2025 ഡേലൈറ്റ് സേവിങ് മാർച്ച് 9-ന് ആരംഭിക്കുന്നു

2025-ലെ ഡേലൈറ്റ് സേവിങ് സമയക്രമം കാനഡയിൽ മാര്‍ച്ച് 9 ന് ആരംഭിക്കും. ഇതോടെ അന്ന് മുതല്‍ ക്ലോക്ക് ഒരു മണിക്കൂര്‍ മുന്നോട്ട് നീങ്ങും. നവംബർ രണ്ടിന് ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ പിന്നോട്ട് തിരിയുന്നതോടെ ഡേലൈറ്റ് സേവിങ് അവസാനിക്കും. ഏതാണ്ട് ഒമ്പത് മാസത്തോളം നീണ്ടുനില്‍ക്കുന്ന ഡേലൈറ്റ് സേവിങ് അവസാനിക്കുന്നതോടെ വീണ്ടും സ്റ്റാന്‍ഡേര്‍ഡ് സമയത്തിലേക്ക് തിരിച്ചെത്തും. വർഷത്തിൽ രണ്ടുതവണ ഉറക്കത്തിലും ഉൽപ്പാദനക്ഷമതയിലും ഉണ്ടാകുന്ന ആഘാതങ്ങളെക്കുറിച്ചും തലവേദന അടക്കമുള്ള ആരോഗ്യപ്രശ്നങ്ങളുമെല്ലാം നിലനിൽക്കെയാണ് സമയമാറ്റം വീണ്ടും വരുന്നത്.
സർവീസ് പുനഃരാരംഭിച്ച് ടൊറൻ്റോ പിയേഴ്‌സണ്‍ എയർപോർട്ട്

വിമാനാപകടത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിച്ചതായി ടൊറൻ്റോ പിയേഴ്‌സണ്‍ എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഫെബ്രുവരി 17-ന് മിനസോടയിലെ മിനിയാപൊളിസ് സെന്റ് പോള്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ടൊറന്റോയിലേക്ക് വരികയായിരുന്ന ഡെല്‍റ്റ എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് 4819 എന്ന വിമാനം അപകടത്തിൽപ്പെട്ടതോടെ വിമാന സർവീസ് അടക്കം തടസ്സപ്പെട്ടിരുന്നു. റണ്‍വേ 26-ല്‍ ക്രാഷ് ലാന്റ് ചെയ്ത വിമാനം ശക്തമായ കാറ്റും മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് തല കീഴായി മറിയുകയായിരുന്നു. അപകടസമയത്ത് ഉണ്ടായിരുന്ന കനത്ത മഞ്ഞുവീഴ്ചയും മണിക്കൂറില്‍ 32 മൈല്‍ വേഗത്തില്‍ വീശിയ കാറ്റും ഉള്‍പ്പെടെയുള്ള […]
തിരുവനന്തപുരത്ത് അരുംകൊല: കുടുംബത്തിലെ 5 പേരെയും കാമുകിയെയും വെട്ടിക്കൊന്നു

തിരുവനന്തപുരത്ത് നാടിനെ നടുക്കി 23 വയസുകാരന്റെ ക്രൂരത. തിരുവനന്തപുരം വെഞ്ഞാറമൂട് പേരുമല സ്വദേശിയായ അഫാന്‍ എന്ന യുവാവാണ് സ്വന്തം അമ്മയെയും മുത്തശിയേയും അനിയനേയുമടക്കം അഞ്ച്പേരെ കൊലപ്പെടുത്തിയത്. കല്ലറ പാങ്ങോടെത്തി പിതാവിന്റെ അമ്മ സൽമാ ബീവിയെയാണ് (88) യുവാവ് ആദ്യം കൊന്നത്. പിന്നീട് പുല്ലമ്പാറ ആലമുക്കിലെത്തി പിതാവിന്റെ സഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെയും വെട്ടിക്കൊന്നു. പേരുമലയിലെ വീട്ടിലെത്തി അമ്മ ഷമീന, 3 ദിവസമായി വീട്ടിലുള്ള പെൺകുട്ടി ഫർഷാന, സഹോദരൻ അഫ്‌സാൻ (13), എന്നിവരെ ആക്രമിച്ചു. പ്രതിയുടെ ആക്രമത്തില്‍ […]
ഓഫ് റോഡ് വാഹന ഉപയോഗത്തിൽ പ്രായപരിധി വേണം: കനേഡിയന്‍ പീഡിയാട്രിക് സൊസൈറ്റി

കാനഡയിൽ ഓഫ് റോഡ് വാഹനങ്ങള്‍ ഉപയോഗിക്കാൻ പ്രായപരിധി നിശ്ചയിക്കണമെന്ന് കനേഡിയന്‍ പീഡിയാട്രിക് സൊസൈറ്റി ആവശ്യപ്പെട്ടു. ഓഫ് റോഡ് വാഹനാപകടങ്ങളില്‍ മരിക്കുന്നതില്‍ മൂന്നിലൊന്നും കുട്ടികളാണെന്നും സുരക്ഷിതരല്ലെന്നും സൊസൈറ്റി നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നു. ഓഫ് റോഡ് വാഹനങ്ങള്‍ ഓടിക്കാന്‍ കുട്ടികള്‍ക്ക് കുറഞ്ഞത് 16 വയസ്സും യാത്ര ചെയ്യാന്‍ 12 വയസ്സും പ്രായ പരിധി നിശ്ചയിക്കണം. ഓഫ്-റോഡ് വാഹനങ്ങളായ ഓള്‍-ടെറൈന്‍ വാഹനങ്ങളിലും സൈഡ്-ബൈ-സൈഡ് വാഹനങ്ങളിലും സഞ്ചരിക്കുന്ന കുട്ടികളെ സംരക്ഷിക്കുന്നതിന് മികച്ച നിയന്ത്രണവും സുരക്ഷാ നടപടികളും സ്വീകരിക്കണമെന്നും സൊസൈറ്റി അഭ്യർത്ഥിച്ചു. ഹെല്‍മെറ്റ് പോലെ […]
ആശാ പ്രവർത്തകരുടെ സമരത്തെ തള്ളിപ്പറഞ്ഞും അധിക്ഷേപിച്ചും സിഐടിയു, സമരത്തിന് പിന്നിൽ പാട്ടപ്പിരിവ് സംഘങ്ങളെന്ന് എളമരം കരീം; സമരം ചെയ്യാനുള്ള അവകാശം ഏതെങ്കിലും സംഘടനയുടെ കുത്തകയല്ലെന്ന് തിരിച്ചടിച്ച് സമരസമിതി

തിരുവനന്തപുരം: ആശാ പ്രവർത്തകരുടെ സമരത്തെ തള്ളിപ്പറഞ്ഞും അധിക്ഷേപിച്ചും സിഐടിയു. അരാജക സംഘടനകളുടെ സമര നാടകമെന്ന് എളമരം കരീം സമരത്തെ വിമർശിച്ചു. രാഷ്ട്രീയപ്രേരിത സമരത്തിൽ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമരം ചെയ്യാനുള്ള അവകാശം ഏതെങ്കിലും സംഘടനയുടെ കുത്തകയല്ലെന്ന് സമരസമിതി നേതാവ് തിരിച്ചടിച്ചു. സമരത്തിന് പിന്തുണയറിയിച്ച് നടി രഞ്ജിനി സമരപ്പന്തലിലെത്തി. സംസ്ഥാനത്ത് 27,000 ആശമാർ ഉണ്ടെന്നും അതിൽ വളരെ കുറച്ച് പേർ മാത്രമാണ് സമരത്തിൽ പങ്കെടുക്കുന്നതെന്നും എളമരം കരീം പറഞ്ഞു. രാഷ്ട്രീയപ്രേരിത സമരത്തിൽ നിന്ന് അതിവേഗം പിന്തിരിയണം. പാട്ടപ്പിരിവ് […]
ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ അറസ്റ്റ്; ബിജെപി നേതാവ് പിസി ജോർജ് ജയിലിലേക്ക്

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബിജെപി നേതാവ് പിസി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും. ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്തി കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം. ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി […]
ഇ കോളി വൈറസ്: കാനഡയിൽ ജീന്‍ പെറിന്‍ ബ്രാന്‍ഡ് ചീസുകള്‍ക്ക് നിരോധനം

ഇ കോളി ബാക്ടിരീയ അടങ്ങിയതായി കണ്ടെത്തിയ ജീന്‍ പെറിന്‍ ബ്രാന്‍ഡ് ചീസുകള്‍ തിരിച്ചുവിളിതായി കനേഡിയന്‍ ഫുഡ് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി അറിയിച്ചു. ആല്‍ബര്‍ട്ട, ബ്രിട്ടിഷ് കൊളംബിയ, മാനിറ്റോബ, കെബക്ക്, എന്നീ പ്രവിശ്യകളില്‍ ജൂണ്‍ 3, മുതല്‍ ഒക്ടോബര്‍ 3 വരെ വിറ്റഴിച്ച ജീന്‍ പെറിന്‍ ബ്രാന്‍ഡായ മോര്‍ബി ഡി സ്സി, റാക്ലെറ്റ് ഡി സ്സി എന്നീ ചീസുകളാണ് തിരിച്ചുവിളിച്ചവയില്‍ ഉള്‍പ്പെടുന്നത്. ഈ ഉല്‍പ്പന്നങ്ങള്‍ കഴിക്കരുതെന്നും ഉപേക്ഷിക്കുകയോ സ്റ്റോറുകളിൽ തിരിച്ച് നൽകണമെന്നും ഏജൻസി നിർദ്ദേശിച്ചു. ഇ.കോളി ബാക്ടീരിയ അടങ്ങിയ ഭക്ഷണം […]
ഇലോൺ മസ്കിനെതിരെ എൻഡിപി: കനേഡിയൻ പൗരത്വം റദ്ദാക്കണം

യുഎസ് സർക്കാർ ഏജൻസി ഡിപ്പാർട്ട്മെൻ്റ് ഓഫ് ഗവൺമെൻ്റ് എഫിഷ്യൻസി (ഡോജ്) തലവൻ ഇലോൺ മസ്കിന്‍റെ കനേഡിയൻ പൗരത്വം റദ്ദാക്കണമെന്ന് എൻഡിപി. ഇരട്ട പൗരത്വവും കനേഡിയൻ പാസ്‌പോർട്ടും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഡിപി പാർലമെൻ്റ് അംഗം ചാർളി ആംഗസ് ഇലക്ട്രോണിക് പെറ്റിഷൻ ആരംഭിച്ചു. കാനഡയുടെ ഫെഡറൽ തിരഞ്ഞെടുപ്പിൽ അടക്കം സ്വാധീനം ചെലുത്താൻ ഇലോൺ മസ്ക് സമ്പത്തും അധികാരവും ഉപയോഗിച്ചതായി അദ്ദേഹം ആരോപിച്ചു. കാനഡയെ തകർക്കാൻ ശ്രമിക്കുന്ന യുഎസ് സർക്കാരിൽ അംഗമായ മസ്ക് കാനഡയുടെ ദേശീയ താൽപ്പര്യത്തിന് വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായും […]
ആ തുക കൊണ്ട് എന്താണ് മോദി ചെയ്തത് എന്ന് ഞങ്ങൾക്ക് അറിയണം, മോദി പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കണം; ട്രംപിന്റെ പ്രസ്താവനയിൽ കടുത്ത പ്രതികരണവുമായി ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമി

ന്യൂഡൽഹി: പ്രധാനമന്ത്രി മോദിക്ക് യു.എസ് എയ്ഡ് 21 ദശലക്ഷം ഡോളർ നൽകിയെന്ന ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയിൽ കടുത്ത പ്രതികരണവുമായി ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമി. ‘പൊതുതെരഞ്ഞെടുപ്പിൽ ഉപയോഗിക്കാനാണ് മോദിക്ക് 21 മില്യൺ ഡോളർ കൈമാറിയതെന്ന് അമേരിക്കൻ പ്രസിഡൻറ് ട്രംപ് തന്നെ പറയുന്നു. എങ്കിൽ ആ തുക കൊണ്ട് എന്താണ് മോദി ചെയ്തത് എന്ന് ഞങ്ങൾക്ക് അറിയണം. ഇക്കാര്യം സത്യസന്ധമായി വെളിപ്പെടുത്തണം. അല്ലെങ്കിൽ കോടതിയിൽ പൊതുതാൽപര്യ ഹരജി നേരിടാൻ തയാറെടുക്കുക. മോദി പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കണം’ -എന്നാണ് സ്വാമി […]
തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ നിങ്ങൾ യുഎസിൽനിന്ന് 21 ദശലക്ഷം ഡോളർ വാങ്ങിയോ ഇല്ലയോ? പ്രധാനമന്ത്രി മോദി പ്രതികരിക്കണം; ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

ഡൽഹി: ഇന്ത്യൻ വോട്ടർമാരുടെ പങ്കാളിത്തം ഉയർത്താൻ യുഎസ് എയ്ഡിന്റെ 21 ദശലക്ഷം ഡോളർ പ്രധാനമന്ത്രിക്ക് നൽകിയെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരമാർശത്തിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. ഇന്ത്യയിലെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ നിങ്ങൾ യുഎസിൽ നിന്ന് 21 ദശലക്ഷം ഡോളർ വാങ്ങിയോ അതോ വാങ്ങിയില്ലേ, പ്രധാനമന്ത്രി മോദി പ്രതികരിക്കണമെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ, വ്യക്തികൾ എൻ ജി ഒ കൾ, സംഘടനകൾ എന്നിവയ്ക്ക് വികസന ഏജൻസികളിൽ നിന്നും സഹായ […]
