newsroom@amcainnews.com

തനിക്കെതിരെ അജ്ഞാത സ്രോതസുകളിൽനിന്നു വാർത്ത നൽകുന്ന വ്യക്തികൾക്കെതിരെയും സ്ഥാപനങ്ങൾക്കെതിരെയും കേസെടുക്കുമെന്ന് ട്രംപ്

വാഷിങ്ടൻ: അജ്ഞാത സ്രോതസുകളിൽ നിന്ന് വാർത്ത നൽകുന്നവർക്കെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തനിക്കെതിരെ അജ്ഞാത സ്രോതസുകളിൽ നിന്നും വാർത്ത നൽകുന്ന വ്യക്തികൾക്കെതിരെയും സ്ഥാപനങ്ങൾക്കെതിരെയും കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ് ട്രംപ്.

താൻ അധികാരത്തിലെത്തിയതിനു ശേഷം വ്യാജ വാർത്തകളും പുസ്തകങ്ങളും കെട്ടുകഥകളും ഉണ്ടാകുന്നുണ്ട്. സത്യസന്ധതയില്ലാത്ത എഴുത്തുകാർക്കെതിരേയും പ്രസാധകർക്കെതിരേയും കേസെടുക്കും. അപകീർത്തികരമായി പ്രചരിപ്പിക്കുന്ന ഈ കഥകൾ കെട്ടിച്ചമച്ചതാണ്. അതിനെതിരെ പുതിയ നിയമങ്ങൾ സൃഷ്ടിക്കണം. അത് രാജ്യത്തിനുള്ള സേവനമായിരിക്കും’ എന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. പത്രപ്രവർത്തകൻ മൈക്കൽ വുൾഫിന്റെ ഓൾ ഓർ നത്തിങ്: ഹൗ ട്രംപ് റീക്യാപ്‌ചേർഡ് അമേരിക്ക’ എന്ന പുസ്തകം പുറത്തിറങ്ങി വലിയ രീതിയിൽ ചർച്ചയായതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ നീക്കം.

You might also like
Tribunal Initiates Inquiry—Paperboard Cups and Containers from China

പേപ്പർബോർഡ് കപ്പുകളും കണ്ടെയ്നറുകളും: ചൈനയ്‌ക്കെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ച് ട്രൈബ്യൂണൽ

Dozen protesting Indian students deemed potentially inadmissible to Canada

കാനഡയിൽ പ്രതിഷേധിച്ച തദ്ദേശീയരല്ലാത്ത ഒരു ഡസനോളം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശന വിലക്കിന് സാധ്യത

Tribunal Issues Determination of Reasonable Indication of Injury—Wheat Gluten from Italy, Poland, and the United Kingdom

ഇറ്റലി, പോളണ്ട്, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളിൽ നിന്നുള്ള ഗോതമ്പ് ഗ്ലൂട്ടൻ: ആഭ്യന്തര വ്യവസായത്തിന് ആഘാതമുണ്ടായതായി ട്രൈബ്യൂണലിന്റെ പ്രാഥമിക നിരീക്ഷണം

സൗത്ത് കാരൊലൈന സെനറ്റ് പോരാട്ടം: ട്രംപിനെതിരെ നിക്കി ഹേലി

Bollywood Actor Rohullah Mehdi Arrested in Drug Case

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടൻ രോഹുല്ല മെഹ്ദി അറസ്റ്റിൽ

High Pound Rate Against the Rupee: Favorable Time to Send Money Home During Onam

രൂപയ്‌ക്കെതിരെ പൗണ്ടിന് ഉയർന്ന മൂല്യം; ഓണക്കാലത്ത് നാട്ടിലേക്ക് പണമയക്കാൻ അനുകൂല സമയം

Top Picks for You
Top Picks for You