സാമ്പത്തിക വർഷാവസാനം കേസ് എടുക്കാനാകില്ല! സ്വർണ്ണം നഷ്ടപ്പെട്ടെന്ന പരാതിയുമായെത്തിയ വയോധികയോട് വിചിത്ര വാദവുമായി പത്തനംതിട്ട പൊലീസ്

പത്തനംതിട്ട: സ്വർണ്ണം നഷ്ടപ്പെട്ടെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയ വയോധികയോട് വിചിത്ര വാദവുമായി പത്തനംതിട്ട പൊലീസ്. സാമ്പത്തിക വർഷാവസാനം കേസ് എടുക്കാനാകില്ലെന്ന് സിഐ അറിയിച്ചെന്നാണ് പൊലീസ് അറിയിച്ചുവെന്നാണ് വയോധിക പറയുന്നത്. 80 പവൻ സ്വർണ്ണം കൈക്കലാക്കിയ ബന്ധുവിനെതിരെ കേസ് എടുക്കണമെന്നാവശ്യത്തിൽ മൂന്ന് മാസമായി പൊലീസ് സ്റ്റേഷനിൽ കയറി ഇറങ്ങുകയാണ് വാഴമുട്ടം സ്വദേശി റോസമ്മ ദേവസ്യ. 73 കാരി റോസമ്മ ദേവസ്യ. മൂന്ന് മാസമായി പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ ഒരു പരാതിയുമായി കയറി ഇറങ്ങുന്നു. വിദേശത്തുള്ള മകളുടെ അടുത്തേക്ക് […]
ഗുജറാത്തിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ 18 മരണം; 5 പേരെ രക്ഷപ്പെടുത്തി

ഗാന്ധിനഗർ: ഗുജറാത്തിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ 18 മരണം. ബനാസ്കാന്ത ജില്ലയിലെ ദീസ മേഖലയിലുള്ള പടക്കനിർമാണശാലയിലാണു സ്ഫോടനമുണ്ടായത്. 5 പേരെ രക്ഷപ്പെടുത്തി. ഒട്ടേറെ തൊഴിലാളികൾ കുടുങ്ങിക്കിടക്കുകയാണ്. പടക്കങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലെ ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്തു രക്ഷാപ്രവർത്തനം തുടരുകയാണെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു. ഇവിടെ ഗോഡൗൺ നടത്താൻ മാത്രമാണു ഉടമയ്ക്ക് അനുമതിയുണ്ടായിരുന്നതെന്നും എന്നാൽ അനധികൃതമായി ഇവിടെ പടക്കനിർമാണവും നടത്തിയിരുന്നതായി അധികൃതർ വ്യക്തമാക്കി. മരിച്ചവരുടെ ബന്ധുക്കൾക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നു […]
വഖഫ് നിയമ ഭേദഗതി ബിൽ നാളെ ഉച്ചയ്ക്ക് 12 മണിക്ക് ലോക്സഭയിൽ അവതരിപ്പിക്കും

ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതി ബിൽ നാളെ ഉച്ചയ്ക്ക് 12 മണിക്ക് ലോക്സഭയിൽ അവതരിപ്പിക്കും. ബില്ലിന്മേൽ 8 മണിക്കൂർ ചർച്ച നടക്കും. ഇന്ന് ഉച്ചയ്ക്കു ചേർന്ന കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം. യോഗം പ്രതിപക്ഷം ബഹിഷ്കരിച്ചു. നാളെ സഭയിൽ ഹാജരാകാൻ അംഗങ്ങൾക്കെല്ലാം വിപ്പ് നൽകാനാണ് ഭരണപക്ഷത്തിന്റെ തീരുമാനം. സഭയിൽ സ്വീകരിക്കേണ്ട തന്ത്രം തീരുമാനിക്കുന്നതിനായി നാളെ രാവിലെ 9.30ന് പാർട്ടി എംപിമാരുടെ യോഗം കോൺഗ്രസ് വിളിച്ചുകൂട്ടും. മധുരയിൽ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കേണ്ടതിനാൽ സിപിഎം എംപിമാർ ചർച്ചയിൽ പങ്കെടുക്കില്ല. ജെപിസി […]
കഴിഞ്ഞ യാത്രയിൽ നേരിട്ട പോരായ്മകൾ പരിഹരിക്കും; സ്റ്റാർലൈനർ വാഹനത്തിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് വീണ്ടും യാത്ര ചെയ്യാൻ തയാറാണെന്നു സുനിത വില്യംസും ബുച്ച് വിൽമോറും

ഹൂസ്റ്റൺ (ടെക്സസ്): സ്റ്റാർലൈനർ വാഹനത്തിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് വീണ്ടും യാത്ര ചെയ്യാൻ തയാറാണെന്നു സുനിത വില്യംസും ബുച്ച് വിൽമോറും. കഴിഞ്ഞ യാത്രയിൽ നേരിട്ട പോരായ്മകൾ പരിഹരിക്കുമെന്നും ഇരുവരും പ്രഖ്യാപിച്ചു. 286 ദിവസത്തെ ബഹിരാകാശ വാസത്തിനുശേഷം കഴിഞ്ഞ 18നു തിരിച്ചെത്തിയ ഇരുവരും 12 ദിവസത്തിനുശേഷം ആദ്യമായി ഒരു വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു. നാസയുടെ ജോൺസൺ സ്പേസ് സെന്ററിൽ നടത്തിയ പത്രസമ്മേളനത്തിൽ ബഹിരാകാശനിലയത്തിലെയും തിരിച്ചുള്ള യാത്രയിലെയും അനുഭവങ്ങളും പങ്കുവച്ചു. ഇരുവരെയും വഹിച്ച് ബഹിരാകാശനിലയത്തിലെത്തിയ സ്റ്റാർലൈനറിനു സാങ്കേതിക തകരാറുകളുണ്ടായതിനെത്തുടർന്നു […]
ഹോം കെയർ വർക്കർ ഇമിഗ്രേഷൻ പൈലറ്റ്: കാനഡയിൽ പിആർ നേടാൻ ആഗ്രഹിക്കുന്നവർക്ക് അവസരം; അപേക്ഷകൾ സ്വീകരിച്ച് ഐആർസിസി

ഓട്ടവ: കാനഡയുടെ പുതിയ ഹോം കെയർ വർക്കർ ഇമിഗ്രേഷൻ പൈലറ്റ് (HCWP) പാത്ത് വേയിലൂടെ സ്ഥിര താമസം (പിആർ) നേടാൻ ആഗ്രഹിക്കുന്ന വിദേശ പൗരന്മാർക്ക് അപേക്ഷകൾ സമർപ്പിക്കാം. മാർച്ച് 31 രാവിലെ പത്ത് മണി മുതൽ അപേക്ഷകൾ സ്വീകരിക്കാൻ ആരംഭിച്ചതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. ഈ വർഷം HCWP വഴി 2,750 അപേക്ഷകൾ സ്വീകരിക്കുമെന്നും ഐആർസിസി വ്യക്തമാക്കി. കാനഡയ്ക്കുള്ളിൽ നിന്ന് അപേക്ഷിക്കുന്ന വിദേശ ഹോം കെയർ തൊഴിലാളികൾ, വിദേശത്ത് നിന്ന് അപേക്ഷിക്കുന്ന […]
ബ്രിട്ടിഷ് കൊളംബിയയിലെ കാർബൺ നികുതി നിരക്ക് ഔദ്യോഗികമായി ഒഴിവാക്കും; ഇന്ന് മുതൽ പ്രാബല്യത്തിൽ

വൻകൂവർ: പ്രവിശ്യയിലെ കാർബൺ നികുതി ഔദ്യോഗികമായി ഒഴിവാക്കി ബ്രിട്ടിഷ് കൊളംബിയ. നടപടി ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പുതിയ ഫെഡറൽ കാർബൺ നികുതി നിരക്കിന് അനുസൃതമായ നിയമനിർമ്മാണത്തിലൂടെ പ്രവിശ്യയിലെ കാർബൺ നികുതി നിരക്ക് 0 ഡോളർ ആയി കുറയ്ക്കും. കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ ബ്രിട്ടിഷ് കൊളംബിയക്കാർ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും കാലാവസ്ഥാ വ്യതിയാനം പരിഹരിക്കുന്നതിനൊപ്പം പ്രവിശ്യാ നിവാസികളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്നും പ്രീമിയർ ഡേവിഡ് എബി വ്യക്തമാക്കി. ഉപഭോക്തൃ കാർബൺ നികുതി […]
മാലിന്യം കുറയ്ക്കുക, പുനരുപയോഗ പരിപാടികൾ മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടുള്ള പുതിയ ഇപിആർ പ്രോഗ്രാമുകൾ കാര്യക്ഷമമാക്കാനൊരുങ്ങി ആൽബർട്ട

എഡ്മിന്റൻ: ലാൻഡ്‌ഫില്ലുകളിലെ മാലിന്യം കുറയ്ക്കുക, പുനരുപയോഗ പരിപാടികൾ മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടുള്ള പുതിയ എക്സ്റ്റെൻഡഡ് പ്രൊഡ്യൂസർ റെസ്‌പോൺസിബിലിറ്റി (ഇപിആർ) പ്രോഗ്രാമുകൾ കാര്യക്ഷമമാക്കാനൊരുങ്ങി ആൽബർട്ട. 2022 മുതൽ പ്രവർത്തനത്തിലുള്ള സംരംഭം, കാൽഗറി, റെഡ് ഡീർ, ലെത്ത്ബ്രിഡ്ജ് തുടങ്ങിയ പ്രധാന നഗരങ്ങൾ ഉൾപ്പെടെയുള്ള ആൽബർട്ട ജനസംഖ്യയുടെ 90 ശതമാനത്തിലധികം പേരെയും ഉൾക്കൊള്ളും. പുനരുപയോഗിക്കാവുന്ന മാലിന്യങ്ങൾ ശേഖരിക്കുന്നതിനും തരംതിരിക്കുന്നതിനുമുള്ള സാമ്പത്തിക ഭാരം മുനിസിപ്പാലിറ്റികളിൽ നിന്നും താമസക്കാരിൽ നിന്നും മാറ്റുകയെന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. പകരം ഇതിന്റെ ചിലവ്, ആ പാക്കേജുകളും ഉൽപ്പന്നങ്ങളും നിർമ്മിക്കുന്ന […]
യുഎസുമായുള്ള വ്യാപാരയുദ്ധം വരും മാസങ്ങളിൽ വലിയ പ്രതിസന്ധികളിലേക്ക് നയിച്ചേക്കും; കാനഡയിൽ തൊഴിലില്ലായ്മ നിരക്ക് ഉയരാൻ സാധ്യത

ടൊറന്റോ: യുഎസുമായുള്ള വ്യാപാരയുദ്ധം കാനഡയിലെ തൊഴിലാളികൾക്ക് വരും മാസങ്ങളിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുമെന്ന് കോൺഫറൻസ് ബോർഡ് ഓഫ് കാനഡ. ഏപ്രിൽ 2 ന് യുഎസ് രണ്ടാംഘട്ട താരിഫ് പ്രഖ്യാപിക്കുന്നതോടെ ഏകദേശം 1.6 ലക്ഷം കാനഡക്കാർക്ക് തൊഴിൽ നഷ്ട്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ഗവേഷണ സംഘം വിലയിരുത്തി. ഇത് തൊഴിലില്ലായ്മ നിരക്ക് 7.3 ശതമാനമായി ഉയർത്തുമെന്നും അവർ കൂട്ടിച്ചേർത്തു. തൊഴിൽ നഷ്ട്ടത്തോടൊപ്പം കയറ്റുമതി മൂന്നിലൊന്നായി കുറയാൻ സാധ്യതയുള്ളതിനാൽ വലിയ സാമ്പത്തിക ആഘാതത്തിനും കാനഡ സാക്ഷ്യം വഹിക്കേണ്ടിവരും. എന്നാൽ യുഎസ് രണ്ടാംഘട്ട താരിഫ് […]
