newsroom@amcainnews.com

ഗുണ്ടകളും ക്രിമിനലുകളും ലഹരി മാഫിയയും അഴിഞ്ഞാടുന്ന സംസ്ഥാനമായി കേരളം മാറി; ലഹരി മാഫിയയ്ക്ക് സിപിഎമ്മിന്റെ രാഷ്ട്രീയ രക്ഷാകർതൃത്വം; വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

കൊച്ചി: ഗുണ്ടകളും ക്രിമിനലുകളും ലഹരി മാഫിയയും അഴിഞ്ഞാടുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പൊലീസിനോ എക്സൈസിനോ ഇത്തരം കാര്യങ്ങളിൽ നിയന്ത്രണമില്ലെന്നും അപകടകരമാണ് സംസ്ഥാനത്തെ സ്ഥിതിവിശേഷമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ലഹരി, അക്രമ മാഫിയയ്ക്ക് സിപിഎമ്മിന്റെ രാഷ്ട്രീയ രക്ഷാകർതൃത്വമുണ്ടെന്നും സതീശൻ ആരോപിച്ചു. സംസ്ഥാനത്ത് ഇതുവരെ ഉണ്ടാകാത്ത തരത്തിലുള്ള അക്രമങ്ങളാണ് നടക്കുന്നതെന്ന് സതീശൻ ചൂണ്ടിക്കാട്ടി. ‘‘കുട്ടികളുടെ ഇടയിൽ ലഹരി വ്യാപകമായി വിതരണം ചെയ്യപ്പെടുന്നു. ലഹരി വസ്തുക്കൾ ഏറ്റവും സുലഭമായ സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. ഉപയോഗിക്കുന്നവരെ മാത്രം […]

കാനഡയിൽ ജോലിയും സ്ഥിര താമസവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; പാലക്കാട് സ്വദേശിനി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ

കൽപ്പറ്റ: കാനഡയിൽ ജോലിയും സ്ഥിര താമസവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ പാലക്കാട് സ്വദേശിനി പിടിയിൽ. പാലക്കാട് കോരൻചിറ മാരുകല്ലേൽ വീട്ടിൽ അർച്ചന തങ്കച്ചനെ(28)യാണ് വെള്ളമുണ്ട പൊലീസ് അറസ്റ്റ് ചെയ്തത്. നെടുമ്പാശ്ശേരി എയർപോർട്ടിൽ വെച്ച് ഇന്നലെയാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. വയനാട് സ്വദേശിയായ യുവതിയെ പറ്റിച്ചാണ് അർച്ചന പണം തട്ടിയെടുത്തത്. എറണാംകുളം ജില്ലയിലെ എളമക്കര സ്റ്റേഷനിലും അർച്ചന തങ്കച്ചനെതിരെ സമാന കേസുള്ളതായി പൊലീസ് പറഞ്ഞു. 2023 ഫെബ്രുവരി മാസത്തിലാണ് സംഭവം. മൊതക്കര സ്വദേശിനിയായ യുവതിയിൽ നിന്നും കാനഡയിലേക്ക് […]

സ്ത്രീകൾക്ക് അവകാശങ്ങൾക്ക് വേണ്ടി യാചിക്കേണ്ടി വരുന്നത് വേദനാജനകം; ആശാവർക്കർമാർ ആത്മാഭിമാനത്തിനായാണ് പോരാടുന്നത്, സംസ്ഥാന സർക്കാർ അവരെ നിശബ്ദമാക്കാൻ ശ്രമിക്കുന്നു; വിമർശനവുമായി പ്രിയങ്ക ഗാന്ധി

ദില്ലി: ആശാവർക്കർമാരുടെ സമരത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. സ്ത്രീകൾക്ക് അവകാശങ്ങൾക്ക് വേണ്ടി യാചിക്കേണ്ടി വരുന്നത് വേദനാജനകമെന്നും ആശാവർക്കർമാർ ആത്മാഭിമാനത്തിനായാണ് പോരാടുന്നതെന്നും പ്രിയങ്ക ദില്ലിയിൽ പറഞ്ഞു. വേതനത്തിൽ 7000 രൂപയുടെ വർദ്ധനവാണ് ആശാവർക്കർമാർ ആവശ്യപ്പെടുന്നത്. കേരളത്തിൽ ആശാവർക്കർമാർക്ക് ലഭിക്കുന്നത് കർണാടകയിലേയും തെലുങ്കാനയിലേയും കുറഞ്ഞ വേതനമാണ്. സംസ്ഥാന സർക്കാർ ആശാവർക്കർമാരെ നിശബ്ദമാക്കാൻ ശ്രമിക്കുകയാണ്. ആശാവർക്കർമാരുടെ പോരാട്ടം വെറുതെയാകില്ല. യുഡിഎഫ് അധികാരത്തിൽ എത്തുമ്പോൾ ആശാവർക്കർമാരുടെ വേതനം വർദ്ധിപ്പിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. അതേസമയം […]

ചാംപ്യൻസ് ട്രോഫിയിൽ നാണക്കേടിന്റെ കിരീടം ചൂടി ഇംഗ്ലണ്ട്, കളിച്ച മൂന്നു മത്സരങ്ങളും തൊറ്റ ഏക ടീം; ഇംഗ്ലണ്ടിനു വൻ തോൽവി, ദക്ഷിണാഫ്രിക്കയ്ക്ക് ഏഴു വിക്കറ്റ് വിജയം

കറാച്ചി: ജോസ് ബട്‍ലർ ക്യാപ്റ്റനായുള്ള അവസാന മത്സരത്തിലും ഇംഗ്ലണ്ടിനു വൻ തോൽവി. ചാംപ്യൻസ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തിൽ‍ ദക്ഷിണാഫ്രിക്ക ഏഴു വിക്കറ്റു വിജയമാണ് ഇംഗ്ലണ്ടിനെതിരെ നേടിയത്. ഇംഗ്ലണ്ട് ഉയർത്തിയ 180 റൺസ് വിജയലക്ഷ്യത്തിലേക്ക് 29.1 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക എത്തി. 125 പന്തുകൾ ബാക്കിനിൽക്കെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം. മറുപടി ബാറ്റിങ്ങിൽ അർധ സെഞ്ചറി നേടിയ റാസി വാൻ ഡർ ദസന്റെയും (87 പന്തിൽ 72), ഹെൻറിച് ക്ലാസന്റെയും (56 പന്തിൽ 64) […]

യുക്രെയ്ൻ യുദ്ധം ചെയ്യുന്നത് ജനാധിപത്യം സംരക്ഷിക്കാൻ; പി‌ന്തുണ അറിയിച്ച് കാനേഡ്യൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ

ഒട്ടാവ: യുക്രെയ്ൻ യുദ്ധം ചെയ്യുന്നത് ജനാധിപത്യം സംരക്ഷിക്കാനാണെന്ന് കാനേഡ്യൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്കിയുമായുള്ള ചർച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് പരാമർശം. ‘‘നിയമവിരുദ്ധമായും ന്യായീകരിക്കാനാവാത്ത വിധവുമാണ് റഷ്യ യുക്രെയ്നെ ആക്രമിക്കുന്നത്. മൂന്ന് വർഷമായി യുക്രെയ്ൻ ധൈര്യത്തോടെയും സ്ഥിരോത്സാഹത്തോടെയും പോരാടുന്നു. ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും വേണ്ടിയുള്ള അവരുടെ പോരാട്ടം നമുക്കെല്ലാവർക്കും പ്രധാനപ്പെട്ടതാണ്. കാനഡ യുക്രെയ്നോടൊപ്പം നിൽക്കുന്നത് തുടരും’’ – ട്രൂഡോ എക്സിൽ കുറിച്ചു.

ഇസ്രയേലിൽ നടത്തിയ ആക്രമണത്തിന് ഇത്ര വലിയ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല; ആക്രമണത്തിന് പിന്തുണ നൽകിയത് തെറ്റായിപ്പോയെന്ന് ഹമാസ് നേതാവ് മൂസ അബു മർസൂഖ്

ടെൽ അവീവ്: 2023 ഒക്ടോബർ ഏഴിന്‌ ഇസ്രയേലിൽ നടത്തിയ ആക്രമണത്തിന് ഇത്ര വലിയ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ആക്രമണത്തിന് പിന്തുണ നൽകിയത് തെറ്റായിപ്പോയെന്നും ഹമാസ് നേതാവ് മൂസ അബു മർസൂഖ്. ഖത്തറിലെ ഹമാസിന്റെ വിദേശകാര്യ വിഭാഗം തലവനായ മർസൂഖ്‌, ന്യൂയോർക്ക് ടൈംസിനോടാണ് ഇങ്ങനെ പറഞ്ഞത്. ഇസ്രയേൽ സ്വദേശികളും വിദേശികളും ഉൾപ്പെടെ 1200ൽ ഏറെ പേരെയാണ് അന്ന് ഹമാസ് വധിച്ചത്. ഇരുന്നൂറിലേറെ പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. എന്നാൽ, ഇസ്രയേലിന്റെ പ്രത്യാക്രമണത്തിൽ 40,000 പേർ കൊല്ലപ്പെട്ടതിന് പുറമേ ഇസ്മായേൽ ഹനിയ, യഹിയ […]