അനധികൃത കുടിയേറ്റക്കാർക്കെതിരെ സ്വീകരിക്കുന്ന നടപടികളിൽ ഇന്ത്യൻ വിദ്യാർഥികൾ വിഷമിക്കേണ്ടതില്ല; ട്രംപിന്റെ കുടിയേറ്റ നയം ഇന്ത്യൻ വിദ്യാർഥികളെ ബാധിക്കില്ലെന്ന് അരിസോണ സർവകലാശാല

അരിസോണ: അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ നയം ഇന്ത്യൻ വിദ്യാർഥികളെ ബാധിക്കില്ലെന്ന് അരിസോണ സർവകലാശാല. അനധികൃത കുടിയേറ്റക്കാർക്കെതിരെ സ്വീകരിക്കുന്ന നടപടികളിൽ ഇന്ത്യൻ വിദ്യാർഥികൾ വിഷമിക്കേണ്ടതില്ലെന്ന് അരിസോണ സർവകലാശാ (എ എസ് യു) പ്രസിഡന്റ് മൈക്കൽ എംക്രോ വ്യക്തമാക്കി. എ എസ് യു, ജി എസ് വി ആന്റ് എമെറിറ്റസ് ഉച്ചകോടിയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ട്രംപിന്റെ നയങ്ങൾ കാമ്പസുകളെ ബാധിക്കില്ലെന്നും കൃത്യമായ വിദ്യാർഥി വിസകളുമായി യു എസിൽ കഴിയുന്ന വിദ്യാർഥികൾക്കെതിരെയല്ല ഈ […]
ന്യൂയോർക്ക് സിറ്റി മേയറുടെ അഴിമതി കേസ് ഉപേക്ഷിക്കാൻ യുഎസ് നീതിന്യായ വകുപ്പ് പ്രോസിക്യൂട്ടർമാരോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്

ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസിനെതിരായ അഴിമതി കേസ് ഉപേക്ഷിക്കാൻ യുഎസ് നീതിന്യായ വകുപ്പ് പ്രോസിക്യൂട്ടർമാരോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ആഡംസിനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും ഉപേക്ഷിക്കാൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നിയമിച്ച ആക്ടിംഗ് ഡെപ്യൂട്ടി അറ്റോർണി ജനറൽ എമിൽ ബോവ്, തിങ്കളാഴ്ച ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റിലെ ഫെഡറൽ പ്രോസിക്യൂട്ടർമാരോട് നിർദ്ദേശിച്ചു. വരാനിരിക്കുന്ന മേയർ തിരഞ്ഞെടുപ്പിനെ കുറ്റപത്രം ബാധിക്കുമെന്നും നഗരത്തിലെ ‘നിയമവിരുദ്ധ കുടിയേറ്റവും അക്രമ കുറ്റകൃത്യങ്ങളും’ കൈകാര്യം ചെയ്യാനുള്ള ആഡംസിന്റെ കഴിവിനെ അത് ‘തടഞ്ഞിരിക്കുകയാണ് ‘ എന്നും എമിൽ […]
വിദേശ അഴിമതി നടപടി നിയമം താത്ക്കാലികമായി നിർത്തിവച്ച് ട്രംപ്; നടപടി അദാനിയെ രക്ഷിക്കാനോ?

വാഷിംഗ്ടൺ: അദാനി ഗ്രൂപ്പിനെതിരെ കൈക്കൂലി അന്വേഷണത്തിന് ഉപയോഗിച്ചിരുന്ന അരനൂറ്റാണ്ട് പഴക്കമുള്ള നിയമം നടപ്പിലാക്കുന്നത് താത്ക്കാലികമായി നിർത്താൻ നീതിന്യായ വകുപ്പിനോട് നിർദ്ദേശിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. ബിസിനസ് നേടുന്നതിനോ നിലനിർത്തുന്നതിനോ വേണ്ടി അമേരിക്കൻ കമ്പനികളും വിദേശ സ്ഥാപനങ്ങളും വിദേശ ഗവൺമെന്റുകളുടെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകുന്നത് വിലക്കുന്ന 1977ലെ വിദേശ അഴിമതി നടപടി നിയമം (എഫ്സിപിഎ) നടപ്പിലാക്കുന്നത് താത്ക്കാലികമായി നിർത്താനുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു. അദാനി ഗ്രൂപ്പ് തലവൻ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവൻ […]
വൺ സെന്റ് നാണയം നിർമ്മിക്കുന്നതിന് `2 സെന്റിൽ’ കൂടുതൽ ചിലവ്; ഉത്പാദനം നിർത്താൻ ട്രഷറി വകുപ്പിന് നിർദേശം നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

വൺ സെന്റ് നാണയത്തിന്റെ ഉത്പാദനം നിർത്താൻ ട്രഷറി വകുപ്പിന് നിർദേശം നൽകിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൺ സെന്റ് നാണയം നിർമ്മിക്കുന്നതിന് `2 സെന്റിൽ’ കൂടുതൽ ചിലവ് വരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിർദേശം. ‘വളരെക്കാലമായി യുണൈറ്റഡ് സ്റ്റേറ്റ്സ് പെന്നികൾ അച്ചടിച്ചുവരുന്നു, അത് അക്ഷരാർത്ഥത്തിൽ ഞങ്ങൾക്ക് 2 സെന്റിൽ കൂടുതൽ ചിലവാകും. ഇത് വളരെ പാഴാണ്!’ ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. പുതിയ പെന്നികൾ നിർമ്മിക്കുന്നത് നിർത്താൻ ഞാൻ എന്റെ യുഎസ് ട്രഷറി സെക്രട്ടറിയോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. […]
കനേഡിയൻ സ്റ്റീൽ, അലുമിനിയം ഇറക്കുമതികൾക്ക് യുഎസ് 25% താരിഫ്: കൗണ്ടർ താരിഫ് ചുമത്തണമെന്ന് കാനഡയിലെ ബിസിനസ് അഡ്വക്കസി ഗ്രൂപ്പുകൾ

ഓട്ടവ: കനേഡിയൻ സ്റ്റീൽ, അലുമിനിയം ഇറക്കുമതികൾക്ക് യുഎസ് 25% താരിഫ് ചുമത്തിയതിനെ തുടർന്ന് ഫെഡറൽ സർക്കാർ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കാനഡയിലെ ബിസിനസ് അഡ്വക്കസി ഗ്രൂപ്പുകൾ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മാർച്ച് 12 മുതൽ തന്റെ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് 25% താരിഫ് ചുമത്തുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചു. താരിഫ് ചുമത്താനുള്ള അമേരിക്കയുടെ തീരുമാനത്തോട് ശക്തമായി വിയോജിക്കുന്നതായി കനേഡിയൻ ചേംബർ ഓഫ് കൊമേഴ്സിന്റെ മേധാവി കാൻഡസ് ലെയിങ് പറഞ്ഞു. കാനഡയുടെ സമ്പദ്വ്യവസ്ഥയെയും സാമ്പത്തിക […]
അരവിന്ദ് കെജ്രിവാള് മുഖ്യമന്ത്രിയാകുമോ? പഞ്ചാബിൽ ഇടക്കാല തിരഞ്ഞെടുപ്പ് ഉടന്‍ ഉണ്ടായേക്കുമെന്ന് രാഷ്ട്രീയ ചർച്ചകൾ

ഡല്‍ഹി: ഡല്ഹിതെരഞ്ഞെടുപ്പു ഫലത്തെ തുടര്‍ന്ന് ദേശീയ രാഷ്ട്രീയത്തില്‍ ചര്‍ച്ചാ വിഷയം പഞ്ചാബാണ്. പഞ്ചാബില്‍ മുഖ്യമന്ത്രി മാറുമോ? ഡല്‍ഹിയില്‍ തോറ്റ അരവിന്ദ് കെജ്രിവാള് പഞ്ചാബില്‍ മുഖ്യമന്ത്രിയാകുമോ? ഈ ചോദ്യങ്ങളാണ് ചർച്ചകളിൽ കൊഴുക്കുന്നത്. പഞ്ചാബില്‍ പ്രതിസന്ധിയിലകപ്പെട്ട ആം ആദ്മി സര്‍ക്കാര്‍ ഏതു രീതിയിലാവും അതു മറികടക്കുകയെന്നതാണ് പ്രസക്തം. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനിനോട് എതിര്‍പ്പുള്ള എംഎല്‍എമാരുടെ പിന്തുണ നേടാനുള്ള ശ്രമം കോണ്‍ഗ്രസും നടത്തുന്നുണ്ട്. മുപ്പതോളം എംഎല്‍എമാര്‍ എഎപി വിടാന്‍ ഒരുങ്ങുകയാണെന്നു കോണ്‍ഗ്രസ് അവകാശപ്പെടുന്നു. പിന്നാലെ ദേശീയ കണ്‍വീനര്‍ അരവിന്ദ് […]
വന്യജീവി ആക്രമണങ്ങളിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ല; സർക്കാരിന് നിസംഗതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

തിരുവനന്തപുരം: സർക്കാരിന് നിസംഗതയെന്നും വന്യജീവി ആക്രമണങ്ങളിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. “ഇന്നലെ ഇടുക്കി പെരുവന്താനത്ത് ഒരു സ്ത്രീയെയും ഇന്ന് വയനാട് ബത്തേരി നൂൽപുഴയിൽ ഒരു ചെറുപ്പക്കാരനെയും ആന ചവിട്ടിക്കൊന്നിരിക്കുകയാണ്. ഈ ആഴ്ച മാത്രം മൂന്ന് മരണങ്ങളാണുണ്ടായത്. യു.ഡി.എഫ് നടത്തിയ മലയോര സമര യാത്രയിലെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യ വന്യജീവി ആക്രമണങ്ങൾ തടയാൻ നടപടി സ്വീകരിക്കണം എന്നതായിരുന്നു. ഇത്തവണത്തെ ബജറ്റിൽ കൂടുതൽ തുക വച്ചിട്ടുണ്ട് എന്നതിൽ […]
തൊഴിൽ പീഡന പരാതി നൽകിയ ജീവനക്കാരി മരിച്ച സംഭവം: കയർ ബോർഡിൽ നടക്കുന്നത് ഉത്തരേന്ത്യൻ ലോബിയുടെ ഭരണമെന്ന് മുഹമ്മദ് ഷിയാസ്

കൊച്ചി: കയർ ബോർഡിൽ ഉത്തരേന്ത്യൻ ലോബിയുടെ ഭരണമാണ് നടക്കുന്നതെന്ന് ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് വ്യക്തമാക്കി. അഴിമതിക്കാരായ ഉദ്യോഗസ്ഥരാണ് കയർ ബോർഡ് ഭരിക്കുന്നതെന്നും ഇവർ ജീവനക്കാരെ കടുത്ത മാനസിക സമ്മർദ്ദത്തിന് വിധേയമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അവിടെ അഴിമതിക്ക് കൂട്ട് നിൽക്കാത്ത ജീവനക്കാരെ മാനസികമായി പീഡിപ്പിക്കുകയാണ് . ഉദ്യോഗസ്ഥരുടെ മുഖത്തെ ഭീതി കയർ ബോർഡ് ഓഫീസിലെത്തിയ തനിക്ക് നേരിട്ട് ബോധ്യമായതാണ്. ജീവനക്കാരിയുടെ മരണവുമായി ബന്ധപ്പെട്ട ബോർഡ് ചെയർമാനും സെക്രട്ടറിക്കുമെതിരെ ഇപ്പോൾ നടക്കുന്ന അന്വേഷണം പ്രഹസനമാണെന്നും ഷിയാസ് കുറ്റപ്പെടുത്തി. കൊച്ചികയർ […]
സ്വകാര്യ സർവകലാശാല വൈകി ഉദിച്ച വിവേകം, യുഡിഎഫ് കൊണ്ടുവന്ന പുരോഗമനപരമായ എല്ലാ മാറ്റങ്ങളെയും അന്ധമായി എതിർക്കുകയും പിന്നീട് ആശ്ളേഷിക്കുകയും ചെയ്ത ചരിത്രമായണ് സിപിഎമ്മിന്റേതെന്ന് കെ. സുധാകരൻ

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയിൽ യുഡിഎഫ് സർക്കാരുകൾ കൊണ്ടുവന്ന പുരോഗമനപരമായ എല്ലാ മാറ്റങ്ങളെയും അന്ധമായി എതിർക്കുകയും പിന്നീട് ആശ്ളേഷിക്കുകയും ചെയ്ത ചരിത്രമായണ് സിപിഎമ്മിനുള്ളതന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. സിപിഎമ്മിന്റെ അപരിഷ്കൃത നയങ്ങൾമൂലം യുവജനങ്ങൾ വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടി കേരളത്തിൽനിന്നു പലായനം ചെയ്യുമ്പോൾ സ്വകാര്യ സർവകലാശാല തുടങ്ങാനുള്ള തീരുമാനം വൈകി ഉദിച്ച വിവേകമാണെന്നും അദ്ദേഹം പറഞ്ഞു. കാലത്തിന് അനുസരിച്ചുള്ള മാറ്റം ഉൾക്കൊള്ളാൻ സിപിഎം എന്ന പിന്തിരിപ്പൻ പ്രസ്ഥാനത്തിന് വർഷങ്ങൾ വേണ്ടി വരും. എന്നാൽ തിരുത്താൻ വൈകിയതുമൂലം അവസരങ്ങളേറെ […]
ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മെറ്റ

വാഷിംഗ്ടൺ : ജീവനക്കാരെ ഒഴിവാക്കാൻ ഒരുങ്ങുകയാണ് ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും മാതൃസ്ഥാപനമായ മെറ്റ. ഏകദേശം മൂവായിരം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നതായാണ് റിപ്പോർട്ട്. ഇവർക്ക് പകരമായി മെഷീന് ലേണിങ് എന്‍ജിനീയര്‍മാരെ ജോലിക്കെടുക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ ഇടങ്ങളിലെ ജീവനക്കാരെ ആയിരിക്കും പിരിച്ചുവിടൽ ബാധിക്കുക. എന്നാൽ, പ്രാദേശിക തൊഴില്‍ നിയന്ത്രണങ്ങളുള്ളതിനാല്‍ ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലന്‍ഡ്സ് എന്നീ രാജ്യങ്ങളിലെ ജീവനക്കാരെ പിരിച്ചുവിടലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട അറിയിപ്പ്, ഫെബ്രുവരി 11-നും 18-നും ഇടയില്‍ ജീവനക്കാര്‍ക്ക് ലഭിച്ചേക്കുമെന്നാണ് വിവരം. […]