കാനഡ-മെക്സിക്കോ താരിഫുകൾ മാർച്ച് നാലിന് തന്നെ: ട്രംപ്

വാഷിംഗ്ടൺ : കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിക്കുള്ള 25% താരിഫുകൾ മാർച്ച് 4 മുതൽ തന്നെ എന്ന തീരുമാനത്തിൽ ഉറച്ച് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. യുഎസ്സിൽ ആയിരക്കണക്കിന് ആളുകളുടെ ജീവൻ അപഹരിച്ച ഫെന്‍റനൈൽ പ്രതിസന്ധിയെക്കുറിച്ച് വർധിച്ചു വരുന്ന ആശങ്കകൾക്കിടയിലാണ് ട്രംപിന്‍റെ തീരുമാനം. അതേസമയം, ഇരുരാജ്യങ്ങൾക്കുമുള്ള താരിഫുകൾ ഏപ്രിൽ 2 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് ഇന്നലെ ട്രംപ് പ്രഖ്യാപിച്ചിരുന്നത്. ചൈനയിൽ നിന്നുള്ള ഇറക്കുമതിക്കുള്ള 10% തീരുവ ഇരട്ടിയാക്കാനും പദ്ധതിയുണ്ടെന്ന് ട്രംപ് അറിയിച്ചു. കാനഡ അതിർത്തി സുരക്ഷ ശക്തിപ്പെടുത്തുന്ന […]
ഓസ്കർ ജേതാവ് ജീൻ ഹാക്ക്മാനും ഭാര്യയും മരിച്ച നിലയിൽ

ന്യൂയോർക്ക് : ഓസ്‌കാർ ജേതാവായ നടൻ ജീൻ ഹാക്ക്മാൻ, ഭാര്യ എന്നിവരെ ന്യൂ മെക്‌സിക്കോയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സാൻ്റാ ഫെയിലുള്ള വീട്ടിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് സാൻ്റാ ഫെ കൗണ്ടി ഷെരീഫ് ഓഫീസ് വക്താവ് ഡെനിസ് അവില അറിയിച്ചു. ഇവരുടെ നായയേയും ചത്തനിലയിൽ കണ്ടെത്തിയിട്ടുണ്ട്. 1960-കൾ മുതൽ 2000-കളുടെ തുടക്കത്തിൽ വിരമിക്കുന്നതുവരെ ഡസൻ കണക്കിന് നാടകങ്ങളിലും കോമഡികളിലും ആക്ഷൻ സിനിമകളിലും വില്ലനായും നായകനായും പ്രത്യക്ഷപ്പെട്ട ഹാക്ക്മാൻ തൻ്റെ തലമുറയിലെ ഏറ്റവും മികച്ച നടന്മാരിൽ […]
ആശ വർക്കർമാരെ പിന്തുണച്ച് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശ വർക്കർമാരെ പിന്തുണച്ച് സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് വെച്ചു തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. വനിത പ്രവർത്തകരുമായി പൊലീസ് വാക്കേറ്റമുണ്ടായി. നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞുപോയില്ല. സെക്രട്ടേറിയറ്റിലേക്ക് ചാടി കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തടഞ്ഞത് വലിയ സംഘർഷത്തിലേക്ക് നയിച്ചു. […]
മുട്ടിൽ മരംമുറി കേസ്: നടപടികൾ ഇഴയുന്നു, മുറിച്ചു കടത്തിയ മരങ്ങളിൽ പകുതിക്കും പിഴ നിശ്ചയിക്കാതെ റവന്യൂ വകുപ്പ്

കൽപ്പറ്റ: മുട്ടിൽ മരംമുറി കേസിൽ മുറിച്ചു കടത്തിയ മരങ്ങളിൽ പകുതിക്കും പിഴ നിശ്ചയിക്കാതെ റവന്യൂ വകുപ്പ്. മുട്ടിൽ സൗത്ത് വില്ലേജിലെ റവന്യൂ പട്ടയ ഭൂമികളിൽ നിന്ന് അനധികൃതമായി ഈട്ടി മരങ്ങൾ മുറിച്ചു കടത്തിയെന്ന കേസിലാണ് ഈ അലംഭാവം. 2020 ഒക്ടോബർ 24 ന് അന്നത്തെ റവന്യൂ സെക്രട്ടറി ഇറക്കിയ ഉത്തരവിൻറെ മറവിലായിരുന്നു മുട്ടിൽ സൗത്ത് വില്ലേജിൽ ഈട്ടിമുറി നടന്നത്. അനധികൃത മരംമുറിയിൽ സർക്കാരിന് പതിനഞ്ച് കോടി രൂപയുടെ നഷ്ടമുണ്ടായതായി കണ്ടെത്തിയിരുന്നു. മരംമുറി വിവാദമായതിന് പിന്നാലെ റവന്യൂ സെക്രട്ടറിയുടെ […]
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചത് സാമ്പത്തിക ബാധ്യത തന്നെയെന്ന് പൊലീസ്; മെഡിക്കൽ കോളേജിലെത്തി മജിസ്ട്രേറ്റ് അഫാനെ റിമാൻഡ് ചെയ്യും

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചത് സാമ്പത്തിക ബാധ്യത തന്നെയെന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജുലാൽ. തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തി നെടുമങ്ങാട് മജിസ്ട്രേറ്റ് അഫാനെ റിമാൻഡ് ചെയ്യും. രണ്ടു ദിവസം കൂടി അഫാൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടരും. ഡിസ്ചാർജ് അനുവദിച്ചാൽ ജയിലിൽ എത്തിക്കും. മറ്റു കേസുകളിലെ അറസ്റ്റ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം മാത്രമേ രേഖപ്പെടുത്തൂവെന്നും അഫാനെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഡിവൈഎസ്‌പി പറഞ്ഞു. അതേസമയം ആക്രമണത്തിന് ഇരയായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അഫാൻ്റെ മാതാവ് ഷെമിനയുടെ മൊഴി നാളെ […]
ആശമാർക്ക് ആശ്വാസം; പ്രതിഫല കുടിശിക തീർത്തു; ഇൻസെൻ്റീവ് കുടിശികയും നൽകി

തിരുവനന്തപുരം: സംസ്ഥാനത്തെ ആശ പ്രവർത്തകർക്ക് ആശ്വാസം. ജനുവരി മാസത്തെ ഓണറേറിയം കുടിശ്ശിക കൂടി അനുവദിച്ചു. ഇതോടെ മൂന്ന് മാസത്തെ കുടിശ്ശികയും സംസ്ഥാന സർക്കാർ തീർത്തു. സെക്രട്ടേറിയേറ്റ് പടിക്കൽ ആശ വർക്കർമാരുടെ സമരം തുടങ്ങി 18ാം ദിവസമാണ് സർക്കാർ നടപടി. ഇൻസെൻറീവിലെ കുടിശ്ശികയും കൊടുത്തു തീർത്തു. അതേസമയം സമരക്കാർ മുന്നോട്ട് വെച്ച ആവശ്യങ്ങളിൽ ഒന്ന് മാത്രമാണ് കുടിശിക തീർക്കണമെന്നതെന്നും ഓണറേറിയം വർധനയാണ് പ്രധാന ആവശ്യമെന്നും വ്യക്തമാക്കിയ സമരക്കാർ സമരം തുടരുമെന്നും പറഞ്ഞു.
ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ കൈമാറിയ നൂറിലധികം ഇന്റലിജൻസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാനൊരുങ്ങി അമേരിക്കയുടെ രഹസ്യാനേഷണ മേധാവി തുളസി ഗബ്ബാർഡ്

വാഷിങ്ടൺ: നൂറിലധികം ഇന്റലിജൻസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാനൊരുങ്ങി അമേരിക്കയുടെ രഹസ്യാനേഷണ മേധാവി തുളസി ഗബ്ബാർഡ്. നാഷണൽ സെക്യൂരിറ്റി ഏജൻസിയുടെ (എൻഎസ്എ) ‘ഇന്റർലിങ്ക്’ മെസേജിങ് പ്ലാറ്റ്ഫോമിൽ ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ കൈമാറിയ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. പ്രൊഫഷണലായി കൈകാര്യം ചെയ്യേണ്ട ഒരു പ്ലാറ്റ്‌ഫോമാണ് ഇത്തരത്തിൽ ഉപയോഗിച്ചിരിക്കുന്നത്. അത് ഒരിക്കലും അംഗീകരിക്കാനാകുന്നതല്ല. ഇത് വിശ്വാസ ലംഘനമാണ്, ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഗബ്ബാർഡ് പറഞ്ഞു. ലൈംഗിക സംഭാഷണത്തിൽ പങ്കെടുത്ത് ജീവനക്കാരെ കണ്ടെത്തി പിരിച്ചുവിടാനും അവരുടെ സുരക്ഷാ അനുമതികൾ റദ്ദാക്കാനും വിവിധ ഇന്റലിജൻസ് ഏജൻസികൾക്ക് […]
തനിക്കെതിരെ അജ്ഞാത സ്രോതസുകളിൽനിന്നു വാർത്ത നൽകുന്ന വ്യക്തികൾക്കെതിരെയും സ്ഥാപനങ്ങൾക്കെതിരെയും കേസെടുക്കുമെന്ന് ട്രംപ്

വാഷിങ്ടൻ: അജ്ഞാത സ്രോതസുകളിൽ നിന്ന് വാർത്ത നൽകുന്നവർക്കെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തനിക്കെതിരെ അജ്ഞാത സ്രോതസുകളിൽ നിന്നും വാർത്ത നൽകുന്ന വ്യക്തികൾക്കെതിരെയും സ്ഥാപനങ്ങൾക്കെതിരെയും കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ് ട്രംപ്. താൻ അധികാരത്തിലെത്തിയതിനു ശേഷം വ്യാജ വാർത്തകളും പുസ്തകങ്ങളും കെട്ടുകഥകളും ഉണ്ടാകുന്നുണ്ട്. സത്യസന്ധതയില്ലാത്ത എഴുത്തുകാർക്കെതിരേയും പ്രസാധകർക്കെതിരേയും കേസെടുക്കും. അപകീർത്തികരമായി പ്രചരിപ്പിക്കുന്ന ഈ കഥകൾ കെട്ടിച്ചമച്ചതാണ്. അതിനെതിരെ പുതിയ നിയമങ്ങൾ സൃഷ്ടിക്കണം. അത് രാജ്യത്തിനുള്ള സേവനമായിരിക്കും’ എന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. പത്രപ്രവർത്തകൻ മൈക്കൽ വുൾഫിന്റെ ഓൾ ഓർ […]
അമേരിക്കയിൽ പഠിക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക് വമ്പൻ അവസരം; ‘ഗോൾഡ് കാർഡ്’ പ്രോഗ്രാമിന് കീഴിൽ പഠനം പൂർത്തിയാക്കിയവരെ യുഎസ് കമ്പനികളിൽ നിയമിക്കാമെന്ന് ട്രംപ്

വാഷിങ്ടൺ: അമേരിക്കയിൽ പഠിക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക് വമ്പൻ അവസരമൊരുക്കി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘ഗോൾഡ് കാർഡ്’ പ്രോഗ്രാമിന് കീഴിൽ പഠനം പൂർത്തിയാക്കിയ വിദേശ വിദ്യാർത്ഥികളെ യുഎസ് കമ്പനികളിൽ നിയമിക്കാമെന്ന് ട്രംപ് അറിയിച്ചു. വിദേശ വിദ്യാർത്ഥികൾക്ക് ഇതിലൂടെ അമേരിക്കയിൽ സ്ഥിരതാമസത്തിനുളള അവസരമാണ് ലഭിക്കുന്നത്. ഇന്ത്യ, ചൈന, ജപ്പാൻ തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നും വിദ്യാർത്ഥികൾ യുഎസ് യൂണിവേഴ്‌സിറ്റിയിൽ വന്ന് പഠനം പൂർത്തിയാക്കി സ്വരാജ്യത്തേക്ക് മടങ്ങി അവിടെ മികച്ച സംരംഭകരായി മാറുന്നു. അവർ ശതകോടീശ്വരന്മാരാകുന്നു, യുഎസിന്റെ സാമ്പത്തിക നഷ്ടം ചൂണ്ടിക്കാട്ടി […]
അപ്രതീക്ഷിതമായി തീപിടിക്കാൻ സാധ്യത; കാനഡയിൽ എൽജി ബ്രാൻഡ് കിച്ചൻ സ്റ്റൗ തിരിച്ചു വിളിച്ചു

ഓട്ടവ: അപ്രതീക്ഷിതമായി തീപിടിക്കാൻ സാധ്യത ഉള്ളതിനാൽ കാനഡയിൽ വിറ്റഴിച്ച എൽജി ബ്രാൻഡ് കിച്ചൻ സ്റ്റൗ തിരിച്ചു വിളിച്ച് ഹെൽത്ത് കാനഡ. കൊറിയയിലും മെക്സിക്കോയിലും നിർമ്മിച്ച സ്ലൈഡ്-ഇൻ, ഫ്രീസ്റ്റാൻഡിംഗ് എൽജി ഇലക്ട്രിക് കിച്ചൻ സ്റ്റൗ ആണ് തിരിച്ചുവിളിച്ചിരിക്കുന്നത്. 2016 മെയ് മുതൽ 2024 ജൂൺ വരെ, കറുപ്പും സ്റ്റെയിൻലെസ് സ്റ്റീൽ നിറവും 30 ഇഞ്ച് വീതിയുമുള്ള 137,257 ഉൽപ്പന്നങ്ങൾ കാനഡയിൽ വിറ്റതായി എൽജി അറിയിച്ചു. തിരിച്ചുവിളിച്ച കിച്ചൻ സ്റ്റൗവിൻറെ മുൻവശത്ത് ഘടിപ്പിച്ചിരിക്കുന്ന നോബുകളിൽ മനുഷ്യരോ വളർത്തുമൃഗങ്ങളോ അറിയാതെ സ്പർശിച്ചാൽ […]