ബോബി ചെമ്മണ്ണൂരിന് ജയിലിൽ സഹായം നൽകിയതിൽ സസ്പെൻഷനിലായ ഡിഐജിക്കും ജയിൽ സൂപ്രണ്ടിനുമെതിരേ പൊലീസ് കേസെടുത്തു; ഇവർക്കു പുറമെ നാല് പുരുഷ ഉദ്യോഗസ്ഥരും രണ്ട് വനിതാ ഉദ്യോഗസ്ഥരും കേസിൽ പ്രതികൾ

കൊച്ചി: നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ പ്രതി ബോബി ചെമ്മണ്ണൂരിന് ജയിലിൽ സഹായം നൽകിയതിൽ പൊലീസ് കേസെടുത്തു. സസ്പെൻഷനിലായ മധ്യമേഖലാ ജയിൽ ഡിഐജി പി അജയകുമാർ, എറണാകുളം ജയിൽ സൂപ്രണ്ട് രാജു എബ്രഹാം എന്നിവർക്കെതിരെയാണ് കാക്കനാട് ഇൻഫോപാർക്ക് പൊലീസ് കേസെടുത്തത്. ഇരുവർക്കും പുറമെ നാല് പുരുഷ ഉദ്യോഗസ്ഥരും രണ്ട് വനിതാ ഉദ്യോഗസ്ഥരും കേസിൽ പ്രതികളാണ്. ഇതേ സംഭവത്തിലാണ് ഇരുവരെയും സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തത്. തടവിൽ കഴിയുന്ന പ്രതിക്ക് ജയിലിലെത്തി പണം കൈമാറുന്നത് […]
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ പരിചയപ്പെടാം

പ്രമേഹം, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നതിനാൽ ശരീരഭാരം കുറയ്ക്കുന്നത് മൊത്തത്തിലുള്ള നിങ്ങളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. കൂടാതെ അമിത വണ്ണം സന്ധികളിൽ സമ്മർദ്ദം ചെലുത്തുന്നു, ക്ഷീണത്തിലേക്ക് നയിക്കുന്നു, മാനസിക ആരോഗ്യത്തെയും ബാധിക്കുന്നു. ആരോഗ്യകരമായ ഭാരം നിലനിർത്തുന്നത് മെറ്റബോളിസം മെച്ചപ്പെടുത്താനും ഊർജ്ജ നില വർദ്ധിപ്പിക്കാനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനം സഹായിക്കും. അത്തരത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. ഫൈബർ, ബീറ്റാ-ഗ്ലൂക്കൻ എന്നിവയാൽ സമ്പുഷ്ടമായതിനാൽ ഓട്സ് കഴിക്കുന്നത് വിശപ്പിനെ പെട്ടെന്ന് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. […]
വെറുതേ 2 വർഷം അങ്ങോട്ടും ഇങ്ങോട്ടും നടത്തി, പണവും കൊടുത്തില്ല; ഒടുവിൽ കോടതി ഇടപെട്ടു ഇൻഷുറൻസ് തുകയായി ഒൻപത് ലക്ഷം രൂപയും നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും നൽകണം

മലപ്പുറം: അപകടത്തിൽപെട്ട വാഹനത്തിന് രണ്ട് വർഷമായി ഇൻഷുറൻസ് അനുവദിക്കുകയോ നിരാകരിക്കുകയോ ചെയ്തില്ലെന്ന പരാതിയിൽ പരാതിക്കാരന് ഇൻഷുറൻസ് തുകയായി ഒൻപത് ലക്ഷം രൂപയും നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും നൽകാൻ ഉപഭോക്തൃ കമ്മീഷൻ ഉത്തരവായി. മലപ്പുറം പന്തലൂർ കടമ്പോട് സ്വദേശി ഷിബുവിന്റെ കാർ 2022 മെയ് 30 നാണ് മഞ്ചേരിയിൽ വച്ച് അപകടത്തിൽപെട്ട് പൂർണ്ണമായി തകർന്നത്. അപകടം നടന്ന് രണ്ടാഴ്ചക്കകം വാഹനം വർക്ക്‌ഷോപ്പിൽ എത്തിച്ചിരുന്നു. എന്നാൽ ഇൻഷുറൻസ് കമ്പനി ഇൻഷുറൻസ് അനുവദിക്കാൻ തയ്യാറാകാത്തതിനാൽ വാഹനം റിപ്പെയർ ചെയ്യാനായില്ല. ഒരു […]
ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിനുള്ള ടിക്കറ്റുകൾ ചൂടപ്പംപോലെ വിറ്റഴിഞ്ഞു; ലക്ഷത്തിലധികം വിലയുള്ള ടിക്കറ്റുകൾ വിറ്റഴിഞ്ഞത് നിമിഷനേരം കൊണ്ട്

ദുബായ്: ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിനുള്ള ടിക്കറ്റുകൾ വിറ്റഴിഞ്ഞത് നിമിഷങ്ങൾക്കകം. 23ന് ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യ തങ്ങളുടെ എല്ലാ മത്സരങ്ങളും ദുബായിൽ കളിക്കാൻ തീരുമാനിച്ചിരുന്നതിനാൽ, ടിക്കറ്റുകൾക്ക് ആവശ്യക്കാർ ഏറെയായിരുന്നു. 2,000 ദിർഹവും (ഏകദേശം 48,000 രൂപ) 5,000 ദിർഹവും (1,18,562.40) വിലയുള്ള പ്രീമിയം ടിക്കറ്റുകൾ ഉൾപ്പെടെയുള്ളതാണ് ക്ഷണനേരം കൊണ്ട് വിറ്റഴിഞ്ഞത്. സെമി ഫൈനൽ മത്സരങ്ങൾ ഉൾപ്പെടെ ഇന്ത്യയുടെ എല്ലാ മത്സരങ്ങളുടെയും ടിക്കറ്റുകൾ ഫെബ്രുവരി മൂന്നിന് വൈകുന്നേരം 5:30 മുതൽ ലഭ്യമായിരുന്നു. ഏറ്റവും […]
സ്കൂൾ നേരത്തെ ഇടപെട്ടിരുന്നുവെങ്കിൽ തൻറെ മകൻ ജീവിനൊടുക്കില്ലായിരുന്നു, വിശദീകരണ കത്തിലൂടെ സ്കൂൾ തെറ്റിധരിപ്പിക്കുന്നു; മിഹിർ അഹമ്മദിൻറെ ആത്മഹത്യയിൽ സ്കൂളിനെതിരെ മിഹിറിൻറെ അമ്മ

കൊച്ചി: ഗ്ലോബൽ പബ്ലിക് സ്കൂളിലെ വിദ്യാർഥി മിഹിർ അഹമ്മദിൻറെ ആത്മഹത്യയിൽ സ്കൂളിനെതിരെ മിഹിറിൻറെ അമ്മ. വിശദീകരണ കത്തിലൂടെ സ്കൂൾ തെറ്റിധരിപ്പിക്കുന്നു. മിഹിർ റാഗിങ്ങിനിരയായ വിവരം സമൂഹമാധ്യമങ്ങളൂടെയാണ് അറിഞ്ഞതെന്ന സ്കൂളിൻറെ വാദം തെറ്റാണെന്നും സ്കൂൾ നേരത്തെ ഇടപെട്ടിരുന്നുവെങ്കിൽ തൻറെ മകൻ ജീവിനൊടുക്കില്ലായിരുന്നുവെന്നും അമ്മ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മിഹിറിനെ മുൻപ് പഠിച്ച സ്കൂളിൽ നിന്ന് പുറത്താക്കിയെന്ന പ്രചാരണം തെറ്റാണെന്നും അമ്മ വ്യക്തമാക്കി. ആരോപണങ്ങളെല്ലാം നിഷേധിച്ച് ഇന്ന് രാവിലെയാണ് ഗ്ലോബൽ പബ്ലിക് സ്കൂൾ കത്ത് എഴുതിയത്. സ്കൂളിൻറെ ഇന്നലത്തെ വിശദീകരണത്തിനെതിരെയാണ് മാതാവ് […]
ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര; “തന്റെ കുടുംബം തകരാൻ കാരണം അയൽവാസി പുഷ്പ, വെറുതെ വിട്ടതിൽ നിരാശ, ഇനി പുറത്തിറങ്ങണമെന്ന് ആഗ്രഹിക്കുന്നില്ല അതിനാൽ പുഷ്പ രക്ഷപ്പെട്ടു”

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയായ ചെന്താമരയുടെ മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് കൂടുതൽ കാര്യങ്ങൾ ചെന്താമര പൊലീസിനോട് വെളിപ്പെടുത്തിയത്. തൻറെ കുടുംബം തകരാൻ പ്രധാന കാരണക്കാരിലൊരാൾ അയൽവാസിയായ പുഷ്പയാണെന്ന് ചെന്താമര മൊഴി നൽകി. പുഷ്പയെ വെറുതെ വിട്ടതിൽ നിരാശയുണ്ടെന്നും താൻ പുറത്തിറങ്ങാതിരിക്കാൻ കൂട്ട പരാതി നൽകിയവരിൽ പുഷ്പയും ഉണ്ടെന്നും ചെന്താമര പൊലീസിനോട് പറഞ്ഞു. ഇനി പുറത്തിറങ്ങണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും അതിനാൽ പുഷ്പ രക്ഷപ്പെട്ടുവെന്നും ചെന്താമര പറഞ്ഞു. ആലത്തൂർ ഡിവൈഎസ്‍പി എൻ മുരളീധരൻറെ ചോദ്യം ചെയ്യലിലാണ് […]
ഒന്നാം തീയ്യതി മുതൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് ഡിജിറ്റൽ ആർ.സി. മാത്രം, പ്രിന്റ് ചെയ്ത് നൽകില്ല; ഹൈപ്പോതിക്കേഷൻ പരിവാഹനുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്കുകളിൽനിന്നും ധനകാര്യ സ്ഥാപനങ്ങളിൽനിന്നും മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് മാർച്ച് ഒന്നാം തീയ്യതി മുതൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്ത് നൽകില്ല. പകരം ഡിജിറ്റൽ രൂപത്തിലുള്ള ആർ.സിയായിരിക്കും നൽകുകയെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. നേരത്തെ തന്നെ സംസ്ഥാന സർക്കാർ ഇത് സംബന്ധിച്ച തീരുമാനമെടുത്തിരുന്നു. ഡ്രൈവിങ് ലൈസൻസുകളുടെ പ്രിന്റിങ് ഒഴിവാക്കി ഡിജിറ്റൽ രൂപത്തിൽ മാത്രം നൽകുന്ന നടപടികൾക്ക് നേരത്തെ തന്നെ സംസ്ഥാന മോട്ടോർ വാഹന വകുപ്പ് തുടക്കം കുറിച്ചിരുന്നു. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി വാഹനങ്ങളുടെ ഹൈപ്പോതിക്കേഷനുമായി ബന്ധപ്പെട്ട […]
ആലപ്പുഴയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ രണ്ടു പേർക്ക് ഗുരുതര പരിക്ക്

ആലപ്പുഴ: ആലപ്പുഴയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ രണ്ടു പേർക്ക് ഗുരുതര പരിക്കേറ്റു. കതിനയിൽ കരിമരുന്ന് നിറയ്ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കരിമരുന്നിന് തീപിടിച്ച് കതിന നിറയ്ക്കുകയായിരുന്ന രണ്ടു പേർക്ക് ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു. കതിന നിറയ്ക്കുകയായിരുന്ന ചേർത്തല പട്ടണക്കാട് സ്വദേശി രാമചന്ദ്രൻ കർത്ത, അരൂർ സ്വദേശി ജഗദീഷ് എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രണ്ടു പേർക്കും 70 ശതമാനത്തിലധികലം പൊള്ളലേറ്റിട്ടുണ്ട്. ഇന്ന് വൈകിട്ട് 4.30ഓടെ പൂച്ചാക്കൽ തളിയമ്പലം ഉത്സവത്തിനിടെയാണ് അപകടമുണ്ടായത്. കതിന നിറയ്ക്കുന്നതിനിടെ കരിമരുന്നിന് തീപിടിച്ച് പൊട്ടിത്തെറിയുണ്ടാകുകയായിരുന്നു.
ട്രംപ് പിൻവലിഞ്ഞു; കുതിച്ച് ഇന്ത്യൻ ഓഹരി വിപണി; സെൻസെക്‌സ് 1,397 പോയിൻ്റ് ഉയർന്നു

മുംബൈ: നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് ഇന്ത്യൻ ഓഹരി വിപണി. ഒരു മാസത്തെ ഉയർന്ന നിലവാരത്തിലാണ് സൂചികകൾ. സെൻസെക്സ് 1,397 പോയിൻ്റ് അഥവാ 1.8 ശതമാനം ഉയർന്ന് 78,583 ലും നിഫ്റ്റി 378 പോയിൻ്റ് അഥവാ 1.6 ശതമാനം ഉയർന്ന് 23,739 ലും എത്തി. ഏകദേശം 2,426 ഓഹരികൾ മുന്നേറി, 1,349 ഓഹരികൾ ഇടിഞ്ഞു, 144 ഓഹരികൾക്ക് മാറ്റമില്ല. ട്രംപിന്റെ താരിഫ് നയങ്ങളാണ് വിപണിയിൽ പ്രതിഫലിച്ചത്. കാനഡയ്ക്കും മെക്സിക്കോയ്ക്കുമുള്ള നികുതി ചുമതല ട്രംപ് ഒരു മാസത്തേക്ക് നീട്ടിവെച്ചപ്പോൾ മുതൽ […]
പലിശ നിരക്ക് കുറക്കല്‍: വേരിയബിള്‍ റേറ്റ് മോര്‍ട്ട്‌ഗേജുകള്‍ തേടി ജനങ്ങൾ

കാൽഗറി : ബാങ്ക് ഓഫ് കാനഡ വീണ്ടും പലിശനിരക്ക് കുറച്ചതോടെ വേരിയബിള്‍ റേറ്റ് മോര്‍ട്ട്‌ഗേജുകള്‍ക്കുള്ള ആവശ്യം വർധിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇതോടെ വീട് വാങ്ങുന്നവര്‍ക്ക് കുറഞ്ഞ നിരക്ക് ഉള്‍പ്പെടെ സുരക്ഷിതമായി പണം നിക്ഷേപിക്കാനാവുമെന്നാണ് പ്രതീക്ഷ. ജൂണിൽ സെൻട്രൽ ബാങ്ക് പലിശനിരക്ക് കുറയ്ക്കാൻ തുടങ്ങിയതിന് ശേഷം വീട് വാങ്ങുന്നവർ ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജുകളേക്കാള്‍ വേരിയബിള്‍ റേറ്റ് തെരഞ്ഞെടുക്കാന്‍ തുടങ്ങിയതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോർട്ട് ചെയ്തു. നവംബര്‍ വരെയുള്ള എല്ലാ പുതിയ ബാങ്ക് മോര്‍ട്ട്‌ഗേജുകളുടെയും 25 ശതമാനവും വേരിയബിള്‍ റേറ്റ് മോര്‍ട്ട്‌ഗേജുകളാണ്. […]