newsroom@amcainnews.com

അഞ്ചാംപനി ഭീതിയില്‍ ആല്‍ബര്‍ട്ട: കേസുകള്‍ 58 ആയി ഉയര്‍ന്നു

എഡ്മിന്റന്‍: ആല്‍ബര്‍ട്ടയില്‍ അഞ്ചാംപനി കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഏപ്രില്‍ 11 വെള്ളിയാഴ്ച വരെ ആല്‍ബര്‍ട്ടയില്‍ 58 അഞ്ചാംപനി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ കേസുകളില്‍ ഭൂരിഭാഗവും, ഏകദേശം 54 എണ്ണം 18 വയസ്സിന് താഴെയുള്ളവരിലാണെന്നും പ്രവിശ്യാ പബ്ലിക് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു. എട്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കൂടാതെ സ്ഥിരീകരിച്ച അഞ്ചാംപനി കേസുകളില്‍ 30 പേര്‍ പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടില്ല. കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അഞ്ചാംപനിക്കെതിരെ വാക്‌സിനേഷന്‍ സ്വീകരിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. ആല്‍ബര്‍ട്ടയിലെ അഞ്ച് ഹെല്‍ത്ത് സോണുകളിലും അഞ്ചാംപനി […]

കാല്‍ഗറിയില്‍ ശക്തമായ മഞ്ഞുവീഴ്ചയ്ക്ക് സാധ്യത

കാല്‍ഗറി : നഗരത്തില്‍ ഈ വാരാന്ത്യത്തില്‍ ശക്തമായ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട് . റോക്കീസ്, ഫൂട്ട്ഹില്‍സ് എന്നിവിടങ്ങളില്‍ശനിയാഴ്ച 20 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതായി എന്‍വയണ്‍മെന്റ് ആന്‍ഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ഇസിസിസി) മുന്നറിയിപ്പ് നല്‍കി. ശനിയാഴ്ച പുലര്‍ച്ചെ മഞ്ഞുവീഴ്ചയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ശനിയാഴ്ച വൈകുന്നേരത്തോടെ റോഡുകളിലും നടപ്പാതകളിലും മഞ്ഞ് അടിഞ്ഞുകൂടാന്‍ സാധ്യതയുള്ളതിനാല്‍ യാത്രക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ വ്യക്തമാക്കി. ഞായറാഴ്ച പുലര്‍ച്ചെ മഞ്ഞുവീഴ്ച കുറയുമെന്നാണ് പ്രവചനം. കൂടാതെ വരുംദിവസങ്ങളില്‍ കാല്‍ഗറിയിലുടനീളം ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍ക്ക്’പരസ്പര’ താരിഫില്‍ ഇളവ് നല്‍കി യുഎസ്

വാഷിംഗ്ടണ്‍ : യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളെ ‘പരസ്പര’ താരിഫുകളില്‍ നിന്ന് ഒഴിവാക്കിയതായി യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍. സ്മാര്‍ട്ട്ഫോണുകള്‍, കംപ്യൂട്ടര്‍ മോണിറ്ററുകള്‍, വിവിധ ഇലക്ട്രോണിക് പാര്‍ട്സുകള്‍ എന്നിവ ഒഴിവാക്കിയ ഉല്‍പ്പന്നങ്ങളില്‍ ഉള്‍പ്പെടുന്നു. ചില കമ്പനികളെ താരിഫില്‍ നിന്ന് ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകള്‍, ഹാര്‍ഡ് ഡ്രൈവുകള്‍, ഫ്‌ലാറ്റ്-പാനല്‍ മോണിറ്ററുകള്‍, ചില ചിപ്പുകള്‍ എന്നിവ പോലുള്ള ഇനങ്ങള്‍ ഇളവിന് യോഗ്യമാകും. ഇതോടെ സ്മാര്‍ട്ട്ഫോണുകളും ലാപ്ടോപ്പുകളും പോലുള്ള […]

കാല്‍ഗറിയില്‍ നിന്ന് കാണാതായ മലയാളി യുവാവ് മരിച്ചനിലയില്‍

കാല്‍ഗറി : ലിവിങ്സ്റ്റണ്‍ നോര്‍ത്ത് വെസ്റ്റ് കമ്മ്യൂണിറ്റിയില്‍ നിന്നും കാണാതായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മലയാറ്റൂര്‍ നടുവട്ടം സ്വദേശി പുതുശേരി ഫിന്റോ ആന്റണിയെ (39) ആണ് മരിച്ചത്. ഭാര്യ – ധന്യ ജോര്‍ജ് പുന്നേലി. മക്കള്‍:ലൂക്കാ,സെയ്ന്‍. 12 വര്‍ഷമായി കാനഡയില്‍ ജോലി ചെയ്യുന്ന ഫിന്റോയെ ഏപ്രില്‍ 5 ശനിയാഴ്ച ലൂക്കാസ് ക്ലോസ് നോര്‍ത്ത് വെസ്റ്റിലെ 100 ബ്ലോക്കിലെ വീട്ടില്‍ നിന്നുമാണ് കാണാതായത്. ജിപിഎസ് സംവിധാനമുള്ള വാഹനത്തില്‍ പുറത്തു പോയതിനു ശേഷം തിരികെ വന്നില്ലെന്ന് പൊലീസ് […]

ഏപ്രിൽ 15 മുതൽ ഇന്ത്യൻ റെയിൽവേ തത്കാൽ ടിക്കറ്റ് സംവിധാനം പരിഷ്കരിച്ചെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ വ്യാജം; വ്യക്തത വരുത്തി ഐആർസിടിസി

തത്കാൽ, പ്രീമിയം തത്കാൽ ടിക്കറ്റ് ബുക്കിംഗ് സമയക്രമത്തിൽ മാറ്റം വരുത്തിയെന്ന തരത്തിൽ വാ‌ർത്തകൾ പ്രചരിക്കുന്നതിനിടെ കാര്യത്തിൽ വ്യക്തത വരുത്തി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി). തത്കാൽ ടിക്കറ്റ് സമയക്രമത്തിൽ മാറ്റമില്ലെന്ന് ഇന്ത്യൻ റെയിൽവേ വ്യക്തമാക്കി. ഏപ്രിൽ 15 മുതൽ ഇന്ത്യൻ റെയിൽവേ തത്കാൽ ടിക്കറ്റ് സംവിധാനം പരിഷ്കരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എസി, നോൺ-എസി ക്ലാസുകൾക്കും ഏജന്റുമാർക്കും തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സമയക്രമത്തിൽ മാറ്റം വരുത്തിയതായി സോഷ്യൽ മീഡിയയിൽ നിരവധി തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ […]

ടെണ്ടർ നടപടികൾ കാറ്റിൽ പറത്തി, അട്ടപ്പാടിയിലെ ആദിവാസികൾക്കായുള്ള 6.35 കോടിയുടെ അനെർട്ട് പദ്ധതിയിൽ വൻ അഴിമതി; ആദിവാസികൾക്കു പണിക്കൂലി നൽകിയെന്ന പേരിലും വൻ തട്ടിപ്പ്; ആരോപണങ്ങളുമായി കോൺഗ്രസ്

പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസികൾക്കായുള്ള 6.35 കോടിയുടെ അനെർട്ട് പദ്ധതിയിൽ വൻ അഴിമതിയെന്ന് കോൺഗ്രസ്. ആദിവാസികൾക്കു പണിക്കൂലി നൽകിയെന്ന പേരിലും വൻ തട്ടിപ്പ് നടന്നു. സൗരോർജ – വിൻഡ് പദ്ധതിയിൽ ഭൂരിഭാഗവും പ്രവർത്തന രഹിതമെന്നും ഡിസിസി വൈസ് പ്രഡിഡന്റ് സുമേഷ് അച്ചുതൻ ആരോപിച്ചു. ആദിവാസികളുടെ ഉന്നമനത്തിനെന്ന പേരിൽ ഊർജ്ജ വകുപ്പിന് കീഴിലുള്ള അനെർട്ട് അട്ടപ്പാടിയിൽ നടപ്പാക്കിയ 6.35 കോടിയുടെ പദ്ധതിയിൽ വൻ അഴിമതിയെന്ന് ഡിസിസി വൈസ് പ്രസിഡൻ്റ് സുമേഷ് അച്യുതൻ ആരോപിച്ചു. അട്ടപ്പാടിയിലെ താഴെതുടുക്കി, മേലെ തുടുക്കി, ഗലസി, […]

ക്രെഡിറ്റ് ഏറ്റെടുക്കാന്‍ മോദി സര്‍ക്കാര്‍ തിടുക്കം കാട്ടുന്ന; തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിക്കാന്‍ സഹായകമായത് യുപിഎ സര്‍ക്കാരിന്റെ ഇടപെടലാണെന്ന് പി ചിദംബരം

മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ പ്രതി തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിക്കാന്‍ സഹായകമായത് യുപിഎ സര്‍ക്കാരിന്റെ ഇടപെടലാണെന്ന് മുന്‍ ആഭ്യന്തര മന്ത്രി പി ചിദംബരം. 2012 മുതല്‍ യുപിഎ സര്‍ക്കാര്‍ അമേരിക്കയുമായി നടത്തിയ നയതന്ത്ര, നിയമ, രഹസ്യാന്വേഷണ ശ്രമങ്ങളുടെ പരിസമാപ്തിയാണ് റാണയെ ഇന്ത്യയില്‍ എത്തിക്കാന്‍ കാരണമായതെന്നും പി ചിദംബരം പറഞ്ഞു. റാണയെ ഇന്ത്യയില്‍ എത്തിച്ചതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ ഇപ്പോള്‍ മോദി സര്‍ക്കാര്‍ തിടുക്കം കാട്ടുന്നതായും പി ചിദംബരം വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി. 2012ല്‍ അന്നത്തെ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, കേന്ദ്ര […]

ആശമാരുടെ സമരം 62-ാം ദിനത്തിൽ; പൗരസംഗമത്തിൽ ഐക്യദാർഢ്യവുമായി സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖർ

തിരുവനന്തപുരം: ഭരണസിരാകേന്ദ്രത്തിനു മുന്നിൽ സമരം ശക്തമാക്കി ആശവർക്കർമാർ. ഇന്ന് 62-ാം ദിനമാണ്. സാമൂഹിക സാംസ്‌കാരിക മേഖലയിലുള്ളവർ ഐക്യദാർഢ്യവുമായി പൗരസംഗമത്തിൽ എത്തിച്ചേർന്നു. നിരാഹാര സമരം 24-ാം ദിവസത്തിലും തുടരുകയാണ്. സേവന വേതന പരിഷ്‌കരണം ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശമാർ സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തുന്നത്. സർക്കാരിന്റെ അവഗണനയ്ക്ക് ഇന്ന് 62 ദിവസത്തെ ആയുസ്സ്. നടത്തിയ ചർച്ചകളും പരാജയം, എടുക്കുന്ന നിലപാടുകൾ ക്രൂരവും. ഇതാണ് കേരള സർക്കാർ ഇപ്പോൾ ആശമാരോട് കാട്ടുന്നത്. മധുരയിൽ നടന്ന പാർട്ടി കോൺഗ്രസിൽ അടക്കം […]

കുത്തിവയ്പെടുത്തതോടെ ഉറക്കത്തിലായ കുട്ടി ഉണർന്നില്ല; കായംകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒൻപത് വയസുകാരി മരിച്ചു, ആശുപത്രിയിൽ സംഘർഷം

ആലപ്പുഴ: കായംകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒൻപത് വയസുകാരി മരിച്ചു. ചേരാവള്ളി ചിറക്കടവം ലക്ഷ്മി ഭവനത്തിൽ അജിത്തിന്റെയും ശരണ്യയുടെയും മകൾ ആദി ലക്ഷ്മി ആണ് മരിച്ചത്. മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്. പനിയും വയറു വേദനയുമായാണ് കുട്ടിയെ വ്യാഴാഴ്ച എബനെസർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മോശമായതിനെ തുടർന്ന ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. സ്‌കാനിങ്ങിലും മറ്റു പരിശോധനകളിലും കുട്ടിക്കു കുഴപ്പങ്ങൾ ഒന്നുമില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരുന്നതെന്ന് കുട്ടിയുടെ ബന്ധുക്കൾ പറയുന്നു. ഇന്ന് രാവിലെ കുത്തിവയ്പ് എടുത്തിരുന്നു. ഇതോടെ ഉറക്കത്തിലായ കുട്ടി […]

അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽനിന്ന് കാണാതായ നാല് മാസം പ്രായമായ പെൺകുഞ്ഞിനെ കണ്ടെത്തി; കുഞ്ഞിനെ കൊണ്ടുപോയത് മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരി; നിർണായകമായത് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ

പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ നിന്ന് കാണാതായ നാല് മാസം പ്രായമായ പെൺകുഞ്ഞിനെ കണ്ടെത്തിയതായി വിവരം. മേലേമുള്ളി സ്വദേശിനിയായ സംഗീതയുടെ കുഞ്ഞിനെയാണ് കാണാതായത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരിയാണ് കുഞ്ഞിനെ കൊണ്ടുപോയത്. ഇവർ കുഞ്ഞിനെ തിരിച്ചു കൊണ്ടു വന്നതായി ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അഗളി പൊലീസ് അന്വേഷണം നടത്തിയത്. കഴിഞ്ഞ കുറച്ച് ദിവസമായി കുഞ്ഞ് ഇവിടെ ചികിത്സയിൽ കഴിയുകയായിരുന്നു. കുഞ്ഞ് കിടക്കുന്ന കിടക്കയുടെ തൊട്ടടുത്ത് മറ്റൊരു […]