Immigrant and Nonimmigrant Visas & Their Processes
Sovmya George, Esq. There are two distinct categories of U.S. Visas: Immigrant and Nonimmigrant. The type of visa an individual should apply for is dependent on their specific wants and plans once they enter the U.S.A. Generally, Immigrant visas are for those who intend to live and work permanently in the U.S.A. Whereas Nonimmigrant visas […]
മതനിരപേക്ഷ കക്ഷികൾക്ക് കോൺഗ്രസിനെ വിശ്വസിക്കാനാവില്ലെന്ന ബിജെപിയുടെ പല്ലവി ഏറ്റുപാടുന്ന പിണറായി വിജയനെ ആർഎസ്എസ് പ്രചാരക് ആക്കണം: കെപിസിസി പ്രസിഡന്റ് കെ സുധാകരൻ

തിരുവനന്തപുരം: മതനിരപേക്ഷ കക്ഷികൾക്ക് കോൺഗ്രസിനെ വിശ്വസിക്കാനാവില്ലെന്ന ബിജെപിയുടെ പല്ലവി ഏറ്റുപാടുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ആർഎസ്എസ് പ്രചാരക് ആക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. ബിജെപിയെ ഫാസിസ്റ്റ് എന്നു വിളിക്കാൻ പോലും നാക്കുപൊന്താത്ത മുഖ്യമന്ത്രി ഇന്ത്യാസഖ്യത്തിനു നേതൃത്വം കൊടുക്കുന്ന കോൺഗ്രസിനെയാണ് വളഞ്ഞിട്ട് ആക്രമിക്കുന്നതെന്ന് സുധാകരൻ കുറ്റപ്പെടുത്തി. വാർത്താ കുറിപ്പിലൂടെയാണ് കെപിസിസി പ്രിസിൻറിൻറെ വിമർശനം. ബിജെപിയുടെ ഔദാര്യത്തിലാണ് അദ്ദേഹം മുഖ്യമന്ത്രിയായത്. ലാവ്ലിൻ കേസ് ഉൾപ്പെടെയുള്ള എല്ലാ അഴിമതിക്കേസുകളും ബിജെപിയുമായി ധാരണയുണ്ടാക്കി മൂടിവച്ചു. ഇന്ത്യാസഖ്യത്തിനെതിരേ ബിജെപിയുടെ അഞ്ചാംപത്തിയായി പ്രവർത്തിച്ചു. […]
യുദ്ധമാണ് അമേരിക്ക ആഗ്രഹിക്കുന്നതെങ്കിൽ ഞങ്ങൾ പോരാടാൻ തയ്യാറാണ്; അമേരിക്കയുടെ താരിഫ് നയങ്ങളക്കെതിരെ പ്രതികരിച്ച് യുഎസിലെ ചൈനീസ് എംബസി

അമേരിക്കയുടെ താരിഫ് നയങ്ങളക്കെതിരെ പ്രതികരിച്ച് യുഎസിലെ ചൈനീസ് എംബസി. “യുദ്ധമാണ് അമേരിക്ക ആഗ്രഹിക്കുന്നതെങ്കിൽ ഞങ്ങൾ പോരാടാൻ തയ്യാറാണ്. അത് താരിഫ് യുദ്ധമായാലും, വ്യാപാര യുദ്ധമായാലും, ഇനി മറ്റേതെങ്കിലും തരത്തിലുള്ള യുദ്ധമായാലും, അവസാനം വരെ പോരാടാൻ ഞങ്ങൾ തയ്യാറാണ്,” എന്നാണ് യുഎസിലെ ചൈനീസ് എംബസി സോഷ്യൽ മീഡിയ പ്ലാറ്റിഫോമായ എക്സിൽ കുറിച്ചത്. യുഎസ് പ്രസിഡന്റ് ഡെണാൾഡ് ട്രംപ് ചൈന, മെക്സിക്കോ, കാനഡ എന്നിവയ്ക്കെതിരെ കനത്ത തീരുവ ചുമത്തിയതിനെ തുടർന്നാണ് ചൈനീസ് എംബസിയുടെ പ്രതികരണം. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്, […]
അടിവസ്ത്രത്തിനുള്ളിൽ പ്രത്യേകം നിർമിച്ച ബെൽറ്റിനുള്ളിൽ പണം, ടോയ്ലെറ്റിൽ ഒളിച്ച് യാത്ര; 18.46 ലക്ഷം രൂപയുടെ കള്ളപ്പണവുമായി തമിഴ്നാട് സ്വദേശിയായ വിദേശ കറൻസി വ്യാപാരത്തിൻറെ ഇടനിലക്കാരൻ പാലക്കാട് പിടിയിൽ

പാലക്കാട്: രേഖകളില്ലാതെ ട്രെയിനിൽ കടത്തികൊണ്ടുവന്ന പണം പിടികൂടി. 18,46,000 രൂപയുമായി തമിഴ്നാട് സ്വദേശിയായ യുവാവ് ആണ് പാലക്കാട് ജങ്ഷൻ റെയിൽവെ സ്റ്റേഷനിൽ വെച്ച് ആർപിഎഫ് നടത്തിയ പരിശോധനയിൽ പിടികൂടിയത്. തമിഴ്നാട് തിരുനെൽവേലി പുളിയാൻ കുടി ജിന്ന നഗറിൽ താമസിക്കുന്ന മുഹമ്മദ് അബ്ദുൾ റഹിമാൻ (28) ആണ് അറസ്റ്റിലായത്. വിദേശ കറൻസി വ്യാപാരത്തിൻറെ ഇടനിലക്കാരനായ യുവാവ് ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പണവുമായി പോകുന്നതിനിടെയാണ് പാലക്കാട് വെച്ച് പിടിയിലായത്. പൊലീസിൻറെ പരിശോധന ഭയന്ന് തുണികൊണ്ട് നിർമിച്ച പ്രത്യേക ബെൽറ്റിനുള്ളിൽ പണം […]
യുവനടിയുടെ പക്കൽനിന്ന് പിടിച്ചെടുത്തത് 12 കോടിയിലേറെ വിലവരുന്ന സ്വർണം; 15 ദിവസത്തിനുള്ളിൽ നടത്തിയത് നാല് വിദേശയാത്രകൾ, മടക്കം ഗ്രീൻ ചാനലിലൂടെ; രണ്ടാനച്ഛൻ സംസ്ഥാന പൊലീസ് സേനയിലെ ഉയർന്ന ഉദ്യോഗസ്ഥൻ

ബെംഗളുരൂ: രണ്ടാനച്ഛൻ സംസ്ഥാന പൊലീസ് സേനയിലെ ഉയർന്ന ഉദ്യോഗസ്ഥൻ. 15 ദിവസത്തിനുള്ളിൽ നടത്തിയത് നാല് വിദേശയാത്രകൾ. കന്നട യുവനടി രന്യ റാവുവിന്റെ അറസ്റ്റിന് പിന്നാലെ മകളുമായി മാസങ്ങളായി ബന്ധമില്ലെന്ന പ്രതികരണവുമായി കർണാടക ഡിജിപി കെ രാമചന്ദ്ര റാവു. കേസിൽ നിന്ന് സ്വയം അകലം പാലിക്കുന്നുവെന്നാണ് മാധ്യമങ്ങളോട് കർണാടക ഡിജിപി കെ രാമചന്ദ്ര റാവു പ്രതികരിച്ചത്. മകളുടെ പ്രവർത്തികളുമായി തനിക്ക് ഒരു ബന്ധവുമില്ല. നാല് മാസം മുൻപ് മകൾ വിവാഹിതയായി. ഇതിന് ശേഷം ഒരിക്കൾ പോലും അവൾ കാണാൻ […]
ശാശ്വതമായ സമാധാനത്തിന് ട്രംപിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു; ട്രംപുമായുണ്ടായ വാഗ്വാദത്തിൽ ഖേദം പ്രകടിപ്പിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്കി

കീവ്: വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്കിയുടെ കൂടിക്കാഴ്ചയിൽ അസാധാരണ രംഗങ്ങളാണുണ്ടായത്. പിന്നാലെ യുക്രൈനുള്ള എല്ലാ സൈനിക സാമ്പത്തിക സഹായങ്ങളും അമേരിക്ക മരവിപ്പിച്ചിരുന്നു. ഇപ്പോഴിതാ ട്രംപുമായുണ്ടായ വാഗ്വാദത്തിൽ ഖേദം പ്രകടിപ്പിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്കി രംഗത്തെത്തി. ശാശ്വതമായ സമാധാനത്തിന് ട്രംപിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായി സെലൻസ്കി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചു. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുമായി കരാറിന് ആഗ്രഹിക്കുന്നുവെന്ന് സെലൻസി വ്യക്തമാക്കി. ധാതു ഖനന കരാർ ഏത് […]
കാർഗോയിൽ അപകട വസ്തുക്കൾ, ഹൈഡ്രോളിക് സിസ്റ്റത്തിൽ തകരാർ; ടേക്ക് ഓഫിന് പിന്നാലെ എമർജൻസി ലാൻഡിംഗ് ചെയ്ത് യുഎ 941 ബോയിംഗ്

ഹീത്രു: ടേക്ക് ഓഫിന് പിന്നാലെ രൂപപ്പെട്ടത് ഗുരുതര എൻജിൻ തകരാർ. 73 യാത്രക്കാരുമായി എമർജൻസി ലാൻഡിംഗ് ചെയ്ത് യുഎ 941 ബോയിംഗ് 767 -300 വിമാനം. ടേക്ക് ഓഫിന് പിന്നാലെ ഹൈഡ്രോളിക് സിസ്റ്റത്തിലുണ്ടായ തകരാറിന് പിന്നാലെ വിമാനം എമർജൻസി ലാൻഡിംഗ് നടത്തുകയായിരുന്നു. യുണൈറ്റഡ് എയർലൈൻ വിമാനത്തിന്റെ കാർഗോ ഹോൾഡിൽ അപകടകരമായ വസ്തുക്കൾ ഉണ്ടാവുക കൂടി ചെയ്തതോടെ വലിയ രീതിയിലുള്ള സുരക്ഷാ സജ്ജീകരണത്തോടെയായിരുന്നു എമർജൻസി ലാൻഡിംഗ്. 63 യാത്രക്കാരും 10 ക്രൂ അംഗങ്ങളുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. വൈകുന്നേരം ആറ് മണിയോടെ […]
ഗാസ ഏറ്റെടുക്കാനുള്ള ട്രംപിൻറെ നീക്കത്തിന് ചെക്ക്; ഈജിപ്തിന്റെ ഗാസ പുനർനിർമ്മാണ പദ്ധതി അംഗീകരിച്ച് അറബ് രാഷ്ട്രങ്ങൾ

കെയ്റോ: ഗാസ ഏറ്റെടുക്കാനുള്ള ഡോണൾഡ് ട്രംപിൻറെ നീക്കത്തിന് ബദലായി ഈജിപ്ത് അവതരിപ്പിച്ച ഗാസ പുനർനിർമ്മാണ പദ്ധതി അംഗീകരിച്ച് അറബ് രാഷ്ട്രങ്ങൾ. ജനങ്ങളെ കുടിയൊഴിപ്പിക്കില്ലെന്നതാണ് പദ്ധതിയുടെ സ്വീകാര്യതക്കുള്ള പ്രധാന കാരണം. 5300 കോടി ഡോളറിൻറെ ഗാസ പുനർനിർമ്മാണ പദ്ധതിയും കെയ്റോയിൽ ചേർന്ന അറബ് അടിയന്തര ഉച്ചകോടി പ്രഖ്യാപിച്ചു. യുദ്ധക്കുറ്റങ്ങളിലും ആക്രമണങ്ങളിലും ഇസ്രേലിനെതിരെ ശക്തമായ നിലപാടും അറബ് ഉച്ചകോടി കൈക്കൊണ്ടു. സ്വതന്ത്ര പലസ്തീൻ മാത്രമാണ് ഗാസയിലെ പ്രശ്നങ്ങൾക്കുള്ള പരിഹാരമെന്നും അറബ് രാഷ്ട്രങ്ങളൊന്നായി ആവർത്തിച്ചു. നാലര വർഷം നീളുന്നതാണ് അമേരിക്കൻ നീക്കത്തിന് […]
സംസ്ഥാനത്തെ റാഗിങ് കേസുകൾ: യുജിസിയെ കക്ഷി ചേർക്കും; സുപ്രധാന തീരുമാനമെടുത്ത് ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്

കൊച്ചി: സംസ്ഥാനത്തെ റാഗിങ് കേസുകളിൽ യുജിസിയെ കക്ഷി ചേർക്കാനുള്ള സുപ്രധാന തീരുമാനമെടുത്ത് ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്. റാഗിങ് കേസുകൾ പരിഗണിക്കാനായി രൂപീകരിച്ച പ്രത്യേക ബെഞ്ചിൻറെ ആദ്യ സിറ്റിങിലാണ് നിർണായക തീരുമാനം. റാഗിങ് നിരോധന നിയമം പ്രകാരം സംസ്ഥാനത്തെ കോളേജുകളിൽ പ്രത്യേക നിയമങ്ങൾ രൂപീകരിക്കണമെന്നും സർക്കാരിനും പ്രവർത്തന ഗ്രൂപ്പ് രൂപീകരിക്കാമെന്നും പ്രത്യേക ബെഞ്ച് നിർദേശിച്ചു. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാരിനോട് മറുപടി സത്യവാങ്മൂലം നൽാനും കോടതി നിർദേശിച്ചു.ജില്ല- സംസ്ഥാന തല റാഗിങ് നിരോധന കമ്മിറ്റികളുട പ്രവർത്തനങ്ങൾ രേഖാമൂലം ഉറപ്പ് വരുത്തണം.ജില്ല- […]