newsroom@amcainnews.com

അടിവസ്ത്രത്തിനുള്ളിൽ പ്രത്യേകം നിർമിച്ച ബെൽറ്റിനുള്ളിൽ പണം, ടോയ്ലെറ്റിൽ ഒളിച്ച് യാത്ര; 18.46 ലക്ഷം രൂപയുടെ കള്ളപ്പണവുമായി തമിഴ്നാട് സ്വദേശിയായ വിദേശ കറൻസി വ്യാപാരത്തിൻറെ ഇടനിലക്കാരൻ പാലക്കാട് പിടിയിൽ

പാലക്കാട്: രേഖകളില്ലാതെ ട്രെയിനിൽ കടത്തികൊണ്ടുവന്ന പണം പിടികൂടി. 18,46,000 രൂപയുമായി തമിഴ്നാട് സ്വദേശിയായ യുവാവ് ആണ് പാലക്കാട് ജങ്ഷൻ റെയിൽവെ സ്റ്റേഷനിൽ വെച്ച് ആർപിഎഫ് നടത്തിയ പരിശോധനയിൽ പിടികൂടിയത്. തമിഴ്നാട് തിരുനെൽവേലി പുളിയാൻ കുടി ജിന്ന നഗറിൽ താമസിക്കുന്ന മുഹമ്മദ്‌ അബ്ദുൾ റഹിമാൻ (28) ആണ് അറസ്റ്റിലായത്. വിദേശ കറൻസി വ്യാപാരത്തിൻറെ ഇടനിലക്കാരനായ യുവാവ് ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പണവുമായി പോകുന്നതിനിടെയാണ് പാലക്കാട് വെച്ച് പിടിയിലായത്.

പൊലീസിൻറെ പരിശോധന ഭയന്ന് തുണികൊണ്ട് നിർമിച്ച പ്രത്യേക ബെൽറ്റിനുള്ളിൽ പണം നിറച്ച് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് ട്രെയിനിൻറെ ടോയ്ലെറ്റിൽ ഒളിച്ചായിരുന്നു യാത്ര ചെയ്തിരുന്നത്. രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ ട്രെയിനിൻറെ ടോയ്‌ലെറ്റുകൾ തുറന്ന് പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. പിടിച്ചെടുത്ത പണവും പ്രതിയെയും തുടരന്വേഷണത്തിനായി പാലക്കാട്‌ ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ അഡീഷണൽ ഡയറക്ടർക്ക് കൈമാറി.

പാലക്കാട്‌ ആർപിഎഫ് കമാൻഡൻറ് നവീൻ പ്രസാദിൻറെ നിർദേശപ്രകാരം സിഐ സൂരജ് എസ് കുമാറിൻറെ നേതൃത്വത്തിൽ എസ്ഐ ബിനോയ്‌ കുര്യൻ, അസിസ്റ്റൻറ് സബ് ഇൻസ്‌പെക്ടർ, സജി അഗസ്റ്റിൻ ,ഹെഡ്കോൺസ്റ്റബിൾ വിജേഷ്, കോൺസ്റ്റബിൾമാരായ പ്രവീൺ, ശ്രീജിത്ത്‌ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.

You might also like
Yuvraj Manchanda murder: Rs 90 lakh cheque, fake threat and plot to kill Adani Realty manager

യുരാജ് മഞ്ചന്ദ കൊലപാതകം: 90 ലക്ഷം രൂപയുടെ ചെക്ക്, വ്യാജ ഭീഷണി, അദാനി റിയൽറ്റി മാനേജരെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന

Another Execution in the US Sparks Concern Over Use of Controversial Drug

വിവാദ മരുന്നിന്റെ ഉപയോഗത്തിൽ ആശങ്ക ഉയർത്തിക്കൊണ്ട് യു.എസിൽ വീണ്ടും വധശിക്ഷ

Ukraine drone attacks oil tanker off Russia’s Sochi with 23 Indians aboard, all rescued

റഷ്യയിലെ സോച്ചിക്ക് സമീപം 23 ഇന്ത്യക്കാരുള്ള എണ്ണക്കപ്പലിന് നേരെ യുക്രൈൻ ഡ്രോൺ ആക്രമണം: എല്ലാവരെയും രക്ഷപ്പെടുത്തി

Who is a Real New Yorker? New 'Agency' Set Up for Verification; Donald Trump Denied in First Action

ആരാണ് യഥാർത്ഥ ന്യൂയോർക്കുകാരൻ? സ്ഥിരീകരണത്തിനായി പുതിയ ‘ഏജൻസി’; ആദ്യ നടപടിയിൽ തന്നെ ഡൊണാൾഡ് ട്രംപിന് വിലക്ക്!

Surprise Raids at Cinema Theatres: 26 Cases Registered, ₹62,000 in Fines Imposed translate to malayalam

സിനിമ തിയറ്ററുകളിൽ മിന്നൽ പരിശോധന: 26 കേസുകൾ രജിസ്റ്റർ ചെയ്തു, 62,000 രൂപ പിഴ ചുമത്തി

കാനഡയിൽ തൊഴിൽ നഷ്ടം രൂക്ഷം: സെപ്റ്റംബറിൽ തൊഴിലില്ലായ്മ നിരക്ക് 6.5 ശതമാനമായി ഉയർന്നു

Top Picks for You
Top Picks for You