newsroom@amcainnews.com

മസ്‌കിന്റെ കുഞ്ഞിന് താൻ ജന്മം നൽകിയെന്ന അവകാശവാദവുമായി ഇൻഫ്ലുവൻസറായ ആഷ്‌ലി സെന്റ് ക്ലെയർ; വൗ! ഒറ്റവാക്കിൽ പ്രതികരിച്ച് മസ്‌ക്

മസ്‌കിന്റെ കുഞ്ഞിന് താൻ ജന്മം നൽകിയെന്ന അവകാശവാദവുമായി ഇൻഫ്ലുവൻസറായ ആഷ്‌ലി സെന്റ് ക്ലെയറിന്റെ ആരോപണത്തിൽ പ്രതികരിച്ച് ഇലോൺ മസ്‌ക്. അഞ്ച് വർഷമായി ഒരു കുഞ്ഞിനായുളള കാത്തിരിപ്പിലായിരുന്നു ഞങ്ങൾ എന്ന ആഷ്‌ലിയുടെ എക്‌സ് പോസ്റ്റിൽ ‘വൗ! ‘ എന്ന് മാത്രമാണ് മസ്‌ക് പ്രതികരിച്ചത്. കഴിഞ്ഞ ദിവസമാണ് എഴുത്തുകാരിയും ഇൻഫ്ലുവൻസറുമായ ആഷ്‌ലി സെന്റ് ക്ലെയർ അഞ്ച് മാസം മുമ്പ് മസ്‌കിന്റെ കുഞ്ഞിന് ജന്മം നൽകിയെന്ന് പറഞ്ഞ് രംഗത്തെത്തിയത്. ‘അഞ്ച് മാസം മുമ്പ് പുതിയൊരു കുഞ്ഞിനെ ഈ ലോകത്തിലേക്ക് സ്വാഗതം ചെയ്തു. […]

അമേരിക്ക തിരിച്ചയച്ച അനധികൃത കുടിയേറ്റക്കാരിൽ രണ്ട് കൊലക്കേസ് പ്രതികളും; പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു

അമൃത്സർ: അമേരിക്ക തിരിച്ചയച്ച അനധികൃത കുടിയേറ്റക്കാരിൽ രണ്ട് കൊലക്കേസ് പ്രതികളും. ഇന്നലെ 119 ഇന്ത്യക്കാരുമായി അമൃത്സറിൽ ഇറങ്ങിയ യുഎസ് സൈനിക വിമാനത്തിലാണ് പൊലീസ് അന്വേഷിക്കുന്ന രണ്ട് പ്രതികൾ ഇന്ത്യയിൽ എത്തിയത്. ശനിയാഴ്ച അമൃത്സറിലെ ശ്രീ ഗുരു രാംദാസ് വിമാനത്താവളത്തിൽ ഇറങ്ങിയ ഉടനെ ഇരുവരെയും പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. 2023ൽ പഞ്ചാബിലെ പട്യാല ജില്ലയിലെ രാജ്പുര പട്ടണത്തിൽ നടന്ന ഒരു കൊലപാതക കേസിലെ പ്രതികളാണ് ബന്ധുക്കളായ സന്ദീപ്, പ്രദീപ് എന്നിവർ. പ്രതികൾ ഇരുവരും രാജ്പുര പട്ടണത്തിൽ നിന്നുള്ളവരാണ്. […]

ഹേ പ്രഭൂ… മോദീജിയുടെ നമ്പരുകളൊന്നും പഴയതുപോലെ ഫലിക്കുന്നില്ലല്ലോ! പ്രധാനമന്ത്രി നേരിട്ട് പോയിട്ടും ഇത്തവണയും കുടിയേറ്റക്കാരെ എത്തിച്ചത് വിലങ്ങ് വച്ച്; മോദി-ട്രംപ് കൂടിക്കാഴ്ച ചോദ്യം ചെയ്ത് കോൺഗ്രസ്

ദില്ലി: അമേരിക്കയിൽ നിന്ന് അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ ഇന്നലെയും എത്തിച്ചത് കൈയിലും കാലിലും വിലങ്ങണിയിച്ചെന്നുള്ള റിപ്പോർട്ടുകൾ സ്ഥിരീകരിച്ച് മടങ്ങിയെത്തിയ യുവാവ് രംഗത്ത്. വിമാനത്തിനുള്ളിൽ വിലങ്ങും ചങ്ങലയും ഉണ്ടായിരുന്നുവെന്ന് പഞ്ചാബ് ഹോഷിയാർപൂർ സ്വദേശി ദൽജിത് സിം​ഗാണ് വാർത്താ ഏജൻസിയോട് സ്ഥിരീകരിച്ചത്. ഇന്നലെ രാത്രി അമേരിക്കൻ സൈനിക വിമാനത്തിൽ എത്തിച്ച 116 പേരിൽ ഒരാളാണ് ദൽജീത് സിം​ഗ്. ഇതിനേക്കാൾ അപമാനകരമായി രാജ്യത്തിന് ഒന്നുമില്ലെന്ന വിമർശനവുമായി കോൺ​ഗ്രസ് രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം കൊണ്ട് എന്ത് ഗുണമെന്നും കോൺഗ്രസ് […]

‘തന്റെ രാജ്യത്തെ രക്ഷിക്കുന്നവൻ ഒരു നിയമവും ലംഘിക്കുന്നില്ല’; പ്രതിഷേധങ്ങൾ ഉയരുന്നതിനിടെ നെപ്പോളിയന്റെ വാക്കുകൾ ഉദ്ധരിച്ച് ട്രംപ്

വാഷിങ്ടൺ: അധികാരത്തിലെത്തിയ ശേഷം ട്രംപ് നടപ്പിലാക്കിയ എക്‌സിക്യൂട്ടീവ് ഉത്തരവുകൾക്കെതിരെ വ്യാപകമായി പ്രതിഷേധങ്ങൾ ഉയരുന്നതിനിടെ ഫ്രഞ്ച് ചക്രവർത്തി നെപ്പോളിയന്റെ വാക്കുകൾ ഉദ്ധരിച്ച് ട്രംപിന്റെ പ്രതികരണം. ‘തന്റെ രാജ്യത്തെ രക്ഷിക്കുന്നവൻ ഒരു നിയമവും ലംഘിക്കുന്നില്ല,’ എന്നായിരുന്നു തന്റെ ട്രൂത്ത് സോഷ്യൽ ആപ്പിൽ ട്രംപ് പോസ്റ്റ് ചെയ്തത്. സ്വയം ചക്രവർത്തിയായി പ്രഖ്യാപിക്കുന്നതിനുമുമ്പ് 1804-ൽ ‘നെപ്പോളിയൻ സിവിൽ കോഡ്’ സൃഷ്ടിച്ച നെപ്പോളിയന്റെ ഉദ്ധരണിയാണ് സോഷ്യൽ മീഡയയിൽ ട്രംപ് പങ്കുവെച്ചത്. തന്റെ ഏകാധിപത്യ ഭരണത്തെ തുടർച്ചയായി ന്യായീകരിച്ചു കൊണ്ട് അത് ജനങ്ങളുടെ ആഗ്രഹമാണെന്നായിരുന്നു നെപ്പോളിയൻ […]

ഇന്ത്യക്കുള്ള 182 കോടി രൂപയുടെ ധനസഹായം റദ്ദാക്കി അമേരിക്ക; പ്രഖ്യാപിച്ചത് ഇലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള കാര്യക്ഷമതാ വകുപ്പ്

വാഷിങ്​ടൺ: ഇന്ത്യയടക്കം നിരവധി രാജ്യങ്ങൾക്കുള്ള ദശലക്ഷക്കണക്കിന് ഡോളറിൻറെ ധനസഹായം റദ്ദാക്കി അമേരിക്ക. ഇന്ത്യയിലെ വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കാനായുള്ള 21 മില്യൺ ഡോളറിൻറെ (ഏകദേശം 182 കോടി രൂപ) ധനസഹായം റദ്ദാക്കുന്നതായി ഇലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള കാര്യക്ഷമതാ വകുപ്പ് (DOGE) പ്രഖ്യാപിച്ചു. യുഎസ് നികുതിദായകരുടെ പണം വിവിധ ഇനങ്ങൾക്കായി ചെലവഴിക്കുന്നുണ്ട്​. അവയെല്ലാം റദ്ദാക്കുകയാണെന്ന്​ വകുപ്പ് വ്യക്​തമാക്കി. ബംഗ്ലാദേശിൻറെ രാഷ്ട്രീയ മേഖല ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള 29 മില്യൺ ഡോളറിൻറെ പദ്ധതി, മൊസാംബിക്കിനുള്ള 10 മില്യൺ ഡോളറിൻറെ ധനസഹായം, നേപ്പാളിലെ സാമ്പത്തിക […]

പുതിയ GST പേയ്‌മെൻ്റ് വർധന വരുന്നു, ജൂലൈ മുതൽ; 2025ൽ എത്ര GST പേയ്‌മെൻ്റ് ലഭിക്കും?

ഓട്ടവ: കാനഡക്കാർക്ക് ഒരു സന്തോഷവാർത്ത. 2025ൽ പുതിയ GST പേയ്‌മെൻ്റ് വർധന വരുന്നു. 2024-ലെ നികുതി റിട്ടേണിനെ അടിസ്ഥാനമാക്കി, പുതിയ GST പേയ്മെൻ്റുകൾ ജൂലൈയിൽ കനേഡിയൻ പൗരന്മാരുടെ പോക്കറ്റുകളിലേക്ക് എത്തും. കുറഞ്ഞ വരുമാനമുള്ള വ്യക്തികളെയും കുടുംബങ്ങളെയും സഹായിക്കുന്നതിന് ഉദ്ദേശിച്ചുള്ള നികുതി രഹിത ത്രൈമാസ പേയ്‌മെൻ്റാണ് ചരക്ക് സേവന നികുതി/ഹാർമോണൈസ്ഡ് സെയിൽസ് ടാക്സ് (ജിഎസ്ടി/എച്ച്എസ്ടി). സ്ഥിര താമസക്കാർ, അഭയാർത്ഥികൾ, താൽക്കാലിക താമസക്കാർ (ഉദാ. രാജ്യാന്തര വിദ്യാർത്ഥികൾ, വർക്ക് പെർമിറ്റ് ഉടമകൾ) എന്നിവരുൾപ്പെടെ പുതുതായി വരുന്നവർക്കും GST പേയ്‌മെൻ്റിന് അർഹതയുണ്ട്. […]

ഒന്റാരിയോ റിബേറ്റ് ചെക്ക് ലഭിക്കാത്തവർ എന്താണ് ചെയ്യേണത്? നിങ്ങളുടെ സ്റ്റാറ്റസ് അറിയാം

ടൊറൻ്റോ: ഒൻ്റാരിയോ സർക്കാരിൻറെ റിബേറ്റ് ചെക്ക് ലഭിക്കാത്തവർ CRAയിലേക്കല്ല വിളിക്കേണ്ടത് പകരം my service Ontario എന്ന് സെർച്ച് ചെയ്ത് ലഭിക്കുന്ന ലിങ്കിൽ കയറി ലോഗിൻ ചെയ്ത് പരിശോധിക്കാം. തുടർന്ന് ലഭിക്കുന്ന ലിങ്കിലൂടെ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുകയോ അല്ലെങ്കിൽ ഒരു സൈൻ ഇൻ പാർട്ണറെ ഉപയോഗിച്ച് ലോഗിൻ ചെയ്യാനോ സാധിക്കും. ആദ്യ പേജിൽ തന്നെ റിബേറ്റ് ചെക്കിന്റെ സ്റ്റാറ്റസ് ചെക്ക് ചെയ്യാൻ ഓപ്ഷൻ ലഭ്യമാകും. അതിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകിയാൽ റിബേറ്റ് ചെക്ക് സ്റ്റാറ്റസ് […]

വിനിപെഗിൽ വഴിയിലൂടെ നടന്നുപോയ മുപ്പത്തിനാലുക്കാരിയെ ആക്രമിച്ചു; നാല്പത്തിയാറുകാരനായ പ്രതി പിടിയിൽ

വിനിപെഗ്: നഗരത്തിൽ മുപ്പത്തിനാലുക്കാരിയായ യുവതിയെ ആക്രമിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് വിനിപെഗ് പൊലീസ്. വെള്ളിയാഴ്ച രാവിലെ ലില്ലി സ്ട്രീറ്റിന് സമീപമുള്ള റൂപർട്ട് അവന്യൂവിലാണ് യുവതി ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ നാല്പത്തിയാറുകാരനായ മൈക്കൽ ആൻഡ്രൂ ലാച്ചൻസിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സംഭവസ്ഥലത്തുകൂടി നടന്നുപോവുകയായിരുന്ന യുവതിയെ ഇയാൾ ശാരീരികമായി ആക്രമിക്കുകയായിരുന്നു. ആക്രമത്തിനിടെ നിലത്ത് വീണ യുവതിയെ പ്രതി വീണ്ടും മർദ്ധിച്ചു. സമീപവാസികൾ ഇയാളെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. സ്ത്രീക്ക് പരുക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും വൈദ്യസഹായം ആവശ്യമില്ലെന്നും പൊലീസ് പറയുന്നു. മൈക്കൽ ആൻഡ്രൂ ലാച്ചൻസിനെതിരെ […]