newsroom@amcainnews.com

ഇടപാടുകൾ സമൂഹമാധ്യമം വഴി മാത്രം, ലഹരി ഉൽപന്നങ്ങൾ ചെറിയ പൊതികളിലാക്കിവച്ച് ​ലൊക്കേഷനും ഫോട്ടോയും കൈമാറും; ലഹരി മാഫിയാ സംഘത്തിലെ മുഖ്യകണ്ണിയായ ബിബിഎ വിദ്യാർത്ഥി പിടിയിൽ

കോഴിക്കോട്: ലഹരി മാഫിയാ സംഘത്തിലെ മുഖ്യകണ്ണിയായ ബിബിഎ വിദ്യാർത്ഥി പിടിയിൽ. മലപ്പുറം മോങ്ങം സ്വദേശി ദിനു നിവാസിൽ ശ്രാവൺ സാഗർ(20) ആണ് 105 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. രാമനാട്ടുകര, ഫറോക്ക് ഭാഗങ്ങളിലാണ് ഇയാൾ ലഹരി വിൽപന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസി. കമ്മീഷണർ കെഎ ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും ഫറോക്ക് എസ്‌ഐ അനൂപ് സ്റ്റീഫന്റെ നേതൃത്വത്തിലുള്ള പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. മലപ്പുറത്ത് നിന്ന് കോഴിക്കോട്ടേക്ക് കാറിൽ വരികയായിരുന്നു ഇയാൾ. […]

മാനിറ്റോബ ട്രാൻസ്‌കോണ ഉപതിരഞ്ഞെടുപ്പ് മാർച്ചിൽ

മാനിറ്റോബയുടെ മുൻ വിദ്യാഭ്യാസ മന്ത്രിയുടെ മരണത്തെത്തുടർന്ന് ഒഴിവുവന്ന നിയമസഭാ സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. കിഴക്കൻ വിന്നിപെഗിലെ ട്രാൻസ്‌കോണയിലെ വോട്ടർമാർ പുതിയ പ്രതിനിധിയെ തിരഞ്ഞെടുക്കുന്നതിനായി മാർച്ച് 18 ന് പോളിംഗ് ബൂത്തിലേക്ക് എത്തും. കഴിഞ്ഞ മാസം കാൻസർ ബാധിച്ച് മുൻ വിദ്യാഭ്യാസ മന്ത്രി നെല്ലോ ആൾട്ടോമറെ അന്തരിച്ചിരുന്നു. ട്രാൻസ്‌കോണയിൽ എൻ‌ഡി‌പി, അധ്യാപകനായ ഷാനൻ കോർബറ്റിനെ സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. പ്രോഗ്രസീവ് കൺസർവേറ്റീവുകളും ലിബറലുകളും ഇതുവരെ അവരുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ എൻ‌ഡി‌പിക്ക് 33 സീറ്റുകളും പ്രതിപക്ഷമായ പ്രോഗ്രസീവ് കൺസർവേറ്റീവ് […]

ഇമിഗ്രേഷൻ നയമാറ്റവുമായി കാനഡ: വിദ്യാർത്ഥികൾ ഉൾപ്പെടെ ഇന്ത്യക്കാർ ആശങ്കയിൽ

കുടിയേറ്റ നിയന്ത്രണവുമായി ബന്ധപ്പെട്ട് കാനഡ നടപ്പിലാക്കിയ പുതിയ ഇമിഗ്രേഷൻ നയമാറ്റങ്ങൾ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് വിദേശികളെ ബാധിക്കുമെന്ന് ആശങ്ക. വിദേശ വിദ്യാർത്ഥികൾക്കും തൊഴിൽ, താമസ വിസകൾക്ക് അപേക്ഷിക്കുന്നവർക്കും പുതിയ തീരുമാനം തിരിച്ചടിയാകും. കനേഡിയൻ അതിർത്തി ഉദ്യോഗസ്ഥർക്ക് കൂടുതൽ അധികാരം ലഭിക്കുന്ന പുതിയ നിയമം ജനുവരി 31 മുതൽ പ്രാബല്യത്തിൽ വന്നു. ഇതോടെ വിദേശ വിദ്യാർത്ഥികളുടെയും വിദേശ തൊഴിലാളികളുടെയും കുടിയേറ്റക്കാരുടെയും ഉൾപ്പെടെ വിസകളിന്മേൽ സ്വതന്ത്രമായ തീരുമാനമെടുക്കാനും രേഖകൾ റദ്ദാക്കാനും ഉദ്യോഗസ്ഥർക്ക് അധികാരം ലഭിച്ചു. ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ഇടിഎ), […]

ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ പ്രീമിയർ ആൻഡ്രൂ ഫ്യൂറി രാജിവച്ചു

ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ പ്രീമിയർ ആൻഡ്രൂ ഫ്യൂറി രാജിവച്ചു. ഓർത്തോപീഡിക് സർജനായ ആൻഡ്രൂ ഫ്യൂറി 2020 ഓഗസ്റ്റ് മുതൽ ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിന്റെ പ്രീമിയറാണ്. പുതിയ പ്രീമിയറെ തിരഞ്ഞെടുക്കുന്നത് വരെ അദ്ദേഹം തുടരും. ഒരു ആഴ്ചയ്ക്കുള്ളിൽ രാജിവയ്ക്കുന്ന രണ്ടാമത്തെ അറ്റ്ലാന്റിക് പ്രീമിയറാണ് അദ്ദേഹം. അതേസമയം കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 25% തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ ഭീഷണി നിലനിൽക്കെ വെല്ലുവിളികൾ നിറഞ്ഞ സമയത്താണ് ഫ്യൂറിയുടെ തീരുമാനം. എന്നാൽ, യുഎസുമായുള്ള വരാനിരിക്കുന്ന വ്യാപാര യുദ്ധമല്ല തന്റെ പിന്മാറ്റത്തിന് […]