യുഎസ് പ്രസിഡന്റാകാൻ കമലാ ഹാരിസിനു സാധിക്കില്ലെന്ന ഒബാമയുടെ തോന്നൽ; യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കമലാ ഹാരിസിനെതിരെ മുൻ പ്രസിഡന്റ് ബറാക് ഒബാമ പ്രവർത്തിച്ചെന്നു വെളിപ്പെടുത്തൽ

വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കമലാ ഹാരിസിനെതിരെ മുൻ പ്രസിഡന്റ് ബറാക് ഒബാമ പ്രവർത്തിച്ചെന്നു വെളിപ്പെടുത്തൽ. യുഎസ് പ്രസിഡന്റാകാൻ കമലാ ഹാരിസിനു സാധിക്കില്ലെന്ന ഒബാമയുടെ തോന്നലാണ് ഇതിനു കാരണമായതെന്നാണ് ആരോപണം. എഴുത്തുകാരായ ജോനാഥൻ അലൻ, ആമി പാർണസ് എന്നിവരുടെ പുതിയ പുസ്തകത്തിലാണ് പരാമർശം. ജോ ബൈഡൻ പിന്മാറിയതിനെ തുടർന്നാണ് ഡെമോക്രറ്റിക് സ്ഥാനാർഥിയായി കമലാ ഹാരിസ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. ‘‘ഡെമോക്രാറ്റിക് പാർട്ടിയുടെ മികച്ച പ്രസിഡന്റ് സ്ഥാർഥിയല്ല കമല എന്ന തോന്നലായിരുന്നു ഒബാമയ്ക്ക്. ട്രംപിനെതിരെ കമല ജയിക്കില്ലെന്ന അഭിപ്രായവും അദ്ദേഹത്തിന് […]
വിവിധ രാജ്യങ്ങൾക്കു പ്രഖ്യാപിച്ച പകരം തീരുവയിൽ നിന്നും കാനഡയെയും മെക്സിക്കോയെയും ഒഴിവാക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

വാഷിങ്ടൻ: വിവിധ രാജ്യങ്ങൾക്കു പ്രഖ്യാപിച്ച പകരം തീരുവയിൽ നിന്നും കാനഡയെയും മെക്സിക്കോയെയും ഒഴിവാക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പുതിയ തീരുമാന പ്രകാരം, കാനഡയിൽനിന്നും മെക്സിക്കോയിൽ നിന്നുമുള്ള യുഎസ്എംസിഎ ( യുണൈറ്റഡ് സ്റ്റേറ്റസ്–മെക്സിക്കോ–കാനഡ എഗ്രിമെന്റ് ) അനുസരിച്ചുള്ള ഇറക്കുമതി, തീരുവ രഹിതമായി തുടരും. എന്നാൽ യുഎസ്എംസിഎയിൽപെടാത്ത ഇറക്കുമതികൾക്ക് 25 ശതമാനം നികുതി നേരിടേണ്ടിവരും. ഊർജ, പൊട്ടാഷ് ഇറക്കുമതികൾക്കു 10 ശതമാനം നികുതി ചുമത്തുമെന്നും ഐഇഇപിഎ (ഇന്റർനാഷനൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട്) ഓർഡറുകൾ പിൻവലിച്ചാൽ, കരാറിന് പുറത്തുള്ള […]
റിസോർട്ടുകൾ, സിനിമ, ടൂറിസം മേഖലകൾ, ചില പെൺവാണിഭ സംഘങ്ങൾ കേന്ദ്രീകരിച്ചും ഹൈബ്രിഡ് കഞ്ചാവ് വിൽപന; ആലപ്പുഴയിൽ സ്ത്രീയും സഹായിയും പിടിയിൽ

ആലപ്പുഴ: സിനിമ, ടൂറിസം മേഖലകൾ കേന്ദ്രീകരിച്ചു ഹൈബ്രിഡ് കഞ്ചാവ് വിൽപന നടത്തിയിരുന്ന സ്ത്രീയും സഹായിയും പിടിയിലായത് എക്സൈസിന്റെ രണ്ടുമാസത്തെ നിരീക്ഷണത്തിനൊടുവിൽ. ചെന്നൈയിൽ താമസിക്കുന്ന കണ്ണൂർ സ്വദേശിനി തസ്ലിമ സുൽത്താന (ക്രിസ്റ്റീന–43), സഹായി മണ്ണഞ്ചേരി മല്ലംവെളി വീട്ടിൽ കെ.ഫിറോസ് (26) എന്നിവരെ ഓമനപ്പുഴ ബീച്ചിനു സമീപമുള്ള റിസോർട്ടിൽ നിന്നാണു എക്സൈസ് കസ്റ്റഡിയിലെടുത്തത്. ജില്ലയിലെ റിസോർട്ടുകൾ കേന്ദ്രീകരിച്ച് ഇവർ ലഹരിവിൽപന നടത്തുന്നതായി രണ്ടുമാസം മുൻപാണു എക്സൈസിനു വിവരം ലഭിച്ചത്. ചലച്ചിത്ര പ്രവർത്തകർക്കും വിനോദസഞ്ചാരികൾക്കും പുറമെ ചില പെൺവാണിഭ സംഘങ്ങൾക്കും ഇവർ […]
എറണാകുളത്തുനിന്ന് ട്രെയിനിൽ അർദ്ധരാത്രി ബെംഗളൂരുവിലെത്തിയ യുവതി ബലാത്സംഗത്തിനിരയായി; രണ്ട് ഓട്ടോ ഡ്രൈവർമാർ അറസ്റ്റിൽ

ബെംഗളൂരു: എറണാകുളത്ത് നിന്ന് ട്രെയിനിൽ അർദ്ധരാത്രി ബെംഗളൂരുവിലെത്തിയ ബിഹാർ സ്വദേശിനി ബലാത്സംഗത്തിനിരയായി. റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി സഹോദരനൊപ്പം ബന്ധു വീട്ടിലേക്ക് പോവുകയായിരുന്ന യുവതിക്ക് നേരെയാണ് ലൈംഗികാതിക്രമമുണ്ടായത്. സംഭവത്തിൽ രണ്ട് ഓട്ടോ ഡ്രൈവർമാരെ മഹാദേവപുര പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു കെ ആർ പുരം റെയിൽവേ സ്റ്റേഷനടുത്ത് ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. എറണാകുളത്ത് ദിവസക്കൂലിക്ക് ജോലി ചെയ്ത് വരികയായിരുന്ന യുവതി ബിഹാറിലേക്ക് മടങ്ങുകയായിരുന്നു. ബെംഗളൂരുവിൽ ഇവരുടെ അമ്മയുടെ സഹോദരിയുണ്ട്. അതുകൊണ്ട് ബെംഗളൂരുവിലിറങ്ങി ഒരു ദിവസം താമസിച്ച്, അവിടെ […]
പാസില്ലാതെ അനധികൃതമായി കരിങ്കല്ല് കടത്തി; പോലീസിന്റെ മിന്നൽ പരിശോധനയിൽ കുടുങ്ങിയത് 14 വാഹനങ്ങൾ

തൊടുപുഴ: അനധികൃതമായി കരിങ്കല്ലു കടത്തുന്നതിനിടെ 14 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. നിയമം ലംഘിച്ച് കരിങ്കല്ല് കയറ്റി പായുന്ന ടിപ്പർ, ടോറസ് ലോറികളെ കുടുക്കാൻ ഇടുക്കി ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണുപ്രദീപിൻറെ നിർദേശപ്രകാരം നടത്തിയ മിന്നൽ പരിശോധനയിലാണ് 14 വാഹനങ്ങൾ കുടുങ്ങിയത്. ഇന്നു പുലർച്ചെയായിരുന്നു എസ്പിയുടെ പ്രത്യേക സ്ക്വാഡ് തൊടുപുഴ മേഖലയിൽ മിന്നൽ പരിശോധന നടത്തിയത്. 12 ടോറസ് ലോറികൾ, ഒരു ടിപ്പർ, ഒരു മിനി ടിപ്പർ എന്നിവയാണ് പരിശോധനയിൽ പിടി കൂടിയത്. പിടികൂടിയതിൽ പലതും […]
താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ ആറു വിദ്യാർത്ഥികളുടേയും ജാമ്യാപേക്ഷ വിധി 8ന്

കോഴിക്കോട്: താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതരായ ആറു വിദ്യാർത്ഥികളുടേയും ജാമ്യാപേക്ഷ വിധി പറയാനായി ഈ മാസം എട്ടിലേക്ക് മാറ്റി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഇപ്പോൾ കുട്ടികൾക്ക് ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. നിർഭയാ കേസിലെ സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടി കുറ്റാരോപിതർക്ക് പ്രായപൂർത്തിയായില്ലെന്ന പരിഗണന നൽകരുതെന്ന് ഷഹബാസിൻറെ കുടുംബത്തിനു വേണ്ടി ഹാജരായ അഭിഭാഷകൻ അഭ്യർത്ഥിച്ചു. കുറ്റകൃത്യം ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്ത രീതി പരിഗണിച്ച് ജാമ്യം നൽകരുതെന്നും രക്ഷിതാക്കൾക്ക് […]
മറ്റുള്ള താരങ്ങളുടെ സിനിമകൾ ഞാൻ പ്രമോട്ട് ചെയ്യാറുണ്ട്. എന്നാൽ എന്റെ സിനിമ വരുമ്പോൾ ബോളിവുഡ് മൗനം പാലിക്കുന്നു; അവർ ചിന്തിക്കുന്നത് എനിക്ക് പിന്തുണ ആവശ്യമില്ല എന്നായിരിക്കുമെന്ന് സൽമാൻ ഖാൻ

സൽമാൻ ഖാൻ നായകനായി വന്ന ചിത്രമാണ് സികന്ദർ. എ ആർ മുരുഗദോസ്സാണ് സംവിധാനം. സികന്ദറിന് മികച്ച പ്രതികരണമല്ല ലഭിക്കുന്നത്. ഇതിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സൽമാൻ ഖാൻ. തനിക്ക് പിന്തുണ വേണം എന്നാണ് സൽമാൻ ഖാൻ ആവശ്യപ്പെടുന്നത്. ബോളിവുഡിലെ മറ്റുള്ള താരങ്ങളുടെ സിനിമകൾ താൻ പ്രമോട്ട് ചെയ്യാറുണ്ട്. എന്നാൽ എന്റെ സിനിമ വരുമ്പോൾ ബോളിവുഡ് മൗനം പാലിക്കുന്നു. അവർ ചിന്തിക്കുന്നത് എനിക്ക് പിന്തുണ ആവശ്യമില്ല എന്നായിരിക്കും എല്ലാവർക്കും പിന്തുണ ആവശ്യമാണ് തനിക്കും എന്നും നടൻ വ്യക്തമാക്കി. സൽമാൻ […]
നാനൈമോയിലെ വാട്ടർഫ്രണ്ട് ട്രെയിലിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

വൻകൂവർ: ബ്രിട്ടിഷ് കൊളംബിയ നാനൈമോയിലെ വാട്ടർഫ്രണ്ട് ട്രെയിലിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയതായി നാനൈമോ ആർസിഎംപി അറിയിച്ചു. ഡ്യൂക്ക് പോയിൻ്റിലെ ബിസി ഫെറീസ് ടെർമിനലിലെ ജാക്ക് പോയിൻ്റ് ട്രയലിന് സമീപം തിങ്കളാഴ്ചയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കറുത്ത വംശജയായ യുവതി കറുത്ത ലെഗ്ഗിംഗ്സ്, കറുത്ത ബൂട്ട് എന്നിവ ധരിച്ചിരുന്നതായി പൊലീസ് പറയുന്നു. അന്വേഷണമ്മ പുരോഗമിക്കുന്നു. യുവതിയെ തിരിച്ചറിയുന്നവരോ അല്ലെങ്കിൽ തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിക്കും ഉച്ചക്ക് 12:45 നും ഇടയിൽ പ്രദേശത്തു നിന്നുള്ള വിഡിയോ കൈവശമുള്ളവരോ […]
വ്യാപാര യുദ്ധഭീഷിണിയെ മറികടക്കാൻ പ്രവിശ്യയിലെ കാർഷികമേഖലയ്ക്ക് 15 കോടി ഡോളർ അനുവദിച്ച് മാനിറ്റോബ സർക്കാർ

വിനിപെഗ്: അമേരിക്കയുമായുള്ള വ്യാപാര യുദ്ധഭീഷിണിയെ മറികടക്കാൻ പ്രവിശ്യയിലെ കാർഷികമേഖലയ്ക്ക് 15 കോടി ഡോളർ അനുവദിച്ച് മാനിറ്റോബ സർക്കാർ. ഈ ഫണ്ടിൽ അഗ്രിസ്റ്റബിലിറ്റി പ്രോഗ്രാമിനായി ഒരു കോടി ഡോളറും അഗ്രി ഇൻഷുറൻസ്, അഗ്രി ഇൻവെസ്റ്റ് എന്നിവയുൾപ്പെടെയുള്ള ബിസിനസ് റിസ്ക് മാനേജ്മെൻ്റ് പ്രോഗ്രാമുകൾക്കായി 14 കോടി എട്ട് ലക്ഷം ഡോളറും ഉൾപ്പെടുന്നതായി പ്രീമിയർ വാബ് കിന്യൂ അറിയിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നുള്ള താരിഫ് ഭീഷണികൾക്ക് പുറമേ, കനോല, പന്നിയിറച്ചി തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് ചൈനയിൽ നിന്നും കനേഡിയൻ കർഷകർ താരിഫ് നേരിടുന്നുണ്ട്. […]
ഫെഡറൽ തിരഞ്ഞെടുപ്പ്: വോട്ടർ ഇൻഫർമേഷൻ കാർഡുകൾ ഈ ആഴ്ച വിതരണം ചെയ്യുമെന്ന് ഇലക്ഷൻസ് കാനഡ

ഓട്ടവ: മാസാവസാനം നടക്കുന്ന ഫെഡറൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി, വോട്ടർ ഇൻഫർമേഷൻ കാർഡുകൾ ഈ ആഴ്ച വോട്ടർമാർക്ക് ലഭിക്കുമെന്ന് ഇലക്ഷൻസ് കാനഡ അറിയിച്ചു. എന്നാൽ, വോട്ടർമാർ വോട്ടു ചെയ്യാൻ എത്തുമ്പോൾ സാധുവായ ഐഡി ഹാജരാക്കണം. ഏപ്രിൽ 28 തിങ്കളാഴ്ച നടക്കുന്ന ഫെഡറൽ തിരഞ്ഞെടുപ്പിൻറെ മുൻകൂർ വോട്ടിങ് ഏപ്രിൽ 18, 19, 20, 21 തീയതികളിൽ നടക്കും. വോട്ടർ ഇൻഫർമേഷൻ കാർഡുകൾ ലഭിക്കാത്ത വോട്ടർമാർ പ്രാദേശിക റിട്ടേണിങ് ഓഫീസുമായി ബന്ധപ്പെടണം. ഇലക്ഷൻസ് കാനഡ റിട്ടേണിങ് ഓഫീസിന് തിരഞ്ഞെടുപ്പ് കാലയളവിൽ എപ്പോൾ […]