‘X’നെ ഒഴിവാക്കി സുപ്രീം കോർട്ട് ഓഫ് കാനഡ; ഇനി കോടതിയുടെ ആശയവിനിമയം മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ

ഓട്ടവ: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘X’ ഒഴിവാക്കി കാനഡയിലെ സുപ്രീം കോടതി. മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ആശയവിനിമയം നടത്തുമെന്ന്, വിടവാങ്ങൽ പോസ്റ്റിൽ നാൽപ്പത്തിനായിരത്തിൽ അധികം സബ്സ്ക്രൈബർമാരോട് സുപ്രീം കോടതി അറിയിച്ചു. യുഎസ് താരിഫുകളോടുള്ള പ്രതികരണമായി അടുത്തിടെ കാനഡയിലെ നിരവധി നഗരങ്ങൾ ‘X’ നിരോധിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. കേംബ്രിഡ്ജ്, വാട്ടർലൂ തുടങ്ങിയ നഗരങ്ങളാണ് ‘X’ നിരോധിച്ചത്. കോടതി അപ്ഡേറ്റുകൾക്കായി ലിങ്ക്ഡ്ഇൻ, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് അക്കൗണ്ടുകൾ ഫോളോ ചെയ്യണമെന്നും സുപ്രീം കോടതി വക്താവ് സ്റ്റെഫാനി ബചന്ദ് നിർദ്ദേശിച്ചു. കോടതിയുടെ […]
ഒന്റാരിയോ തിരഞ്ഞെടുപ്പ്: രണ്ടു ലക്ഷത്തിലധികം വിദ്യാർത്ഥികൾ മോക്ക് വോട്ട് രേഖപ്പെടുത്തി

ഓട്ടവ: ഇന്ന് നടക്കാനിരിക്കുന്ന ഒന്റാരിയോ പ്രവിശ്യാ തിരഞ്ഞെടുപ്പിന് മുന്നോടിയായി CIVIX, ഇലക്ഷൻസ് ഒന്റാരിയോയുമായി സഹകരിച്ച് സ്റ്റുഡന്റ് വോട്ട് ഒന്റാരിയോ പരിപാടിയി സംഘടിപ്പിച്ചു. ഒന്റാരിയോയിലെ രണ്ടു ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് മോക്ക് ഇലക്ഷനിൽ വോട്ട് രേഖപ്പെടുത്താൻ അവസരം ലഭിച്ചു. വിദ്യാർത്ഥികൾക്ക് സ്ഥാനാർത്ഥികളെ പരിചയപ്പെടുക, പ്രവിശ്യയിലെ പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുക, പാർട്ടി പ്ലാറ്റ്ഫോമുകൾ വിശകലനം ചെയ്യുക എന്നിവയാണ് സ്റ്റുഡന്റ് വോട്ട് ഒന്റാരിയോ ലക്ഷ്യം വെക്കുന്നത്. പ്രവിശ്യയിലുടനീളമുള്ള 124 ഇലക്ടറൽ ജില്ലകളെയും ഉൾപ്പെടുത്തി രണ്ടായിരത്തി മുന്നൂറിലധികം സ്കൂളുകളാണ് മോക്ക് ഇലക്ഷനിൽ പങ്കെടുത്തത്. […]
പുതിയ ഹോം കെയർ വർക്കർ ഇമിഗ്രേഷൻ പ്രോഗ്രാം അവതരിപ്പിച്ച് കാനഡ

കാനഡയിൽ സ്ഥിര താമസക്കാരാകാൻ ഹോം കെയർ വർക്കേഴ്സിനെ സഹായിക്കുന്ന പുതിയ ഇമിഗ്രേഷൻ പ്രോഗ്രാമുകൾ പ്രഖ്യാപിച്ച് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). കാനഡയിൽ നിലവിൽ ജോലി ചെയ്യുന്ന ഹോം കെയർ വർക്കേഴ്സിന് സഹായകമാകുന്നതും മറ്റൊന്ന് നിലവിൽ കാനഡയിൽ ജോലി ചെയ്യാത്തവർക്ക് വേണ്ടിയുള്ളതുമായ രണ്ട് പ്രോഗ്രാമുകൾ ആണ് ഐആസിസി അവതരിപ്പിച്ചത്. നിലവിൽ കാനഡയിൽ ജോലി ചെയ്യുന്ന ഹോം കെയർ വർക്കേഴ്സിൽ നിന്നുള്ള അപേക്ഷകൾ ആയിരിക്കും സ്വീകരിക്കുക. കാനഡയ്ക്ക് പുറത്തുള്ള അപേക്ഷകർക്കുള്ള രണ്ടാമത്തെ പ്രോഗ്രാം പിന്നീട് ആരംഭിക്കും. പുതിയ […]
ഒൻ്റാരിയോ പ്രവിശ്യാ തിരഞ്ഞെടുപ്പ് ഇന്ന്

പുതിയ പ്രവിശ്യ സർക്കാരിനെ തിരഞ്ഞെടുക്കാൻ ഒൻ്റാരിയോ നിവാസികൾ ഇന്ന് പോളിങ് ബൂത്തിലേക്ക് എത്തും. 18 വയസും അതിൽ കൂടുതലുമുള്ള ഒൻ്റാരിയോ നിവാസികൾക്ക് വോട്ട് ചെയ്യാൻ സാധിക്കും. തിരഞ്ഞെടുപ്പ് ദിവസമായ ഇന്ന് (ഫെബ്രുവരി 27) രാവിലെ 9 മുതൽ രാത്രി 9 വരെയാണ് വോട്ടിങ്. മെയിൽ-ഇൻ ബാലറ്റുകൾ തിരഞ്ഞെടുപ്പ് ദിവസം വൈകിട്ട് ആറു മണിക്കകം ലഭിക്കണമെന്ന് ഇലക്ഷൻസ് ഒൻ്റാരിയോ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ ഡഗ് ഫോർഡ് നയിക്കുന്ന പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടി വീണ്ടും ഭരണത്തിൽ എത്തുമെന്ന് വിവിധ […]