മുഖ്യമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ കുശലാന്വേഷണം നടത്തി സംഭാഷണത്തിൽ ഏർപ്പെട്ടു; രണ്ട് വനിതാ പൊലീസുകാർക്കെതിരേ അച്ചടക്കനടപടി, ഇരുവരുടെയും ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ അജാഗ്രതയും കൃത്യവിലോപവുമെന്ന്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻറെ സുരക്ഷാ ചുമതല വഹിക്കുന്നതിനിടയിൽ അനാവശ്യമായി ദീർഘനേരം സംഭാഷണത്തിൽ ഏർപ്പെട്ട രണ്ട് വനിതാ പൊലീസുകാർക്കെതിരെ അച്ചടക്ക നടപടി. കളമശ്ശേരി പോലിസ് സ്റ്റേഷനിലെ സിവിൽ പോലിസ് ഓഫീസർമാരായ ഷബ്ന ബി കമാൽ, ജ്യോതി ജോർജ് എന്നിവർക്കെതിരെയാണ് കൊച്ചി ഡെപ്യൂട്ടി കമ്മീഷണർ അശ്വതി ജിജി നടപടിയെടുത്തത്. ജനുവരി 14ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ സംഘടിപ്പിച്ച കോൺക്ലേവിനിടയിലാണ് സംഭവം ഉണ്ടായത്. ഡ്യൂട്ടി സമയത്ത് ഷബ്ന ബി കമാലിനെ എക്സിബിഷൻ ഹാളിൽ സിവിൽ വേഷത്തിൽ സുരക്ഷ ചുമതല […]
പ്രിയങ്ക ഗാന്ധി വയനാട്ടിൽ; മൂന്ന് ദിവസം മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും

വയനാട്: പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി. കോഴിക്കോട് വീമാനത്താവളത്തിൽനിന്നു റോഡ് മാർഗമാണ് വയനാട്ടിലെത്തിയത്. പ്രിയങ്ക ഇന്ന് മുതൽ മൂന്ന് ദിവസം വയനാട് മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. പ്രധാനമായും നിയോജകമണ്ഡലം അടിസ്ഥാനത്തിൽ നടക്കുന്ന യു.ഡി.എഫ്. ബൂത്ത് തല നേതൃസംഗമങ്ങളിൽ പങ്കെടുക്കാനാണ് പ്രിയങ്ക വയനാട്ടിൽ എത്തിയത്. വയനാട് എംപിയും എ.ഐ.സി.സി. ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്ക ഗാന്ധി എംപി ഇന്നലെ രാത്രിയോട് കൂടി കോഴിക്കോട് വിമാനത്താവളത്തിൽ എത്തി. ശേഷം റോഡ് മാർഗം വയനാട്ടിലേക്ക് തിരിച്ചു. ശനിയാഴ്ച രാവിലെ മാനന്തവാടി, സുൽത്താൻ […]
ആകെവോട്ടർമാർ 9.5 കോടി, വോട്ടുചെയ്തത് 9.7 കോടി! മഹാരാഷ്ട്രയിലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ വീണ്ടും ആരോപണമുന്നയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ വീണ്ടും ആരോപണമുന്നയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മഹാരാഷ്ട്രയിൽ വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണം ആകെ വോട്ടർമാരുടെ എണ്ണത്തെക്കാൾ കൂടുതലാണെന്നാണ് രാഹുൽഗാന്ധിയുടെ ആരോപണം. ഡൽഹിയിൽ ശിവസേന എം.പി. സഞ്ജയ് റാവുത്ത്, എൻ.സി.പി. എം.പി. സുപ്രിയ സുലേ എന്നിവർക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുൽ ഇക്കാര്യം ഉന്നയിച്ചത്. ”സർക്കാർ കണക്കുകൾ അനുസരിച്ച് മഹാരാഷ്ട്രയിൽ വോട്ടവകാശമുള്ളവരുടെ എണ്ണം 9.54 കോടിയാണ്. എന്നാൽ, നിയമസഭ തിരഞ്ഞെടുപ്പിൽ 9.7 കോടി പേർ വോട്ട് രേഖപ്പെടുത്തി. ഇത് എങ്ങനെ സാധ്യമാകും”, […]
ചൂലിനെ കൈവിട്ട് ഡൽഹി; കെജ്രിവാൾ, മനീഷ് സിസോദിയ തോറ്റു, ആശ്വാസമായി അതിഷി

ന്യൂ ഡൽഹി : 27 വർഷത്തിന് ശേഷം രാജ്യതലസ്ഥാനം പിടിച്ചടക്കി ബിജെപി. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി 47 സീറ്റിലും ആം ആദ്പമി പാർട്ടി 23 സീറ്റിലും ലീഡ് ചെയ്യുന്നു. മറുവശത്ത്, മൂന്നാം തവണയും പൂജ്യം സീറ്റുകളിലൊതുങ്ങിയിരിക്കുകയാണ് കോൺഗ്രസ്. അതേസമയം മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി മുഖ്യനേതാവുമായ അരവിന്ദ് കേജ്രിവാൾ പരാജയപ്പെട്ടു. ന്യൂഡൽഹി മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി പ്രവേഷ് സിങ്ങാണ് 3182 വോട്ടുകൾക്ക് കെജ്രിവാളിനെ പരാജയപ്പെടുത്തിയത്. എഎപി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായിരുന്ന മനീഷ് […]
പുതിയ വ്യാപാര ഉടമ്പടി കരാറിന് കാനഡ: ആദ്യകരാര്‍ ഇക്വഡോറുമായി

ഓട്ടവ : യുഎസ് താരിഫ് ഭീഷണി നിലനിൽക്കെ പുതിയ രാജ്യങ്ങളുമായി വ്യാപാര ഉടമ്പടി കരാർ ഒപ്പിടാൻ കാനഡ. ദക്ഷിണ അമേരിക്കയിലെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായ ഇക്വഡോറുമായി വ്യാപാര കരാര്‍ ഒപ്പുവെച്ചതായി ഫെഡറൽ രാജ്യാന്തര വ്യാപാര, സാമ്പത്തിക വികസന മന്ത്രി മേരി എങ് അറിയിച്ചു. ഇക്വഡോറുമായുള്ള നിലവിലെ വ്യാപാരം പ്രധാനമായും കൃഷിയുമായി ബന്ധപ്പെട്ടാണ്. ഇക്വഡോര്‍ കാനഡയിലേക്ക് വാഴപ്പഴം, കോക്കോ വിത്തുകള്‍, കടല്‍മല്‍സ്യങ്ങള്‍ എന്നിവ കയറ്റി അയക്കുമ്പോള്‍ കാനഡ ഗന്ധകം, ഗോതമ്പ്, ധാന്യങ്ങള്‍, പരിപ്പ് തുടങ്ങിയവയാണ് തിരികെ അയക്കും. […]
ഡൽഹി തിരഞ്ഞെടുപ്പ്: കേവല ഭൂരിപക്ഷം മറികടന്ന് ബിജെപി മുന്നേറ്റം, ആം ആദ്മി പിന്നിൽ

ന്യൂ ഡൽഹി : എഎപി, ബിജെപി, കോൺഗ്രസ് എന്നീ പാർട്ടികൾ തമ്മിൽ കടുത്ത മത്സരം നടക്കുന്ന ഡൽഹിയിൽ വോട്ടെണ്ണൽ ആരംഭിച്ചു. എഎപി തുടർച്ചയായ മൂന്നാം തവണയും വിജയിക്കുമെന്നും എന്നാൽ അധികാരം പിടിച്ചെടുക്കുമെന്ന് ബിജെപിയും പ്രതീക്ഷിക്കുന്നു. അതേസമയം ബിജെപി ശക്തമായ മുന്നേറ്റം നടത്തുന്നതായി ആദ്യഫലസൂചനകൾ വ്യക്തമാക്കുന്നു. ബിജെപി 42 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ ആം ആദ്മി പാർട്ടി 25 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ഒരു സീറ്റിൽ കോൺഗ്രസും ലീഡ് ചെയ്യുന്നുണ്ട്. ആദ്യ ഫലസൂചനകൾ വരുമ്പോൾ മുൻ മുഖ്യമന്ത്രി അരവിന്ദ് […]
അലാസ്കയിൽ കാണാതായ വിമാനം തകർന്ന നിലയിൽ: 10 മരണം

വാഷിംഗ്ടൺ : അലാസ്കയിൽ നിന്ന് യാത്രക്കാരുമായി പറന്നുയർന്ന ബെറിങ് എയർ കമ്യൂട്ടർ വിമാനം തകർന്ന നിലയിൽ കണ്ടെത്തി. വിമാനത്തിൽ ഉണ്ടായിരുന്ന 10 പേരും മരിച്ചു. നോമിലേക്കുള്ള യാത്രാമധ്യേ അലാസ്കയ്ക്ക് മുകളില്‍ വച്ച് വിമാനം കാണാതായതായിരുന്നു. അലാസ്കയുടെ പടിഞ്ഞാറൻ തീരത്തെ മഞ്ഞുപാളികളിൽ നിന്നാണ് വിമാനം കണ്ടെത്തിയത്. പൈലറ്റും ഒൻപതു യാത്രക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് അലാസ്കയിലെ ഉനലക്ലീറ്റിൽ നിന്നാണ് വിമാനം യാത്ര ആരംഭിച്ചത്. അപകടകാരണം വ്യക്തമല്ല.
ജനത്തിന്റെ നടുവൊടിക്കാൻ ഭൂനികുതിക്കൊള്ള! ഒറ്റയടിക്ക് കൂട്ടിയത് 50%; വ്യാപക വിമർശനം

തിരുവനന്തപുരം: ബജറ്റിൽ ഭൂനികുതി കുത്തനെ കൂട്ടിയതിനെതിരെ വ്യാപക വിമർശനം. സർക്കാർ നടപടിയെ ഭൂനികുതിക്കൊള്ള എന്നാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്. ഭൂമിയിൽനിന്ന് സർക്കാരിനു ലഭിക്കേണ്ട വരുമാനം മെച്ചപ്പെടുത്താനായി നിലവിലുള്ള അടിസ്ഥാന ഭൂനികുതി സ്ലാബുകളിലെ നിരക്കുകൾ 50 ശതമാനമാണ് ഒറ്റയടിക്കു വർധിപ്പിച്ചിരിക്കുന്നത്. പഞ്ചായത്ത് പ്രദേശത്ത് അടിസ്ഥാന ഭൂനികുതി ഏറ്റവും കുറഞ്ഞ സ്ലാബ് നിരക്കായ ആർ ഒന്നിന് (8.1 ആർ വരെ) പ്രതിവർഷം അഞ്ച് രൂപ എന്നത് 7.5 രൂപയാകും. ഏറ്റവും ഉയർന്ന നിരക്കായ ആർ ഒന്നിന് (8.1 ആറിന് മുകളിൽ) പ്രതിവർഷം […]
മൈസൂരുവിലുണ്ടായ വാഹനാപകടത്തിൽ മാനന്തവാടി സ്വദേശിനിയായ നൃത്ത അധ്യാപിക മരിച്ചു

മാനന്തവാടി: മൈസൂരുവിലുണ്ടായ വാഹനാപകടത്തിൽ മാനന്തവാടി സ്വദേശിനിയായ നൃത്ത അധ്യാപിക മരിച്ചു. റിട്ടയർഡ് പൊലീസ് ഉദ്യോഗസ്ഥനായ ശാന്തി നഗറിലെ ജോസിയുടെയും റീനയുടെയും മകൾ അലീഷ ആണ് മരിച്ചത്. നൃത്ത അധ്യാപികയായ അലീഷ ഭർത്താവ് ജോബിനോടൊപ്പം ബെംഗളൂരുവിലെ നൃത്ത പരിപാടിക്കായി പോകവെ വ്യാഴാഴ്ച അർധരാത്രിയോടെയാണ് അപകടം ഉണ്ടായത്. മൈസൂരുവിൽ വച്ച് ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞെന്നാണ് പ്രാഥമിക വിവരം. തുടർന്ന് ഗുരുതരാവസ്ഥയിലായ അലീഷയെ മൈസൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർ ചികിത്സയ്ക്കായി അലീഷയെ നാട്ടിലേക്ക് കൊണ്ടു വരുന്നതിനിടെ ഗുണ്ടൽപേട്ടിൽ […]