സിറിയയിൽ സംഘർഷം രൂക്ഷം; ഏറ്റുമുട്ടലിൽ മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു

ഡമാസ്കസ്: സിറിയൻ പ്രസിഡന്റായിരുന്ന ബഷാർ അൽ അസദിനെ അനുകൂലിക്കുന്നവരും സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു. ന്യൂനപക്ഷമായ അലവി വിഭാഗത്തിൽപെട്ടവരാണു കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ 745 പേർ സാധാരണക്കാരാണ്. ഇവരിൽ ഭൂരിഭാഗവും തൊട്ടടുത്തുനിന്നുള്ള വെടിയേറ്റാണ് മരിച്ചത്. ഇവരെ കൂടാതെ 125 സുരക്ഷാസേനാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. അസദിനെ അനുകൂലിക്കുന്ന സായുധസംഘടനകളിലെ 148 പേർക്കും സംഘർഷത്തിൽ ജീവൻ നഷ്ടമായി. അസദ് ഭരണകൂടവുമായി ബന്ധം പുലർത്തിയിരുന്നവർക്കെതിരെ സുരക്ഷാസേന നീക്കം ശക്തമാക്കിയിരുന്നു. ലതാകിയയിലെ ജബ്‌ലെ നഗരത്തിൽ തുടങ്ങിയ സംഘർഷം മറ്റിടങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. […]
വിഭാഗീയതയിൽ വിട്ടുവീഴ്ചയില്ലെന്ന് ഉറപ്പിച്ച് നടപടിയുമായി സിപിഎം; സൂസൻ കോടിയെ സംസ്ഥാന കമ്മറ്റിയിൽനിന്ന് ഒഴിവാക്കി

തിരുവനന്തപുരം: വിഭാഗീയതയിൽ വിട്ടുവീഴ്ചയില്ലെന്ന് ഉറപ്പിച്ച് നടപടിയുമായി സിപിഎം. കരുനാഗപ്പള്ളി വിഭാഗീയതയിൽ പങ്കുണ്ടെന്ന് കരുതുന്ന സിപിഎമ്മിന്റെ വനിതാ നേതാവ് സൂസൻ കോടിയെ സംസ്ഥാന കമ്മറ്റിയിൽ നിന്നും ഒഴിവാക്കി. സൂസൻ കോടിക്കൊപ്പമുളള ഒരു വിഭാഗവും ജില്ലാ കമ്മിറ്റി അംഗം പി.ആർ.വസന്തനെ അനുകൂലിക്കുന്ന മറുവിഭാഗവും തമ്മിലുള്ള ചേരിപ്പോരാണ് കരുനാഗപ്പള്ളിയിൽ പാർട്ടിക്ക് ക്ഷീണമായ വിഭാഗീയതക്ക് കാരണമായത്. പാർട്ടിയെ തകർക്കുന്ന വിഭാഗീയതയെ തുടർന്ന് സിപിഎം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിടുകയായിരുന്നു. കരുനാഗപ്പള്ളിയിൽ നിന്നുള്ള പ്രതിനിധികൾ ഇല്ലാതെയാണ് ഇത്തവണ ജില്ലാ സമ്മേളനം നടന്നത്. സംസ്ഥാന സമ്മേളനത്തിലും […]
എംഡിഎംഎ വിഴുങ്ങി മരണം: പാക്കറ്റുകൾ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാൻ ഷാനിദ് വിസമതിച്ചു; മരണകാരണം അമിത അളവിൽ ശരീരത്തിൽ രാസലഹരിമരുന്നെത്തിയത്

കോഴിക്കോട്: താമരശ്ശേരി സ്വദേശിയായ യുവാവിന്റെ മരണകാരണം അമിത അളവിൽ ശരീരത്തിൽ രാസലഹരിമരുന്ന് എത്തിയത് കൊണ്ടെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. പൊലീസിൽ നിന്നും രക്ഷപ്പെടാൻ താമരശ്ശേരി മൈക്കാവ് സ്വദേശിയായ ഷാനിദ് എന്ന യുവാവാണ് കഴിഞ്ഞ ദിവസം രണ്ട് പാക്കറ്റ് ലഹരിമരുന്ന് വിഴുങ്ങിയത്. രണ്ട് പാക്കറ്റുകളിലൊന്നിൽ കഞ്ചാവാണെന്നും പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. താമരശ്ശേരി അമ്പായത്തോട് വെച്ച് പൊലീസ് പിടിയിൽ നിന്നും രക്ഷപ്പെടാൻ രണ്ട് പാക്കറ്റ് മയക്കുമരുന്ന് വിഴുങ്ങിയ യുവാവ് ഷാനിദ് ഇന്നലെയാണ് മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചത്. അമിതമായി രാസലഹരി ഉള്ളിലെത്തിയത് […]
മറവി, ശ്രദ്ധക്കുറവ്, ആശയക്കുഴപ്പം… തുടങ്ങിയവ നിങ്ങൾ നേരിടുന്നുണ്ടോ? ചെറുപ്പക്കാരെയും ബാധിക്കുന്ന ഈ പ്രശ്നങ്ങൾക്ക് കാരണം പ്രായമല്ല, അത് നിങ്ങളുടെ പോക്കറ്റിലുണ്ട്! റീല്‍ കണ്ടിരിക്കുന്നവർ ശ്രദ്ധിക്കുക…

മുമ്പത്തേക്കാൾ കൂടുതലായി നാം പലതും മറക്കുന്നുവോ? സംസാരത്തിനിടെ പറഞ്ഞുവന്ന വിഷയം മറന്നു പോകുക, വാഹനത്തിന്റെ കീ എവിടെ വച്ചെന്നു മറക്കുക. വേറെന്തെങ്കിലും ആവശ്യത്തിന് ഫോണെടുത്തിട്ട് അതെല്ലാം മറന്ന് റീൽ നോക്കി ഇരിക്കുക. ഇതൊക്കെ അടുത്തകാലത്ത് അനുഭവപ്പെട്ടിട്ടുണ്ടോ? അത് മറവി രോഗത്തിന്റെ തുടക്കമാണോ? അതോ… ഏയ് പ്രായത്തിന്റെയല്ല!, കോവിഡിന്റെയാണെന്ന് പലരും സമാധാനിക്കും. എന്നാൽ, ചിലപ്പോൾ യഥാർഥ പ്രതി നമ്മുടെ പോക്കറ്റിലാണെങ്കിലോ? അതെ സമൂഹമാധ്യമങ്ങളിലെ റീല്‍ സ്ക്രോളിങ് പലപ്പോഴും മേൽവിവരിച്ച അവസ്ഥകളുണ്ടാക്കുന്ന ബ്രെയ്ൻ ഫോഗിന് കാരണമായേക്കാം. ആശയക്കുഴപ്പം, ചെറിയ കാര്യങ്ങൾ […]