രാജ്യതലസ്ഥാനം നയിക്കാൻ വീണ്ടും വനിതാ മുഖ്യമന്ത്രി; രേഖ ഗുപ്ത ദില്ലി മുഖ്യമന്ത്രിയാകും, പർവേശ് വർമ്മ ഉപമുഖ്യമന്ത്രി

ദില്ലി: രാജ്യതലസ്ഥാനം നയിക്കാൻ വീണ്ടും വനിതാ മുഖ്യമന്ത്രി. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ രേഖ ഗുപ്തയെ ദില്ലി മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. പർവ്വേശ് വർമ്മ ഉപമുഖ്യമന്ത്രിയാകും. വിജേന്ദ്ര ഗുപ്ത ആയിരിക്കും ദില്ലി സ്പീക്കർ. മഹിളാ മോർച്ച ദേശീയ വൈസ് പ്രസിഡന്റാണ് രേഖഗുപ്ത. ഇത്തവണ ഷാലിമാർ ബാഗ് മണ്ഡലത്തിൽ 29595 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രേഖ ഗുപ്ത വിജയിച്ചത്. 27 വർഷത്തിന് ശേഷമാണ് ബിജെപി ദില്ലിയിൽ ഭരണം പിടിച്ചെടുക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വനിതയെ ആയിരിക്കും ബിജെപി നിയോഗിക്കുക എന്ന വാർത്തകൾ പുറത്തുവന്നിരുന്നു. അതിനിർണായക […]
സർവകലാശാലകളിലെ ധനസഹായവും തൊഴിൽ ശക്തിയും വെട്ടിക്കുറച്ചു ട്രംപ്

വാഷിങ്ടൺ: അമേരിക്കൻ സർവകലാശാലകളിലെ ഗവേഷണത്തിനുള്ള കോടിക്കണക്കിനു ഡോളർ വരുന്ന ധനസഹായവും ശാസ്ത്ര മേഖലയിലെ തൊഴിൽ ശക്തിയും വെട്ടിക്കുറയ്ക്കാൻ ട്രംപ് ഭരണകൂടം. ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ശാസ്ത്രജ്ഞർ രംഗത്തെത്തി. ട്രംപിന്റെ ഭീഷണികൾ തങ്ങളെ ലക്ഷ്യം വച്ചുള്ളതാണെന്ന് അമേരിക്കയിലെ ഏറ്റവും പഴക്കം ചെന്ന ശാസ്ത്ര സമൂഹങ്ങളിൽ ഒന്നിന്റെ വാർഷിക സമ്മേളനം ചൂണ്ടിക്കാട്ടി. ബോസ്റ്റണിൽ നടന്ന വാർഷിക സമ്മേളനത്തിൽ തങ്ങൾക്ക് എല്ലാ ഭാഗത്തു നിന്നും പ്രഹരം ഏൽക്കുന്നതു പോലെയാണ് അമേരിക്കൻ പ്രസിഡന്റിന്റെ നയങ്ങൾ എന്ന് ലോസ് ആഞ്ചലസിലെ കാലിഫോർണിയ സർവകലാശാലയിലെ […]
പിഎൻപി ഡ്രോ: ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി ആൽബർട്ട

ഓട്ടവ: ഈ വർഷത്തെ ആദ്യ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) നറുക്കെടുപ്പിൽ ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി ആൽബർട്ട. അഡ്വാൻ്റേജ് ഇമിഗ്രേഷൻ പ്രോഗ്രാം (AAIP) വഴി പ്രൊഫഷണൽ കഴിവുകളും അനുഭവപരിചയവും കൂടാതെ ആൽബർട്ടയുമായുള്ള ബന്ധവും പരിഗണിച്ചാണ് ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയത്. 2025 ഫെബ്രുവരി 3-നും 6-നും ഇടയിൽ റൂറൽ റിന്യൂവൽ സ്‌ട്രീം, ഡെഡിക്കേറ്റഡ് ഹെൽത്ത് കെയർ പാത്ത്‌വേ (എക്‌സ്‌പ്രസ് എൻട്രി), ഡെഡിക്കേറ്റഡ് ഹെൽത്ത്‌കെയർ പാത്ത്‌വേ (നോൺ-എക്‌സ്‌പ്രസ് എൻട്രി) മൂന്ന് നറുക്കെടുപ്പുകളിലൂടെ മൊത്തം 308 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. ഫെബ്രുവരി […]
ഹാലിഫാക്സിൽനിന്നു ഇനി നേരിട്ട് നെതർലാൻഡിലേക്ക് പറക്കാം; വെസ്റ്റ്‌ജെറ്റിന്റെ നോൺസ്റ്റോപ്പ് സർവീസ് മെയ് 29 മുതൽ

ഹാലിഫാക്സ്: യൂറോപ്യൻ രാജ്യമായ നെതർലാൻഡിലേക്ക് ഹാലിഫാക്സിൽ നിന്നും നേരിട്ട് ഫ്ലൈറ്റ് സർവീസ് ആരംഭിക്കുമെന്ന് വെസ്റ്റ്‌ജെറ്റ് പ്രഖ്യാപിച്ചു. ഹാലിഫാക്സ് സ്റ്റാൻഫീൽഡ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും മെയ് 29 മുതൽ ആയിരിക്കും നെതർലാൻഡിലെ ആംസ്റ്റർഡാമിലേക്ക് നോൺ-സ്റ്റോപ്പ് യാത്രകൾ ആരംഭിക്കുക. ആഴ്ചയിൽ ആറ് തവണ വരെ വേനൽക്കാല സർവീസ് നടത്തുമെന്ന് എയർലൈൻ പറയുന്നു. ലണ്ടൻ, എഡിൻബർഗ്, ഡബ്ലിൻ എന്നിവിടങ്ങളിലേക്കുള്ള വേനൽക്കാല നോൺ-സ്റ്റോപ്പ് ഫ്ലൈറ്റുകളും വെസ്റ്റ്‌ജെറ്റ് തുടരും. ഈ സർവീസ് ഇരുനഗരങ്ങൾ തമ്മിലുള്ള ബന്ധം മാത്രമല്ല, ഇരു പ്രദേശങ്ങളിലെയും സാമ്പത്തിക വളർച്ചയും വിനോദസഞ്ചാരവും […]
ന്യൂഫൻലൻഡ് ആൻഡ് ലാബ്രഡോറിൽ കോഴി ഫാമിൽ H5N5 പക്ഷിപ്പനി

സെൻ്റ് ജോൺസ്: ന്യൂഫൻലൻഡ് ആൻഡ് ലാബ്രഡോറിൽ കോഴി ഫാമിൽ H5N5 ഏവിയൻ ഇൻഫ്ലുവൻസ റിപ്പോർട്ട് ചെയ്തതായി വേൾഡ് ഓർഗനൈസേഷൻ ഫോർ അനിമൽ ഹെൽത്ത് അറിയിച്ചു. പ്രവിശ്യയിൽ കണ്ടെത്തിയ H5N5 വൈറസ് 2023-ൽ കാനഡയെ ബാധിച്ച H5N5 ന് സമാനമാണെന്ന് WOAH റിപ്പോർട്ടിൽ പറഞ്ഞു. കാനഡയിലെ ചില ഫാമുകളെ ബാധിക്കുകയും ലോകത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ, പ്രധാനമായും യുണൈറ്റഡ് സ്റ്റേറ്റ്സിലും യൂറോപ്പിലും വ്യാപിക്കുകയും ചെയ്ത H5N1 (2.3.4.4b) വകഭേദവുമായി ബന്ധപ്പെട്ടതാണിത്. പക്ഷിപ്പനി എന്ന് പൊതുവെ വിളിക്കപ്പെടുന്ന ഏവിയൻ ഇൻഫ്ലുവൻസയുടെ വ്യാപനം, […]
പിയേഴ്‌സൺ രാജ്യാന്തര വിമാനത്താവളത്തിലെ വിമാന അപകടം: ഇന്നും വിമാനങ്ങൾ വൈകും

ടൊറൻ്റോ: പിയേഴ്‌സൺ രാജ്യാന്തര വിമാനത്താവളത്തിൽ ഡെൽറ്റ എയർ ലൈൻസ് ജെറ്റ് വിമാനം തകർന്നു വീണതിനെത്തുടർന്ന് ഇന്നും വിമാനങ്ങൾ വൈകും. അപകടത്തിന്റെ കാരണമെന്താണെന്ന് കണ്ടെത്താൻ അന്വേഷകർ ശ്രമിക്കുന്നതിനാലാണ് ഇന്ന് വിമാനങ്ങൾ വൈകുക. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്ത് പരിശോധനക്കയച്ചതായി ട്രാൻസ്ഫർ സേഫ്റ്റി ബോർഡ് ഓഫ് കാനഡ ഉദ്യോഗസ്ഥർ ചൊവ്വാഴ്ച പറഞ്ഞിരുന്നു. എന്നാൽ അപകട കാരണം ഇപ്പോഴും വ്യക്തമല്ല. വരും ദിവസങ്ങളിലും വിമാനങ്ങൾക്ക് കാലതാമസം ഉണ്ടാകുമെന്ന് അധികൃതർ പറഞ്ഞു. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് യാത്രക്കാർ വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കണമെന്നും അവർ നിർദ്ദേശിച്ചു. […]
ഒൻ്റാരിയോ പ്രവിശ്യാ തിരഞ്ഞെടുപ്പിലെ മുൻകൂർ വോട്ടിങ് 20ന് ആരംഭിക്കും; തിരഞ്ഞെടുപ്പ് 27ന്

ടൊറൻ്റോ: ഒൻ്റാരിയോ പ്രവിശ്യാ തിരഞ്ഞെടുപ്പിലെ മുൻകൂർ വോട്ടിങ് നാളെ ആരംഭിക്കും. വ്യാഴാഴ്ച മുതൽ ശനി വരെ രാവിലെ പത്ത് മുതൽ രാത്രി എട്ട് വരെ വോട്ടർമാർക്ക് അവരുടെ ഇലക്‌ട്രൽ ജില്ലയിലെ ഓരോ മുൻകൂർ വോട്ടിങ് പോളിങ് സ്റ്റേഷനുകളിൽ വോട്ട് രേഖപ്പെടുത്താം. പ്രവിശ്യാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള നിരവധി മാർഗങ്ങളിലൊന്നാണ് മുൻകൂർ വോട്ടിങ്. ഫെബ്രുവരി 27-നാണ് പ്രവിശ്യാ തിരഞ്ഞെടുപ്പ്. ഓരോ വോട്ടർമാർക്കും അവരവരുടെ പ്രദേശത്തെ മുൻകൂർ വോട്ടിങ് പോളിങ് സ്റ്റേഷനുകൾ ഇലക്ഷൻസ് ഒൻ്റാറിരിയോ വെബ്സൈറ്റിൽ കണ്ടെത്താം. വെബ്സൈറ്റിൽ വോട്ടർമാർക്ക് […]
സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണത്തിന് ഇകെ നായനാരുടെ എഐ വീഡിയോ; എഐക്കെതിരായ സമീപനത്തിൽ ഇരട്ടത്താപ്പുമായി സിപിഎം

തിരുവനന്തപുരം: എഐക്കെതിരായ സമീപനത്തിൽ ഇരട്ടത്താപ്പുമായി സിപിഎം. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് എഐ എന്നാണ് പാർട്ടി കോൺഗ്രസ്സിനായുള്ള രാഷ്ട്രീയപ്രമേയത്തിലെ വിമർശനം. എന്നാൽ സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം തയ്യാറാക്കിയത് ഇകെ നായനാരുടെ എഐ വീഡിയോ ആണ്. ഭരണത്തുടർച്ചയെ കുറിച്ച് സംസാരിക്കുന്നത് ഇകെ നായനാരാണ്. എന്തുകൊണ്ട് ഇടതുപക്ഷമെന്നും ഇടതിൻറെ ജനകീയ അടിത്തറ എന്തെന്നും വ്യക്തമാക്കിയാണ് സംസ്ഥാന സമ്മേളന വേദിയിലേക്ക് ഇകെ നായനാർ അണികളെ ക്ഷണിക്കുന്നത്. എഐ ഉപയോഗിച്ച് തയ്യാറാക്കിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻ തോതിൽ പ്രചരിക്കുന്നതിനിടെയാണ് സിപിഎമ്മിൻറെ എഐ നിലപാടും ചർച്ചയാകുന്നത്. ആർട്ടിഫിഷ്യൽ […]
സിപിഎമ്മിനെ പോലെ വികസനവിരുദ്ധ നിലപാട് യുഡിഎഫ് സ്വീകരിച്ചിട്ടില്ല; ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമിറ്റിൽ പ്രതിപക്ഷം പങ്കെടുക്കും: വിഡി സതീശൻ

തിരുവനന്തപുരം: കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനം ആക്കണമെന്നതു തന്നെയാണ് പ്രതിപക്ഷത്തിന്റെയും നിലപാടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇക്കാര്യത്തിൽ സർക്കാരിന് പൂർണ പിന്തുണ നൽകും. ഫെബ്രുവരി 21-ന് കൊച്ചിയിൽ തുടങ്ങുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമിറ്റിൽ പ്രതിപക്ഷം പങ്കെടുക്കും. എന്നാൽ സംരംഭങ്ങളുടെ എണ്ണം പെരുപ്പിച്ച് കാട്ടുന്നതിനെയും യാഥാർഥ്യ ബോധമില്ലാത്ത കണക്കുകൾ ആവർത്തിക്കുന്നതിനെയുമാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്. മൂന്ന് വർഷം കൊണ്ട് തുടങ്ങിയ മൂന്ന് ലക്ഷം സംരഭങ്ങൾ ഏതൊക്കെയെന്ന് സർക്കാർ വ്യക്തമാക്കണം. ഇതിന്റെ പൂർണപട്ടിക പുറത്തു വിടണമെന്നും അദ്ദേഹം […]
സെവൻസ് മത്സരത്തിന് മുന്നോടിയായി നടന്ന കരിമരുന്ന് പ്രയോഗം പാളി; ഉയരത്തിൽ വിട്ട പടക്കം ഗാലറിയിൽ ഇരുന്നവർക്കിടയിലേക്ക് വീണ് പൊട്ടി, 22 പേർക്ക് പരിക്ക്

മലപ്പുറം: സെവൻസ് മത്സരത്തിന് മുന്നോടിയായി നടന്ന കരിമരുന്ന് പ്രയോഗം പാളി. കാണികൾക്കിടയിലേക്ക് പടക്കം വീണ് 22 പേർക്ക് പരിക്കേറ്റു. മലപ്പുറം അരീക്കോടിനടുത്ത് തെരട്ടമ്മലിൽ രാത്രി എട്ടരയോടെയാണ് അപകടം ഉണ്ടായത്. സെവൻസ് ഫുട്‌ബോൾ മത്സരത്തിന് മുന്നോടിയായി നടത്തിയ കരിമരുന്ന് പ്രയോഗത്തിനിടെ കാണികൾക്കിടയിലേക്ക് പടക്കം വീഴുകയായിരുന്നു. മൈതാനത്ത് നിന്ന് ഉയരത്തിൽ വിട്ട പടക്കം ഗാലറിയിൽ ഇരുന്നവർക്കിടയിലേക്ക് വീണ് പൊട്ടി. ഇതോടെ ഗാലറിയിൽ ഇരുന്നവർ ചിതറി ഓടി. ഇതിനിടെയാണ് 19 പേർക്ക് പരിക്കേറ്റത്. മൂന്ന് പേർക്ക് പൊള്ളലേറ്റു. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ […]
