകലാശാലയിൽ നിന്നാണ് വിഖ്യാത പ്രതിഭകൾ പഠിച്ചിറങ്ങിയത്. സർവ്വകലാശാലയിലെ അടുത്ത അധ്യയന വർഷത്തേക്കുള്ള പ്രവേശനം സംബന്ധിച്ച് വൈറ്റ് […]

കൈയ്യിലിരുന്ന സിഗരറ്റ് തട്ടിക്കളഞ്ഞ പോലീസുകാരെ പിന്തുടർന്നെത്തി ഹെൽമെറ്റ് കൊണ്ടടിച്ചു: കഴക്കൂട്ടത്ത് 19 കാരൻ പിടിയിൽ

തിരുവനന്തപുരം: കൈയ്യിലിരുന്ന സിഗരറ്റ് തട്ടിക്കളഞ്ഞ പോലീസുകാരെ പിന്തുടർന്നെത്തി ഹെൽമെറ്റ് കൊണ്ടടിച്ച 19 കാരൻ പിടിയിൽ. കുളത്തൂർ മൺവിള സ്വദേശി റയാൻ ബ്രൂണോ (19) ആണ് അറസ്റ്റിലായത്. ഇന്നലെ കഴക്കൂട്ടം തൃപ്പാദപുരത്ത് പൊതു സ്ഥലത്ത് പുകവലിച്ചത് കണ്ട് പോലീസ് വാഹനം നിറുത്തി സിഗററ്റ് കളയാൻ പറഞ്ഞിട്ടും ഇയാൾ കളഞ്ഞില്ല. ഇയാളുടെ കൈയിലിരുന്ന സിഗരറ്റ് ബലമായി തട്ടിക്കളഞ്ഞ് പെറ്റി നൽകി പോലീസ് മടങ്ങി. ഇതിൽ പ്രകോപിതനായ ഇയാൾ മാതാവിനെയും കൂട്ടി കഴക്കൂട്ടത്ത് വച്ച് പോലീസ് വാഹനം തടഞ്ഞു. തുടർന്ന് കൈയിലുണ്ടായിരുന്ന […]

ടൊറൻ്റോയിൽ റോബോട്ടുകളെ ഉപയോഗിച്ച് അറുപതുകാരന് ഹൃദയ ശസ്ത്രക്രിയ നടത്തി; ഹൃദയ ശസ്ത്രക്രിയയിൽ ഉൾപ്പെടെ റോബോട്ടുകളെ ഉപയോഗിക്കുന്നത് ഭാവിയിൽ രോഗികൾക്ക് മികച്ച ഫലം നൽകുമെന്ന് വിദഗ്ദ്ധർ

ടൊറൻ്റോ: കാനഡയിലെ ടൊറൻ്റോയിൽ റോബോട്ടുകളെ ഉപയോഗിച്ച് ഹൃദയ ശസ്ത്രക്രിയ. ടൊറന്റോയിലെ സെൻ്റ് മൈക്കിൾസ് ആശുപത്രിയിലാണ്, ആദ്യമായി റോബോർട്ടുകളെ ഉപയോഗിച്ച് ഹൃദയ ശസ്ത്രക്രിയ നടത്തിയത്. ഹൃദയ ശസ്ത്രക്രിയയിൽ ഉൾപ്പെടെ റോബോട്ടുകളെ ഉപയോഗിക്കുന്നത് ഭാവിയിൽ രോഗികൾക്ക് മികച്ച ഫലം നൽകുന്നതിന് വഴിയൊരുക്കും എന്നാണ് വിദഗ്ദ്ധർ പറയുന്നത്. അറുപതുകാരനായ ഫെറൻക് ജാക്കബിൻ്റെ ഹൃദയ ശസ്ത്രക്രിയയ്ക്കാണ് റോബോട്ടിനെ ഉപയോഗിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം ജാകബ് ആരോഗ്യവാനാണെന്ന് ഡോക്ടർമാർ പറഞ്ഞു. ഇടുപ്പ്, കാൽമുട്ട് മാറ്റിവയ്ക്കൽ, നട്ടെല്ല് ശസ്ത്രക്രിയകൾ, ഹിസ്റ്റെരെക്ടമികൾ തുടങ്ങിയവയ്ക്കായി റോബോർട്ടുകളെ ഉപയോഗിക്കാനായി കൂടുതൽ ആശുപത്രികൾ […]