newsroom@amcainnews.com

അമേരിക്കയിൽ മലയാളി നഴ്സിന് മാനസിക രോഗിയുടെ മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോർട്ട്

ഫ്ലോറിഡയിലെ പാംസ് വെസ്റ്റ് ആശുപത്രയിലെ നേഴ്സായ ലീലാമ്മ ലാലിനെ (67) ആശുപത്രയിൽ പ്രവേശിപ്പിച്ചിരുന്ന മാനസിക രോഗിയുടെ മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോർട്ട്. സ്റ്റീഫൻ സ്കാൻടിൽബറി (33) എന്ന മാനസിക അസ്വാസ്ഥമുള്ള ആളാണ് ലീലാമ്മയെ കഴിഞ്ഞ വ്യാഴാഴ്ച അതിക്രൂരമായി മർദ്ദിച്ചതെന്ന് പ്രദേശിക ചാനലായ ഡബ്യുപിബിഎഫ് റിപ്പോർട്ട് ചെയ്തു. സ്റ്റീഫൻ സ്കാൻടിൽബറിയുടെ മർദ്ദനത്തിൽ ലീലാമ്മയുടെ മുഖത്തെ എല്ലുകളെല്ലാം പൊട്ടി. ഇരുകണ്ണുകളും തുറക്കാനാകാത്തവിധം മുറിവേറ്റു. അമ്മയെ കണ്ടപ്പോൾ എനിക്ക് തിരിച്ചറിയാൻ സാധിച്ചില്ലെന്നായിരുന്നു ലീലാമ്മയുടെ മകൾ സിൻഡി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞത്. മാനസിക […]

ജോർദാൻ വഴി ഇസ്രായേലിലേക്ക് കടക്കാൻ ശ്രമിച്ച മലയാളി വെടിയേറ്റ് മരിച്ചു

തിരുവനന്തപുരം: ജോർദാൻ വഴി ഇസ്രായേലിലേക്ക് കടക്കാൻ ശ്രമിച്ച മലയാളി വെടിയേറ്റ് മരിച്ചു. തുമ്പ സ്വദേശി ഗബ്രിയൽ പെരേരയാണ് ഇസ്രായിൽ സൈന്യത്തിൻ്റെ വെടിയേറ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന എഡിസൻ നാട്ടിൽ തിരിച്ചെത്തി. ഇയാൾക്കും തുടയിൽ വെടിയേറ്റിരുന്നു. തുമ്പ ആറാട്ടുവഴി സ്വദേശിയാണ്. ജോർദാനിലേക്ക് വിസിറ്റിം​ഗ് വിസയിൽ പോയതായിരുന്നു ഗബ്രിയൽ പെരേര. അതേസമയം, ഗബ്രിയൽ മരിച്ചതായി എംബസിയിൽ നിന്നും വീട്ടുകാർക്ക് വിവരം ലഭിച്ചു.

കൊടക്കര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട തിരൂര്‍ സതീഷന്റെ വെളിപ്പെടുത്തലില്‍ ഇഡി അന്വേഷണം ആവശ്യപ്പെട്ട് അന്വേഷണസംഘം

തൃശ്ശൂ‍ര്‍: കൊടക്കര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട തിരൂര്‍ സതീഷന്റെ വെളിപ്പെടുത്തലില്‍ ഇഡി അന്വേഷണം ആവശ്യപ്പെട്ട് അന്വേഷണസംഘം. അന്വേഷണം ആവശ്യപ്പെട്ട് ഇഡിയും ഇൻകം ടാക്സും തെരഞ്ഞെടുപ്പ് കമ്മീഷനും കത്ത് നൽകി. കൊടുങ്ങല്ലൂർ ഡിവൈഎസ്പി രാജുവിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇഡി അടക്കമുള്ള ഏജൻസികൾക്ക് കത്ത് നൽകിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് തൃശൂർ ബിജെപി ഓഫീസിലേക്ക് കള്ളപ്പണം വന്നുവെന്നായിരുന്നു മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശന്‍റെ വെളിപ്പെടുത്തൽ. 2021 ഏപ്രിൽ ഏഴിനാണ് കൊടകര പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്നു നടന്ന […]

മാസവാടക കേട്ട് ഞെട്ടരുത്! ഇലോൺ മസ്‌കിന്റെ ടെസ്‍ലയുടെ ഇന്ത്യയിലെ ആദ്യ ഷോറൂം ഇവിടെ…

ഇലോൺ മസ്‌കിന്റെ ഇലക്ട്രിക് കാർ കമ്പനിയായ ടെസ്‌ല ഇന്ത്യൻ വിപണി പ്രവേശനത്തിന് വളരെക്കാലമായി കാത്തിരിക്കുകയാണ്. എന്നാൽ കഴിഞ്ഞ കുറച്ച് ആഴ്ചകളായി, ഈ കാത്തിരിപ്പ് വളരെ വേഗം അവസാനിക്കുമെന്ന് വ്യക്തമാക്കുന്ന ചില വാർത്തകൾ പുറത്തുവന്നു. ഇപ്പോഴിതാ അമേരിക്കൻ ഇലക്ട്രിക് കാർ കമ്പനിയായ ടെസ്‌ല ഇന്ത്യയിലെ ആദ്യ ഷോറൂമിനുള്ള സ്ഥലം ഉറപ്പിച്ചതായാണ് പുതിയ റിപ്പോ‍ട്ടുകൾ. ഇന്ത്യയിലെ ആദ്യത്തെ ഷോറൂമിനായി കമ്പനി മുംബൈയിൽ ഏകദേശം 4,000 ചതുരശ്ര അടി സ്ഥലം വാടകയ്‌ക്കെടുത്തിട്ടുണ്ട്. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലുള്ള മേക്കർ മാക്സിറ്റിയിൽ ടെസ്‌ല […]

ആശാ വർക്കർമാർക്ക് ഗ്രാറ്റിവിറ്റി പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനമായി ആന്ധ്രാ പ്രദേശ്; ആശമാർക്ക് 180 ദിവസം മറ്റേണിറ്റി ലീവും

ഹൈദരാബാദ്: ആശാ വർക്കർമാർക്ക് ഗ്രാറ്റിവിറ്റി പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനമായി ആന്ധ്രാ പ്രദേശ്. മുപ്പത് വർഷം സർവീസ് പൂർത്തിയാക്കിയ ആശമാർക്ക് ഒന്നരലക്ഷം രൂപയാണ് ഗ്രാറ്റിവിറ്റി നൽകുക. ഇതോടൊപ്പം ആശമാർക്ക് 180 ദിവസം മറ്റേണിറ്റി ലീവും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റേണിറ്റി ലീവ് കാലാവധിയിൽ ആശാ വർക്കർമാർക്ക് അറുപതിനായിരം രൂപ ശമ്പളയിനത്തിലും നൽകും. ഇതോടൊപ്പം റിട്ടയർമെൻറിന് ശേഷം സാമൂഹ്യസുരക്ഷാ പദ്ധതികൾ വഴി ആശാ വർക്കർമാർക്ക് വരുമാനം ലഭിക്കുന്നു എന്ന് ഉറപ്പാക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചു. ആശമാർക്ക് ഏറ്റവും കൂടുതൽ മാസവരുമാനം ഉറപ്പ് നൽകുന്ന സംസ്ഥാനമാണ് […]

കൊല്ലത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ എഴുപതുകാരൻ്റെ കാലൊടിഞ്ഞു; ആക്രമണം പശുവിന് തീറ്റയെടുക്കാൻ കൃഷിയിടത്തിൽ നിൽക്കുമ്പോൾ

കൊല്ലം: കൊല്ലം കാട്ടുപന്നിയുടെ ആക്രമണത്തിൽ എഴുപതുകാരൻ്റെ കാലൊടിഞ്ഞു. കൊല്ലം ആനയടി സ്വദേശി ഡാനിയേലിനെയാണ് (70) കാട്ടുപന്നി ആക്രമിച്ചത്. പശുവിന് തീറ്റയെടുക്കാൻ കൃഷിയിടത്തിൽ നിൽക്കുമ്പോഴാണ് കാട്ടുപന്നി ആക്രമിച്ചത്. ഡാനിയേൽ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംസ്ഥാനത്ത് കാട്ടുപന്നി ആക്രമണം വർധിച്ച് വരികയാണ്. ഇന്ന് രാവിലെ കണ്ണൂരിൽ കാട്ടുപന്നി ആക്രമണത്തിൽ ഒരാൾ മരിച്ചിരുന്നു. കണ്ണൂർ മൊകേരിയിലെ ശ്രീധരൻ (75) ആണ് മരിച്ചത്. രാവിലെ കൃഷിയിടത്തിൽ പോയപ്പോഴായിരുന്നു കാട്ടുപന്നി ആക്രമണം. രാവിലെ ഒമ്പത് മണിയോടെയായിരുന്നു ആക്രമണം. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ […]

ചരിത്രമെഴുതി അമേരിക്കന്‍ കമ്പനി ഫയര്‍ഫ്ലൈ എയറോസ്പേസിന്‍റെ ബ്ലൂ ഗോസ്റ്റ് ലാൻഡര്‍; ചന്ദ്രനില്‍ സുരക്ഷിതമായി ഇറങ്ങി

വാഷിംഗ്ടൺ: ചരിത്രമെഴുതി അമേരിക്കന്‍ കമ്പനി ഫയര്‍ഫ്ലൈ എയറോസ്പേസിന്‍റെ ബ്ലൂ ഗോസ്റ്റ് ലാൻഡര്‍. ചന്ദ്രനില്‍ സുരക്ഷിതമായി ഇറങ്ങുന്ന രണ്ടാമത്തെ സ്വകാര്യ ലാന്‍ഡറാണ് ബ്ലൂ ഗോസ്റ്റ് ലാൻഡർ. ലാന്‍ഡിംഗ് സമ്പൂര്‍ണ വിജയമാക്കുന്ന ആദ്യത്തെ സ്വകാര്യ ലാന്‍ഡറും ബ്ലൂ ഗോസ്റ്റ് ലാൻഡർ തന്നെയാണ്. ഫയര്‍ഫ്ലൈ എയ്റോസ്പേസ് കമ്പനിയാണ് ബ്ലൂ ഗോസ്റ്റ് ലൂണാര്‍ ലാന്‍ഡറിന്‍റെ നിര്‍മാതാക്കള്‍. ബ്ലൂ ഗോസ്റ്റ് ചന്ദ്രനെ തുരന്ന് സാംപിള്‍ എടുക്കുകയും ഭൂമിയുടെ കാന്തികമണ്ഡലത്തിന്‍റെ എക്സ്‌റേ ചിത്രം പകര്‍ത്തുകയും ചെയ്യും. ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് 2.04ഓടെയായിരുന്നു ലാൻഡിംഗ്. 63 […]

ഹരിയാനയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകയായ 22കാരിയുടെ മൃതദേഹം ബസ് സ്റ്റാൻഡിന് സമീപം സ്യൂട്ട് കേസിൽ; അന്വേഷണം ഊർജിതം

ചണ്ഡീഗഢ്: ഹരിയാനയിൽ കോൺഗ്രസ് പ്രവർത്തകയുടെ മൃതദേഹം സ്യൂട്ട് കേസിൽ കണ്ടെത്തി. റോഹ്തക് ജില്ലയിലെ ബസ് സ്റ്റാൻഡിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. യൂത്ത് കോൺഗ്രസ്‌ റോഹ്തക് ജില്ല വൈസ് പ്രസിഡൻറായ 22 കാരി ഹിമാനി നർവാളാണ് കൊല്ലപ്പെട്ടത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. റോഹ്തക് – ദില്ലി ഹൈവേയിലെ സാംപ്ല ബസ് സ്റ്റാൻഡിന് 200 മീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. സംസ്ഥാനത്ത് മുനിസിപ്പൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് സംഭവം. ഭാരത് […]

മാസപ്പിറവി കണ്ടു; കേരളത്തിൽ നാളെ മുതൽ റമദാൻ വ്രതാനുഷ്ഠാനം ആരംഭിക്കും; ഇനി വ്രതശുദ്ധിയുടെ പുണ്യദിനങ്ങൾ

കോഴിക്കോട്/തിരുവനന്തപുരം: വിവിധയിടങ്ങളിൽ മാസപ്പിറവി കണ്ടതിനെത്തുടർന്ന് കേരളത്തിൽ നാളെ റമദാൻ ഒന്നായിരിക്കുമെന്ന് ഖാസിമാർ അറിയിച്ചു. നാളെ മുതൽ കേരളത്തിൽ റമദാൻ വ്രതാനുഷ്ഠാനം ആരംഭിക്കും. ഇനിയുള്ള ദിവസങ്ങൾ വ്രതശുദ്ധിയുടെ പുണ്യ നാളുകളായിരിക്കും. ഇന്ന് മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാൽ നാളെ (മാർച്ച് രണ്ട്, ഞായറാഴ്ച) റമദാൻ ഒന്നായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത് ഖാസി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി കാന്തപുരം എ പി.അബൂബക്കർ മുസ്‌ലിയാരുടെ പ്രതിനിധി ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് എന്നിവർ അറിയിച്ചു. മാസപ്പിറവി കണ്ടതായി […]

വീടിനു സമീപം വാടകയ്ക്ക് താമസിച്ചിരുന്ന യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചു, അനുയായികൾ വഴി നിരന്തരം ബുദ്ധിമുട്ടിച്ചു; മുൻ സിഐടിയു നേതാവ് 17 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും

തിരുവനന്തപുരം: വീടിനു സമീപം വാടകയ്ക്ക് താമസിച്ചിരുന്ന യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസിൽ മുൻ സിഐടിയു നേതാവ് കരകുളം മുല്ലശ്ശേരി മുക്കോല ജംക്ഷനിൽ മേലെ പതിയനാട്ടു വീട്ടിൽ ബിനു എന്ന സനൽ കുമാറിനെ കോടതി വിവിധ വകുപ്പുകളിലായി 17 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കു ശിക്ഷിച്ചു. പ്രിൻസിപ്പൽ പോക്‌സോ കോടതി ജഡ്ജി എം.പി. ഷിബുവാണ് പ്രതിയെ ശിക്ഷിച്ചത്. തന്റെ വീടിനു സമീപം വാടകയ്ക്കു താമസിച്ചിരുന്ന യുവതിയെ തന്റെ തന്നെ അനുയായികളെ വിട്ട് പ്രതി മനഃപൂർവം […]