നിയമം പാലിച്ചില്ലെങ്കിൽ സർക്കാരും കൈവിടും; അമേരിക്കയിലേക്ക് യാത്രക്കൊരുങ്ങുന്ന കാനഡക്കാർക്ക് യാത്രാ ഉപദേശം നൽകി കനേഡിയൻ സർക്കാർ

ഓട്ടവ: യുഎസിലേക്ക് യാത്രക്കൊരുങ്ങുന്ന കാനഡക്കാർക്ക് യാത്രാ ഉപദേശം നൽകി കനേഡിയൻ സർക്കാർ. 30 ദിവസത്തിൽ കൂടുതൽ താമസിക്കുകയാണെങ്കിൽ സന്ദർശകർ രജിസ്റ്റർ ചെയ്യണം. ഈ രജിസ്ട്രേഷൻ കാനഡക്കാർക്കും മറ്റ് വിദേശ പൗരന്മാർക്കും ഒരുപോലെ ബാധകമാണ്. രജിസ്റ്റർ ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ പിഴ, പ്രോസിക്യൂഷൻ, തടങ്കൽ അല്ലെങ്കിൽ നാടുകടത്തലിന് കാരണമാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു. സന്ദർശകർക്ക് യുഎസ് കസ്റ്റംസ് ബോർഡർ പ്രൊട്ടക്ഷൻ വെബ്സൈറ്റിൽ അവരുടെ I-94 പ്രവേശന ഫോം നോക്കി സ്വയമേവ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാൻ കഴിയും. അതേസമയം, യാത്രയ്ക്കിടെ ഉണ്ടാകുന്ന […]
ഉയർന്ന ജീവിതച്ചെലവും യുഎസ്-കാനഡ വ്യാപാര യുദ്ധവും ഫെഡറൽ തിരഞ്ഞെടുപ്പിലെ പ്രധാനവിഷയമാക്കി കനേഡിയൻ ജനത

ഓട്ടവ: ഫെഡറൽ തിരഞ്ഞെടുപ്പ് അടുത്തതോടെ ഉയർന്ന ജീവിതച്ചെലവും യുഎസ്-കാനഡ വ്യാപാര യുദ്ധവുമാണ് തങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളെന്ന് കനേഡിയൻ ജനത. മാർക്കറ്റിങ് ഇൻ്റലിജൻസ് കമ്പനിയായ നരേറ്റീവ് റിസർച്ച്, 1,231 കനേഡിയൻ പൗരന്മാരിൽ നടത്തിയ സർവേയിലാണ് ഈ വെളിപ്പെടുത്തൽ. ഈ വാരാന്ത്യത്തിൽ ഫെഡറൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനവും തുടർന്ന് വസന്തകാലത്ത് വോട്ടെടുപ്പും നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആരോഗ്യ പരിപാലനം, സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്തൽ, ഭവന പ്രതിസന്ധി, ഉയർന്ന ജീവിതച്ചെലവ്, കാനഡ-യുഎസ് വ്യാപാരയുദ്ധം എന്നിവയാണ് വോട്ടർമാരുടെ പ്രധാന അഞ്ച് വിഷയങ്ങൾ. സർവേയിൽ പ്രതികരിച്ചവരിൽ […]
സുരക്ഷാ പ്രശ്നം രണ്ടു സിറ്റി ലൈബ്രറികൾ താൽക്കാലികമായി അടച്ചിടുമെന്ന് സാസ്കറ്റൂൺ പബ്ലിക് ലൈബ്രറി

സാസ്കറ്റൂൺ: സുരക്ഷാ കാരണങ്ങളാൽ നഗരത്തിലെ രണ്ടു സിറ്റി ലൈബ്രറികൾ താൽക്കാലികമായി അടച്ചിടുമെന്ന് സാസ്കറ്റൂൺ പബ്ലിക് ലൈബ്രറി (SPL) അറിയിച്ചു. മാർച്ച് 23 മുതൽ ഫ്രാൻസെസ് മോറിസൺ സെൻട്രൽ ലൈബ്രറിയും ഡോ. ഫ്രെഡ അഹെനക്യു ലൈബ്രറിയും ഏപ്രിൽ 13 വരെ അടച്ചിടും. ഭവനരഹിതരുടെ എണ്ണം ക്രമാതീതമായി വർധിച്ചതും കമ്മ്യൂണിറ്റിയിലെ ഒപിയോയിഡ് വിഷബാധ പ്രതിസന്ധിയും കാരണം സുരക്ഷിതവും ഫലപ്രദവുമായി സിറ്റി ലൈബ്രറികളിലെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നതിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി എസ്പിഎൽ സിഇഒ കരോൾ ഷെപ്സ്റ്റോൺ പറയുന്നു. ലൈബ്രറിക്കുള്ളിൽ ലൈബ്രറി സ്റ്റാഫിന് […]
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… റിസർവേഷനില്ലാത്തവർക്ക് ബിസി ഫെറി യാത്രാനിരക്ക് ഏപ്രിൽ ഒന്നിന് വർധിക്കും; പാർക്കിങ് ഫീസും ഓൺ ബോർഡ് ഭക്ഷണ വിലകളും ഉയരും

വൻകൂവർ: അടുത്ത മാസം മുതൽ, റിസർവേഷൻ ഇല്ലാതെ ബിസി ഫെറീസ് ടെർമിനലുകളിൽ എത്തുന്നവർക്ക് ലോവർ മെയിൻലാൻ്റിനും വൻകൂവർ ദ്വീപിനും ഇടയിലുള്ള യാത്രക്ക് കൂടുതൽ തുക നൽകേണ്ടി വരും. ഏപ്രിൽ 1 മുതൽ ബിസി ഫെറി യാത്രാനിരക്ക് വർധന പ്രാബല്യത്തിൽ വരുമെന്ന് പ്രവിശ്യാ ഫെറി ഓപ്പറേറ്റർ അറിയിച്ചു. 3.2% നിരക്ക് വർധനയ്ക്ക് ബിസി ഫെറീസ് കമ്മീഷണർ അംഗീകാരം നൽകിയിട്ടുണ്ടെന്നും കമ്പനി പറയുന്നു. കൂടാതെ ടെർമിനൽ പാർക്കിങ് ഫീസും ഓൺ ബോർഡ് ഭക്ഷണ വിലകളും ഏപ്രിൽ 1 മുതൽ ഉയരുമെന്ന് […]
കാനഡയിൽ ഇനി തെരഞ്ഞെടുപ്പ് കാലം; ഫെഡറൽ തിരഞ്ഞെടുപ്പ് ഏപ്രിൽ 28ന്

ഓട്ടവ: കാനഡയുടെ അടുത്ത ഫെഡറൽ തിരഞ്ഞെടുപ്പ് ഏപ്രിൽ 28 തിങ്കളാഴ്ച നടക്കുമെന്ന് റിപ്പോർട്ട്. ഔദ്യോഗിക തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാൻ പ്രധാനമന്ത്രി മാർക്ക് കാർണി ഞായറാഴ്ച ഗവർണർ ജനറൽ മേരി സൈമണെ സന്ദർശിക്കും. തുടർന്ന് അദ്ദേഹം ഗവർണർ ജനറലിനോട് പാർലമെൻ്റ് പിരിച്ചുവിടാൻ ആവശ്യപ്പെടുമെന്നും പ്രതീക്ഷിക്കുന്നു. ഇലക്ഷൻ കാനഡ നിയമപ്രകാരം, ഫെഡറൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കുറഞ്ഞത് 37 ദിവസം ആവശ്യമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസവും തിരഞ്ഞെടുപ്പ് ദിനവും ഈ കാലയളവിൻറെ ഭാഗമായി കണക്കാക്കും. ഈസ്റ്റർ വാരാന്ത്യത്തിൽ മുൻകൂർ വോട്ടെടുപ്പ് നടക്കുമെന്നാണ് […]
ഫലപ്രദമായ മാർഗം വാക്സിനേഷൻ; അഞ്ചാംപനിയെ നേരിടാൻ പൂർണ്ണസജ്ജരാണെന്ന് ഒൻ്റാരിയോ പബ്ലിക് ഹെൽത്ത്

ഓട്ടവ: കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇതുവരെ രാജ്യതലസ്ഥാനത്ത് ഒരു അഞ്ചാംപനി കേസുപോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഓട്ടവ പബ്ലിക് ഹെൽത്ത് (OPH) സ്ഥിരീകരിച്ചു. അഞ്ചാംപനിയെ നേരിടാൻ തങ്ങൾ പൂർണ്ണസജ്ജരാണെന്നും ഒൻ്റാരിയോ പബ്ലിക് ഹെൽത്ത് വ്യക്തമാക്കി. എന്നാൽ, പ്രവിശ്യയിലുടനീളം പബ്ലിക് ഹെൽത്ത് ഒൻ്റാരിയോ ഇതുവരെ 470 മീസിൽസ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതായത് മാർച്ച് 14 മുതൽ 120 കേസുകളുടെ വർധന. പ്രവിശ്യയിലെ 96% കേസുകളും കുട്ടികളും ശിശുക്കളും ഉൾപ്പെടെ വാക്സിനേഷൻ എടുക്കാത്തവരിലാണെന്നും ഒപിഎച്ച് വ്യക്തമാക്കി. അഞ്ചാംപനി തടയുന്നതിനുള്ള ഏറ്റവും […]
കനേഡിയൻ തൊഴിലാളികൾക്ക് സന്തോഷ വാർത്ത; ഫെഡറൽ മിനിമം വേതന വർധന ഏപ്രിൽ ഒന്നു മുതൽ

ഓട്ടവ: കനേഡിയൻ തൊഴിലാളികൾക്ക് സന്തോഷ വാർത്ത. ഏപ്രിൽ ഒന്നു മുതൽ വേതന വർധന പ്രാബല്യത്തിൽ വരും. ഈ വർധന പണപ്പെരുപ്പത്തെ ചെറുക്കുന്നതിനും വർധിച്ചു വരുന്ന ജീവിതച്ചെലവ് നേരിടുന്നതിനും തൊഴിലാളികളെ സഹായിക്കും. ഫെഡറൽ വർധനയ്ക്ക് ഒപ്പം നാല് കനേഡിയൻ പ്രവിശ്യകൾ ഏപ്രിൽ ഒന്നിന് മിനിമം വേതന വർധന നടപ്പിലാക്കും. ഫെഡറൽ വേതന വർധനയ്ക്ക് ഒപ്പം നോവസ്കോഷ, ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ, ന്യൂബ്രൺസ്വിക്, യൂകോൺ എന്നിവയാണ് മിനിമം വേതനം വർധിപ്പിക്കുന്നത്. ഏപ്രിൽ ഒന്നിന്, കാനഡയിലെ ഫെഡറൽ മിനിമം വേതനം 45-സെൻ്റ് […]