newsroom@amcainnews.com

ഇലോൺ മസ്കിൻറെ സ്പേസ് എക്സിന് വീണ്ടും തിരിച്ചടി; സ്റ്റാർഷിപ്പിൻറെ എട്ടാം പരീക്ഷണ വിക്ഷേപണവും പൊട്ടിത്തെറിയിൽ അവസാനിച്ചു

ടെക്സസ്: ബഹിരാകാശ പര്യവേഷണ രംഗത്ത് ഇലോൺ മസ്കിൻറെ സ്പേസ് എക്സിന് വീണ്ടും തിരിച്ചടി. എക്കാലത്തെയും വലുതും ഭാരമേറിയതും ഭാരം ബഹിരാകാശത്തേക്ക് വഹിക്കുന്നതുമായ സ്റ്റാർഷിപ്പ് സൂപ്പർ ഹെവി റോക്കറ്റിൻറെ എട്ടാം പരീക്ഷണ വിക്ഷേപണവും പരാജയമായി. വിക്ഷേപണത്തിന് ശേഷം റോക്കറ്റിൻറെ ഹെവി ബൂസ്റ്റർ ഭാഗം മൂന്നാംവട്ടവും ഭൂമിയിലെ യന്ത്രക്കൈയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തെങ്കിലും മുകളിലെ ഷിപ്പ് ഭാഗം നിയന്ത്രണം നഷ്ടമായതിനെ തുടർന്ന് പൊട്ടിത്തെറിച്ചു. സ്റ്റാർഷിപ്പിൻറെ കഴിഞ്ഞ ഏഴാം പരീക്ഷണ വിക്ഷേപണത്തിലും സമാനമായി ബൂസ്റ്റർ മെക്കാസില്ല പിടികൂടുകയും, ഷിപ്പ് പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നു. […]

എഡ്മിന്റനിൽ വീടുകളുടെ വില കുതിച്ചുയരുന്നു

ജനുവരിയിൽ എഡ്മിന്റനിൽ വീടുകളുടെ വില കുതിച്ചുയർന്നതായി പുതിയ റിപ്പോർട്ട്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് നഗരത്തിലെ വീടുകളുടെ ശരാശരി വിൽപ്പന വില 412,200 ഡോളറായി ഉയർന്നതായി ratehub.ca റിപ്പോർട്ട് ചെയ്തു. മുന്‍ മാസത്തേക്കാള്‍ 14,800 ഡോളര്‍ കൂടുതലാണ് ഈ നിരക്ക്. കൂടാതെ ഈ കാലയളവിൽ നഗരത്തിൽ വീടുകൾ വാങ്ങാൻ ആവശ്യമായ ശരാശരി വരുമാനത്തിലും വർധന രേഖപ്പെടുത്തി. വീടുകൾ വാങ്ങാനുള്ള ശരാശരി വരുമാനം 2,890 ഡോളര്‍ വര്‍ധിച്ച് 95,150 ഡോളറായതായി ratehub.ca അറിയിച്ചു.

എംആർഐ ടെക്നീഷ്യയായ യുവതി എംആർഐ മുറിയിൽ പ്രവേശിക്കുമ്പോഴെല്ലാം വയറ്റിൽ ചലനം! കാരണം കണ്ടെത്തി…

അജ്മീർ: നാല് വയസുള്ളപ്പോൾ വിഴുങ്ങിയ നാണയം യുവതിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്ത് ഡോക്ടർമാർ. അജ്മീറിലെ ജെ എൽ എൻ ഹോസ്പിറ്റലിലെ ഡോക്ടർമാരുടെ ഒരു സംഘമാണ് എൻഡോസ്കോപ്പിയിലൂടെ 20കാരിയുടെ വയറ്റിൽ നിന്ന് നാണയം പുറത്തെടുത്തത്. എംആർഐ ടെക്നീഷ്യയായി ജോലി കിട്ടിയ യുവതി എംആർഐ മുറിയിൽ പ്രവേശിക്കുമ്പോഴെല്ലാം കാന്തിക മണ്ഡലം കാരണം വയറ്റിൽ ചലനം അനുഭവപ്പെടുകയായിരുന്നു. പ്രശ്നം തുടർന്നപ്പോൾ കാര്യം ആദ്യം മാതാപിതാക്കളോട് സംസാരിച്ചു. കുട്ടിയായിരുന്നപ്പോൾ ഒരു നാണയം വിഴുങ്ങിയതായി മാതാപിതാക്കളാണ് പറഞ്ഞത്. 16 വർഷം മുമ്പ് ഒരു […]

ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനികളിലൊന്നായ സിഎംഎ സിജിഎം അമേരിക്കയിൽ 20 ബില്യൺ ഡോളർ നിക്ഷേപിക്കും; ഇതിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഡോണൾഡ് ട്രംപ്

വാഷിങ്ടൺ: ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനികളിലൊന്നായ സിഎംഎ സിജിഎം അമേരിക്കയിൽ 20 ബില്യൺ ഡോളർ നിക്ഷേപിക്കാനൊരുങ്ങുന്നു. ഈ നിക്ഷേപം വഴി യുഎസിൽ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഷിപ്പിങ്, ലോജിസ്റ്റിക്‌സ്, അടിസ്ഥാന സൗകര്യങ്ങൾ, ടെർമിനൽ നവീകരണം എന്നിവയുടെ പ്രവർത്തനങ്ങളിലേക്കാണ് നിക്ഷേപിക്കുന്നത്. രാജ്യത്ത് കൂടുതൽ കപ്പലുകൾ നിർമിക്കുന്നതിനുള്ള പദ്ധതിയും ഉടൻ പ്രഖ്യാപിക്കുമെന്ന് ട്രംപ് പറഞ്ഞു. മുമ്പ് ഒരു ദിവസം ഒരു കപ്പൽ യുഎസ് നിർമിച്ചിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല. ഏതാനും ദിവസങ്ങൾക്കുള്ളിൽ […]

മാർച്ച് ബ്രേക്ക് ട്രാവൽ സീസണിൽ അഞ്ചാംപനി കേസുകൾ വർധിക്കുമെന്ന് ആശങ്ക; വാക്സിൻ സ്വീകരിക്കണമെന്ന് പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡ

ഓട്ടവ: അഞ്ചാംപനി കേസുകൾ മാർച്ച് ബ്രേക്ക് ട്രാവൽ സീസണിൽ വർധിക്കുമെന്ന ആശങ്കയിൽ പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡ (പിഎച്ച്എസി). നിലവിൽ 2024-ൽ റിപ്പോർട്ട് ചെയ്ത അഞ്ചാംപനി കേസുകളെക്കാൾ കൂടുതലാണ് ഈ വർഷത്തെ ആദ്യ രണ്ട് മാസങ്ങളിൽ രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നും ആരോഗ്യ ഏജൻസി പറയുന്നു. കാനഡയിൽ, നിലവിലുള്ള പകർച്ചവ്യാധികൾ കുറയുന്നതിൻ്റെ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെന്നും ഏജൻസി അറിയിച്ചു. സ്‌കൂൾ പ്രായത്തിലുള്ള കുട്ടികൾക്കിടയിലെ വാക്‌സിനേഷൻ നിരക്ക് കുറയുന്നതിനൊപ്പം സ്പ്രിങ് ബ്രേക്കിലെ യാത്രകൾ വർധിക്കുന്നതും സമൂഹവ്യാപനത്തിൻ്റെ കുതിപ്പിന് കാരണമാകുമെന്ന ആശങ്കയും […]

യൂറോപ്യൻ കോൺസുലേറ്റുകൾ അടച്ചുപൂട്ടും: യുഎസ്

വാഷിങ്ടൺ : ആഗോളതലത്തിൽ ജീവനക്കാരുടെ എണ്ണം കുറക്കാനായി യൂറോപ്പിലുള്ള തങ്ങളുടെ നിരവധി കോൺസുലേറ്റുകൾ അടച്ചുപൂട്ടുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പൂട്ടാൻ പരിഗണിക്കുന്ന ചെറിയ കോൺസുലേറ്റുകളുടെ പട്ടികയിൽ ജർമനിയിലെ ലീപ്സിഗ്, ഹാംബർഗ്, ഡസ്സൽഡോർഫ്, ഫ്രാൻസിലെ ബോർഡോ, സ്ട്രാസ്ബർഗ്, ഇറ്റലിയിലെ ഫ്ലോറൻസ് എന്നിവ ഉൾപ്പെടുന്നു. തുർക്കിയിലെ തെക്കുകിഴക്കൻ നഗരമായ ഗാസിയാൻടെപ്പിലെ തങ്ങളുടെ ശാഖ അടച്ചുപൂട്ടാൻ പദ്ധതിയിടുന്നതായി ഡിപ്പാർട്ട്മെന്റ് കോൺഗ്രസിനെ അറിയിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. മനുഷ്യാവകാശം, അഭയാർത്ഥി, ആഗോള നീതി, സ്ത്രീകളുടെ പ്രശ്‌നങ്ങൾ, മനുഷ്യക്കടത്ത് തടയാനുള്ള ശ്രമങ്ങൾ തുടങ്ങി […]

എല്ലാ യുഎസ് വാണിജ്യ വാഹനങ്ങൾക്കും പുതിയ ഫീസ് ഈടാക്കും; യുഎസ് താരിഫുകൾക്കെതിരെ പ്രതികാര നടപടിയുമായി ബ്രിട്ടിഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി

വൻകൂവർ: ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യയിലൂടെ സഞ്ചരിക്കുന്ന എല്ലാ യുഎസ് വാണിജ്യ വാഹനങ്ങൾക്ക് പുതിയ ഫീസ് ഇടാക്കുമെന്ന് പ്രഖ്യാപിച്ച് പ്രീമിയർ ഡേവിഡ് എബി. യുഎസിന്റെ താരിഫ് പ്രഖ്യാപനങ്ങൾക്കുള്ള പ്രതികാരമായിട്ടാണ് നടപടികൾ. വാഷിംഗ്ടണിൽ നിന്ന് ബ്രിട്ടിഷ് കൊളംബിയ വഴി അലാസ്കയിലേക്ക് സാധനങ്ങൾ കൊണ്ടുപോകുന്ന എല്ലാ വാണിജ്യ യുഎസ് വാഹനങ്ങൾക്കും പുതിയ ഫീസ് ഈടാക്കും. യുഎസിനെതിരെ പ്രവിശ്യയുടെ താരിഫ് ഇതര പ്രതികാര നടപടികളുടെ ഭാഗമാണ് ഈ നീക്കം. കനേഡിയൻ നിർമ്മിത ഉൽപ്പന്നങ്ങൾക്കുള്ള താരിഫുകളിൽ ഒരു മാസത്തെ താൽക്കാലിക വിരാമം യുഎസ് പ്രഖ്യാപിച്ചിട്ടും […]

ഫ്രഞ്ച് കാറ്റഗറി എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പ്: 4,500 അപേക്ഷകരെ ക്ഷണിച്ചു

മാർച്ച് ആറിന് നടന്ന ഫ്രഞ്ച് കാറ്റഗറി എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പിൽ സ്ഥിരതാമസത്തിനായി 4,500 അപേക്ഷകരെ ക്ഷണിച്ചതായി ഇമിഗ്രേഷൻ, റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. ഈ കാറ്റഗറി ബേസ് നറുക്കെടുപ്പിൽ പരിഗണിച്ച അപേക്ഷകരുടെ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) കട്ട്ഓഫ് സ്കോർ 410 ആയിരുന്നു. ഇതോടെ ഈ ആഴ്ചയിലെ രണ്ട് പുതിയ എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പുകളിലൂടെ പെർമനൻ്റ് റെസിഡൻസിക്ക് (പിആർ) അപേക്ഷിക്കാൻ (ഐടിഎ) 5,225 ഉദ്യോഗാർത്ഥികളെയാണ് ക്ഷണിച്ചത്. ഇതിന് മുമ്പ്, 2025 മാർച്ച് 3-ന് നടന്ന പ്രൊവിൻഷ്യൽ […]

കൊച്ചി മെട്രോയിൽ ഇതാ ഒരു സുവർണ്ണാവസരം; ആകർഷകമായ ശമ്പളത്തോടെ ജോലിനേടാം… വിശദ വിവരങ്ങൾ…

ആകർഷകമായ ശമ്പളത്തോടെ കൊച്ചി മെട്രോയിൽ അവസരം. കൊച്ചി മെട്രോയിൽ ഒരു ജോലി ലഭിക്കുന്നത് ആഗ്രഹിച്ചിരുന്നവർക്ക് ഇപ്പോൾ അപേക്ഷിക്കാം. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ എം ആർ എൽ) എക്സിക്യൂട്ടീവ് (സിവിൽ) വാട്ടർ ട്രാൻസ്പോർട്ട് തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഈ കാലയളവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കരാർ രണ്ട് വർഷത്തേയ്ക്ക് കൂടി നീട്ടാവുന്നതാണ്. ആകെ മൂന്ന് ഒഴിവുകളാണുള്ളത്. ഉദ്യോഗാർത്ഥികൾക്കുള്ള പ്രായപരിധി 32 വയസാണ്. അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ സിവിൽ […]

ഹീ ഈസ് ബാക്ക്! സുനിൽ ഛേത്രി വീണ്ടും ഇന്ത്യൻ ടീമിൽ; വിരമിക്കൽ തീരുമാനം പിൻവലിച്ചു

ന്യൂഡൽഹി: വിരമിക്കൽ തീരുമാനം പിൻവലിച്ച് സൂപ്പർ സ്ട്രൈക്കർ സുനിൽ ഛേത്രി വീണ്ടും ഇന്ത്യൻ ഫുട്ബോൾ ടീമിൽ. മാലദ്വീപുമായി 19-ന് നടക്കുന്ന സൗഹൃദമത്സരത്തിനും 25ന്‌ ബംഗ്ലാദേശുമായി നടക്കുന്ന ഏഷ്യൻകപ്പ്‌ യോഗ്യതാ മത്സരത്തിനുമുള്ള ടീമിലാണ് കോച്ച് മനേലാ മാർക്വേസ്, ഛേത്രിെയ ഉൾപ്പെടുത്തിയത്. ഏഷ്യൻ കപ്പ് യോഗ്യതാമത്സരത്തിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണ് സൗഹൃദമത്സരം. ഏഷ്യൻകപ്പ് യോഗ്യത നേടുകയെന്നത് പ്രധാനമാണ്. അതുകൊണ്ടാണ് ഛേത്രിയുമായി സംസാരിച്ച് ടീമിൽ മടങ്ങിയെത്താൻ ആവശ്യപ്പെട്ടതെന്ന് മനോല പറഞ്ഞു. ഇന്ത്യക്കായി ഏറ്റവുമധികം ഗോൾ (94) നേടിയ താരമാണ് നാൽപ്പതുകാരനായ ഛേത്രി. അന്താരാഷ്ട്ര […]