newsroom@amcainnews.com

സ്ത്രീകൾക്ക് അവകാശങ്ങൾക്ക് വേണ്ടി യാചിക്കേണ്ടി വരുന്നത് വേദനാജനകം; ആശാവർക്കർമാർ ആത്മാഭിമാനത്തിനായാണ് പോരാടുന്നത്, സംസ്ഥാന സർക്കാർ അവരെ നിശബ്ദമാക്കാൻ ശ്രമിക്കുന്നു; വിമർശനവുമായി പ്രിയങ്ക ഗാന്ധി

ദില്ലി: ആശാവർക്കർമാരുടെ സമരത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. സ്ത്രീകൾക്ക് അവകാശങ്ങൾക്ക് വേണ്ടി യാചിക്കേണ്ടി വരുന്നത് വേദനാജനകമെന്നും ആശാവർക്കർമാർ ആത്മാഭിമാനത്തിനായാണ് പോരാടുന്നതെന്നും പ്രിയങ്ക ദില്ലിയിൽ പറഞ്ഞു.

വേതനത്തിൽ 7000 രൂപയുടെ വർദ്ധനവാണ് ആശാവർക്കർമാർ ആവശ്യപ്പെടുന്നത്. കേരളത്തിൽ ആശാവർക്കർമാർക്ക് ലഭിക്കുന്നത് കർണാടകയിലേയും തെലുങ്കാനയിലേയും കുറഞ്ഞ വേതനമാണ്. സംസ്ഥാന സർക്കാർ ആശാവർക്കർമാരെ നിശബ്ദമാക്കാൻ ശ്രമിക്കുകയാണ്. ആശാവർക്കർമാരുടെ പോരാട്ടം വെറുതെയാകില്ല. യുഡിഎഫ് അധികാരത്തിൽ എത്തുമ്പോൾ ആശാവർക്കർമാരുടെ വേതനം വർദ്ധിപ്പിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

അതേസമയം സെക്രട്ടറിയേറ്റിന് മുന്നിൽ ആശാ വർക്കർമാർ നടത്തുന്ന സമരം ഇന്ന് 20-ാം ദിവസത്തിലേക്ക് കടന്നു. ആശമാരുടെ സമരത്തിന് നേതൃത്വം നൽകുന്ന നേതാക്കൾക്കെതിരായ വ്യക്തി അധിക്ഷേപൾക്കെതിരെ വ്യാപക പ്രതിഷേധമുയരുന്നുണ്ട്. സാംക്രമിക രോഗം പരത്തുന്ന കീടമാണ് സമരസമിതി നേതാവ് എസ് മിനിയെന്ന് സി ഐ ടി യു സ്ഥാന വൈസ് പ്രസിഡൻറ് പി ബി ഹർഷകുമാർ ഇന്നലെ ആക്ഷേപിച്ചിരുന്നു. ഹർഷകുമാറിൻറെ കീടം പരാമർശം തള്ളി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തെത്തിയിരുന്നു.

You might also like

കാർണിക്കെതിരെ വധഭീഷണി: എഡ്മിന്‍റൻ സ്വദേശി അറസ്റ്റിൽ

Terrifying Moments in the Cockpit: Captain Macher's Revelations to Netanyahu

കോക്പിറ്റിലെ ഭീതിദമായ നിമിഷങ്ങൾ: ക്യാപ്റ്റൻ മച്ചർ നെതന്യാഹുവോട് വെളിപ്പെടുത്തിയ കാര്യങ്ങൾ

‘സിസ്റ്റേഴ്സ് ഇൻ സ്പിരിറ്റ് ഡേയിൽ’ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു

100 Crore Project in Technocity: Johnny Kuruvilla Takes Charge as Xtra G Club COO

ടെക്നോസിറ്റിയിൽ നൂറുകോടി രൂപയുടെ പുതിയ പദ്ധതി: എക്സ്ട്രാ ജി ക്ലബ് സി.ഒ.ഒ ആയി ജോണി കുരുവിള ചുമതലയേറ്റു

Queen Camilla’s doctor murdered —allegedly by husband — while hosting a sleepover for her 3 kids

ക്വീൻ കമീലയുടെ ഡോക്ടർ കൊല്ലപ്പെട്ടു — മക്കളുടെ സ്ലീപ്ഓവർ നടക്കുന്നതിനിടയിൽ ഭർത്താവ് കൊലപ്പെടുത്തിയെന്ന് ആരോപണം

Upcoming Elections Spark Political Disputes and Heated Debates

വരാനിരുന്ന തിരഞ്ഞെടുപ്പുകൾ രാഷ്ട്രീയ തർക്കങ്ങൾക്കും ചൂടേറിയ സംവാദങ്ങൾക്കും തിരികൊളുത്തുന്നു

Top Picks for You
Top Picks for You